മേയ് 19 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/58

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ വെറ്ററൻസ് അത്‌ലറ്റിക് മീറ്റിൽ മുപ്പത് വയസിന് മുകളിലുള്ളവരുടെ 400 മീറ്റർ ഹഡിൽസിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/58

തിരുവനന്തപുരം പാളയം പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ വാഹനത്തിന് മുകളിലൂടെ മരം വീണ് കാർ തകർന്നപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/58

തിരുവനന്തപുരം പാളയം പോലീസ് ക്വാട്ടേഴ്‌സ് വളപ്പിൽ വാഹനത്തിന് മുകളിലൂടെ വീണമരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/58

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത്‌ ഡാമിന്റെ നാലാം ഷട്ടർ തുറന്ന് ജലം പുറത്തേക്കു ഒഴുക്കി തുടങ്ങിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌/ മാതൃഭൂമി

5/58

കൊല്ലം ജില്ലാ സഹകരണ ബാങ്ക് റിട്ടയേർഡ് എംപ്ലോയിസ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/58

കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/58

കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പൊതുസമ്മേളനം എളമരം കരീം എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/58

പാലക്കാട് മുട്ടിക്കുളങ്ങര ക്യാമ്പിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ മന്ത്രി എം.വി ഗോവിന്ദൻ അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/58

ജോയ് വർഗ്ഗീസ് ഫൗണ്ടേഷൻ ആലപ്പുഴയിൽ നടത്തിയ ജോയ് വർഗ്ഗീസ് അനുസ്മരണ സമ്മേളനത്തിൽ മാധ്യമ പുരസ്കാരം വി.പി നിസാറിന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

10/58

ജോയ് വർഗ്ഗീസ് ഫൗണ്ടേഷൻ ആലപ്പുഴയിൽ നടത്തിയ ജോയ് വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

11/58

ഫെലോഷിപ്പുകൾ അടിയന്തിരമായി അനുവദിക്കുക, റിസർച്ച് യൂണിയൻ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എസ്എഫ്‌ഐ കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ച് എസ്ഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി.ഷിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/58

കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടക്കുന്ന കുട്ടികളുടെ പുസ്തകോത്‌സവത്തോടനുബന്ധിച്ച് കെ.പി.കേശവമേനോൻ ഹാളിൽ എഴുത്തുകാരി സന്ധ്യാ വർമ്മ കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ് എടുക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/58

കോഴിക്കോട് പാവമണി റോഡിൽ സിറ്റി കൺട്രോൾ റൂമിനു സമീപം നവീകരിച്ച പോലീസ് കാന്റീൻ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി അഹമദ് ദേവർ കോവിൽ, എം.കെ.മുനീർ എം.എൽ. എ, ജില്ലാ പോലീസ് മേധാവി എ.അക്ബർ, ഡി.സി.പി. ആമോസ് മാമ്മൻ, എ.സി.പി. രഞ്ജിത്ത്, അഡീഷണൽ . ഡി.സി.പി.അബ്ദുൾ റസാഖ് എന്നിവർ ഭക്ഷണം കഴിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

14/58

കോഴിക്കോട് പാവമണി റോഡിൽ സിറ്റി കൺട്രോൾ റൂമിനു സമീപം നവീകരിച്ച പോലീസ് കാന്റീൻ മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു. എം.കെ.മുനീർ എം.എൽ. എ, ജില്ലാ പോലീസ് മേധാവി എ.അക്ബർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

15/58

കണ്ണൂർ കല്ല്യാശേരിയിൽ നടന്ന ഇ.കെ.നായനാർ അനുസ്മരണ സമ്മേളനം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

16/58

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/58

തിരുവനന്തപുരത്ത് വെള്ളായണിക്കായലിൽ മഴയത്ത് മീൻപിടിയ്ക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/58

ആധാരമെഴുത്ത് തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡോക്യുമെന്റ്‌ റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ കലക്ട്രറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ആർ. ബാബുസുരേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

19/58

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

20/58

കെ.ജി.ഒ.എ പാലക്കാട്‌ ജില്ലാ സമ്മേളനം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/58

കുടുംബശ്രീ ഗോത്രകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

22/58

ഡൽഹി സർവകലാശാലയുടെ ത്രിദി അന്താരാഷ്ട്ര സെമിനാറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/58

കൊല്ലം പരവൂർ തീരദേശ പാതയിൽ ഇരവിപുരത്തിന് സമീപം പുലിമുട്ട് നിർമ്മാണത്തിനായി കടലിൽ കല്ലിടുന്ന ജോലി പുരോഗമിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/58

കൊല്ലം - പരവൂർ തീരദേശ പാതയിൽ പുലിമുട്ട് നിർമ്മാണത്തിനായി ടെട്രാപോഡുകൾ കൊണ്ടുപോകുന്നു. താന്നി ലക്ഷ്മിപുരം ബീച്ചിന് സമീപത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/58

കൊല്ലം - പരവൂർ തീരദേശ പാതയിൽ ലക്ഷ്മിപുരം ബീച്ചിന് സമീപത്ത് റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ടെട്രാപോഡുകൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

26/58

പരവൂർ കായലിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പൊഴിക്കര ചീപ്പിലൂടെ കടലിലേക്ക് കലങ്ങിമറിഞ്ഞെത്തുന്ന വെള്ളം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/58

കടലേറ്റം രൂക്ഷമായ കൊല്ലം ബീച്ചിന് സമീപത്തെ വെടിക്കുന്ന് ഭാഗത്ത് പകുതിയോളം കടലെടുത്ത സോണിയുടെ വീട് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

28/58

കൊല്ലം ബീച്ചിന് സമീപത്തെ വെടിക്കുന്ന് ഭാഗത്ത് രൂക്ഷമായ കടലേറ്റത്തെ തുടർന്ന് തീരമിടിഞ്ഞപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

29/58

എറണാകുളം കെ.എസ്‌.ആർ.ടി.സി. റോഡിലെ വെള്ളക്കെട്ട് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

30/58

ആലപ്പുഴ തോണ്ടൻകുളങ്ങരയിൽ റോഡിന് കുറുകെ വീണ തെങ്ങ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

31/58

കണ്ണൂർ താണ ധനലക്ഷ്മി ആസ്പത്രിക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/58

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനം ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്യുന്നു. എം.വിൻസെന്റ് എം.എൽ.എ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, തമ്പാനൂർ രവി, ആർ.ശശിധരൻ, പി.സി.വിഷ്‌ണുനാഥ്‌ എം.എൽ.എ തുടങ്ങിയവർ സമീപം| ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/58

പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നപ്പോൾ| ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

34/58

പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നപ്പോൾ| ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

35/58

മഴയെങ്കില്‍ മഴ... അവധിക്കാലം തീരുംമുമ്പേയെത്തിയ വേനല്‍മഴയില്‍ തോട്ടില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടികള്‍. കോട്ടയം മാഞ്ഞൂര്‍ സൗത്ത് മണലേല്‍ പാലത്തില്‍നിന്നുള്ള കാഴ്ച | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി

36/58

ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് ബി.വി. ഗോപിനാഥ്‌ ഭദ്രദീപം തെളിയിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/58

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാർ ശശി തരൂർ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. എ.ഐ.ബി.ഇ.എ.ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/58

ഇൻകംടാക്സ് എംപ്ലോയീസ് ഫെഡറേഷന്റെ പതിനാലാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/58

അച്ചടിമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/58

കാസർകോട്‌ ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട്‌ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരജ്വാല രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/58

അധികാര ദുർവിനിയോഗത്തിനും ധനകാര്യ ധൂർത്തിനുമെതിരെ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/58

കേരള പ്രിന്റേഴ്സ് അസോസിയേഷൻ കോഴിക്കോട് അദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കമാൽ വരദൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

43/58

കൊച്ചിയിലെ വസന്ത് നഗറിലെ വെള്ളക്കെട്ട് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

44/58

കൊച്ചിയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

45/58

എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

46/58

കേരള കോൺഗ്രസ് ബി. ജില്ലാതല നേതൃത്വ ക്യാമ്പ് കണ്ണൂരിൽ ചെയർമാൻ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/58

മാതൃഭൂമിയും കെ. ചിറ്റലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന എന്റെ വീട് പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ മാത്യഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രൻ വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്വദേശി ജുബൈറയ്ക്ക് കൈമാറുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

48/58

കേരള പോലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം എ. എം ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

49/58

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേപ്പര്‍ നിര്‍മാണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍. ഫോട്ടോ - ഇ.വി രാഗേഷ്‌\മാതൃഭൂമി

50/58

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേപ്പര്‍ നിര്‍മാണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍. ഫോട്ടോ - ഇ.വി രാഗേഷ്‌\മാതൃഭൂമി

51/58

കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ വെള്ളക്കെട്ട്. ഫോട്ടോ - ടി.കെ. പ്രദീപ്കുമാര്‍\മാതൃഭൂമി

52/58

ഇ.കെ. നായനാര്‍ ദിനത്തില്‍ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, പി. ജയരാജന്‍, പി.പി. ദിവ്യ തുടങ്ങിയവര്‍ മുന്‍ നിരയില്‍. ഫോട്ടോ - ലതീഷ് പൂവത്തൂര്‍\മാതൃഭൂമി

53/58

പണിമുടക്കിയ ആധാരമെഴുത്ത് ജീവനക്കാര്‍ കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

54/58

പാലക്കാട് ബെമല്‍ വില്‍പ്പനക്കെതിരെയുള്ള ജനകീയ വോട്ടെടുപ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - അരുണ്‍ കൃഷ്ണന്‍കുട്ടി\മാതൃഭൂമി

55/58

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് സംസ്ഥാന പ്രസിഡന്റ് കെ.ആര്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

56/58

വവ്വാല്‍ ചിറകിന്റെ രൂപത്തില്‍ കസേരകള്‍ അടുക്കിക്കെട്ടി ഇരുചക്രവാഹനത്തില്‍ പോകുന്ന യുവാവ്. കൊല്ലം ചിന്നക്കടയില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് പനച്ചിക്കല്‍

57/58

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച, ആകാശത്തുനിന്ന് തൊടുക്കാവുന്ന കപ്പല്‍വേധ മിസൈല്‍ ഒഡിഷ തീരത്തെ ചാന്ദിപുരില്‍ ഹെലികോപ്റ്ററില്‍നിന്ന് പരീക്ഷിച്ചപ്പോള്‍. നാവികസേനയുടെ ഇത്തരത്തിലുള്ള ആദ്യ മിസൈല്‍ സംവിധാനമാണിത്.

58/58

ഒറ്റക്കാലിലെ അതിജീവനം... .കുറവുകള്‍ ഏറെയുണ്ടെങ്കിലും ജീവിക്കാനുള്ള ആര്‍ജവമാണ് ഭൂമിയിലെ ജീവജാലങ്ങളെ മുന്നോട്ടുനയിക്കുന്നത്. ജീവിതയാത്രക്കിടയില്‍ എപ്പോഴോ കാലുകളിലൊന്ന് നഷ്ടപ്പെട്ടെങ്കിലും അതിജീവിക്കുകയാണ് ഈ ബ്ലാക്ക് ബുള്‍ബുള്‍ പക്ഷിയും. വട്ടവടയിലെ തോട്ടത്തില്‍ തീറ്റതേടിയെത്തിയ പക്ഷിയുടെ വിവിധ ഭാവങ്ങള്‍| ഫോട്ടോ: ശ്രീജിത്ത് പി.രാജ്

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thrissur

42

മേയ് 30 ചിത്രങ്ങളിലൂടെ

May 30, 2023


mathrubhumi photographers

1

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023


mlp

25

മേയ് 29 ചിത്രങ്ങളിലൂടെ

May 29, 2023

Most Commented