ഓഗസ്റ്റ് 18 ചിത്രങ്ങളിലൂടെ


1/64

പത്തനംതിട്ടയിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/64

തൃശ്ശൂർ റീജ്യണൽ തിയേറ്ററിൽ നടന്ന ജോൺസൺ സ്മൃതി ജില്ലാ കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/64

കേരള ബാഡ്മിന്റൺ അസോസിയേഷൻ തൃശൂരിൽ സംഘടിപ്പിക്കുന്ന അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ മിക്‌സഡ് ടീം മത്സരത്തിലെ ആദ്യയിനത്തിൽ എറണാകുളത്തിന്റെ സഞ്ചയ് എസ്. നായരുടെ പ്രകടനം. തൃശ്ശൂരിന്റെ ശ്രീധർ ശ്രീകുമാറിനെ സഞ്ചയ് തോൽപ്പിച്ചു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയ്ക്കെത്തിയ കരക്കാർ വള്ളപ്പാട്ട് പാടി ക്ഷേത്രത്തിലേക്കെത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയ്‌ക്കെത്തിയ കരയ്ക്കാരെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി സദ്യയ്ക്ക് തുടക്കംകുറിച്ച് മന്ത്രി വീണാ ജോർജ് ഇലയിൽ വിളമ്പുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/64

അഷ്ടമി രോഹിണി വള്ള സദ്യ ദിനത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ആകാശ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമി രോഹിണി വള്ള സദ്യ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/64

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമി രോഹിണി വള്ള സദ്യ. പടിഞ്ഞാറെ ഗോപുരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/64

ഉണ്ണും കണ്ണൻ... ആറന്മുള അഷ്ടമിരോഹിണി സദ്യയിൽ വെണ്ണയും പരിപ്പും പപ്പടവും കൂട്ടി കുഴച്ചുള്ള ആദ്യ ഉരുള ഉണ്ണാനൊരുങ്ങുന്ന കൃഷ്ണ വേഷധാരിയായ കുഞ്ഞ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/64

വ്യവസായ വാണിജ്യ വകുപ്പിന്റെ ഓണം കൈത്തറി മേള കോഴിക്കോട്‌ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്ത് ഉദ്ഘാടനം ചെയ്തശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ മേള കാണുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/64

ആറന്മുള അഷ്ടമിരോഹിണി സദ്യയ്ക്കിടെ ഉരുള ഉരുട്ടി കുഞ്ഞിന് നൽകുന്ന അമ്മ. | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/64

ആറന്മുള അഷ്ടമിരോഹിണി സദ്യയ്ക്കായി കരയ്ക്കാർക്കൊപ്പം പള്ളിയോടത്തിന്റെ കൂമ്പിൽ ഇരുന്നെത്തുന്ന കൃഷ്ണവേഷധാരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/64

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി കൊല്ലം ഡി സി സിയിൽ നടന്ന ജില്ലാ നേതൃയോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/64

തൊടുപുഴ മുട്ടം പള്ളിക്കവലയിൽ ലോറി മറിഞ്ഞുണ്ടായ അപകടം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

18/64

കിസ്സാൻ ജനതാ കൊല്ലം ജില്ലാ കമ്മിറ്റി കർഷകദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കർഷകരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻറ് പ്രൊഫ.വി മാധവൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/64

ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ കോവിലിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

20/64

ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ കോവിലിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

21/64

ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ കോവിലിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

22/64

ജന്മാഷ്ടമിയോടനുബന്ധിച്ച് ദീപാലംകൃതമായ ഡൽഹിയിലെ ലക്ഷ്മി നാരായൺ ബിർള മന്ദിർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

23/64

ചെന്നൈയിൽ നടന്ന ചടങ്ങിൽ സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ഡയറക്ടർ മഹേഷ് ആലന്തട്ട് സാംസങ്ങിന്റെ ഏറ്റവും പുതിയ Galaxy Z സീരീസ് അവതരിപ്പിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

24/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്. | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്. | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്. | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/64

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരൂരിൽ നടന്ന ശോഭയാത്രയിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

28/64

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരൂരിൽ നടന്ന ശോഭയാത്രയിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

29/64

പാലക്കാട്‌ കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ ഏമൂർ ഭഗവതി ക്ഷേത്രത്തിൽ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/64

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/64

പാലക്കാട് അകത്തേത്തറയിൽ ശ്രീകൃഷ്‌ണജയന്തി ശോഭ യാത്രയിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/64

പാലക്കാട് അകത്തേത്തറയിൽ ശ്രീകൃഷ്‌ണജയന്തി ശോഭ യാത്രയിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/64

പാലക്കാട് അകത്തേത്തറയിൽ ശ്രീകൃഷ്‌ണജയന്തി ശോഭ യാത്രയിൽ നിന്ന്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/64

രാഹുൽ ഗാന്ധിയുടെ യാത്രയുടെ ആലോചനയ്ക്കായി ആലപ്പുഴയിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

37/64

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബാലഗോകുലം നടത്തിയ ശോഭയാത്ര | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

38/64

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബാലഗോകുലം നടത്തിയ ശോഭയാത്ര | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/64

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത്‌ ബാലഗോകുലം നടത്തിയ ശോഭയാത്ര | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

40/64

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ ബാലഗോകുലം നടത്തിയ ശോഭയാത്ര | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/64

ബാലഗോകുലം എറണാകുളത്ത് നടത്തിയ ശോഭായാത്രയിൽ നിന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

42/64

ബാലഗോകുലം എറണാകുളത്ത് നടത്തിയ ശോഭായാത്രയിൽ നിന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

43/64

ബാലഗോകുലം എറണാകുളത്ത് നടത്തിയ ശോഭായാത്രയിൽ നിന്ന്‌ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

44/64

കണ്ണൂർ എസ്. എൻ പാർക്കിൽ നിന്നും ബാലഗോകുലം ശോഭായാത്ര ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

45/64

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഇടയാർതെരുവ് ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

46/64

പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

47/64

കിസാൻ ജനത (എൽ.ജെ.ഡി) നേതൃത്വത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങ് എൽ.ജെ.ഡി. പാലക്കാട്‌ ജില്ലാ പ്രസിഡന്റ് എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

48/64

കോഴിക്കോട്‌ കെ.പി. കേശവമേനോൻ ഹാളിൽ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സെമിനാർ 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' ഡോ.എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ.എ.കെ അബ്ദുൾ ഹമീദ്, എം.എ ലത്തീഫ്, ടി.പി.അബ്ദുൾ ഹഖ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി, ഡോ.അനസ് കടലുണ്ടി, സി.എ മൂസ മൗലവി, അബൂബക്കർ നന്മണ്ട, മുഹമ്മദ് വേളം എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

49/64

ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കി കോഴിക്കോട്‌ ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ കേരള സർവ്വോദയ മണ്ഡലം പ്രവർത്തകർ സ്വാതന്ത്ര്യ സമര സേനാനി പി. വാസുവിന്റെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

50/64

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധ സമരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

51/64

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് പോർട്ടിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

52/64

കൊല്ലം ടൗൺ ഹാളിൽ തുടങ്ങിയ സി പി ഐ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

53/64

ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്മാൾ ആൻറ് മീഡിയം ന്യൂസ് പേപ്പേഴ്‌സിന്റെ മാധ്യമശ്രീ അവാർഡ് മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ കെ. പ്രഭാകരന് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു. എം വിജയകുമാർ, കെ വി തോമസ് തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

54/64

തിരൂർ തലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മേൽശാന്തി ശ്രീഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ഗോപൂജ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

55/64

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി | ഫോട്ടോ: സി. ബിജു / മാതൃഭൂമി

56/64

കണ്ണൂർ കാനത്തൂർ കാവിൽ ഗോപൂജ കഴിഞ്ഞ് പശുക്കളെ ഊട്ടാൻ ശ്രമിക്കുന്ന ഉണ്ണിക്കണ്ണനും ഗോപികയും | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/64

മഹിളാ കോൺഗ്രസിന്റെ ഭാരത്‌ ജോ​ഡോ ശില്പശാല മേഖലാതല യോഗം സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/64

സി.പി.ഐ. കൊല്ലം ജില്ലാ സമ്മേളനത്തിന് കെ.ആർ. ചന്ദ്രമോഹൻ പതാക ഉയർത്തുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

59/64

സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

60/64

കണ്ണൂർ ചിന്മയ ബാലഭവനിൽ അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഭജന | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/64

പ്രതീക്ഷയുടെ പാടത്ത്... ഇന്ന് ചിങ്ങം ഒന്ന്.കർഷകദിനം. കർഷകരുടെ ദുരിത കാലം പോയ് മറയട്ടെ .കൊല്ലം ഉമയാനല്ലൂർ പാടശേഖരത്തിലെ ഞാറ്റടിയിൽ വെള്ളം തിരിച്ച് മടങ്ങുന്ന കർഷകർ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

62/64

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയ്ക്കായി കല്ലായിയിലെ ശ്രീ ദുർഗ്ഗാ ബാലഗോകുലം ഒരുക്കുന്ന ഗരുഡൻ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

63/64

അമ്മൂമ്മ കിളികൾ .... പ്രായം വെറുമൊരു സംഖ്യ മാത്രമാണിവർക്ക്. കർഷക തൊഴിലാളികളായ എണ്‍പത്തിമൂന്നുകാരി പാറുവും , രുഗ്മിണിയും, രാജകുമാരിയും തളരാതെ തലയെടുപ്പോടെ തന്നെയാണ് ഇന്നും പാടത്തിറങ്ങുന്നത്. ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം. പാലക്കാട് പടലിക്കാടിന് സമീപത്തെ പാടശേഖരത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

64/64

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനമായ കേരള സവാരി' മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു തുടങ്ങിയവര്‍ സമീപം.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented