മാര്‍ച്ച് 16 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/39

സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണം. സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/39

സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/39

കൊല്ലം തിരുമുല്ലാവാരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക്‌ ഒരുക്കിയ കൂറ്റൻ ഫ്ലോട്ടുകൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

4/39

സി.പി.എം.ജനകീയ പ്രതിരോധ ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വേദിയിലേക്ക് ആനയിക്കുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/39

സി.പി.എം. ജനകീയ പ്രതിരോധ ജാഥക്ക് വർക്കലയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കൂറ്റൻ മാല അണിയിച്ചപ്പോൾ. സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ, എം.വിജയകുമാർ, ജാഥാ അംഗങ്ങളായ എം.സ്വരാജ്, കെ.ടി.ജലീൽ, എ.എ.റഹിം എം.പി, തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/39

ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് ലഭിച്ച പ്രസിഡന്റ്‌സ് കളർ ബഹുമതി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കുന്നു. ദ്രോണാചാര്യക്ക് വേണ്ടി ഏറ്റുവാങ്ങുന്നത് ലഫ്റ്റനൻറ് കമാണ്ടർ ദീപക് സ്കറിയ. ഒരു യൂണിറ്റിന് രാഷ്ട്രപതിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സൈനിക ബഹുമതിയാണിത്. ദക്ഷിണ നാവിക കമാന്റ് അടക്കം 4 യൂണിറ്റുകൾക്ക്‌ ഇതിനു മുമ്പ് ലഭിച്ചിട്ടുണ്ട് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

7/39

ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന തിരുവനന്തപുരം ജില്ലാ ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ആന്റണി രാജു ആശാപ്രവർത്തകരോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/39

കണ്ണൂർ പോലീസ് ടർഫിൽ നടക്കുന്ന ചേംബർ സ്വർണ്ണ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ടീം ചേംബറും പ്രസ് ക്ലബും തമ്മിൽ നടന്ന പ്രദർശന മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/39

കോഴിക്കോട്ടെ ഞെളിയൻ പറമ്പ് വിഷയം കോർപ്പറേഷൻ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി. കൗൺസിലർമാർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/39

കോഴിക്കോട്ടെ ഞെളിയൻ പറമ്പ് വിഷയം കോർപ്പറേഷൻ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്ക്കരിച്ച് മുദ്രാവാക്യം വിളിക്കുന്ന യു.ഡി.എഫ് കൗൺസിലർമാർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/39

കോഴിക്കോട് കളക്ടറായി ചുമതലയേൽക്കാനെത്തിയ എ.ഗീതയെ ജില്ലാ വികസന കമ്മീഷണർ എം.എസ്.മാധവികുട്ടി, സബ് കളക്ടർ വി. ചെൽസാസിനി, ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/39

കെ.ജി.ഒ.എ. ജില്ല വാർഷിക സമ്മേളനം മലപ്പുറത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/39

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ഇലക്‌ട്രിക്‌ വീൽചെയർ വിതരണോദ്ഘാടനം ചെറിയമുണ്ടം പഞ്ചായത്തിലെ മുഹമ്മദ്‌ ഷാനുവിന് നൽകി പ്രസിഡൻറ് എം.കെ. റഫീഖ നിർവ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/39

നോർക്ക റൂട്ട്സ് കേരള ബാങ്ക് പ്രവാസി ലോൺ മേള മലപ്പുറം ടൗൺ ഹാളിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/39

ശനിയാഴ്ച ആരംഭിക്കുന്ന പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിൻറെ ഒരുക്കങ്ങൾ സംഘാടക സമിതി ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ വിശദീകരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/39

ഡി.സി.സി യിൽ നടന്ന കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ നേതൃയോഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി.ഉല്ലാസ്‌ / മാതൃഭൂമി

17/39

ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. കണ്ണൂർ ജില്ലാ കൺവെൻഷൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/39

കൊല്ലം കോർപ്പറേഷൻ ചിന്നക്കട ബസ് ബേയിൽ തുടങ്ങിയ തണ്ണീർപന്തൽ മേയർ പ്രസന്ന ഏണസ്റ്റ് സംഭാരം നൽകി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/39

ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/39

ദേശീയ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്.എഫ്.ഐ. ബദൽ രേഖയും "എഡ്യൂക്കേഷൻ ഓർ എക്സ്ക്ളൂഷൻ" എന്ന പുസ്തകത്തിന്റെ ചർച്ചയും സെമിനാറും കണ്ണൂരിൽ എസ്.എഫ്.ഐ. അഖിലേന്ത്യ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/39

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഇൻവെസ്റ്റേഴ്‌സ് ഡെസ്കിന്റെ നേതൃത്വത്തിൽ കാർഷിക വ്യവസായ ഭക്ഷ്യ മേഖലയിലെ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളെ പറ്റിയുള്ള ഏകദിന ശില്പശാല പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/39

കൊല്ലം പ്രസ്സ് ക്ലബ്ബിൽ യൂത്ത് കോൺഗ്രസ്സ്‌ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ പത്രസമ്മേളനം നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/39

യു ഡി എഫ് എം.എൽ.എ. മാർക്കെതിരെയുള്ള കൈയേറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസിന്‌ നേരെ തള്ളിക്കയറാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

24/39

യു ഡി എഫ് എം.എൽ.എ.മാർക്കെതിരെയുള്ള കൈയേറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/39

സ്‌പീക്കർ എ.എൻ. ഷംസീറിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾ എന്നാരോപിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/39

രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിലെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും ചേർന്ന്‌ സ്വീകരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

27/39

രാഷ്ട്രപതി ദ്രൗപതി മുർമു കൊച്ചിയിലെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനും ചേർന്ന്‌ സ്വീകരിക്കുന്നു | ഫോട്ടോ: പി.ആർ.ഡി.

28/39

ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ ദന്താരോഗ്യ വിഭാഗം ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ദന്താരോഗ്യ ബോധവൽക്കരണ ഫ്ലാഷ് മോബ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/39

തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്‌സ് സഹകരണസംഘം തട്ടിപ്പിലെ മുഖ്യപ്രതിയായ സംഘം മുന്‍ പ്രസിഡന്റ് ഗൗരീശപട്ടം സ്വദേശി എ.ആര്‍.ഗോപിനാഥനെ (ഇടത്ത്) ഡിവൈ.എസ്.പി. സജാദിന്റെ നേതൃത്വത്തിൽ സഹകരണസംഘം ഓഫീസിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/39

ആലപ്പുഴയിൽ ആരംഭിക്കുന്ന രാജ്യാന്തര വനിതാ ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് നടി അനശ്വര രാജൻ നഗരസഭാ അധ്യക്ഷ സൗമ്യരാജിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

31/39

സ്ഥിരം തൊഴില്‍ കരാര്‍വല്‍ക്കരണത്തിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/39

നിർമാണം നിലച്ച കൊല്ലം പെരുമൺ പേഴംതുരുത്ത്‌ പാലം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

33/39

റെയിൽവേയുടെ സ്വകാര്യവത്കരണ നടപടികൾക്കെതിരെ ഡി.വൈ.എഫ് ഐ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/39

നിയമസഭയിലെ യു.ഡി.എഫ്. പ്രതിഷേധത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/39

എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന കോർപ്പറേഷൻ ഓഫീസ് ഉപരോധം കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

36/39

എൽ.ഡി.എഫിന്റെ കണ്ണൂർ കോർപ്പറേഷൻ ഉപരോധം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/39

എറണാകുളത്ത് ചെറിയ മഴ പെയ്ത സന്ധ്യയിൽ കലൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

38/39

പെയ്തിറങ്ങുമോ മാലിന്യം ... ബ്രഹ്മപുരം തീപ്പിടുത്തതിന് ശേഷം ആദ്യമായി എറണാകുളത്ത് പെയ്ത ശക്തി കുറഞ്ഞ മഴ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ നിന്നും ഡയോക്ക്സിൻ പോലുള്ള വിഷാംശങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടാകുന്നതുകൊണ്ട് ഈ മഴയെ ആശങ്കയോടെയാണ് നഗരം കണ്ടത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

39/39

ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented