ഡിസംബര്‍ 2 ചിത്രങ്ങളിലൂടെ


1/45

ഏഞ്ചലീന ബാബു, നാടോടി നൃത്തം എച്ച്.എസ് (പെൺ) സേക്രട്ട് ഹാർട്ട് ഗേൾസ് എച്ച്.എസ്. മുതലക്കോടം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

2/45

ഹയർ സെക്കൻഡറി കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി വണ്ടൻമേട് എം.ഇ.എസ്.എച്ച്.എസ്.എസ് | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

3/45

ചൈതന്യ സ്വാമി സമാധി ദിനത്തോടനുബന്ധിച്ച് കണ്ണൂർ തളാപ്പിലെ സമാധി മണ്ഡപത്തിൽ നടന്ന സമാധി പൂജ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/45

സംബോധ് ഫൗണ്ടേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ആധ്യാത്മിക പരിപാടിയിൽ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/45

തിരുവനന്തപുരം ഊരൂട്ടമ്പലം ഗവ. യു. പി. സ്കൂൾ അയ്യങ്കാളി - പഞ്ചമി സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർനാമകരണ പ്രഖ്യാപനം നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളിൽ പുതുതായി നിർമ്മിച്ച നവോത്ഥാന ആർട്ട് ഗാലറി കാണുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/45

തിരുവനന്തപുരം ഊരൂട്ടമ്പലം ഗവ.യു.പി.സ്കൂൾ അയ്യങ്കാളി - പഞ്ചമി സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്തതിന്റെ ശിലാഫലകം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഐ.ബി.സതീഷ് എം.എൽ.എ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/45

ഡൽഹി മുനിസിപ്പൽ ​കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ മണ്ഡാവലി ഉഷാ ചൗധരിയുടെ സമാപന ദിന പ്രചാരണത്തിൽ കോൺഗ്രസ് നേതാവ് നഗ്മ, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. അനിൽ കുമാർ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

8/45

എട്ടാമത് ഡോ. എൽ.എം. സാങ്‌വി സ്മാരക പ്രഭാഷണത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും സ്വകാര്യ സംഭാഷണത്തിൽ. കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

9/45

തിരുവനന്തപുരത്തു വെള്ളിയാഴ്ച തുടങ്ങുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ പരിശീലനത്തിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

10/45

സംസ്ഥാന സ്ക്കൂൾ കായികോത്സവത്തിൻ്റെ ദീപശിഖ പ്രയാണം തിരുവനന്തപുരം പട്ടം ഗവ ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/45

മൂത്തകുന്നത്ത് നടന്ന എറണാകുളം ജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ പറവൂർ ഉപജില്ല ടീമിന് ബെഹനാൻ എം പിയും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.യും ചേർന്ന് ട്രോഫി സമ്മാനിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

12/45

വിജയാഹ്ളാദം... മൂത്തകുന്നത്ത് നടന്ന എറണാകുളം ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ എറണാകുളം ഉപജില്ലാ ടീമിന് ബെന്നി ബെഹനാൻ എം പിയും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.യും ചേർന്ന് ട്രോഫി സമ്മാനിച്ചപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

13/45

കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ചെ​ന്നൈയിൽ നടന്ന ചടങ്ങിൽ ഡോ. എംജിആർ-ജാനകി കോളേജ് ഫോർ വിമൻ ചെയർമാൻ കുമാർ രാജേന്ദ്രന് ഡോക്ടറേറ്റ് ബിരുദം സമ്മാനിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

14/45

കൊല്ലം അഞ്ചലിൽ വെച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കരുനാഗപ്പിള്ളി സബ് ജില്ല ടീം ട്രോഫികളുമായി ആഹ്ലാദത്തിൽ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

15/45

ഗുരുവായൂർ ക്ഷേത്രത്തിൽ പടിഞ്ഞാറെ നടയിൽ വെള്ളിയാഴ്ച രാവിലെ ഇടഞ്ഞ ദാമോദർദാസ് എന്ന ആന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/45

കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ മഹത് ജെ. ജോൺ ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ട്രിപ്പിലഴികം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

17/45

ഗുരുവായൂരിൽ ഗജരാജൻ കേശവൻ അനുസ്മരണച്ചടങ്ങിൽ കേശവന്റെ പ്രതിമയെ പ്രണമിക്കുന്ന കൊമ്പൻ ഇന്ദ്രസെൻ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/45

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ പഞ്ചരത്‌നകീർത്തനാലാപനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/45

എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചവിട്ടു നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/45

കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വിമലഹൃദയ ജിഎച്ച്എച്ച് എസ്‌ കൊല്ലം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

21/45

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കോട്ടയം ബി എസ്എൻഎൽ ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി.രാഗേഷ്‌ / മാതൃഭൂമി

22/45

എറണാകുളം റവന്യൂ ജില്ലാ കലോത്സവം - സെന്റ് തെരേസാസ് സി ജി എച്ച് എസ്, ചവിട്ടുനാടകം, എച്ച് .എസ് വിഭാഗം ഒന്നാം സ്ഥാനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/45

എറണാകുളം റവന്യൂ ജില്ലാ കലോത്സവം - നദുകൃഷ്ണ, ഓട്ടൻതുള്ളൽ എച്ച്. എസ്‌. എസ്‌ വിഭാഗം (ആൺ) ഫസ്റ്റ് എ ഗ്രേഡ് എസ്‌. എൻ. ഡി. പി. എച്ച്. എസ്‌ എസ്‌ ഉദയംപേരൂർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/45

എറണാകുളം റവന്യൂ ജില്ലാ കലോത്സവം - ജി. ദേവിക കൃഷ്ണ ഓട്ടംതുള്ളൽ എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടം ചേന്നമംഗലം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/45

എറണാകുളം റവന്യൂ ജില്ലാ കലോത്സവം - മാർഗ്ഗം കളി എച്ച്.എസ്.എസ് വിഭാഗം ഒന്നാം സ്ഥാനം നേടിയ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് ടീം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/45

പറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രോത്സവത്തിന് തന്ത്രി മാടമന നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

27/45

ഡി.എ.കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/45

ഡി.എ.കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/45

തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിൽ പ്രവർത്തിക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ പാചകപ്പുര സന്ദർശിക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടി അടുപ്പിൽ തീ കൊളുത്തുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പഴയിടം മോഹനൻ നമ്പൂതിരി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/45

കോഴിക്കോട് കോർപ്പറേഷൻ ഫണ്ട് തിരിമറി ചെയ്ത ബാങ്ക് മാനേജർക്കെതിരെ കേന്ദ്രസർക്കാർ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ മാർച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

31/45

സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/45

സന്നിധാനത്ത് ദർശനത്തിനെത്തിയ കുഞ്ഞുമാളികപ്പുറത്തിന്റെ സന്തോഷം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/45

പതിനെട്ടാംപടി കയറി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/45

സന്നിധാനത്ത് അയ്യപ്പദർശനത്തിനിടെ വിതുമ്പുന്ന മാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/45

പതിനെട്ടാംപടി കയറി സന്നിധാനത്തേക്കെത്തുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/45

അച്ഛന്റെ ഒക്കത്തിരുന്ന് അയ്യപ്പനെ കാണുന്ന കുഞ്ഞുമാളികപ്പുറത്തിന്റെ നിറഞ്ഞ ചിരി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/45

സന്നിധാനത്ത് തൊഴുകൈയോടെ ദർശനത്തിന് കാത്തുനിൽക്കുന്ന കുഞ്ഞയ്യപ്പൻ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/45

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ ദർശനത്തിനായി കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/45

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

40/45

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കാണാനെത്തിയ സദസ്സ് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

41/45

അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സംഘനൃത്തം കാണാനെത്തിയ സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

42/45

സംയുക്ത ട്രേഡ് യൂണിയൻ സമിതി കേന്ദ്രനയങ്ങൾക്കെതിരെ നടത്തിയ കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/45

പറശ്ശിനികടവിൽ കൊടിയേറ്റ് കാണാൻ കാത്തു നിൽക്കുന്ന ഭക്ത ജനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/45

കോഴിക്കോട് ആവിക്കൽതോട് - കോതി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മലിനജല പ്ലാന്റ് നിർമ്മാണത്തിനെതിരെ കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

45/45

ജി 20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തതിന്റെ ഭാഗമായി രാജ്യത്തെ 100 ചരിത്രപ്രസിദ്ധ സ്ഥലങ്ങളിൽ ലോഗോ പ്രകാശിപ്പിച്ചു. ഡൽഹി ചെങ്കോട്ടയിൽനിന്നുള്ള ദൃശ്യം. പ്രദർശനം തിങ്കളാഴ്ചവരെ നീണ്ടുനിൽക്കും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented