സെപ്റ്റംബര്‍ 16 ചിത്രങ്ങളിലൂടെ


1/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയുടെ വെള്ളിയാഴ്ചത്തെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കരുനാഗപ്പള്ളി ജംഗ്‌ഷനിൽ എത്തിയ പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

2/42

ഭാരത് ജോഡോ യാത്രയുടെ കരുനാഗപ്പള്ളിയിലെ സമാപന സമ്മേളനത്തിൽ സ്റ്റേജിൽ ഇരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട്‌ കെ മുരളീധരൻ എം പി തറയിൽ ഇരുന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കുന്നു.

3/42

തിരൂർ താഴേപ്പാലം - സിറ്റി ജങ്ഷൻ റോഡ് ജല അതോറിറ്റിയുടെ പൊട്ടിയ ജലവിതരണ പൈപ്പ് അറ്റകുറ്റ പണി നടത്തി വീണ്ടും പൈപ്പുപൊട്ടിയപ്പോൾ റോഡ് പിറ്റേ ദിവസം വീണ്ടും വെട്ടിപൊളിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/42

തിരൂർ താഴേപ്പാലം - സിറ്റി ജങ്ഷൻ റോഡ് ജല അതോറിറ്റിയുടെ പൊട്ടിയ ജലവിതരണ പൈപ്പ് മാറ്റാൻ കൊത്തിപൊളിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര കൊല്ലം ജില്ലയിലെ ചവറയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/42

കേരള ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ത്രിദിന സെമിനാറിൻ്റെയും ശില്പശാലയുടെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ‌മന്ത്രി ടി. പി. രാമകൃഷ്ണൻ എം‌എൽ‌എയ്ക്ക് അസോസിയേഷൻ പ്രസിഡൻ്റ് എ. സി. മാത്യു ഉപഹാരം നല്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/42

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സി.ബി.എസ്.ഇ. സൗത്ത് സോൺ സഹോദയ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന 400 മീറ്റർ ഓട്ട മത്സരത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

8/42

ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്റെ പാലുകാച്ചൽ ചടങ്ങിന് മുതിർന്ന നേതാവ് ഒ. രാജഗോപാൽ നിലവിളക്ക് തെളിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/42

ഈ ചിരി പോരെ... വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ടൗൺ ഹാളിനരികിൽ എത്തിയപ്പോൾ പനിനീർപ്പൂക്കളുമായി കാത്തുനിന്ന കുട്ടികൾക്കരികിലേയ്ക്ക് എത്തിയ അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/42

പ്ലീസ് സ്റ്റോപ്പ് ... ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങിപ്പോൾ സുരക്ഷാ വീഴ്ചയെ തുടർന്ന് ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കിടയിൽ പെട്ട രാഹുൽഗാന്ധി വലതു വശത്തെ വണ്ടി നിർത്താൻ ഡ്രൈവറോട് പറഞ്ഞ് മുന്നോട്ട് നീങ്ങുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ടൗൺ ഹാളിനരികിൽ എത്തിയപ്പോൾ പനിനീർപ്പൂക്കളുമായി കാത്തുനിന്ന കുട്ടികൾക്കരികിലേയ്ക്ക് അദ്ദേഹം എത്തി പൂക്കൾ സ്വീകരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/42

ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങിപ്പോൾ സുരക്ഷാ വീഴ്ചയെ തുടർന്ന് കുരുക്കിൽ പെട്ട വാഹനങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങുന്ന രാഹുൽഗാന്ധി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/42

മുസ്‌ലിം ലീഗ് ഓഫീസുകൾ പൊതുജന സഹായ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത് 'ജനസഹായി' ഉദ്ഘാടനം ചെയ്യുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഗഫൂർ കോൽക്കളത്തിൽ, പി.കെ.ഫിറോസ്, പി.എം.എ.സലാം, മുൻവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ഇസ്മായിൽ, സി.കെ.സുബൈർ, ടി.പി.അഷ്‌റഫലി, ഫൈസൽ ബാഫഖി തങ്ങൾ, മുജീബ് കാടേരി തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

14/42

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതിക്കെതിരെ ബിജെപി നടത്തുന്ന തുടർപ്രക്ഷോഭമായ രാപകൽ സമരത്തിന്റെ സമാപനം ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക്‌ അഭിവാദ്യം അർപ്പിച്ച്‌ തൊടുപുഴ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ വിളംബര ജാഥ | ഫോട്ടോ: ശ്രീജിത്ത്‌ പി.രാജ്‌ / മാതൃഭൂമി

16/42

കർഷക സംഘം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ കാർഷിക പ്രശ്നങ്ങൾ പ്രതിവിധികൾ എന്ന വിഷയത്തിൽ തിരൂരിൽ നടത്തിയ സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡംഗം രാംകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

17/42

തൃശൂർ കുറ്റിമുക്ക് - വില്ലടം റോഡിൽ വിജിലൻസിന്റെ പരിശോധന നടന്നപ്പോൾ. ടാർ ചെയ്ത ഭാഗത്ത് കുഴിച്ചെടുത്ത് അവിടെ എത്രത്തോളം ടാറും മെറ്റലും ഉപയോഗിച്ചിട്ടുണ്ട് എന്ന് കണക്കാക്കിയായിരുന്നു പരിശോധന | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/42

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ പതാക ആശീർവ്വദിക്കുന്നു. പ്രസുദേന്തി സെബാസ്റ്റിൻ ഗൊൺസാൽവസ്, ഫാ. മിഥുൻ ചെമ്മായത്ത്, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, റവ.ഡോ.ആന്റണി വാലുങ്കൽ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/42

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് റവ. ഡോ. ഫ്രാൻസീസ് കല്ലറക്കൽ പതാക ഉയർത്തിയപ്പോൾ ഭക്തിയോടെ വിശ്വാസികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/42

ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെ വിദ്യാർഥിനികളുടെ പ്രകടനം പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപിക | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/42

കോഴിക്കോട് ആവിക്കൽ തോടിനു സമീപം നടന്ന മനുഷ്യ സൗഹൃദ ചങ്ങലയിൽ മുസ്ലീം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ പ്രസംഗിക്കുന്നു. ഹുസൈൻ മടവൂർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/42

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ നടത്തുന്ന ജനബോധന യാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണം ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി

23/42

ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി സംസാരിക്കുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി

24/42

ശ്രീകാര്യത്തുള്ള എഞ്ചിനീയറിങ് കോളജിനു മുന്നിലുള്ള വിവാദമായ ബസ്‌കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം നഗരസഭ പൊളിച്ചുകളഞ്ഞപ്പോൾ. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മാറ്റി പകരം ഒരാള്‍ക്ക് വീതം ഇരിക്കാന്‍ സാധിക്കുന്ന മൂന്ന് ബെഞ്ചാക്കി മാറ്റിയത് വിവാദമായിരുന്നു.

25/42

ഓസോൺ പാളി സംരക്ഷണത്തെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നൽകാൻ ലക്ഷ്യമിട്ട് എച്ച് വി എ സി ആർ നടത്തിയ ബോധവൽക്കരണ ബൈക്ക് റാലി കോഴിക്കോട്‌ സിറ്റി ട്രാഫിക്ക് പോലീസ് ഇൻസ്‌പെക്ടർ എൽ സുരേഷ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

26/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ നീണ്ടകര പാലത്തിന് സമീപത്തെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

27/42

കൊല്ലം ജില്ലയിലെ കാവനാട് ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനെത്തിയ കഥകളി വേഷധാരിയെ രാഹുൽ ഗാന്ധി അനുമോദിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/42

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങുന്നതിനു മുൻപായി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/42

മഷിയും മരുന്നും... പേ വിഷ ബാധ പരിഹാരത്തിനായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് തെരുവ് നായകൾക്കുള്ള വാക്‌സിനേഷനായി കണ്ണൂർ മുഴത്തടത്ത് കൈയ്യിൽ വാക്‌സിനും കുത്തി വെച്ചതിനു ശേഷം അടയാളമിടാനുള്ള മഷിയും കരുതിയെത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/42

വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങിയ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചിന്നക്കടയിലൂടെ നീങ്ങുന്നു| ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/42

വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര ഹൈസ്ക്കൂൾ ജങ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/42

വെള്ളിയാഴ്ച രാവിലെ കൊല്ലം പോളയത്തോട് നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര ഹൈസ്ക്കൂൾ ജങ്ഷനിൽ എത്തിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/42

കാടിറങ്ങി വന്ന മ്ലാവിനെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നു. തിരുവനന്തപുരം പാലോട് മങ്കയം പമ്പ് സെറ്റിനരുകില്‍ വഴിതെറ്റിയെത്തിയെത്തിയ മ്ലാവിനെയാണ്‌ ആറോളം വരുന്ന തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്‌.

34/42

കേരള കോൺഗ്രസ് (എം) കോട്ടയത്ത്‌ റബർ ബോർഡ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

35/42

കഥാകൃത്ത് ടി. പത്മനാഭന്റെ വസതിയിലെതിയ സ്പീക്കർ എ.എൻ. ഷംസീർ പീയറികാർഡിൻ കമ്പനിയുടെ പേന അദ്ദേഹത്തിന് സമ്മാനിക്കുന്നു. കെ.വി. സുമേഷ് എം.എൽ. എ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/42

കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ നിയമസഭാ സ്പീക്കർ എ.എം.ഷംസീർ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/42

തൃശ്ശൂരില്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണുണ്ടായ അപകടം.

38/42

കൊല്ലം പള്ളി മുക്കിലെ യൂനുസ് കോളേജിൽ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി താമസിക്കുന്ന കണ്ടയ്‌നറിനരികിലെ സുരക്ഷ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

39/42

കൊല്ലം പള്ളി മുക്കിലെ യൂനുസ് കോളേജിൽ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം പദയാത്രികർ താമസിക്കുന്ന കണ്ടയ്‌നറുകൾ നിർത്തിയിട്ടിരിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

40/42

യുവ ബൂട്ട് ക്യാമ്പ് സംസ്ഥാന തല കോൺക്ലേവിന്റെ സമാപന ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ എൻ ബാലഗോപാൽ സംരംഭകരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളൾ നിർമ്മിച്ച സമുദ്രാന്തർ പര്യവേഷത്തിനുള്ള റോബോർട്ട് കാണുന്നു. വി കെ പ്രശാന്ത് എം എൽ എ സമീപം. ഈ വിദ്യാർത്ഥികളെ അദാനി തുറമുഖ അധികൃതർ ചർച്ചയ്ക്കായി വിളിച്ചിരിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

41/42

അരുണാചല്‍ പ്രദേശ് അതിര്‍ത്തി പങ്കിടുന്ന ടിബറ്റന്‍ മലനിരയിലെ മക്‌മോഹന്‍ രേഖാപ്രദേശത്തെ 6800 മീറ്റര്‍ ഉയരത്തിലുള്ള ചിമോ പര്‍വതത്തില്‍ കാണാതായ പര്‍വ്വതാരോഹകരായ തപി മ്രയെയും നിക്കു ഡോവോയെയും കണ്ടെത്തുന്നതിനായി സേനയുടെ ഹെലികേ്ാപറ്റര്‍ എത്തിയപ്പോള്‍.

42/42

ചീറ്റയ്ക്കായി കടുവ... ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കാനായി നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹോകില്‍ ഹൊസോ കുടാകോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രത്യേക വിമാനം. 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാനാകുന്ന ബോയിങ് 747-400 ജംബോ വിമാനമാണിത്. എട്ട് ചീറ്റകളുമായി ശനിയാഴ്ച രാവിലെ വിമാനം ജയ്പുരിലെത്തും.

Content Highlights: News In Pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented