സെപ്റ്റംബര്‍ 19 ചിത്രങ്ങളിലൂടെ


1/23

കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.ബി.രാജേഷ് കെ.പി.കേശവമേനോൻ ഹാളിൽ എത്തിയപ്പോൾ. മേയർ ഡോ.ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ. മ്യൂസ് മേരി ജോർജ്, എം.മുകുന്ദൻ, പ്രെഫ.കെ.പാപ്പുട്ടി, ഡോ.ഹുസൈൻ രണ്ടത്താണി, കെ.സി. നാരായണൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/23

കോഴിക്കോട്ട് നടന്ന പി.പി. ഉമ്മർകോയ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ എം.കെ.രാഘവൻ എം.പി. മുഖ്യപ്രഭാഷണം നടത്തുന്നു. മുൻ മന്ത്രി ടി.കെ.ഹംസ, ഡോ.കെ.മൊയ്തു, കെ.വി.കുഞ്ഞഹമ്മദ്, മുൻ എം.പി. ഹരിദാസ് സി, ടി.കെ. എ.അസീസ്, പി.മമ്മദ് കോയ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/23

കോഴിക്കോട്‌ ആവിക്കൽ തോട് ജനകീയ സമര സമിതി കിഡ്‌സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/23

ഡി.വൈ.എഫ്.ഐ യുവധാര കോഴിക്കോട് ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച യുവസാഹിത്യ പുരസ്‌കാര സമർപ്പണ ചടങ്ങ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. വി.കെ.സനോജ്, ഇന്ദു മേനോൻ, വി.വസീഫ്, അശോകൻ ചരുവിൽ, എസ്.ആർ.അരുൺബാബു, എം.ഷാജർ, എൽ.ജി.ലിജീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/23

ബി ജെ പി യിൽ ചേർന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ ബൊക്കെ നൽകി സ്വാഗതം ചെയ്യുന്നു. സുനിൽ ജാഖർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

6/23

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി-20 മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്‌ഘാടനം ഫെഡറൽ ബാങ്ക് റീജിയണൽ ബിസിനസ് ഹെഡ് എ. ഹരികൃഷ്ണന് ടിക്കറ്റ് കൈമാറി സുരേഷ്‌ഗോപി നിർവഹിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്ത് വി. നായർ, സഞ്ജു സാംസൺ, മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/23

പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ നൂറ്റിയാറാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത്‌ നടത്തുന്ന കലോത്സവത്തിന്റെ ഉദ്‌ഘാടനം ആകാശവാണി സ്റ്റേഷൻ ഡയറക്ടർ എസ്. മീരറാണി നിർവഹിക്കുന്നു. സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എഴുമറ്റൂർ രാജരാജ വർമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/23

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/23

കൊച്ചിയിൽ ബധിരർക്കായി നടക്കുവാൻ പോകുന്ന അഖിലേന്ത്യാ സാംസ്കാരികോത്സവത്തക്കുറിച്ച്‌ 'സൗണ്ട് ഓഫ് സൈലെൻസ്‌ ' സാംസ്‌കാരിക സംഘടനയുടെ ചെയർമാൻ ജലീൽ താനത്ത്‌ പത്രസമ്മേളനത്തിൽ സംസാരിക്കുന്നത്‌ അടുത്തിരിക്കുന്ന ബധിരയായ യുവതി സ്വപ്നയ്ക്ക് ആംഗ്യഭാഷയിൽ വിവരിച്ചുകൊടുക്കുന്ന അധ്യാപികയായ സിസ്റ്റർ അഭയ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

10/23

സുകേഷ് ചന്ദ്രശേഖർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി നടി ജാക്വലിൻ ഫെർണാണ്ടസ് ന്യൂഡൽഹിയിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് മുന്നിൽ ഹാജരായപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

11/23

പിണറായിയിലെ എക്സൈസ് റേഞ്ച് ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

12/23

പിണറായിയിലെ എക്സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

13/23

പിണറായിയിൽ എക്സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശക പുസ്തകത്തിൽ ഒപ്പിടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/23

സ്പിക് മെക്ക സാംസ്‌കാരിക വിനിമയ പരിപാടിയിൽ ഒഡീസി നർത്തകി ചിരശ്രീ കണ്ണൂർ തളാപ്പ് ഗവ.മിക്സഡ് യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൃത്ത മുദ്രകൾ പരിചയപ്പെടുത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പും പാലയാട് ഡയറ്റും ചേർന്ന് ജില്ലയിലെ തിരഞ്ഞെടുത്ത അമ്പത് വിദ്യാലയങ്ങളിലാണ് നൃത്ത പരിചയം നടത്തുന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/23

സ്പിക് മെക്ക സാംസ്‌കാരിക വിനിമയ പരിപാടിയിൽ ഒഡീസി നർത്തകി ചിരശ്രീ കണ്ണൂർ തളാപ്പ് ഗവ.മിക്സഡ് യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൃത്ത മുദ്രകൾ പരിചയപ്പെടുത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പും പാലയാട് ഡയറ്റും ചേർന്ന് ജില്ലയിലെ തിരഞ്ഞെടുത്ത അമ്പത് വിദ്യാലയങ്ങളിലാണ് നൃത്ത പരിചയം നടത്തുന്നത് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/23

എസ്. പി. യായി സ്ഥാന കയറ്റം കിട്ടി പോവുന്ന പി.പി. സദാനന്ദന്‌ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ കെ.വി.സുമേഷ് എം.എൽ.എ. ഉപഹാരം നൽകുന്നു. കമ്മീഷണർ ആർ. ഇളങ്കോ, പി.വി.രാജേഷ്, എൻ.പി.കൃഷ്ണൻ, ടി.പ്രജീഷ്, മുകേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/23

തിരൂർ പൊറൂർ വി.എം.എച്ച്.എം.എ.എൽ.പി.സ്കൂൾ അങ്കണത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് തീർത്ത പ്രകൃതി സൗഹൃദ ഇരിപ്പിടം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

18/23

ഭാരത് ജോഡോ യാത ആലപ്പുഴയിലെത്തിയപ്പോൾ അണിചേർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനും കുടുബവും | ഫോട്ടോ: സി. ബിജു / മാതൃഭൂമി

19/23

ആലപ്പുഴ നഗരത്തിലൂടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്നുവരുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

20/23

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/23

ആലപ്പുഴയിൽ വാടയ്ക്കൽ കടപ്പുറത്ത് രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളുമായി സംവദിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/23

ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ച അനൂപ് ടിക്കറ്റുറ്റെടുത്ത തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിലെ ഉടമ തങ്കരാജിനും ജീവനക്കാർക്കുമൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/23

ആലപ്പുഴ പുറക്കാട് ഭാരത്‌ ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയെ കാണാനായി കാത്തിരിക്കുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented