സെപ്റ്റംബര്‍ 17 ചിത്രങ്ങളിലൂടെ


1/52

മോഹൻ ഭാഗവതിനെ കാണാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ രാത്രിയിൽ തൃശൂരിൽ ആർ.എസ്‌.എസ്‌. നേതാവിന്റെ വീട്ടിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/52

യു പിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/52

തിരൂർ താഴേപ്പാലം - സിറ്റി ജങ്ഷൻ റോഡിൽ ജല അതോറിറ്റിയുടെ ജല വിതരണ പൈപ്പ് വീണ്ടും പൊട്ടിയതോടെ ജെ.സി.ബി ഉപയാഗിച്ച് റോഡ് വെട്ടിപൊളിച്ച് പൈപ്പു നന്നാക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/52

ഡൽഹിയിൽ പുതിയ ദേശീയ ലോജിസ്റ്റിക് നയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതിൻ ഗഡ്കരിയും സ്വകാര്യ സംഭാഷണത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/52

ഡൽഹിയിൽ പുതിയ ദേശീയ ലോജിസ്റ്റിക് നയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/52

ഡൽഹിയിൽ പുതിയ ദേശീയ ലോജിസ്റ്റിക് നയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/52

കേരള കർഷക സംഘം കൊല്ലം ജില്ലാ സമ്മേളനം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/52

അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ നടത്തിയ വിശ്വകർമ്മ ദിന ശോഭായാത്രയുടെ മുൻനിര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/52

വിശ്വകർമ്മ ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ വിശ്വകർമ്മ ദിന ശോഭായാത്രയുടെ മുൻനിര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/52

വിശ്വകർമ്മ സർവീസ് സൊസൈറ്റി കൊല്ലം നഗരത്തിൽ നടത്തിയ ശോഭായാത്രയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/52

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സി.ബി.എസ്.ഇ. സൗത്ത് സോൺ സഹോദയ അത്‌ലറ്റിക് മീറ്റിൽ ചാമ്പ്യന്മാരായ കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ ടീം സമ്മാനദാനം നിർവഹിച്ച സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാറിനോപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/52

അഖില കേരള വിശ്വകർമ്മ മഹാസഭ കോഴിക്കോട് താലൂക്ക് യൂണിയൻ സംഘടിപ്പിച്ച വിശ്വകർമ്മ ദിനം കെ.പി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ടി.പി.അനൂപ് കുമാർ, എം.കെ.ജനാർദനൻ, കെ.വി.പ്രിയ, പി.ജി.ശ്യാമള എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/52

കോഴിക്കോട്ട്‌ ഓൾ ഇന്ത്യ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ''ഓൾ ഇന്ത്യ ഇൻഷൂറൻസ് വുമൺ കൺവെൻഷൻ'' സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ശ്രീകാന്ത്മിശ്ര, വി.ഭാഗ്യലക്ഷ്മി, എം.ഗിരിജ, പി.പി.കൃഷ്ണൻ, അമ്മാനുള്ള ഖാൻ, അങ്കത്തിൽ അജയകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/52

തിരൂരിൽ ആർ.ഡി.ഒ. പി.സുരേഷിന്റെ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പും തിരൂർ മെയിന്റനൻസ് ട്രൈബ്യൂണലും ചേർന്ന് സംഘടിപ്പിച്ച മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരാതി പരിഹാര അദാലത്തിൽ കൺസിലിയേഷൻ ഓഫീസർമാർ പരാതി കേൾക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

15/52

ബൈപാസ്സ് നിർമ്മാണം നടക്കുന്ന കണ്ണൂർ കിഴുത്തള്ളിയിൽ സർവീസ് റോഡ് വഴി ഗതാഗതം പുനഃക്രമീകരിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/52

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ കിഴുത്തള്ളിയിൽ ബൈപാസ്സ് നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/52

അഡ്വ. കെ.സോമപ്രസാദ് നയിക്കുന്ന പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന സമര പ്രചാരണ ജാഥക്ക് കണ്ണൂർ തെക്കി ബസാറിൽ നൽകിയ സ്വീകരണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/52

സി.ഐ.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ സഹകരണ സംരക്ഷണ കൺവെൻഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

19/52

അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയൻ നടത്തിയ വിശ്വകർമ്മദിനാഘോഷം വി.കെ.ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

20/52

എൻ. രാജേഷ് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട്ട്‌ നടന്ന മാധ്യമങ്ങളും ജനാധിപത്യവും സെമിനാറിൽ സുനിൽ പി. ഇളയിടം സംസാരിക്കുന്നു. പി.എസ്. രാകേഷ്, ഫാ. ജോൺ മണ്ണാറത്തറ, കമാൽ വരദൂർ, എം.ഫിറോസ് ഖാൻ, പി. ഹേമപാലൻ, അഡ്വ. മനോഹരൻ, ടി. നിഷാദ് എന്നിവർ സമീപം| ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

21/52

വിശ്വകർമ്മ ജയന്തിയോടനുബന്ധിച്ച്‌ എറണാകുളം അഞ്ചുമന വിശ്വകർമ്മ ധർമോദ്ധാരണ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന മഹാശോഭായാത്ര | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/52

വിശ്വകർമ്മ ദിനാഘോഷത്തിൻ്റെ ഭാഗമായി വിശ്വകർമ്മ സർവീസ് സൊസൈറ്റി കണ്ണൂരിൽ നടത്തിയ ശോഭയാത്ര | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/52

അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി തീരസംരക്ഷണ സേന കോവളം ബീച്ചിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/52

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനത്തിൽ കോഴിക്കോട് തളിയിലെ ബി.ജെ.പി. ഓഫീസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിൽ പ്രവർത്തകർ 72 വിളക്കുകൾ തെളിയിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

25/52

അഴിമതിയിൽ നിന്ന് കോർപ്പറേഷനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ കോഴിക്കോട്‌ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

26/52

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനത്തിൽ കോട്ടയത്ത് നടന്ന മഹാശോഭായാത്ര | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

27/52

വിശ്വകർമ്മ ഐക്യവേദിയുടെ തിരുവനന്തപുരത്ത് നടന്ന ആഗോള വിശ്വകർമ്മ ഉച്ചകോടിയുടെ പൊതു സമ്മേളനം മന്ത്രി ജി. ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/52

അന്താരാഷ്ട്ര തീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കോസ്റ്റ്ഗാർഡ് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തനിക്കൊപ്പം ഫോട്ടോ എടുക്കുവാൻ എത്തിയ കുട്ടികളെ വരിയായ് ക്യാമറയ്‌ക്കു മുൻപിൽ നിർത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/52

വെടിപ്പാക്കി ഗവർണർ: അന്താരാഷ്ട്ര തീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കോസ്റ്റ്ഗാർഡ് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എറണാകുളം കുഴിപ്പിള്ളി ബീച്ചിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/52

"കാറി"ലും കോളിലും ..... ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്താരാഷ്ട്ര തീര ശുചീകരണ ദിനാചരണ ഉദ്ഘാടനത്തിനായി എറണാകുളം കുഴിപ്പിള്ളി ബീച്ചിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/52

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ തൊഴിലില്ലായ്‌മയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/52

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹി ബിജെപി ഓഫീസിൽ നടന്ന പ്രദർശനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

33/52

തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം എന്ന സന്ദേശവുമായി വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി കേരളത്തിലാകെ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ലോഗോ വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ.ഖമറുന്നിസ അൻവർ തിരൂരിൽ പ്രകാശനം ചെയ്യുന്നു. അഡ്വ.കെ.പി. മറിയുമ്മ, സുഹറ മമ്പാട്, നസീബ അസീസ് മയ്യേരി എന്നിവർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

34/52

ന്യൂഡൽഹിയിൽ 15 ദിവസത്തെ രക്തദാന യജ്ഞം രക്തദാൻ അമൃത് മഹോത്സവ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

35/52

അപകടം അരികെ... നൂറുകണക്കിന് ആളുകൾ നടക്കുന്ന കോഴിക്കോട്‌ മിഠായിത്തെരുവിൽ നവീകരണത്തിന്റെ ഭാഗമായി തൂക്കിയ ലൈറ്റിൽ ഒന്ന് വീണ് പൊട്ടിയപ്പോൾ. കുട്ടിയെയും കൊണ്ട് നടന്ന്‌പോകുകയായിരുന്ന സ്ത്രീ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലൈറ്റിനകത്ത് വെള്ളം നിറഞ്ഞ് ഭാരം വർധിച്ചതാണ് പൊട്ടിവീഴാൻ കാരണം. കാലപ്പഴക്കംകൊണ്ടും ശരിയായി അറ്റകുറ്റപണികൾ നടത്താത്തതുകൊണ്ടും പ്രകാശിക്കാത്ത മിക്കലൈറ്റുകളും തുരുമ്പെടുത്ത് മഴവെള്ളം നിറഞ്ഞ് ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിയാണ് | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

36/52

"ഇപ്പോഴത്തെ താരം ..." കൊച്ചിയിൽ ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ 'സക്ഷമ കേരളം' ദേശീയ കാര്യകർത്തൃ സംഗമം ഉദ്‌ഘാടനം ചെയ്തു മടങ്ങുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം സെൽഫി എടുക്കുവാൻ തിരക്കുകൂട്ടുന്ന പ്രതിനിധികൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

37/52

സംരക്ഷണഭിത്തി .... തെരുവുനായകളെ പ്രതിരോധിക്കുന്നതിനായി പാലക്കാട് ജില്ലാ കോടതിയുടെ വരാന്തയിൽ നിറങ്ങൾ കലക്കിയ വെള്ളം കുപ്പിയിലാക്കി വച്ചിരിക്കുന്നു. ബുധനാഴ്ച പത്തനംതിട്ടയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റിരുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

38/52

അതിജീവനത്തിന്റെ പാതയിൽ ... തിരൂർ - ചമ്രവട്ടം റോഡിലെ തണൽ മരങ്ങളുടെ കൊമ്പു വെട്ടിയിട്ടപ്പോൾ വെട്ടിയിട്ട കൊമ്പുകൾ തളിർത്ത് ചെടിയായി വളർന്നപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

39/52

കർമ്മ ഭൂമിയിൽ... ഉത്തരേന്ത്യൻ തൊഴിലാളികൾ വിശ്വകർമ്മ പൂജക്കായി നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത്‌ വർണ കടലാസുകളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്നു. കൊൽക്കത്ത സ്വദേശി പുഷ്പ ഗന്ധ ബർമാന്റെ നേതൃത്വത്തിൽ രാത്രി വൈകിയും ഒരുക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കണ്ണൂർ താവക്കരയിൽ നിന്നുമുള്ള ദൃശ്യം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/52

ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറും ജില്ലാ ശിശുക്ഷേമ സമിതിയും ചേർന്ന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചന മത്സരത്തിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

41/52

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ കായംകുളത്ത് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

42/52

പി. ഡബ്ല്യു. ഡി. ആന്റ് ഇറിഗേഷൻ റിട്ടയറീസ് ഫോറം ദേശീയ ഗ്രന്ഥ പുരസ്കാരം നേടിയ ഞാറ്റ്യാല ശ്രീധരനെ കണ്ണൂരിൽ ആദരിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/52

ആലപ്പുഴ ജില്ലയിൽ കടന്ന ഭാരത് ജോഡോ യാത്രയിൽ, ഒപ്പം കൂടിയ അംഗവൈകല്യമുള്ള യുവാവുമൊത്ത് നടക്കുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/52

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ആശംസകൾ എഴുതിയ പോസ്റ്റ് കാർഡുകളുമായി കാസർകോട് പോസ്റ്റ് ഓഫീസിൽ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

45/52

ആലപ്പുഴ ജില്ലയിൽ കടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

46/52

ആലപ്പുഴ ജില്ലയിൽ കടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ, ദേശീയ തൊഴിൽ രഹിത ദിനാചരണത്തിന്റെ ഭാഗമായി യുവതീയുവാക്കൾ അണിചേർന്നപ്പോൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

47/52

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ബി.ജെ.പി. പ്രവർത്തകരുടെ കത്തയക്കൽ പരിപാടി കണ്ണൂരിൽ ജില്ലാ പ്രസിഡന്റ്‌ എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു. ദേശീയ ഉപാധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/52

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലേക്ക് കൃഷ്ണപുരത്ത് പ്രവേശിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

49/52

രാത്രിയാത്രയിലെ "പേടി " സ്വപ്നം ... തെരുവ് നായ്ക്കളുടെ എണ്ണം പെരുകിയതോടെ രാത്രി യാത്രയിൽ നായ്ക്കൾ അപ്രതീക്ഷിതമായി റോഡിനു കുറുകെ കടക്കുമ്പോൾ ഉണ്ടാകുന്ന വാഹനാപകടങ്ങൾ കൂടുകയാണ്. എറണാകുളം നഗരത്തിലെ ഒരു രാത്രി ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

50/52

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് യുവമോർച്ച കണ്ണൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ച് റോഡിൽ നടന്ന ശുചീകരണ പ്രവർത്തനം ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

51/52

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയുടെ വെള്ളിയാഴ്ചത്തെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ജംഗ്‌ഷനിൽ എത്തിയ പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

52/52

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര കൊല്ലം ജില്ലയിലെ ചവറയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented