
കോട്ടയം നഗരത്തിൽ ചൂടിന് ആശ്വാസം പകർന്ന് മഴ എത്തിയപ്പോൾ. തിരുന്നക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
കോട്ടയം നഗരത്തിൽ ചൂടിന് ആശ്വാസം പകർന്ന് മഴ എത്തിയപ്പോൾ. തിരുന്നക്കരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് തൊഴുന്ന ഭക്തജനങ്ങൾ | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
കൊല്ലം പീരങ്കി മൈതാനത്ത് എത്തിയ ജനകീയ പ്രതിരോധ ജാഥാ സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം പീരങ്കി മൈതാനത്ത് എത്തിയ ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം പീരങ്കി മൈതാനത്ത് എത്തിയ ജനകീയ പ്രതിരോധ ജാഥാ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മുതിർന്ന നേതാവ് പി കെ ഗുരുദാസൻ പൊന്നാട അണിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കരുനാഗപ്പള്ളിയിൽ എത്തിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കെ.കെ.രമ എം.എൽ.എയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എ യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്ത് വിളക്കു തെളിയിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രവർത്തകർ വേദിയിലേക്ക് സ്വീകരിക്കുന്നു. കെ.കെ.അബ്രഹാം, കെ. പ്രവീൺ കുമാർ, എം.രാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ ഐ.എസ്.എം സംഘടിപ്പിച്ച ബൗദ്ധിക സംവാദം "അനന്തരാവകാശം, ശരീഅത്ത്, ഇസ്‌ലാം" കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഇടക്കാലാശ്വാസം... കനത്ത ചൂടിൽ നിന്ന് ആശ്വാസമായി ബുധനാഴ്ച രാത്രി പെയ്ത ചാറ്റൽ മഴയിൽ നനഞ്ഞ റോഡിലൂടെ പോകുന്ന വാഹനങ്ങൾ. മലപ്പുറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
എറണാകുളത്ത് ചെറിയ മഴ പെയ്ത സന്ധ്യയിൽ കലൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
പെയ്തിറങ്ങുമോ മാലിന്യം ... ബ്രഹ്മപുരം തീപ്പിടുത്തതിന് ശേഷം ആദ്യമായി എറണാകുളത്ത് പെയ്ത ശക്തി കുറഞ്ഞ മഴ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ നിന്നും ഡയോക്ക്സിൻ പോലുള്ള വിഷാംശങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടാകുന്നതുകൊണ്ട് ഈ മഴയെ ആശങ്കയോടെയാണ് നഗരം കണ്ടത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
പെയ്തിറങ്ങുമോ മാലിന്യം ... ബ്രഹ്മപുരം തീപ്പിടുത്തതിന് ശേഷം ആദ്യമായി എറണാകുളത്ത് പെയ്ത ശക്തി കുറഞ്ഞ മഴ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ നിന്നും ഡയോക്ക്സിൻ പോലുള്ള വിഷാംശങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി ഉണ്ടാകുന്നതുകൊണ്ട് ഈ മഴയെ ആശങ്കയോടെയാണ് നഗരം കണ്ടത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമായി മഴ പെയ്തപ്പോൾ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി
തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി മെഗാ പുസ്‌തക മേളയിൽ അമ്മ ഗിരിജാ വാരിയരുടെ നിലാവെട്ടം പുസ്‌തക പ്രകാശനത്തിനായി അമ്മ ഗിരിജാ വാരിയർ, സഹോദരൻ മധു വാരിയർ എന്നിവർക്കൊപ്പം മഞ്ജു വാരിയർ എത്തിയപ്പോൾ | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി മെഗാ പുസ്‌തക മേളയിൽ അമ്മ ഗിരിജാ വാരിയരുടെ നിലാവെട്ടം പുസ്‌തക പ്രകാശനത്തിനായി എത്തിയ മഞ്ജു വാരിയർക്കൊപ്പം സെൽഫി എടുക്കുന്ന ആരാധകർ | ഫോട്ടോ: ജെ.ഫിലിപ്പ് / മാതൃഭൂമി
സമസ്ത മലപ്പുറത്ത് നടത്തിയ നയ വിശദീകരണ സമ്മേളനം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നിയമസഭയിൽ പ്രതിപക്ഷ എം എൽ എമാർക്ക് നേരെ ഉണ്ടായ കയ്യാങ്കളിയിൽ പ്രതിഷേധിച്ച് ഡി സി സിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
നിയമസഭയിൽ യു.ഡി.എഫ്. എം.എൽ.എ. മാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പ്രതിഷേധ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സ്റ്റാളുകളിൽ പരിശോധന നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
മാധ്യമപ്രവർത്തകൻ പി.പി.ബാലചന്ദ്രൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘എ.കെ.ജി.യും ഷേക്സ്പിയറും’ എന്ന പുസ്തകം തോമസ് ജേക്കബ് കൽപ്പറ്റ നാരായണന് നൽകി പ്രകാശനം ചെയ്യുന്നു. കെ.സി. നാരായണൻ, ഗ്രന്ഥകാരൻ പി.പി. ബാലചന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടന്ന കയ്യാങ്കളിയിൽ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാർഡ് അംഗങ്ങളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പ്ലാൻറ്റേഷൻ ഫെഡറേഷൻ്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കൊല്ലം സിറ്റി പോലീസും ഫാത്തിമ മാതാ കോളേജ് വനിതാ വിഭാഗവും സംയുക്തമായി വിദ്യാർത്ഥിനികൾക്കായി നടത്തിയ സ്വയം പ്രതിരോധ പരിശീലനം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ടൈലറിംങ് ആന്ഡ് ഗാർമെന്റ്‌സ് വർക്കേഴ്‌സ് യൂണിയൻ (എഫ്.ഐ.ടി.യു.) മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ വനിതാ സംരംഭക സംഗമം അസിസ്റ്റന്റ് കളക്ടർ കെ. മീര ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ക്ഷേമനിധി ആനുകൂല്യം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റനിന് മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി പി.ഡി. സണ്ണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക എന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) വിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
അസംഘടിത തൊഴിലാളി ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുക, ക്ഷേമ നിധിയിലെ വിവിധ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസംഘടിത തൊഴിലാളി ഫെഡറേഷൻ (എ ഐ ടി യു സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അവതരിപ്പിക്കുന്നു | ഫോട്ടോ: പി.ആർ.ഡി
നിയമസഭയിൽ പ്രതിഷേധത്തെ തുടർന്ന് നടന്ന കയ്യാങ്കളിയിൽ പരിക്കേറ്റ സനീഷ് കുമാർ ജോസഫ് എം.എൽ.എ.യെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിക്കുന്നു. ടി.സിദ്ധിഖ് എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി, എം.എൽ.എ മാരായ അൻവർ സാദത്ത്, എം.വിൻസെന്റ്, എ.പി.അനിൽ കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയിൽ കഴുത പാൽ ഉൾപ്പടെയുള്ള വസ്തുക്കളിൽ നിന്നും നിർമിച്ചെടുക്കുന്ന ഉല്പന്ന വില്പന സ്റ്റാൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
നിയമസഭയിലെ പ്രതിഷേധത്തെ തുടർന്ന് നടന്ന കയ്യാങ്കളിയിൽ കൈയ്ക്ക് പരിക്കേറ്റ കെ.കെ.രമ എം.എൽ.എ യെ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടപ്പോൾ. ഉമാതോമസ് എം എൽ എ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
നിയമസഭയിൽ പ്രതിഷേധത്തെ തുടർന്ന് നടന്ന കയ്യാങ്കളിയിൽ കൈയ്ക്ക് പരിക്കേറ്റ കെ.കെ.രമ എം.എൽ.എ സഭാ കവാടത്തിലെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്ന പ്രതിപക്ഷ എം.എൽ.എ.മാർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥോത്സവത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന രഥ ചലനത്തിന് മുന്നോടിയായി കൈകളുയർത്തി ആരതി തൊഴുന്ന ഭക്തർ | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
പോലീസിനുവേണ്ടി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫിനായി തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും, എ.ഡി.ജി.പി. കെ.പത്മകുമാറിനുമൊപ്പം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പോലീസിനുവേണ്ടി പുതുതായി വാങ്ങിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുന്നതിനായി തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് എത്തിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പോലീസിനുവേണ്ടി പുതുതായി വാങ്ങിയ വാഹനങ്ങൾ തിരുവനന്തപുരം തൈക്കാട് പോലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി. കെ.പത്മകുമാർ എന്നിവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ബ്രഹ്മപുരത്തെ മാലിന്യ പുകയുടെ ഭീതി നഗരവാസികൾ മറന്നു തുടങ്ങിയിരിക്കുന്നു. കുറച്ചുദിവസങ്ങളായി നിർത്തിവെച്ചിരുന്ന പ്രഭാത സവാരിക്കാരൊക്കെ വീണ്ടും നിരത്തിലേക്ക്. വഴിയോരങ്ങളിൽ കുന്നുകൂടിയിരിക്കുന്ന മാലിന്യത്തിനും തെരുവുനായ് കൂട്ടത്തിനും ഇടയിലൂടെ ആരോടും പരാതിയില്ലാതെ. ബ്രഹ്മപുരത്തെ തീ കെടുത്തിയെങ്കിലും നഗരത്തിലെ മാലിന്യനീക്കം മന്ദഗതിയിൽ ആണ്. എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപത്തെ പ്രഭാത ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു.
ഓസ്‌കർ പുരസ്‌കാരം നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്ററി ഷോർട്ട് ഫിലിമിൽ അഭിനയിച്ച ദമ്പതികളായ ചെന്നൈ സ്വദേശികൾ ബൊമ്മനെയും ബെല്ലിയെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉപഹാരം നൽകി ആദരിക്കുന്നു | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
കൊല്ലം കളക്ടറേറ്റിലേയ്ക്ക് എ കെ ടി എ യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പങ്കെടുക്കുന്ന തയ്യൽ തൊഴിലാളികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
നിയമസഭയിലെ കയ്യേറ്റത്തിനെ തുടർന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ആശുപത്രിയിൽ | ഫോട്ടോ: മാതൃഭൂമി
എ കെ.ടി.എ.യുടെ നേതൃത്വത്തിൽ ടൈലർമാർ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ഇ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ കിസാൻ വാണി കേരള ജൈവ കർഷക സമിതി മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..