സെപ്റ്റംബര്‍ 2 ചിത്രങ്ങളിലൂടെ


1/54

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബി.ജെ.പി. പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/54

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബി.ജെ.പി. പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

3/54

കെഎസ്.യു പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കോഴഞ്ചേരി പി.ടി തോമസ് നഗറിൽ എത്തിയ ജാഥകളുടെ സംഗമം കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/54

ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ നഗരത്തിൽ നടത്തിയ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/54

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റും പോലീസും ചേർന്ന് കോഴിക്കോട്‌ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയ ബസ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/54

ഗണേശോത്സവത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/54

ആലപ്പുഴ പുന്നമടയിൽ റെഹ്റു ട്രോഫി ജലമേളയ്ക്കായി പരിശീലനം നടത്തുന്ന ചുണ്ടൻ വള്ളം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

8/54

സെപ്റ്റംബർ 28 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ വി. അബ്ദുറഹ്മാനും വി. ശിവൻകുട്ടിയും | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/54

ഓണവില്ല് ... മഴമാറി. മാനവും മനസ്സും മുഖവും തെളിഞ്ഞു. ഓണാഘോഷത്തിരക്കിലായ പത്തനംതിട്ടയുടെ ആകാശത്ത് പത്തരമാറ്റഴകേകി മഴവില്ലും വന്നു. വെള്ളിയാഴ്ച സന്ധ്യക്ക് ഗാന്ധി സ്ക്വയറിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/54

ഓണവിപണി സജീവമാക്കി ഉപ്പേരി വറവ്. പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/54

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന ഓണാഘോഷം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/54

ഓണാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മാവേലി വേഷത്തിൽ പഴക്കുലയുമായി വിദ്യാർത്ഥി എത്തിയപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/54

തൃശ്ശൂരിൽ നടക്കുന്ന വനിതകളുടെ ദേശീയ ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ 63 കിലോ വിഭാഗത്തിന്റെ ഫൈനലിൽ കേരള താരങ്ങളായ തേജ ഷാജുവും നന്ദന പ്രസാദും ഏറ്റുമുട്ടിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/54

ഓണം വിപണന മേളയാൽ സജീവമായ കൊല്ലം ആശ്രാമം മൈതാനത്ത് കമാനം തീർത്ത് വെള്ളിയാഴ്ച തെളിഞ്ഞ മഴവില്ല് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/54

ഓണാഘോഷത്തിന്റെ ഭാഗമായി തിരൂർ ഫാത്തിമ മാത ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അതിഥികൾക്കുമായി നടത്തിയ മെഗാ ഓണസദ്യ | ഫോട്ടോ: പ്രദീപ് പയ്യോളി

16/54

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ജനകീയസദസ്സ് കണ്ണൂർ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/54

തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/54

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/54

തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നിന്ന്‌ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

20/54

ഓൾ കേരള ഫിഷ് മർച്ചൻസ് ആൻഡ് കമ്മീഷൻ ഏജന്റ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/54

ഗണേശോത്സവത്തിന്റെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/54

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളിൽ നടന്ന ഉറിയടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/54

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് സ്കൂളിൽ നടന്ന ഓണസദ്യ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/54

കണ്ണൂർ സർവകലാശാല ആസ്ഥാനത്തു നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും രാമചന്ദ്രൻ കടന്നപ്പള്ളിയും വടംവലി മത്സരത്തിൽ പങ്കു ചേർന്നപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/54

കണ്ണൂർ കോടതിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/54

കണ്ണൂർ കെ.ടി.ഡി.സി. പായസ മേള ഉദ്ഘാടനം ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ യും, പി.പി.ദിവ്യയും, സുരേഷ് ബാബു എളയാവൂരും പായസം രുചിച്ചു നോക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/54

കണ്ണൂർ സിറ്റി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികത്തിന്റെ വിളംബരമായി ആഘോഷ കമ്മിറ്റിയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രാവുകളെ പറത്തി വിട്ടപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/54

മേയറോണം... കണ്ണൂർ കോർപ്പറേഷനിലെ ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളത്തിനരികെ മേയർ ടി.ഒ.മോഹനൻ ജീവനക്കാരെയും മറ്റു ജീവനക്കാരെയും ചേർത്ത് സെൽഫി എടുക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/54

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലെ പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/54

ചെ​ന്നൈ മൊഗപ്പയർ മലയാളി സമാജത്തിലെ ഓണച്ചന്തയിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

31/54

ചെ​ന്നൈ മൊഗപ്പയർ മലയാളി സമാജത്തിലെ ഓണച്ചന്തയിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

32/54

കോട്ടയം ബി.സി.എം. കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

33/54

കയ്യടി നേടിയ വിജയം ... കൊച്ചിയിൽ ഐ.എൻ.എസ് വിക്രാന്ത് രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ കൊച്ചി കപ്പൽ ശാലയിൽ വിക്രാന്തിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ അടങ്ങിയ വീഡിയോ കണ്ട് കയ്യടിക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി രാജ്‌നാഥ്‌ സിംഗ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

34/54

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്‌. വിക്രാന്ത് രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക പതാക പ്രധാമന്ത്രി നരേന്ദ്ര മോദി പ്രകാശിപ്പിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/54

എറണാകുളം ഈശോ ഭവൻ വനിതാ കോളേജിലെ ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

36/54

എറണാകുളം സെന്റ് തരേസാസ്‌ കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വിദ്യാർത്ഥിനികളുടെ ഓണാഘോഷത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

37/54

വീണ്ടും ഒരോണക്കാലം ..... വെള്ളിയാഴ്ച സ്കൂളുകളും കോളേജുകളും ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു. എറണാകുളം ആൽബർട്ട്‌സ്‌ സ്‌കൂളിലെ കുട്ടികളുടെ ആഘോഷ നിമിഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

38/54

എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നടന്ന ഓണാഘോഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

39/54

തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ മാവേലിക്കൊപ്പം ചുവടുവെയ്ക്കുന്നവര്‍.

40/54

ജെന്‍ഡര്‍ ന്യൂട്രല്‍ ഹാപ്പി ഓണം... തിരുവനന്തപുരം വഴുതയ്ക്കാട് വിമന്‍സ് കോളേജിലെ ഓണാഘോഷത്തിന് മുണ്ടും ഷര്‍ട്ടും ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ഥികള്‍ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണന്‍

41/54

ഓണാഘോഷത്തിന്റെ ഭാഗമായി തിരൂർ ജി.എം.യു.പി.സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചാക്കിലോട്ട മത്സരം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

42/54

ഓണാഘോഷത്തിന്റെ ഭാഗമായി തിരൂർ ജി.എം.യു.പി.സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ബിസ്കറ്റ് തിന്നൽ മത്സരം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

43/54

ഓണാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന മെഗാ തിരുവാതിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/54

തിരൂർ ഫാത്തിമ ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിദ്യാർഥികളുടെ ഉറിയടി മത്സരം | ഫോട്ടോ: പ്രദീപ് പയ്യോളി

45/54

കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിലെ അമ്മമാരുടെ മലയാളിമങ്ക മത്സരത്തിനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

46/54

കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

47/54

കൊല്ലം ടൗൺ യു പി എസിൽ നടന്ന ഓണാഘോഷപരിപാടിയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

48/54

കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

49/54

കോട്ടയം സി എം എസ് കോളേജിലെ ഓണാഘോഷം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

50/54

കണ്ണൂരിലെ സ്‌പെഷ്യൽ സബ് ജയിലിന്റെ ചെണ്ടുമല്ലിക കൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

51/54

ഗണേശ് ഉത്സവ് മണ്ഡല്‍ നടത്തിയ ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശവിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യുന്നതിനായി ഘോഷയാത്രയായി കൊണ്ടുപോകുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി

52/54

യുക്രൈനില്‍ പുതിയ അധ്യയന വര്‍ഷമാരംഭിച്ചപ്പോള്‍ ബുച്ചയിലെ സ്‌കൂളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍. റഷ്യന്‍ അധിനിവേശത്തില്‍ 2199 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടെന്നാണ് യുക്രൈന്റെ കണക്ക്.

53/54

വികസനത്തിന് കൈയൊപ്പ് ചാര്‍ത്താന്‍... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകീട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമീപം.

54/54

ഞാനാണിന്ന് 'ക്യാപ്'റ്റന്‍... കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡയത്തില്‍ നടന്ന ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ ഭാര്യ കമലയെ പനമ്പ് കൊണ്ടുള്ള തൊപ്പിയണിയിച്ചപ്പോള്‍. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ചന്ദ്രിക കാണിക്കാരാണ് തൊപ്പിയണിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപം | ഫോട്ടോ: ബിജു വര്‍ഗീസ് / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented