സെപ്റ്റംബര്‍ 14 ചിത്രങ്ങളിലൂടെ


1/37

കൊല്ലം പള്ളി മുക്കിൽ കടയിലേക്ക് ഇടിച്ചു കയറിയ ലോറി. | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

2/37

കൊല്ലത്തെത്തിയ ഭാരത് ജോഡോ യാത്രയിൽ പള്ളിമുക്കിൽ നടന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

3/37

ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള ജില്ലാ സന്ദേശ വാഹന ജാഥയ്ക് കോഴിക്കോട് വണ്ടിപ്പേട്ടയിൽ നൽകിയ സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ കെ. പ്രവീൺ കുമാർ പ്രസംഗിക്കുന്നു.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/37

കേരള ഹിന്ദി പ്രചാര സഭയും ഗ്ലോബൽ പീസ്ട്രസ്റ്റും ചേർന്ന് തളി കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ നടത്തിയ സാഹിത്യസംവാദം ഉജ്ജയിനിയിൽ നിന്നുളള ഹിന്ദി കഥാകൃത്ത് സന്തോഷ് സുപേക്കർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/37

കോഴിക്കോട് ബാങ്ക് റോഡിലെ കുരിശു പള്ളി തിരുന്നാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് .ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പതാക ഉയർത്തുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/37

കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ ടൗൺഹാളിൽ സംഘടിപ്പിച്ച മുൻ മേയർ പി. കുട്ടികൃഷ്ണൻ നായർ അനുസ്മരണത്തിൽ ഡോ. രാജ ഹരിപ്രസാദ് പ്രഭാഷണം നടത്തുന്നു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ , ടി.പി. ദാസൻ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

7/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ കൊട്ടിയം മൈലക്കാട് ഭാഗത്തെത്തിയപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

8/37

തിരുവനന്തപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കണ്ണമ്മൂല ജന്മ സ്ഥാന മണ്ഡപത്തിൽ സംഘടിപ്പിച്ച 169 - മത് ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിക്കുന്നു താലൂക്ക് യൂണിയൻ പ്രസിഡന്റ് എം .സംഗീത് കുമാർ, വി കെ പ്രശാന്ത് എം എൽ എ ,കവി മധുസൂദനൻ നായർ, സാഹിത്യ കാരൻ നടുവട്ടം ഗോപാലകൃഷ്ണൻ, യൂണിയൻ സെക്രട്ടറി വിജു വി നായർ, യൂണിയൻ വൈസ് പ്രസിഡന്റ് എം .കാർത്തികേയൻ നായർ, ഡോ എം കെ സി നായർ, ഈശ്വരി അമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

9/37

ചെന്നൈയിലെ എസ്‌.ഡി.എ.ടി . ടെന്നീസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡബ്ല്യുടിഎ ചെന്നൈ ഓപ്പണിൽ സ്വീഡനിലെ റബേക്ക പീറ്റേഴ്സണെതിരെ ചെക്കിയ ലിൻഡ ഫ്രുഹ്‌വിർട്ടോവ ഒരു ഷോട്ട് കളിക്കുന്നു | ഫോട്ടോ: രമേശ്‌ വി / മാതൃഭൂമി

10/37

ചെന്നൈയിലെ എസ്‌.ഡി.എ.ടി . ടെന്നീസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡബ്ല്യുടിഎ ചെന്നൈ ഓപ്പണിൽ ചെക്കിയ ലിൻഡ ഫ്രുഹ്‌വിർട്ടോവ സ്വീഡനിലെ റബേക്ക പീറ്റേഴ്സണെതിരെ ഒരു ഷോട്ട് കളിക്കുന്നു | ഫോട്ടോ: രമേശ്‌ വി / മാതൃഭൂമി

11/37

പേ വിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെരുവ് നായകൾക്ക് കുത്തിവെപ്പ് നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂർ ജില്ലാപഞ്ചായത്തും 'ഡോഗ് ലവേഴ്സ്' എന്ന സംഘടനയും ചേർന്ന് പയ്യാമ്പലം പാർക്കിന് സമീപത്തു തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നൽകുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

12/37

വലയിലായി... പേ വിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തെരുവ് നായകൾക്ക് കുത്തിവെപ്പ് നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് കണ്ണൂർ ജില്ലാപഞ്ചായത്തും 'ഡോഗ് ലവേഴ്സ്' എന്ന സംഘടനയും ചേർന്ന് പയ്യാമ്പലം പാർക്കിന് സമീപത്തു തെരുവ് നായകളെ വലയിട്ട് പിടികൂടി കുത്തിവെപ്പെടുക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

13/37

ഇനി പേടിയ്ക്കണ്ടാ... പേ വിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് ജില്ലാപഞ്ചായത്തും 'ഡോഗ് ലവേഴ്സ്' എന്ന സംഘടനയും ചേർന്ന് നടത്തിയ വാക്‌സിനേഷൻ ഡ്രൈവിൽ കുത്തിവെപ്പ് എടുത്തുവിട്ട തെരുവുനായ കുട്ടികൾക്ക് മുന്നിലൂടെ നടന്നു നീങ്ങുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

14/37

തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന് . | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/37

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ ഇത്തിക്കര പാലത്തിന് സമീപത്ത് എത്തിയപ്പോൾ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

16/37

പ്രതിഷേധം മാത്രം പോരാ .... പൊട്ടിപൊളിഞ്ഞു കിടക്കുന്ന അടിച്ചിറ - പരിത്രാണ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്ന നാട്ടുകാർ | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

17/37

വല നിറച്ച് .... പൊട്ടിപൊളിഞ്ഞു കിടക്കുന്ന അടിച്ചിറ _ പരിത്രാണ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ മീനുകളെ കൊണ്ട് ഇട്ടശേഷം വലയിട്ടു പിടിച്ചപ്പോൾ | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

18/37

ഹൃദയം തകർന്ന് ... ഖത്തറിൽ സ്ക്കൂൾ ബസ്സിനുള്ളിൽ മരിച്ച നാലുവയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം കോട്ടയം പന്നിമറ്റത്തെ വിട്ടിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന അമ്മ സൗമ്യ. മിൻസയുടെ പിതാവ് അഭിലാഷിന്റെ മാതാപിതാക്കളായ കെ സി. ചാക്കോ, സെലീനാമ്മ എന്നിവർക്കൊപ്പം മിൻസയുടെ സഹോദരി മിഖ. | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

19/37

ലജ്നത്തുൽ മുഹമ്മദീയ്യ ഹയർസെക്കൻഡറി സ്കൂളും നാഷണൽ സർവീസ് സ്കീമും ആലപ്പുഴ സൗത്ത് ജന മൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സ്കൂൾ മാനേജർ എ.എം നസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

20/37

തീരസംരക്ഷണം ആവശ്യപ്പെട്ട് കെ.ആർ.എൽ.സി.സി. മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തിയ ജനബോധന യാത്ര | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

21/37

ദേശീയ ആസ്തി വിൽപ്പനക്കെതിരെ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ കോഡിനേഷൻ കമ്മിറ്റി കണ്ണൂർ ടെലിഫോൺ ഭവൻ പരിസരത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

22/37

കോഴിക്കോട്‌ ആദ്യത്തെ 'സംസ്ഥാന ശിശു സൗഹൃദ' കുടുംബ കോടതി ജില്ലാ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്ത ശേഷം കുട്ടികള്‍ക്കായ് ഒരുക്കിയ കളികോപ്പുകള്‍ നോക്കുന്നു. പ്രിന്‍സിപ്പിള്‍ സബ് ജഡ്ജ് എം.സുഹൈബ്, അഡീഷണല്‍ ജില്ലാ ജഡ്ജ് കെ.ഇ സ്വാലിഹ്,ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം.എസ്. സജി എന്നിവര്‍ സമീപം. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

23/37

തിരൂർ നഗരത്തിൽ ജല അതോറിറ്റിയുടെ പൈപ്പുപൊട്ടൽ തുടർക്കഥ . പൊട്ടിയ പൈപ്പിൽ അറ്റകുറ്റപണിക്ക് റോഡ് വെട്ടിപ്പൊളിക്കുന്ന തൊഴിലാളികൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

24/37

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിവിധ പഞ്ചായത്തുകളിൽ നിന്ന് ബ്ലോക്ക് തല ഹരിത കർമ്മ സേന സംഗമത്തിനെത്തിയർ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

25/37

വനിതാ കമ്മീഷൻ തിരൂരിൽ നടത്തിയ സിറ്റിങ്‌ കമ്മീഷൻ അംഗം ഇ.എം രാധ പരാതി കേൾക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

26/37

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ശേഷം പുറത്തേക്ക് വരുന്ന മന്ത്രി വി. ശിവൻകുട്ടിയും, കെ ടി ജലീൽ എം. എൽ. എ.യും | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

27/37

കടിച്ചാൽ പിടിവീഴും നടപടി വരും ഓടിക്കോ പ്രസിഡന്റാ പറയുന്നത്.. തിരൂർ നഗരസഭ നിർത്തലാക്കി വെറ്റിനറി പോളിക്ലിനിക്കാക്കി മാറ്റിയ എ.ബി.സി കെട്ടിടം സന്ദർശിക്കാനെത്തിയ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് മുമ്പിലേക്ക് തെരുവുനായ ഓടി വന്നപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

28/37

ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായി ആലപ്പുഴ ഡി.സി.സി. നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് ബി.ബാബുപ്രസാദ് സംസാരിക്കുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

29/37

ഭാരത് ജോഡോ യാത്രയുടെ പ്രചരണ ഭാഗമായി കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ആലപ്പുഴയിൽ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം | ഫോട്ടോ: ബിജു സി. / മാതൃഭൂമി

30/37

എം. ജി. സർവകലാശാല ഡി-ലിറ്റ് നൽകി ആദരിക്കുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ ചങ്ങനാശേരിയിലെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയപ്പോൾ | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

31/37

തെരുവുനായ ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് ശില്ലി സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കലക്ടറേറ്റിനു മുന്നിലെ മരത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

32/37

ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് | ഫോട്ടോ: ശിവപ്രസാദ്‌ ജി. / മാതൃഭൂമി

33/37

തെരുവുനായ ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് ശില്ലി സുരേന്ദ്രൻ കൂക്കാനം കണ്ണൂർ കലക്ടറേറ്റിനു മുന്നിലെ മരത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

34/37

നായ ശല്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ കണ്ണർ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സംസാരിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

35/37

പാലക്കാട് മുണ്ടൂർ നൊച്ചിപ്പുള്ളിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ | ഫോട്ടോ: രതീഷ്‌ പി.പി. / മാതൃഭൂമി

36/37

കലാകാർ കോഴിക്കോടിന്റെ ആദി മുഖ്യത്തിൽ ടൗൺഹാളിൽ നടന്ന ഫസൽ അറ്റ് ഗസൽ പരിപാടിയിൽ മുഹമദ് ഫസലും ജിഷ ഉമേഷും പാടുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

37/37

മാലിന്യം തടയാനും ബാരിക്കേ ഡോ... കോഴിക്കോട് പുതിയ കടവിനു സമീപം ആവിക്കൽ തോടിൽ അടിഞ്ഞ പ്ലാസ്റ്റിക്ക്, തെർമോക്കോൾ മാലിന്യങ്ങളും രണ്ടു മാസം മുമ്പ് സമരക്കാർ തോട്ടിലിട്ട പോലീസിന്റെ ബാരിക്കേഡും.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

Content Highlights: news in pics 14.9.2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented