സെപ്റ്റംബര്‍ 18 ചിത്രങ്ങളിലൂടെ


1/37

ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ച അനൂപ് ടിക്കറ്റുറ്റെടുത്ത തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിലെ ഉടമ തങ്കരാജിനും ജീവനക്കാർക്കുമൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/37

ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ച അനൂപ് ടിക്കറ്റുമായി തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിൽ എത്തിയപ്പോൾ. ഭാര്യ മായ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/37

ജോഡോ യാത്ര അമ്പലപ്പുഴയിലെത്തിയപ്പോൾ സമീപത്തെത്തിയ കുട്ടികളിലൊരാളെ രാഹുൽ ഗാന്ധി ഓമനിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

4/37

ആലപ്പുഴ പുറക്കാട് ഭാരത്‌ ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയെ കാണാനായി കാത്തിരിക്കുന്നവർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

5/37

രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര ഞായറാഴ്ച വൈകീട്ട് ആലപ്പുഴ പുറക്കാട് വഴി കടന്നുവരുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

6/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്നതിന് മുന്നോടിയായി ഡി.സി.സി നടത്തിയ വിളംബരജാഥയിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

7/37

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചിയിൽ ഉത്തരേന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഭജൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

8/37

കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം എൻ.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/37

കണ്ണൂർ ആയിക്കര കലാശിയിൽ പേ വിഷബാധ ലക്ഷണങ്ങളോടെ കണ്ടെത്തിയ പശുവിനെ ദയാവധത്തിന് വിധേയമാക്കിയ ശേഷം സംസ്ക്കരിക്കാനായി കോർപ്പറേഷൻ അധികൃതരെത്തി മണ്ണുമാന്തി യന്ത്രത്തിൽ കൊണ്ടുപോകുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

10/37

കൊല്ലം മനയിൽകുളങ്ങര ശുഭാനന്ദാശ്രമത്തിൽ നടന്ന ഓണാഘോഷപരിപാടിയിൽ സന്യാസിനി കൃഷ്ണാനന്ദിനി ആരാധനയ്ക്ക് നേതൃത്വം നൽകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/37

കൊല്ലം നഗരത്തിൽ വൈവിധ്യങ്ങളുടെ മഴവിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന സ്വാഭിമാന ഘോഷയാത്ര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/37

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ജനബോധന യാത്രയുടെ സമാപന സമ്മേളത്തിനെത്തിയ മത്സ്യത്തൊഴിലാളികളും പോലീസും തമ്മിലുണ്ടായ വാക്കേറ്റം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/37

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ജനബോധന യാത്രയുടെ സമാപന സമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്‌ഘാടനം ചെയ്യുന്നു. അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യം, സഹായമെത്രാൻ ആർ. ക്രിസ്തുദാസ്, സി.ആർ. നീലകണ്ഠൻ, വികാരി ജനറൽ ആൻഡ് ജനറൽ കൺവീനർ യൂജിൻ എച്ച്.പെരേര എന്നിവർ വേദിയിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/37

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ജനബോധന യാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രശാന്ത് ഭൂഷൺ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയ്ക്കും, മുൻ ആർച്ച് ബിഷപ്പ് ഡോ. എം. സൂസൈപാക്യത്തിനുമൊപ്പം. വികാരി ജനറൽ ആൻഡ് ജനറൽ കൺവീനർ യൂജിൻ എച്ച്.പെരേര, സഹായമെത്രാൻ ആർ. ക്രിസ്തുദാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/37

കേരള സർക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്‌ കുടുംബത്തോടൊപ്പം.

16/37

സി.പി.ഐ. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെളിയം ഭാർഗവൻ അനുസ്മരണ സമ്മേളനം മുൻ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/37

ശക്തികുളങ്ങര ധർമ്മശാസ്താക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം എൻ.എസ്.എസ്. കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/37

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം അടൂർ ഗോപാലകൃഷ്ണന് മന്ത്രി വി.ശിവൻകുട്ടി വീട്ടിലെത്തി സമർപ്പിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

19/37

ലോക മുള ദിനത്തോടനുബന്ധിച്ച് തിരൂർ നൂർ ലേക്കിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബാംബൂ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററും ഒയിസ്ക ഇന്റർനാഷണലും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ബാലമുരളി കൂറ്റനാടും അനിൽ ആറങ്ങോട്ടുകരയും ചേർന്ന് മുള സംഗീതമവതരിപ്പിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

20/37

ലോക മുള ദിനത്തോടനുബന്ധിച്ച് തിരൂർ നൂർ ലേക്കിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബാംബൂ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററും ഒയിസ്ക ഇന്റർനാഷണലും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കളരിക്കൽ പ്രസന്ന മുള കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് പരിശീലിപ്പിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

21/37

കേരള ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഹൈക്കോടതിയിൽ നടന്ന അഭിഭാഷകരുടെ എൻട്രോൾമെൻറ് ചടങ്ങിൽ കുട്ടിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശിനി സുവിദ്യ. ഭർത്താവ് സോനു സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/37

വിസ്ഡം യൂത്ത് സംസ്ഥാന സമിതി തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച കേരള ടീച്ചേഴ്സ് കോൺഫറൻസ് ഇ.ടി. മുഹമ്മദ് ബഷീർ എം. പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

23/37

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് യു,പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/37

തിരുവനന്തപുരം ഗോർക്കി ഭവനിൽ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നിർവഹിക്കുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ്., മന്ത്രി ആന്റണി രാജു, വി.എസ്. പ്രശാന്ത് എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/37

പത്തുകോടി രൂപയുടെ ഒന്നാം സമ്മാനവുമായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ പൂജാ ബമ്പർ ഭാഗ്യക്കുറി മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തപ്പോൾ. ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ എസ്., മന്ത്രി ആന്റണി രാജു, വി.എസ്. പ്രശാന്ത് എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/37

കോട്ടയത്ത്‌ സി എസ്‌ ഐ പ്ലാറ്റിനം ജൂബിലി ആഘോഷം. മന്ത്രി വി എൻ വാസവൻ, ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ മുൻനിരയിൽ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ കരുവാറ്റയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് പൂ നൽകുന്ന കുട്ടികൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

28/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ തോട്ടപ്പള്ളിയിലെത്തിയപ്പോൾ അണിചേർന്ന പ്രവർത്തകർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ തോട്ടപ്പള്ളിയിലെത്തിയപ്പോൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

30/37

ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചികിത്സാ സഹായ വിതരണം മന്ത്രി വി ശിവൻകുട്ടി കൊല്ലം സ്വദേശി നസീല ബീവിയ്ക്ക് നൽകി കൊണ്ട് നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/37

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. കണ്ണൂർ ലോക്കൽ കമ്മിറ്റി നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/37

അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം. കണ്ണൂർ ലോക്കൽ കമ്മിറ്റി നടത്തിയ ചിത്രരചനാ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/37

ശിവഗിരി മഠം ശ്രീനാരായണ ഗുരു ധർമ്മ പ്രചാരണ സഭ കണ്ണൂർ ജില്ലാ സമ്മേളനം സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/37

വാട്ടേഴ്സ് കേരള കണ്ണൂർ ജില്ലാ സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/37

കേരള മെഡിക്കൽ ഡിസ്‌ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. കെ.വി.സുമേഷ് എം.എൽ.എ, വി ഗോപിനാഥൻ, എസ് .ദിനേഷ്, പി അനിൽകുമാർ, പി.എം. സുഗുണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/37

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം മുകേഷ് അംബാനിയും ഇളയമകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ആനയ്ക്ക് പഴം നല്‍കുന്നു. സന്ദര്‍ശനത്തിനിടെ അന്നദാനഫണ്ടിലേക്ക് 1.51 കോടി രൂപയുടെ ചെക്ക് മുകേഷ് അംബാനി കൈമാറി. കൂടാതെ ദേവസ്വം തുടങ്ങാനുദ്ദേശിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കു സഹായം വാഗ്ദാനം ചെയ്തു.

37/37

യു പിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented