നവംബര്‍ 17 ചിത്രങ്ങളിലൂടെ


1/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - സ്‌നേഹ മറിയം വിൽസൺ (100മീറ്റർ ഓട്ടം സീനിയർ ഗേൾസ്) സെന്റ് മേരീസ് എച്ച്.എസ്.എസ്. അടൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ക്രിസ്‌റ്റോൺ സ്റ്റീഫൻ (100മീറ്റർ ഓട്ടം സബ് ജൂനിയർ ബോയ്‌സ്) സി.എസ്.എച്ച്.എസ്.എസ്. മല്ലപ്പള്ളി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ശ്രുതിദാസ് (ലോങ്ജംപ് ജൂനിയർ ഗേൾസ്) സെന്റ് ജോർജ് എച്ച്.എസ്.എസ്. ഇരവിപേരൂർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ജോയൽ പി. ബിജു(100മീറ്റർ ഓട്ടം, സീനിയർ ബോയ്‌സ്)സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - ആർ. രാഹുൽ(800മീറ്റർ ഓട്ടം ജൂനിയർ ബോയ്‌സ്) കാതോലിക്കേറ്റ് എച്ച്.എസ്.എസ്. പത്തനംതിട്ട | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/73

പത്തനംതിട്ട റവന്യു ജില്ലാ കായികമേള - കാർത്തിക് പുഷപൻ (സബ് ജൂനിയർ ബോയിസ്) ഹൈജംപ് സെന്റ് തോമസ് എച്ച്.എസ്.എസ്,കോഴഞ്ചേരി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/73

കണ്ണൂർ ജില്ലാ സ്‌കൂൾ മീറ്റിൽ അഭിനവ് രാജ് പോൾ വാൾട്ട് ജൂനിയർ ജി.എച്ച് .എസ് .എസ് പ്രാപ്പൊയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/73

കണ്ണൂർ ജില്ലാ സ്‌കൂൾ മീറ്റിൽ സീനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ സെന്റ് തോമസ് എച്ച്എസ്എസ് മണിക്കടവിന്റെ എയ്ഞ്ചൽ രാജേഷ് സ്വർണം നേടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/73

കണ്ണൂർ ജില്ലാ സ്‌കൂൾ മീറ്റിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ റാണിജയ് എച്ച്എസ് എസ് നിർമലഗിരിയുടെ എസ് റിഷികേശ് സ്വർണം നേടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/73

കോഴിക്കോട്‌ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബീച്ച് ഗെയിംസിന്റെ ഭാഗമായി നടന്ന ബീച്ച് വോളിയിൽ വോളി ഫ്രണ്ട്‌സ് പയിമ്പ്രയും വൈ.എം.ആർ.സി. വട്ടക്കിണറും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/73

യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച കെ.ടി.സി.അബ്ദുളള അനുസ്മരണ സമ്മേളനം ചലച്ചിത്ര സംവിധായകൻ വി.എം.വിനു ഉദ്ഘാടനം ചെയ്യുന്നു. ടി.വി.ബാലൻ, ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, ഡോ.കെ.മൊയ്തു, മാമുക്കോയ, ഷാഹുൽ ഹമീദ്, സി.രമേശ്, എം.രാജൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/73

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കോഴിക്കോട്‌ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/73

ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ കോഴിക്കോട്‌ പുള്ളാവൂരിലെ ബ്രസീൽ ആർജന്റീന ഫാൻസ് ടീമുകളുടെ മത്സരത്തിന് ജേഴ്‌സി അണിഞ്ഞെത്തിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/73

കോഴിക്കോട്‌ ബിലാത്തിക്കുളം വേട്ടക്കാരൻ ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ ഭാഗവത പഞ്ചാഹയജ്ഞം മലബാർ ദേവസ്വം കമ്മീഷണർ കെ.പി.മനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.കൃഷ്ണദാസ്, ആനന്ദവല്ലി അങ്ങേപ്പാട്ട്, ആദ്ധ്യാത്മികാചാര്യൻ എ.കെ.ബി.നായർ, എ.കെ.ലത, വി.പി.രാധാകൃഷ്ണൻ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/73

ദേശാന്തരങ്ങളില്ലാതെ ... ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മുങ്ങിയ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ വിദ്യാർത്ഥികൾ. വിവിധ രാജ്യങ്ങളുടെ കൊടിയും മുഖത്തെഴുത്തുമായി ആഹ്ളാദ ചുവടിൽ മുൻ നിരയിൽ ഇ.വി.എസ് വിദ്യാർത്ഥിനി ജർമൻ സ്വദേശി പെട്രീഷ്യ സൈജസ്റ്റും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/73

ശിവസേന ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ബാൽ താക്കറെ അനുസ്‌മരണ സമ്മേളനം ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്‌ണു വാസുദേവൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

17/73

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ ഭാഗമായി ദീപാലംകൃതമാക്കിയ ദേവാലയം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/73

ഐ എസ് എല്ലിൽ ഹൈദരാബാദ് എഫ് സി യെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൊച്ചി പനമ്പിള്ളി നഗർ ബോയ്‌സ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിൽ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

19/73

തൃപ്രയാർ ഏകാദശിക്കുവേണ്ടിയുള്ള ചമയങ്ങൾ കൊച്ചിൻ ദേവസ്വംബോർഡ് ഓഫീസിൽ തയ്യാറാക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/73

കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി കരിവെള്ളൂർ മുരളി ചുമതലയേൽക്കുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/73

മന്ത്രി ജി.ആർ. അനിൽ ആലപ്പുഴ തുമ്പോളിയിലുള്ള റേഷൻകട സന്ദർശിക്കുന്നു | ഫോട്ടോ: സി ബിജു / മാതൃഭൂമി

22/73

മാതൃഭൂമി വാർത്തയെ തുടർന്ന് ആലപ്പുഴ മണ്ണഞ്ചേരിയിലെ വിനേഷിനെ തുടർപഠനത്തിനായി ഏറ്റെടുത്തുകൊണ്ടുള്ള സമ്മതപത്രം എ.എം. ആരീഫ് എം.പി. കുടുംബത്തിന് കൈമാറുന്നു. തിരുവനന്തപുരം ടി.എം.സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്‌നോളജി എം.ഡി. ജമീൽ യൂസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ എന്നിവർ സമീപം | ഫോട്ടോ: സി ബിജു / മാതൃഭൂമി

23/73

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടൽ കർമ്മം കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

24/73

വെള്ളക്കെട്ടിന്റെ വില്ലൻ .... വെള്ളക്കെട്ട് തടയുവാനായി എറണാകുളം എം ജി റോഡിലെ ഓടകളിലെ മാലിന്യം ലോറിയിലേക്ക് മാറ്റുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/73

എറണാകുളത്ത് വ്യഴാഴ്ച നടന്ന ബിജെപി കോർ കമ്മറ്റി യോഗം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/73

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ ) ന്റെ അഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡേഴ്‌സ് പരിശീലന പരിപാടി എറണാകുളത്ത് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ദിവ്യ ഗോപിനാഥ്, സുനിൽ തോമസ്, കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ജി.ബൈജു, സജിത മഠത്തിൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/73

നാഷണൽ വെണ്ടർ ഡെവലപ്പ്മെന്റ് പ്രോഗ്രാം സെമിനാർ എറണാകുളത്ത് കേന്ദ്രമന്ത്രി ഭാനുപ്രകാശ് സിംഗ് വെർമ ഉദ് ഘാടനം ചെയ്യുന്നു. ജി.എസ്.പ്രകാശ്, ശ്രീജിത്ത് കെ. നാരായണൻ, ഹൈബി ഈഡൻ എം.പി, ലഫ്. ജനറൽ വിനോദ് ജി ഖണ്ഡരെ, ഡി കുപ്പുരാമു എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

28/73

പ്രിയ വർഗീസ്‌ നിയമനത്തിനായി ഒത്താശ ചെയ്ത കണ്ണൂർ സർവ്വകലാശാല വി.സി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വി.സി യുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/73

ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ കണ്ണൂർ പൂതപ്പാറയിൽ നടന്ന സോക്കർ ഫെസ്റ്റ് ഫുട്ബാൾ താരം സി.കെ. വിനീത് ഗോൾ അടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/73

സ്പോർട്സ് ഫോറം കണ്ണൂരും കെ.വി സോക്കർ അക്കാദമിയും നടത്തിയ 'ലോകകപ്പും ലോകവും' സെമിനാറിൽ പന്ന്യൻ രവീന്ദ്രൻ വിഷയാവതരണം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/73

ചെന്നൈയിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റൽ നവജാതശിശു വാരവും ലോക പ്രിമെച്യുരിറ്റി ദിനവും ആദ്യ ഹ്യൂമൻ മിൽക്ക് ബാങ്ക് ലോഞ്ചിംഗിന്റെയും ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

32/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ പൊലീസുകാർ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ.യ്ക്ക് നേരെ തിരിഞ്ഞപ്പോൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തടയുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസിന് നേർക്ക് കല്ലെറിയുന്ന പ്രവർത്തകൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വെയ്ക്കണമെന്നാവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഷാഫി പറമ്പിൽ എം.എൽ.എ. | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപെട്ട് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. യ്ക്കും പ്രവർത്തകർക്കും നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/73

തൊടുപുഴ അർബൻ ബാങ്കിലെ അഴിമതിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പൗലോസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

38/73

അളവൊത്താൽ അഗ്നിപഥിൽ... കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലി തുടങ്ങിയപ്പോൾ ഉദ്യോഗാർത്ഥിയുടെ നെഞ്ചളവ് പരിശോധിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/73

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലിയിലെ കായികക്ഷമതാ പരിശോധനയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

40/73

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലിയിലെ കായികക്ഷമതാ പരിശോധനയിൽ 1600 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/73

അളവൊത്താൽ അഗ്നിപഥിൽ... കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലി തുടങ്ങിയപ്പോൾ ഉദ്യോഗാർത്ഥിയുടെ ഉയരം പരിശോധിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

42/73

കോട്ടയം മറിയപ്പള്ളിയില്‍ മണ്ണിനടിയില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി സുശാന്തിനെ രക്ഷപ്പെടുത്തിയപ്പോൾ. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

43/73

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ യു.ഡി.എഫ്. നടത്തിവരുന്ന സമരം ഷാഫി പറമ്പിൽ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/73

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി. യുടെ നേതൃത്വത്തിൽ കൗൺസിലർമാർ നടത്തിയ സത്യാഗ്രഹ സമരം ദേശീയ സമിതി അംഗം പി. അശോക് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/73

കോഴിക്കോട്‌ പാളയം പുതിയ കോവിലകം പറമ്പ് ശ്രീമാരിയമ്മൻ ക്ഷേത്രത്തിന്റെ നവീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബ്രോഷർ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ കെ.വി.ആർ. മോട്ടോർസ് ജെ.എം.ഡി സുജിത് റാം പാറയലിന്‌ നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

46/73

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വ്യാഴാഴ്ച പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ അധ്യാപകനൊപ്പം പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ പത്താം ക്ലാസിൽ നിന്നൊരു ദൃശ്യം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമായിരുന്നു ക്ലാസ് മുറികളിൽ ചർച്ച സംഘടിപ്പിച്ചത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

47/73

കേരള മഹിളാ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

48/73

കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോൾ മത്സരം ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

49/73

എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ കേബിൾ ഫെസ്റ്റ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

50/73

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലി തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

51/73

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ്‌ ആർമി റിക്രൂട്ട്മെൻ്റ് റാലി തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

52/73

കണ്ണൂർ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരമാവശ്യപ്പെട്ട് എൽ.ഡി.എഫ്. നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/73

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചു നൽകിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തിനുശേഷം ഗാന്ധിഭവനിലെ അമ്മമാരുമായി സൗഹൃദം പങ്കിടുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

54/73

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യഴാഴ്ച പുലർച്ചെ നടന്ന അഷ്ടമി ദർശനവും വിളക്ക് എഴുന്നള്ളിപ്പും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

55/73

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യഴാഴ്ച പുലർച്ചെ നടന്ന അഷ്ടമി ദർശനവും വിളക്ക് എഴുന്നള്ളിപ്പും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

56/73

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യഴാഴ്ച പുലർച്ചെ നടന്ന അഷ്ടമി ദർശനവും വിളക്ക് എഴുന്നള്ളിപ്പും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

57/73

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യഴാഴ്ച പുലർച്ചെ നടന്ന അഷ്ടമി ദർശനവും വിളക്ക് എഴുന്നള്ളിപ്പും | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

58/73

ഫാർമസി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ മുൻ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി നിർവഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

59/73

സഹകരണ വാരാഘോഷത്തിന്റെ കണ്ണൂർ സർക്കിൾ തല ഉദ്ഘാടനം കെ.വി.സുമേഷ് എം.എൽ.എ. നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/73

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ നിയോജക മണ്ഡലം സമ്മേളനം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/73

'ശരണ കീർത്തനം' പ്രകാശനം ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരർക്ക്‌ നൽകി കൊണ്ട് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി നിർവ്വഹിക്കുന്നു. മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി, എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, ഐ.ജി. പി വിജയൻ, യൂണിറ്റ് മാനേജർ ടി. സുരേഷ്, ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

62/73

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ നിന്ന്‌ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

63/73

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ നിന്ന്‌ | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

64/73

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജില്ലാ കളക്ടർ അഫ്‌സാന പർവീൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

65/73

കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി | ഫോട്ടോ: സുധീർ മോഹൻ/ മാതൃഭൂമി

66/73

പുതിയ മേല്ശാന്തിനാരായ കെ ജയരാമന്‍ നമ്പൂതിരി, ഹരിഹരന്‍ നമ്പൂതിരി | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

67/73

മാളികപ്പുറം ക്ഷേത്രത്തിലെ തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

68/73

പുതിയ ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി വെളുപ്പിന് 3 മണിക്ക് ശ്രീകോവില്‍ നട തുറന്നപ്പോള്‍ | ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

69/73

ആർപ്പോ... ഇർറോ... ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് ആനക്കയം പെരിമ്പലത്ത് കടലുണ്ടിപ്പുഴയിൽ ഡി.വൈ.എഫ്.ഐ. ഇഷ്ട ടീമുകളുടെ ജഴ്‌സിയും കൊടികളുമായി നടത്തിയ ഫുട്ബാൾ കാർണിവലിന്റെ ഭാഗമായുള്ള ജലഘോഷയാത്ര | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

70/73

കല്പാത്തി രഥോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

71/73

ഐ.എഫ്.എഫ്.കെ. ടൂറിങ് ടാക്കിസിന്റെ വിളംബര ജാഥയ്‌ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

72/73

കടവല്ലൂർ അന്യോന്യം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

73/73

ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented