
മാതൃഭുമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹെർമ്മൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിന്റെ മലയാള പരിഭാഷ ടി ഡി രാമകൃഷ്ണൻ കെ അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്യുന്നു. വിവർത്തക രമ മേനോൻ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
മാതൃഭുമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹെർമ്മൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിന്റെ മലയാള പരിഭാഷ ടി ഡി രാമകൃഷ്ണൻ കെ അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്യുന്നു. വിവർത്തക രമ മേനോൻ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കോഴിക്കോട് കേസരി ഹാളിൽ ആരംഭിച്ച സ്വാതി തിരുന്നാൾ സംഗീതോത്സവത്തിൽ എം.കെ. ശങ്കരൻ നമ്പൂതിരി പാടുന്നു | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് കോസ്മോപോളിറ്റൻ ക്ലബ്ബിൽ ആരംഭിച്ച വില്ലേജ് ഷോപ്പ് ഹോം ടെക്‌സ്റ്റൈൽമേളയിൽ നിന്ന്. രാവിലെ 10 മുതൽ രാത്രി എട്ട് മണിവരെയാണ് പ്രദർശനം. കണ്ണൂരിന്റെ പരമ്പരാഗത തറി നെയ്ത്തിൽ യൂറോപ്യൻ ഡിസൈനുകളുടെ ആവിഷ്കാരമാണ് മേളയുടെ പ്രത്യേകത | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ലോറിയിൽ നിന്ന് ചിതറിത്തെറിച്ച ഉള്ളികൾ. നാസിക്കിൽ നിന്ന് എറണാകുളത്തേയ്ക്ക് ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്നു പേർ മരിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് മുകളിലെത്തിച്ചപ്പോൾ. അപകടത്തിൽ മൂന്നു പേർ മരിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വളാഞ്ചേരി വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ ലോറിക്കടിയിൽ കുടുങ്ങിയവരെ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു. അപകടത്തിൽ മൂന്നു പേർ മരിച്ചു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊല്ലം കോർട്ട് കോംപ്ലക്‌സ് നിർമാണ പ്രഖ്യാപനവും മാതൃക അനാച്ഛാദനവും മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ആലപ്പുഴ കൈരളി തിയേറ്ററിൽ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കോഴിക്കോട് മുതലക്കുളത്ത് കോൺഗ്രസ് പോരാളികളുടെ പേരിൽ സ്ഥാപിച്ച കെ.മുരളീധരൻ എം.പി.യുടെ പോസ്റ്റർ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഐ.എം.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിയ സമരത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റിയിൽ ഡോക്ടറെ കാണാൻ പറ്റാതെ തിരിച്ചു പോകുന്ന 73 കാരിയായ പരപ്പനങ്ങാടി സ്വദേശി കാളി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഐ എം. എ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പണിമുടക്കിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലെ ഒ.പി.യിൽ ഡോക്ടറെ കാണാനെത്തിയവർ മടങ്ങി പോകുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഐ.എം.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിയ സമരത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒ.പി.യിൽ ചികിത്സക്കെത്തിയവർ തിങ്ങി നിറഞ്ഞപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നെടുമങ്ങാട് ഒരുക്കിയ സ്വീകരണം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കൊല്ലം ചിന്നക്കടയിൽ റിലേ സത്യാഗ്രഹം അനുഷ്ഠിക്കുന്ന കശുവണ്ടി വ്യവസായികളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിസംബോധന ചെയ്ത് ഷാൾ അണിയിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 'വിഷൻ 24' നേതൃയോഗം കൊല്ലം ഡി.സി.സി.യിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസും കമ്മിറ്റി അംഗങ്ങളും കൊല്ലം റെയിൽവേസ്റ്റേഷന്റെ നവീകരണപുരോഗതി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരിയായ സ്ത്രീയോട് യാത്രസൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
ബ്രഹ്മപുരം മാലിന്യപ്രശ്നത്തിൽ ബി.ജെ പി സംസ്ഥാന പ്രസിഡണ്ട് നയിച്ച ബഹുജന മാർച്ച് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ എത്തിയപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കോട്ടയത്ത് കേരള കോൺഗ്രസ്സ് എം. കർഷക സംഗമത്തിൽ നിന്ന് | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കേരള കോൺഗ്രസ്സ് എം. കർഷക സംഗമം കോട്ടയത്ത് പാർട്ടി ചെയർ മാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ നടന്ന നാടകശാലസദ്യയിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പാലക്കാട് ഗവ. മോയൻ എൽ.പി. സ്കൂൾ വാർഷികവും സീനിയർ അറബിക് അധ്യാപിക സഫിയ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തമിഴ്‌നാട് പോലീസ് വകുപ്പിലെ വനിതാ സുവർണ ജൂബിലി വർഷ ആഘോഷച്ചടങ്ങിൽ നിന്ന് | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കണ്ണൂർ ജവാഹർ സ്റ്റേഡിയം ഫുട് ബോൾ മൈതാനത്ത് പുല്ല് നട്ടുപിടിപ്പിക്കൽ പ്രവൃത്തി ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയറിംഗ് ഓഫീസ് മാർച്ച് വി.സുജിത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂരിൽ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) നടത്തിയ ഫിഷറീസ് ഡി.ഡി.ഇ ഓഫീസ് മാർച്ച് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
രാഷ്‌ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്ത കുടുംബശ്രീയുടെ രചന, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഉന്നതി എന്നിവയുടെ ചടങ്ങിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണത്തിന് ശേഷം വേദി വിടുന്ന രാഷ്‌ട്രപതി ദ്രൗപദി മുർമു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി ഐ.എം.എ തിരൂർ ബ്രാഞ്ച്, ഐ.ഡി.എ തിരൂർ ബ്രാഞ്ച് എന്നിവ സംയുക്തമായി മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധറാലി | ഫോട്ടോ: പ്രദീപ് പയ്യോളി
ചെന്നൈയിൽ മഴ പെയ്‌തപ്പോൾ... | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ചെന്നൈയിൽ മഴ പെയ്‌തപ്പോൾ... ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കുടുംബശ്രീയുടെ രചന, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഉന്നതി എന്നിവയുടെ തിരുവനന്തപുരത്ത് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് മന്ത്രി എം.ബി.രാജേഷ് രാഷ്‌ട്രപതിയുടെ ചിത്രം സമ്മാനിക്കുന്നു. സ്‌പീക്കർ എ.എൻ.ഷംസീർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് നൽകിയ പൗരസ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം സമ്മാനിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രി എം.ബി.രാജേഷ്, സ്‌പീക്കർ എ.എൻ.ഷംസീർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഡോക്ടർമാർക്കെതിരെ വർധിച്ച് വരുന്ന ആക്രമണങ്ങളിൽ പ്രതിേഷധിച്ച് ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
ഡോക്ടർമാർക്കെതിരെ വർധിച്ച് വരുന്ന ആക്രമണങ്ങളിൽ പ്രതിേഷധിച്ച് ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കരുതൽ ധനം അദാനിയുടെ കമ്പനികളിൽ നിർബന്ധിത നിക്ഷേപം നടത്തുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനുമെതിരെ ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ ഐ സി ഓഫീസിനു മുന്നിൽ നടത്തിയ ധർണ എ ഐ സി സി സെക്രട്ടറി പി. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഡോക്ടർമാർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും ആശുപത്രികൾ തല്ലിത്തകർക്കുന്ന പ്രവണതക്കെതിരെയും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഡോക്ടർമാർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയും ആശുപത്രികൾ തല്ലിത്തകർക്കുന്ന പ്രവണതക്കെതിരെയും പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലക്കാട് കളക്ട്രേറ്റ് മാർച്ചും ധർണ്ണയും ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരൂരിൽ നടക്കുന്ന മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന നേതൃത്വ ക്യാമ്പിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സുനീർ മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ വൈസ്ചാൻസലറുടെ അധികച്ചുമതല വഹിക്കുന്ന മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ് വെള്ളിയാഴ്ച രാവിലെ തിരൂർ മലയാളസർവകലാശാലാ ആസ്ഥാനത്തെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
കൊല്ലം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതണ യോഗത്തിന് മുൻപായി പ്രസിഡൻറ് ഡോ പി കെ ഗോപൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പണിമുടക്കിയ ഡോക്ടർമാർ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പണിമുടക്കിയ ഡോക്ടർമാർ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ഉള്ളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടം. അപകടത്തിൽ 3 പേർ മരണപ്പെട്ടു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപ്പിടുത്തവും അഴിമതിയും സി ബി ഐ അന്വേഷിക്കുക, മേയർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹം വർക്കിംഗ് ചെയർമാൻ പി സി തോമസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ തിരക്ക്. ജനറൽ മെഡിസിൻ ഒ.പി. യിൽ ഡോക്ടർ ഉണ്ടായിരുന്നതിനാൽ കാത്തിരിപ്പുണ്ടായെങ്കിലും രോഗികൾക്ക് ആശ്വാസമായി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് വിജനമായ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി. ക്ക് മുൻവശം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന മെഡിക്കൽ സമരത്തിന്റെ ഭാഗമായി ഐ.എം.എ. കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പണിമുടക്കിയ ഡോക്ടർമാർ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രി ഒ.പി ഒഴിഞ്ഞ നിലയിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ അവതരിപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണത്തിനായി ഉപാധ്യക്ഷൻ ബിനോയ് കുര്യൻ എത്തിയപ്പോൾ. പ്രസിഡണ്ട് പി.പി. ദിവ്യ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലാ ആസ്പത്രി ക്വാഷാലിറ്റിയ്‌ക്ക് മുന്നിലെ തിരക്ക് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡോക്ടർമാരുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ ഐ.എം.എ മുൻ ദേശീയ ഉപാധ്യക്ഷൻ ഡോ. ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഡോക്ടർമാരുടെ പണിമുടക്കിനെ തുടരന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഒഴിഞ്ഞ ഒ.പി. ടിക്കറ്റ് കൗണ്ടർ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പണിമുടക്കിന്റെ ഭാഗമായി ഡോക്ടർമാർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..