ജൂണ്‍ 19 ചിത്രങ്ങളിലൂടെ


1/32

വായനാ ദിനത്തോടനുബന്ധിച്ച് നടന്ന വായനാവാരാഘോഷം തൃശ്ശൂർ മാതൃഭൂമി ബുക്‌സ്റ്റാളിൽ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/32

യു.എസ്.പി.എഫ്. മലബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര അഭയാർത്ഥി ദിനാചരണം പി.എം.ആതിര ഉദ്ഘാടനം ചെയ്യുന്നു. മിനി മോഹൻ, റംസി ഇസ്മായിൽ, ഡോ.ഉബൈസ് സൈനുലാബ്ദീൻ, നാസർ ഫൈസി കൂടത്തായി, ഡോ.ഇസ്മായിൽ സേട്ട്, ജോൺസൺ പീറ്റർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/32

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ.അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എം.പിയെ മർദ്ദിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന പ്രസിഡന്റ് വി.വസീഫ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/32

കോഴിക്കോട്‌ മാതൃഭൂമി ബുക്ക്സ്റ്റാളിൽ നടക്കുന്ന വായനാവാരാചരണത്തോടനുബന്ധിച്ച് നടുവണ്ണൂർ കോട്ടൂർ എ.യു.പി. സ്‌കൂളിലെ കുട്ടികളുമായി സംവദിക്കുന്ന ഷാഹിന കെ.റഫീഖ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/32

കോഴിക്കോട്‌ മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ നടക്കുന്ന വായനവാരം പുസ്തകോത്സവം ഡോ.എസ്.നാഗേഷ്, ഡോ.എസ്.മിഥുൻ, ഡോ.ടി.ഗീത, ബിന്ദു ആമാട്ട്, ഷാഹിന കെ റഫീഖ്, പ്രൊഫ.പി.ജയേന്ദ്രൻ, എ.ബിപിൻ, രാജേഷ്.ജി.നായർ, ഗായത്രി മധുസൂദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/32

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ മുന്നോടിയായി ജില്ലാ ഭരണകൂടവും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് കോഴിക്കോട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗ ക്ലാസിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/32

വായനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പുളിമൂട് മാതൃഭൂമി ബുക്സിൽ ആരംഭിച്ച വായനവാരം പുസ്തകമേള വി. കെ. പ്രശാന്ത് എം. എൽ. എ. സാഹിത്യകാരി ശ്രീജ പ്രിയദർശന് പുസ്തക വിൽപന നടത്തി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/32

വേൾഡ് ചെസ്സ് ഒളിംപ്യാഡ്‌ ദീപശിഖ പ്രയാണ ആരംഭത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന പരിപാടി | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

9/32

വേൾഡ് ചെസ്സ് ഒളിംപ്യാഡ്‌ ദീപശിഖ പ്രയാണ ആരംഭത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന പരിപാടി | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

10/32

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നടന്ന മുറിച്ചുണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമം ശസ്ത്രക്രിയയ്ക്ക് സഹായം നൽകുന്ന സ്‌മൈൽ ട്രയിൻ എന്ന സംഘടനയുടെ പ്രസിഡന്റും സി.ഇ.ഒ. യുമായ സൂസന്ന ഷഫർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/32

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ സൗഹൃദ സദസ്സിൽ എത്തിയ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം വി പി സുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദ ഗിരി, സ്വാമി അശ്വതി തിരുന്നാൾ, ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. സി ജോസഫ് , ഫാ.യൂജിൻ എച്ച് പെരേര തുടങ്ങിയവർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും, പി .കെ കുഞ്ഞാലിക്കുട്ടി എം എൽ എ യ്ക്കുമൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/32

86-ാം പിറന്നാൾ ആഘോഷിച്ച നോവലിസ്റ്റ് കെ. എൽ. മോഹനവർമ്മയെ സാംസ്ക്കാരിക കൊച്ചിയുടെ ഭാരവാഹികളായ പി. രാമചന്ദ്രൻ, ഫാ. തോമസ് പുതുശ്ശേരി, സി.ജി. രാജഗോപാൽ, സി.ഐ.സി.സി. ജയചന്ദ്രൻ, കെ. രാജഗോപാൽ എന്നിവർ പൊന്നാട അണിയിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/32

വായനാ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്ന വായനക്കാരുടെ സംഗമം പി. സന്തോഷ്കുമാർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

14/32

നഗരത്തിനൊരു കാല്‍ത്തള പോലെ... തൃശൂര്‍ ശക്തന്‍ നഗറിലെ ആകാശപ്പാതയുടെ ഗര്‍ഡര്‍ ഉറപ്പിക്കല്‍ ജോലികള്‍ ശനിയാഴ്ചയോടെ വട്ടമെത്തിയപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി

15/32

തൂവലില്‍ വിരിഞ്ഞ ദശാവതാരം... പക്ഷിത്തൂവലില്‍ വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചപ്പോള്‍. കോഴിക്കോട് മായനാട് സ്വദേശി ലാഗ്മി മേനോനാണ് ചിത്രകലയിലെ പുതുമ സമര്‍പ്പിച്ചത്. (ഇന്‍സെറ്റില്‍ ലാഗ്മി മേനോന്‍)

16/32

ആലപ്പുഴ നഗരസഭ വിജ്ഞാന നഗരം പദ്ധതി സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

17/32

ആലപ്പുഴയിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ സമീപം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

18/32

പാലക്കാട് മലമ്പുഴ അണക്കെട്ടിൽ വിരുന്നെത്തിയ വെള്ള അരിവാള് കൊക്കൻ കൂട്ടമായി പറക്കുന്ന കാഴ്ച | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/32

ഐ.എ.ഡി.വി.എൽ. കേരളയും പാലക്കാട് ഡെർമറ്റോളജി ക്ലബ്ബും ചേർന്ന് വെള്ളപ്പാണ്ട് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഐ.എ.ഡി.വി.എൽ. കേരള പ്രസിഡന്റ് ഡോ. കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/32

ജൂൺ 19 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന വായനവാരത്തിന്റെ ഉത്‌ഘാടനം കൊല്ലം രാമൻകുളങ്ങര മാതൃഭൂമി ബുക്സിൽ എഴുത്തുകാരി എം.ആർ.ജയഗീത ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/32

തിരുവനന്തപുരത്ത്‌ പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വായനാദിനാഘോഷത്തിൽ മന്ത്രി വി. ശിവൻകുട്ടി സദസ്സിനെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/32

പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച വായനാദിനാഘോഷത്തിന്റെ ഭാഗമായി എ.കെ.ജി. സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/32

പാലക്കാട് മാതൃഭൂമി ബുക്ക്സ്റ്റാളിൽ നടക്കുന്ന വായനവാരം സാഹിത്യകാരൻ ആഷാമേനോൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

24/32

ബി.ജെ.പി. കണ്ണൂർ ജില്ല സമിതി സമ്പൂർണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

25/32

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാരും പ്രവർത്തക സമിതി അംഗങ്ങളും ഡൽഹി ജന്തർമന്ദിറിൽ സത്യാഗ്രഹം നടത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

26/32

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാരും പ്രവർത്തക സമിതി അംഗങ്ങളും ഡൽഹി ജന്തർമന്ദിറിൽ സത്യാഗ്രഹം നടത്തിയപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

27/32

കണ്ണൂരിൽ നടക്കുന്ന ജില്ലാ അമേച്വർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽനിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/32

കണ്ണൂരിൽ നടക്കുന്ന ജില്ലാ അമേച്വർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽനിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/32

ഗാർമെന്റ് വർക്കേഴ്‌സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/32

ചോരച്ചാലുകൾ മായ്ക്കുന്ന ചിരി... അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്. പ്രവർത്തകർ നടത്തിയ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസ്‌ മാർച്ചിനിടയിലുണ്ടായ കല്ലേറിൽ പരിക്കുപറ്റിയ സിവിൽ പോലീസ് ഓഫീസർ എം.എസ്.അജിത്ത്. വായിൽനിന്ന് ചോരയൊഴുകുമ്പോഴും വേദന ചിരിയിലൊതുക്കുകയാണ് ഇദ്ദേഹം | ഫോട്ടോ കെ. അബൂബക്കർ / മാതൃഭൂമി

31/32

ഉദ്യോഗാർഥികൾക്ക് ഒന്നരവർഷമായി പൊതുപ്രവേശന പരീക്ഷ നടത്താത്തതിനെതിരേ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്ന ഉദ്യോഗാർഥികളുടെ പ്രതിഷേധം| ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

32/32

സൈനിക റിക്രൂട്ട്‌മെന്റ് റാലികളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉടൻ പൊതുപ്രവേശന പരീക്ഷ നടത്തി നിയമനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ| ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented