
സാദരം... എം.ടി. ഉത്സവം 'സാദര'ത്തിനായി ഒരുങ്ങിയ തിരൂർ തുഞ്ചൻപറമ്പിലെ ദീപാലങ്കാരങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സാദരം... എം.ടി. ഉത്സവം 'സാദര'ത്തിനായി ഒരുങ്ങിയ തിരൂർ തുഞ്ചൻപറമ്പിലെ ദീപാലങ്കാരങ്ങൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സംഗീത പരിപാടിയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയും വണ്ടൂർ ജലീലും ചേർന്ന് പാടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കനോലി കനാൽ ശുചീകരിക്കുന്നതിന്റെ ഭാഗമായി കുളവാഴകളും പായലും നീക്കം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് ജില്ലാ ഗുസ്തി അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്‌സ് അക്കാദമിയും ചേർന്ന് ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 61 കിലോ വിഭാഗം ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന മുഹമ്മദ് ആദിലും (ചുവപ്പ്) ബിലാൽ അബ്ദുൾ ലത്തീഫും (നീല). മത്സരത്തിൽ ബിലാൽ അബ്ദുൾ ലത്തീഫ് വിജയിച്ചു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട് മാവൂർ റോഡിൽ ആർ.പി.മാളിനു മുന്നിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിലെ പൈപ്പിന്റെ അറ്റകുറ്റ പണി നടത്തുന്ന തൊഴിലാളി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
ചേളന്നൂർ ശ്രീ കലാലയത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മധുലിത മൊഹാപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസ്സി നൃത്തം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കണ്ണൂർ മഹാത്മാ മന്ദിരം ഏകാമി ആർട്ട് ഗാലറിയിൽ 'ആരാണ് ഇടത്തെ ഭയപ്പെടുന്നത്' ചിത്ര പ്രദർശനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ പുതിയതെരുവിൽ നടന്ന അഴീക്കോട് മണ്ഡലം എൽ.ഡി.എഫ്.റാലി ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കേരള ലത്തീൻ കത്തോലിക്കാ വനിതാ അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ മോൺ. യൂജിൻ എച്ച്.പെരേര ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പാലക്കാട് നടന്ന പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയങ്ങൾ വിതരണം ചെയ്യുന്നു | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
പാലക്കാട് നടന്ന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി.രതീഷ് / മാതൃഭൂമി
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ എൽ.ഡി.എഫ് പാലക്കാട് - മലമ്പുഴ മണ്ഡലം റാലി ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് എത്തുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ നടന്ന എൽ.ഡി.എഫ് പാലക്കാട്- മലമ്പുഴ മണ്ഡലം റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ കോട്ടയത്ത് കെ.എസ്.ആർ.ടി.സി പരിചയപെടുത്തുന്ന ഡബിൾ ഡക്കർ ബസ്സിൽ ആദ്യമായി കയറിയ കുട്ടികൾ സെൽഫി എടുക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ കോട്ടയത്ത് കെ .എസ്.ആർ.ടി.സി പരിചയപെടുത്തുന്ന ഡബിൾ ഡക്കർ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം നടത്തിയ ആദ്യ യാത്രക്കായി ബസിൽ കയറിയ മന്ത്രി വി.എൻ വാസവൻ. കളക്ടർ ഡോ പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
ദേ ആകാശ പാത .... സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ കോട്ടയത്ത് കെ.എസ്. ആർ.ടി.സി. പരിചയപെടുത്തുന്ന ഡബിൾ ഡക്കർ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം നടത്തിയ ആദ്യ യാത്രയിൽ ആകാശ പാതയെ പറ്റി കളക്ടർ ഡോ പി.കെ ജയശ്രീയോടു സംസാരിക്കുന്ന മന്ത്രി വി.എൻ വാസവൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.യു.സി.) കണ്ണൂർ ജില്ലാ സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള ഫയർ അസോസിയേഷൻ പാലക്കാട് മേഖലാ (പാലക്കാട്, തൃശൂർ, മലപ്പുറം) സമ്മേളനം തൃശൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
മലപ്പുറം കോട്ടപ്പടിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സബ് രജിസ്ട്രാർ ഓഫീസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേന്ദ്ര അവഗണനയ്ക്കും നികുതി വർധനയ്ക്കുമെതിരേ മുസ്ലിം ലീഗ് മലപ്പുറത്ത് നടത്തിയ സമരപ്പകൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീർ. അബ്ദുസ്സമദ് സമദാനി, പി. അബ്ദുൾ ഹമീദ് എം.ൽ.എ, അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കുട്ടി അഹമ്മദ് കുട്ടി, പി.വി. അബ്ദുൾ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എൽ.എ. തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഹജ്ജിന് പോകുന്നവർക്കായി മലപ്പുറം താലൂക്ക് ആസ്പത്രിയിൽ നടത്തിയ ക്യാമ്പിൽ പ്രതിരോധ വാക്‌സിൽ സ്വീകരിക്കുന്ന കാടാമ്പുഴ സ്വദേശി കരിമ്പനക്കൽ ഹൈദ്രോസ് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഹജ്ജിന് പോകുന്നവർക്കായി മലപ്പുറം താലൂക്ക് ആസ്പത്രിയിൽ നടത്തിയ ക്യാമ്പിൽ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്ന കോട്ടയ്ക്കൽ ആട്ടീരി സ്വദേശി കെ.പി. ഉമ്മർ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കൊല്ലം മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ കടലേറ്റത്തിൽ തകർന്ന വീടിനരികിൽ നിൽക്കുന്ന വീട്ടമ്മ മേരിക്കുട്ടി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം മുണ്ടയ്ക്കൽ തിരുവാതിര നഗറിൽ കടലേറ്റത്തിൽ റോഡും മരങ്ങളും വീടുകളും തകർന്ന നിലയിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദർ സിംഗ്, ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, ഭീം ആർമി പ്രസിഡന്റ് ചന്ദർ ശേഖർ രാവൺ, ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനാം സിംഗ് ചാരുണി എന്നിവർ ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരോടൊത്ത് ജന്തർമന്ദിറിലെ പ്രതിഷേധ സ്ഥലത്ത് മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഡ്യൂട്ടിക്കിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ ജോബി ജോർജിന്റെ മൃതദേഹം പൊൻകുന്നത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ജി.ശിവപ്രസാദ് / മാതൃഭൂമി
ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച രാമപുരം എസ്.ഐ. ജോബി ജോരജിന്റെ മൃതദേഹം കോട്ടയം പോലീസ് ക്ലബ്ബിൽ പൊതുദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച രാമപുരം എസ്.ഐ. ജോബി ജോർജിന്റെ മൃതദേഹം കോട്ടയം പോലീസ് ക്ലബ്ബിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാൻ എത്തിയ സഹോദരങ്ങളായ ജോളി ജോർജും, ജോർട്ടി ജോർജും മൃതദേഹത്തിന് സമീപം. ജോളി ജോർജ് വിദേശത്തു നിന്നും തിങ്കളാഴ്ച രാവിലെയാണ് എത്തിയത് | ഫോട്ടോ: ഇ.വി.രാഗേഷ് / മാതൃഭൂമി
കാലിക്കറ്റ് സർവ്വകലാശാല മുൻ ഫുട്‌ബോളേഴ്‌സ് അസോസിയേഷനിലെ താരങ്ങൾ പാലക്കാട് നൂറണി സിന്തറ്റിക് മൈതാനത്ത് സംഘടിപ്പിച്ച സൗഹൃദ മത്സരം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കാലിക്കറ്റ് സർവ്വകലാശാല മുൻ ഫുട്‌ബോളേഴ്‌സ് അസോസിയേഷനിലെ താരങ്ങൾ പാലക്കാട് നൂറണി സിന്തറ്റിക് മൈതാനത്ത് ഒത്തുചേർന്നപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കാർപെന്ററി വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) കളക്ട്രേറ്റ് മാർച്ച് എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഓൾ കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കണ്ണൂർ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
പി.എഫ്.പെൻഷനേഴ്‌സ് അസോസിയേഷൻ കണ്ണൂർ പി.എഫ്.ഓഫീസിനു മുൻപിൽ നടത്തിയ പഞ്ചദിന സത്യാഗ്രഹം സംസ്ഥാന ടി.പി.ഉണ്ണികുട്ടി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ബ്രൂസല്ല ഒന്നാംഘട്ട രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിക്കുന്നു. ഡോ.കെ.എസ്.ജയശ്രീ, സുരേഷ് ബാബു എളയാവൂർ, എസ്.ജെ.ലേഖ, ഡോ.പി.കെ.പത്മരാജ്, ഡോ.ടി.വി.ജയമോഹനൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കുടുംബശ്രീ ദിന പ്രഖ്യാപനവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ആരംഭം കുറിച്ച് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച നൃത്തശിൽപത്തിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സപ്ലൈകോയുടെ സേവനം കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന എൻറർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇ.ആർ.പി), ഇ-ഓഫീസ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊച്ചിയിൽ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ബ്യൂട്ടീഷനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി പ്രശാന്ത് നമ്പ്യാർ വിധി കേട്ട ശേഷം പുറത്തേക്ക് വരുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
പാഠപുസ്തകത്തിൽ നിന്ന് ചരിത്ര ഭാഗങ്ങൾ ഒഴിവാക്കുന്ന നടപടിക്കെതിരെ എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫീസിനു മുന്നിൽ നത്തിയ ധർണ്ണ എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
റാഞ്ചിയിൽ ആരംഭിച്ച ഇരുപത്തി ആറാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് സ്വർണം നേടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സംസ്ഥാനത്താദ്യമായി ദൃശ്യ - ശ്രാവ്യ പഠന ഉള്ളടക്കങ്ങൾ പ്രാദേശികമായി സ്കൂളുകളിൽ തയ്യാറാക്കുന്ന എഡ്യൂക്കേഷൻ കണ്ടന്റ് ഹബ്ബായ 'കൈറ്റ് ലെൻസ് 'സ്റ്റുഡിയോ ഉദ്‌ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായി അഭിമുഖം നടത്തുന്ന തൃക്കാക്കര കാർഡിനൽ എച്ച് എസ് എസ് ലെ മറീന സജി. അഭിമുഖം ക്യാമറയിൽ പകർത്തുന്നത് ഇടപ്പള്ളി ജി എച്ച് എസ് എസ് ലെ സൂര്യ വിനായകൻ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നടപ്പാക്കുന്ന നവശക്തി പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. സി കെ മണിശങ്കർ, മേയർ എം അനിൽ കുമാർ, ചെയർമാൻ ആർ രാമചന്ദ്രൻ, ടി ജെ വിനോദ് എം എൽ എ, ലേബർ സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധി ബോർഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
എറണാകുളം ടൗൺഹാളിൽ നടന്ന ജില്ലാ അദാലത്ത് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
റാഞ്ചിയിൽ ആരംഭിച്ച ഇരുപത്തി ആറാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
റാഞ്ചിയിൽ നടക്കുന്ന ഇരുപത്തി ആറാമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഉത്തർപ്രദേശിൻ്റെ ഗുൽവീർ സിംഗ് | ഫോട്ടോ: ബി.കെ. രാജേഷ് / മാതൃഭൂമി
റാഞ്ചിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ ഉത്തർപ്രദേശിൻ്റെ ഗുൽവീർ സിംഗ് ഒന്നാമതായി ഫിനിഷ് ചെയ്യുന്നു | ഫോട്ടോ: ബി.കെ. രാജേഷ് / മാതൃഭൂമി
റാഞ്ചിയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച തുടങ്ങിയ ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക്സിലെ ആദ്യ ഇനമായ പുരുഷൻമാരുടെ 10000 മീറ്റർ ഓട്ടം ആരംഭിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന രാമകൃഷ്ണായനം വേദിയിൽ നടന്ന നരനാരായണ പൂജയിൽ നിന്ന് | ഫോട്ടോ: ടി.കെ.പ്രദീകപ് കുമാർ/ മാതൃഭൂമി
സുരേഷ്ഗോപി കടുത്തുരുത്തിയിൽ ഡോ. വന്ദന ദാസിൻ്റെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി
റാഞ്ചിയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങളായ പി.യു. ചിത്ര, അഞ്ജലി പി.ഡി.,മുഹമദ് അനീസ്, മുഹമദ് അനസ് എന്നിവർ ബിർസ മുണ്ട സായ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..