നവംബര്‍ 16 ചിത്രങ്ങളിലൂടെ


1/48

ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

2/48

കടവല്ലൂർ അന്യോന്യം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/48

കല്പാത്തി രഥോത്സവത്തിൽ നിന്ന്‌ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

4/48

കല്പാത്തി രഥോത്സവത്തിൽ നിന്ന്‌ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

5/48

കല്പാത്തി രഥോത്സവത്തിൽ നിന്ന്‌ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

6/48

കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായി തേരുമുട്ടിയിൽ രഥങ്ങൾ എത്തിയപ്പോൾ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

7/48

ആർപ്പോ... ഇർറോ... ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ് ആനക്കയം പെരിമ്പലത്ത് കടലുണ്ടിപ്പുഴയിൽ ഡി.വൈ.എഫ്.ഐ. ഇഷ്ട ടീമുകളുടെ ജഴ്‌സിയും കൊടികളുമായി നടത്തിയ ഫുട്ബാൾ കാർണിവലിന്റെ ഭാഗമായുള്ള ജലഘോഷയാത്ര | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/48

കല്പാത്തി രഥോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/48

കല്പാത്തി രഥോത്സവത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/48

ജയൻ സാംസ്‌കാരിക വേദിയുടെ മികച്ച നടനുള്ള ജയൻ - രാഗമാലിക ചലച്ചിത്ര പുരസ്ക്കാരം ഇന്ദ്രൻസിന് മന്ത്രി വി.എൻ. വാസവൻ നൽകുന്നു. ശ്രീകുമാരൻ തമ്പി സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/48

ജയൻ സാംസ്‌കാരിക വേദിയുടെ ജയൻ - രാഗമാലിക പുരസ്ക്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന് മന്ത്രി വി.എൻ. വാസവൻ നൽകുന്നു. ശ്രീകുമാരൻ തമ്പി, ഇന്ദ്രൻസ്‌ എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/48

കൊച്ചിയിൽ എ സി മിലാൻ ഫുട്‍ബോൾ അക്കാദമി ഉദ്‌ഘാടന ചടങ്ങിൽ ഇറ്റാലിയൻ ഫുട്‍ബോൾ താരം ക്രിസ്റ്റിയൻ പാനൂച്ചിയും ഐ എം വിജയനും കണ്ടുമുട്ടിയപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/48

സ്വകാര്യ ബസ് സമരത്തെ തുടർന്ന് കെ എസ് ആർ ടി സി ബസിൽ കയറുവാനുള്ള തിരക്ക്. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

14/48

25-ാം പി വി തമ്പി സ്മാരക പുരസ്ക്കാരം പരിസ്ഥിതി പ്രവർത്തകൻ സി സി കണ്ണൻ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിൽ നിന്നും ഏറ്റുവാങ്ങുന്നു. ഡോ.സി ജെ ജോൺ, ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മനോജ് കെ ദാസ് (ഏഷ്യാനെറ്റ് മാനേജിങ് എഡിറ്റർ മീഡിയ ആൻഡ് എന്റർടൈൻമെന്റ്) എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/48

ഐ.എഫ്.എഫ്.കെ. ടൂറിങ് ടാക്കിസിന്റെ വിളംബര ജാഥയ്‌ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/48

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച എറണാകുളം ഫ്ലവർഷോയുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രദർശനം നോക്കികാണുന്നു. ഹൈബി ഈഡൻ എം.പി, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എൻ. രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ പദ്‌മജ എസ് മേനോൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/48

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 95-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സാഹിത്യ രചന മത്സരത്തിൽ സമ്മാനം നേടിയ അദ്വൈത് എം പ്രശാന്തിന്റെ അച്ഛൻ പ്രശാന്ത് (ഹൈസ്ക്കൂൾ വിഭഗം ഉപന്യാസം- ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കാട്ടാക്കട തിരുവനന്തപുരം), മൈഥിലി.ഡി.എസ് (കോളേജ് വിഭാഗം കവിത- നാഷണൽ കോളേജ്, തിരുവനന്തപുരം), സിനാഷ (ഹൈസ്ക്കൂൾ വിഭാഗം കഥ-കവിത- ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കാസർകോഡ്) അജീഷ് ജി ദത്തൻ (കോളേജ് വിഭാഗം ഉപന്യാസം- യൂണിവേഴ്സിറ്റി കോളേജ്,തിരുവനന്തപുരം), അൽത്താഫ് പതിനാറുങ്കൽ (കോളേജ് വിഭാഗം കഥ - ബി.എച്ച്.എം, ട.ടി.ഐ, കണ്ണമംഗലം,മലപ്പുറം) തുടങ്ങിയവർ സമാപനസമ്മേളനം ഉദ്ഘാടനത്തിന് എത്തിയ പ്രൊഫ.എം.കെ.സാനു, സാഹിത്യ പരിഷത്ത് പ്രസിഡണ്ട് സി.രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ബാലചന്ദൻ വടക്കേടത്ത്, ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, ട്രഷറർ പി.യു.അമീർ സെക്രട്ടറിമാരായ സിപ്പി പള്ളിപ്പുറം, ശ്രീമൂലനഗരം മോഹനൻ എന്നിവരോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/48

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിക്കുന്ന കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ അവസാനഘട്ട ഒരുക്കങ്ങൾ. നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

19/48

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിക്കുന്ന കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ അവസാനഘട്ട ഒരുക്കങ്ങൾ. നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/48

കണ്ണൂർ കക്കാട് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പുഴാതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജനകീയ കൺവെൻഷനിൽ മേയർ ടി. ഒ. മോഹനൻ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/48

മിനിമം പി എഫ് പെൻഷൻ ഒൻപതിനായിരം രൂപയാക്കുക, റെയിൽവേ യാത്രാ അനുകൂല്യം പുനസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് പി എഫ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ആർ എം എസ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/48

ഫുട്ബോൾ ലോകകപ്പിന്റെ ആവേശമുയർത്തി തിരുവനന്തപുരം പള്ളിത്തുറയിൽ പോർച്ചുഗൽ ടീമിന്റെ ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/48

മണ്ണാറശാല ആയില്യത്തിനെത്തിയ ഭക്തർ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/48

മണ്ണാറശാല ആയില്യം ഉത്സവത്തിന് വലിയമ്മ ഉമാദേവി അന്തർജനം ഭക്തർക്കു ദർശനം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

25/48

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/48

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/48

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പുരുഷ പോലീസ് മർദ്ദിച്ചു എന്നാരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/48

തൊടുപുഴ അർബൻ ബാങ്കിലെ അഴിമതിക്കെതിരെ യുവമോർച്ച പ്രവർത്തകർ ബാങ്കിലേക്ക്‌ നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

29/48

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പിൽ ധർണ നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

30/48

ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/48

നടിയെ ആക്രമിച്ച കേസില്‍ ഷോണ്‍ ജോര്‍ജ് കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍. ദിലീപിനെ എതിര്‍ക്കുന്നവരുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍ | ഫോട്ടോ: മാതൃഭൂമി

32/48

കോട്ടയം കുമാരനെല്ലൂർ നാഗരാജ ക്ഷേത്രത്തിൽ ആയില്യ പൂജ തൊഴുന്ന ഭക്ത ജനങ്ങൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

33/48

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ മേയർ ആര്യാ രാജേന്ദ്രന്റെ കോലം കത്തിക്കുന്ന യു.ഡി.എഫ്. കൗൺസിലർമാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/48

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് വളപ്പിൽ യു.ഡി.എഫ്. കൗൺസിലർമാരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/48

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ പോലീസുകാരിയിൽ നിന്നും ഷീൽഡ് പിടിച്ചു വാങ്ങാൻ നടത്തുന്ന ശ്രമം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/48

മേയർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് വളപ്പിലേക്ക് ചാടിക്കയറി പ്രതിഷേധിക്കാൻ ശ്രമിച്ച മഹിളാ കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/48

സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം നടത്തിയ രാജ്ഭവൻ മാർച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/48

കേരളാ സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/48

പി.എഫ്. പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാർച്ച് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/48

ആപ്കോസ് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി ) സംസ്ഥാന പ്രവർത്തക കൺവെൻഷൻ കണ്ണൂരിൽ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. കെ.ഗോപകുമാർ, പി.റ്റി.കുര്യാക്കോസ്, സന്തോഷ് ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, പത്മനാഭ കുറുപ്പ്, പ്രദീപ് കുമാർ, കെ.ജെ.ജോസഫ് തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/48

കണ്ണൂർ മാലൂർപ്പടി ഉത്സവത്തിന്റെ സമാപനമായി തൊടീക്കളത്തേക്കുള്ള കുട ഉയർത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/48

കണ്ണൂർ മാലൂർപ്പടി ഉത്സവത്തിന്റെ ഭാഗമായി അച്ചന്മാർ വാലക്കുളത്തിലേക്ക് പുറപ്പെടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/48

ഉത്സവപ്പറമ്പിലും മെസി... കണ്ണൂർ മാലൂർപടി അഷ്ടമി ഉത്സവ പറമ്പിൽ മെസിയുടെ കട്ടൗട്ട്‌ ഉയർത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/48

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബാങ്കിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ല ജനറൽസെക്രട്ടറി വി.പി.സക്കറിയ ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

45/48

കേരള ഗവർണറുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

46/48

പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരസഭ പുറത്തിറക്കുന്ന 100 ഇ - ഓട്ടോകളുടെ ഉദ്‌ഘാടനത്തിനുശേഷം ഓട്ടോയിൽ നിന്നും പുറത്തിറങ്ങുന്ന മന്ത്രി വി എൻ വാസവൻ. ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

47/48

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം രാത്രിയിൽ നഗരത്തിൽ നടത്തുന്ന പരിശോധനയ്ക്കിടെ രാജീവ് ഗാന്ധി റോഡിൽ ജെ.സി.ബിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ പിടികൂടിയപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

48/48

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്‌ക്കെത്തിയ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.എം. വാര്യരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented