
കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പെട്രോൾ പമ്പിന് സമീപം അഴുക്കുചാൽ നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് പതിച്ച കാർ. രാത്രി സമയങ്ങളിൽ അപകടം ഒഴിവാക്കാനുള്ള യാതൊരുവിധ സൂചനാ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ പെട്രോൾ പമ്പിന് സമീപം അഴുക്കുചാൽ നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് പതിച്ച കാർ. രാത്രി സമയങ്ങളിൽ അപകടം ഒഴിവാക്കാനുള്ള യാതൊരുവിധ സൂചനാ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് തീവെച്ച കേസിലെ പ്രതി പ്രസോൻജിത്ത് സിദ്ഗറിനെ പോലീസ് ജില്ലാ ആസ്പത്രിയിൽ വൈദ്യ പരിശോധനക്കെത്തിച്ച് തിരിച്ചു കൊണ്ടുപോവുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡൽഹിയിൽ നീതിതേടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പന്തം കൊളുത്തി നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
നഗരത്തിന്റെ "പരസ്യ " മുഖം ......: കോഴിക്കോട് നഗരത്തിൽ ട്രെയിനിൽ വന്നിറങ്ങുന്നവരെ വരവേല്ക്കുന്നത് ലിങ്ക് റോഡിലുള്ള പരസ്യ പോസ്റ്ററുകൾ നിറഞ്ഞ സ്തൂപങ്ങളാണ്. വളരെ ഭംഗിയോടെ നിലനിർത്തേണ്ട നഗരത്തിന്റെ ഇത്തരം ഹൃദയ ഭാഗങ്ങൾ പരസ്യം പതിക്കാനുള്ള വേദികൾ മാത്രമാവുകയാണ്. നഗരത്തിൽ അനധികൃത പരസ്യ ബോർഡുകളും വർദ്ധിച്ചിരിക്കുകയാണ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ കെ.എസ്.ഇ.ബിയിൽ പണമടച്ചതിനെ തുടർന്ന് മൊഫ്യൂസൽ ബസ് സ്റ്റാൻഡിനു മുമ്പിലുള്ള എസ്കലേറ്റർ വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
"വീറോടെ ..." കൊച്ചിയിൽ നടക്കുന്ന മംഗോ ഫെസ്റ്റിന്റെ ഭാഗമായി നടന്ന മാമ്പഴം തീറ്റ മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്ന ഫാത്തിമ ഉസ്മാൻ, അബി ഷുക്കൂർ, ആനി എന്നിവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദളിത് ലീഗ് ജില്ലാ ഭാരവാഹികൾ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് എം.എൽ.എ. യോടൊപ്പം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
മുസ്ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഹരിതവനം പദ്ധതിയുടെ ഉദ്ഘാടനം പനങ്ങാങ്ങര സ്വദേശി മൊയ്തീൻ ഹാജിയിൽ നിന്നും തൈകൾ സ്വീകരിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേൽമുറി പ്രിയദർശിനി ആർട്‌സ് ആന്റ് സയൻസ് കോളേജ് വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊല്ലം ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ ജില്ലാതല ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം റയിൽവേ സ്റ്റേഷനിൽ മെമു ഷെഡ് നിർമ്മിക്കാനായി റെയിൽവേ നിരപ്പാക്കിയ സ്ഥലത്ത് മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധുവും റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കുടുംബശ്രീ കലാമേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കുടുംബശ്രീ കലാമേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
കൊല്ലം റയിൽവേ സ്റ്റേഷനിൽ മെമു ഷെഡ് നിർമ്മിക്കാനായി റെയിൽവേ നിരപ്പാക്കിയ സ്ഥലം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം എയിറ്റ് പോയിന്റ് ആർട്ട് കഫെയിൽ തുടങ്ങിയ എൻ പി ജയന്റെ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത സബ് കളക്ടർ മുകന്ദ് ഠാക്കൂർ ചിത്രങ്ങൾ കാണുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവ് 2023 ലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരവും ഇന്ത്യ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്‌ദീപ് സർദേശായിയും | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഉത്തര മേഖല ഐ.ജി. ധീരജ് ഗുപ്‌ത കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആലപ്പുഴ നഗരസഭ സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായുള്ള 'അഴകോടെ ആലപ്പുഴ' ക്യാംപെയ്‌ൻ വെള്ളിയാഴ്ച നടത്തിയ ശുചിത്വ സന്ദേശ ജാഥ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ തിരുവനന്തപുരം പാളയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കേരള സ്റ്റേറ്റ് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കേരള സ്റ്റേറ്റ് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്‌സ് ഫെഡറേഷൻ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന വിദ്യാർത്ഥികളുടെ കലാപ്രദർശനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത് ചിത്രങ്ങൾ കാണുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന വിദ്യാർത്ഥികളുടെ കലാപ്രദർശനത്തിൽ സി.അർച്ചന തന്റെ ചിത്രത്തോടൊപ്പം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക സ്ഥാപക ദിനാഘോഷ റാലി തിരുവനന്തപുരം പാളയം എം.എം.കത്തീഡ്രൽ അങ്കണത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, സി.എസ്.ഐ.ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ.കെ.രൂബൻ മാർക്, സി.എസ്.ഐ.മോഡറേറ്റർ ബിഷപ് ഡോ.എ.ധർമ്മരാജ് റസാലം തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ആർ.പി.എഫ്. ഡി.ഐ.ജി. സന്തോഷ് എം.ചന്ദ്രൻ കണ്ണൂരിൽ കത്തിയ തീവണ്ടി ബോഗി പരിശോധിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിന്റെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഐ.എ.എൽ. പ്രസിഡന്റ് ആർ.എസ്.ചീമ സ്വീകരിക്കുന്നു. ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ബിനോയ് വിശ്വം എം.പി., മന്ത്രി ജി.ആർ. അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഉത്തര മേഖല ഐ.ജി. ധീരജ് കുമാർ ഗുപ്ത കണ്ണൂരിൽ തീ കത്തിനശിച്ച തീവണ്ടി ബോഗി പരിശോധിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഡോ. ജേക്കബ്ബ് വടക്കാംചേരി പ്രകൃതി ജീവനത്തെക്കുറിച്ച് ക്ലാസെടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ പയ്യാമ്പലം ഗവ ഗേൾസ് സ്കൂളിൽ കണ്ണൂർ കോർപ്പറേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമ മേയർ ടി.ഒ.മോഹനൻ അനാച്ഛാദനം ചെയ്ത് പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലയിലെ തീരദേശ നിയമ പരിപാലന മേഖലകളെക്കുറിച്ചുള്ള അദാലത്തിൽ ഡോ. കെ ജി ശ്രീനിവാസ് വിശദീകരണം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷന്റെ ചേലോറയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ നടീൽ പദ്ധതി മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ നടന്ന നെയ്യാട്ടം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊട്ടിയൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
അപ്പോ.... തുടങ്ങല്ലേ ....... കോഴിക്കോട് ബാങ്ക് റോഡിലുള്ള ബിഷപ്പ് സ്മിത്ത് സി.എസ്.ഐ സ്കൂളിലെ പ്രവേശനോത്സവ ദിവസത്തെ ആഹ്ലാദ കാഴ്ച്ച | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
news in pics
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..