ഓഗസ്റ്റ് 19 ചിത്രങ്ങളിലൂടെ


1/40

വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് സമരസമിതി നേതാക്കളുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ചർച്ച നടത്തുന്നു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/40

പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സ്റ്റുഡന്റ്‌സ് ഇനീഷ്യേറ്റീവ് പാലിയേറ്റീവ് കെയർ കോഴിക്കോട്‌ ബീച്ച് ലയൺസ് പാർക്കിന് സമീപം നടത്തുന്ന റെയിൻ ഫെസ്റ്റിൽ വീൽചെയറിൽ വന്ന അമ്മൂമ്മക്കുവേണ്ടി പാട്ടു പാടുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/40

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയുടെ ‘കൃഷ്ണ, ദി സെവൻത് സെൻസ് " നോവൽ ശ്രീരാമകൃഷ്ണ മിഷൻ മഠാധിപതി സ്വാമി നരസിംഹാനന്ദ പ്രകാശനം ചെയ്യുന്നു. പ്രൊഫ ജി.ശ്രീധർ, പ്രൊഫ. ദീപ സേഥി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/40

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ദേശീയതലത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങളുടെ പ്രദർശനം കോഴിക്കോട്‌ ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി ഉദ്ഘാടനംചെയ്ത് ചിത്രങ്ങൾ വീക്ഷിക്കുന്നു. ഗിരീഷ് പട്ടാമ്പി, സജീഷ് മണി, വി.പി. പ്രസാദ്, ഹേമേന്ദ്രനാഥ്, ഇ. വേലായുധൻ ദർശൻ വിനോദ്, ജി.എം.സുരേന്ദ്രൻ, പി.രമേശ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/40

വികാരി ജനറൽ യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിലുള്ള ലത്തീൻ അതിരൂപതാ പ്രതിനിധികൾ ഫിഷറീസ് മന്ത്രിയുമായി ചർച്ചനടത്തിയശേഷം സെക്രട്ടേറിയേറ്റിൽ നിന്നും പുറത്തേക്ക് വരുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/40

ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 126-ാം ജന്മദിനാഘോഷത്തിനും സംഗീത നൃത്തോൽസവത്തിനും തുടക്കം കുറിച്ച് സാംസ്‌ക്കാരി വകുപ്പ് ഏർപ്പെടുത്തിയ ചെമ്പൈ പുരസ്‌ക്കാരം ഡോ. എസ് സൗമ്യയിൽ നിന്ന് സംഗീതജ്ഞൻ മുരളി സംഗീത് ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/40

തൃശൂരിൽ ശക്തൻ പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്തു് ഉദ്‌ഘാടനം ചെയ്യാനെത്തിയ സുരേഷ്‌ഗോപി പുലികൾ ചുവടു വെക്കുന്നത് കാണുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

8/40

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടക്കുന്ന 7-ാമത് കേരളാ സ്‌പോർട്‌സ് യോഗാസന ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നടന്ന മെഗാ യോഗാ പ്രദർശനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

9/40

തിരൂരിൽ കംപാഷൻ സെന്റർ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ 'വൈരവിരുദ്ധ പ്രവാചകദർശനം'എന്ന പ്രമേയത്തിൽ എം. പി. അബ്ദുസമദ് സമദാനി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

10/40

ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ജീവതാളം പദ്ധതി കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി വീണ ജോർജ്. എം.പി.ശിവാനന്ദൻ, കാനത്തിൽ ജമീല എം.എൽ.എ, ഡോ.എ.നവീൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ.റഹീം എം.എൽ.എ, കൗൺസിലർ എസ്.കെ.അബൂബക്കർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/40

കേരളാ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപന പത്രിക സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/40

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗതസംഘം രൂപവൽകരണ യോഗം കോഴിക്കോട്‌ ഡി.സി.സി ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ.എബ്രഹാം, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീൺകുമാർ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ടി.ബലറാം, പി.എം.നിയാസ്, കെ.എം.അഭിജിത്ത്, കെ.ബാലനാരായണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/40

ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം മരവിപ്പിച്ച നീക്കത്തിനെതിരെ മലബാർ ദേവസ്വം യൂണിയൻ (സി.ഐ.ടി.യു) മലബാർ ദേവസ്വം ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന പ്രസിഡന്റ് എ.കെ.പത്മനാഭൻ ഉദാഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/40

കണ്ണൂർ സിറ്റി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ നൂറാം വാർഷികാഘോഷത്തിന്റെ സംഘാടക സമിതി ഓഫീസ് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/40

എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് എഫ് എസ് ഇ ടി ഒ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/40

മിനിമം കൂലി ഇരുപത്തിയൊന്നായിരം രൂപ നൽകുക, ഓണക്കാലത്ത് ബോണസ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/40

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ഡിസ്‌ട്രിക്‌റ്റ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയൻ രാജ് ഭവന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

18/40

ലിവിങ് ലൈഫ് ട്രസ്റ്റിന്റെയും വയോജനങ്ങളുടെ പകൽവീട് തറവാടിന്റെയും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് നടന്ന ഡാൻസ് മത്സരം വീക്ഷിക്കുന്നവർ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

19/40

മധ്യപ്രദേശിൽ അപകടത്തിൽ മരിച്ച ക്യാപ്റ്റൻ നിർമ്മൽ ശിവരാജന് എറണാകുളത്തെ വസതിയിൽ ആദരാഞ്ജലി അർപ്പിക്കുന്നവർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

20/40

ലിവിങ് ലൈഫ് ട്രസ്റ്റിന്റെയും വയോജനങ്ങളുടെ പകൽവീട് തറവാടിന്റെയും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് നടന്ന ഡാൻസ് മത്സരത്തിൽ 73 കാരി രുക്മിണി ഗോപിനാഥ് | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി

21/40

കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കലിലെ വീട്ടിലെത്തി സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലനെ ഗോവാ രാജ്ഭവന്റെ തങ്കപ്പതക്കവും അനുമോദന പത്രവും നല്കി ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ആദരിച്ചപ്പോൾ. കെ.വി. സരോജിനി തായാട്ട്, സോജിന.പി, പി.കെ.ഗണേഷ്, ശ്യാം പ്രസാദ് പി.എം, സലീമ തായാട്ട്, പി.വേലായുധൻ, ഒ.ഗിരീഷ് കുമാർ ഇമ്പിച്ചമ്മദ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/40

കോട്ടയം പ്രസ് ക്ലബിൻ്റെ ഈ വർഷത്തെ വീഡിയോ ജേണലിസ്റ്റ് പുരസ്കാരം സമർപ്പണ ചടങ്ങിൽ നിന്ന്‌.

23/40

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധ സമരം നടത്തി വന്ന മത്സ്യത്തൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ തുറമുഖ പദ്ധതി പ്രദേശത്തേയ്ക്ക് പ്രകടനമായി എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/40

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/40

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തെ സഹായമെത്രാൻ ആർ. ക്രിസ്തുദാസ് അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/40

ആലപ്പുഴ കളക്ടറേറ്റിലെത്തിയ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/40

ലിവിങ് ലൈഫ് ട്രസ്റ്റിന്റെയും വയോജനങ്ങളുടെ പകൽവീട് തറവാടിന്റെയും വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് നടന്ന പൊതുസമ്മേളനം മലയാളമനോരമ ചീഫ് കോർഡിനേറ്റിങ് എഡിറ്റർ പി.ജെ ജോഷ്വ ഉദ്ഘാടനം ചെയ്യുന്നു. ജാവേദ്, ഡൊമനിക് മാത്യു, എ.പി.ബീരാൻ കുട്ടി, കെ.എഫ്.ജോർജ്, ഫാ.ജോ മാത്യു എസ്.ജെ, ഡാർലിൻ പി ജോർജ്, എം.വി ജോസ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബി​നോജ്‌ / മാതൃഭൂമി

28/40

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ വിസ്‌മയ മോഹൻലാലിന്റെ നക്ഷത്രധൂളികൾ എന്ന പുസ്തകം പ്രിയദർശൻ, സത്യൻ അന്തിക്കാട് സംഗീത ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌/ മാതൃഭൂമി

29/40

ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള മിഴിതുറക്കൽ ചടങ്ങ്‌ ശശി തരൂർ എം.പി.നിർവ്വഹിച്ചപ്പോൾ. നടൻ പ്രേംകുമാർ, സ്വാമി ഗുരു രത്നം ജ്ഞാനതപസി, ജോൺസൺ ജോസഫ് തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

30/40

പി.കൃഷ്ണപിള്ളയുടെ 74-ാം ചരമവാർഷിക ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

31/40

ശനിയാഴ്ച നടക്കുന്ന കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിനുള്ള ഇ.വി.എം. വിതരണം മട്ടന്നൂർ എച്ച്.എസ്.എസിൽ നടക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/40

ശിശുക്ഷേമ സമിതി ക്രഷെ വർക്കേഴ്സ് ആൻ്റ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി. യു.) നടത്തിയ കലക്ട്രേറ്റ് ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

33/40

കൊച്ചി മാതൃഭൂമി ഓഫീസിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്കുള്ള സ്വീകരണ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/40

കൊച്ചി മാതൃഭൂമി ഓഫീസിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്കുള്ള സ്വീകരണ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

35/40

ഓണം കൈത്തറി മേള കണ്ണൂരിൽ കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/40

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി ഐ റെയ്ഡ് നടക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

37/40

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി ഐ റെയ്ഡ് നടക്കുമ്പോൾ പുറത്ത് മാധ്യമ പ്രവർത്തകർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

38/40

തിരുവനന്തപുരത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ മുന്നോടിയായി മിഴിത്തുറക്കൽ ചടങ്ങിന് ശാന്തിഗിരി മഠം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപ്വസി അനുഗ്രഹപ്രഭാഷണം നടത്തുന്നു| ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

39/40

ആറന്മുള അഷ്ടമിരോഹിണി സദ്യയ്ക്കായി കരയ്ക്കാർക്കൊപ്പം പള്ളിയോടത്തിന്റെ കൂമ്പിൽ ഇരുന്നെത്തുന്ന കൃഷ്ണവേഷധാരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

40/40

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented