മേയ് 14 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/33

അഖില പാണ്ഡവീയ മഹാ വിഷ്ണുസത്രത്തോടനുബന്ധ്ച്ച് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ നടന്ന പമ്പാ ആരതി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/33

രാമേശ്വരം നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ പതിനൊന്നാമത് കുടുംബസംഗമം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

3/33

കന്നിമേൽചേരി ആലാട്ടുകാവ് ധർമ്മശാസ്താ ക്ഷേത്രത്തിലെ സപ്താഹയജ്‌ഞം മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

4/33

മലപ്പുറം പെരിന്തൽമണ്ണ റോഡിൽ എം.എസ്.പി.യ്ക്ക്‌ സമീപം റോഡരികിൽ നിർത്തിയിട്ട ലോറികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/33

മലപ്പുറം ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഷിയാസ് മെമ്മോറിയൽ അഖിലേന്ത്യാ ഹോക്കി ടൂർണമെന്റ് ഫൈനലിൽ ധ്യാൻചന്ദ് കോഴിക്കോടും ആക്‌സിലേറ്റേഴ്‌സ് എറണാകുളവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ ധ്യാൻചന്ദ് കോഴിക്കോട് (3-1)വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/33

എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എൻ്റെ കേരളം പരിപാടിയുടെ പ്രചരണാർത്ഥം കൊല്ലം ബീച്ചിൽ നടന്ന പട്ടം പറത്തൽ മേള | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/33

എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എൻ്റെ കേരളം പരിപാടിയുടെ പ്രചരണാർത്ഥം കൊല്ലം ബീച്ചിൽ നടന്ന പട്ടം പറത്തൽ മേള മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/33

തിരുവനന്തപുരം ജില്ലാ റെസ്‌ലിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ 15 ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/33

കേരളാ പറയൻ സഭ സംസ്ഥാന സമ്മേളനം കണ്ണൂരിൽ മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/33

മുജാഹിദ് സംസ്ഥാന സമ്മേളന പ്രഖ്യാപന സമ്മേളനം കണ്ണൂരിൽ കെഎൻഎം (മർകസുദ്ദഅ്‌വ) ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു. ഡോ.കെ.ജമാലുദ്ദീൻ ഫാറൂഖി, സി.മമ്മൂട്ടി, കെ.സൈതലവി, പി.മുഹമ്മദ് ഹനീഫ, ഡോ.ഇ.കെ.അഹമ്മദ്കുട്ടി, എം.അഹമ്മദ്കുട്ടി മദനി, എം.എം.ബഷീർ മദനി, കെ.എൽ.പി.യൂസഫ് എന്നിവർ മുൻനിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/33

ഐ.സി.എസ്.സി. / ഐ.എസ്.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥികളുടെ ആഹ്ലാദം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/33

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പന്തളം വീരമണികണ്ഠ കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/33

പാലക്കാട് ജില്ലാ ഫെർട്ടിലൈസേഴ്സ് ആൻഡ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/33

ജോൺ എബ്രഹാം സ്മാരക സമിതി ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻമന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

15/33

കൊല്ലം ലോക്സഭാ മണ്ഡലം നേതൃയോഗം പ്രകാശ് ജാവ്ദേക്കർ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/33

റാഞ്ചിയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് ദേശീയ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങളായ പി.യു. ചിത്ര, അഞ്ജലി പി.ഡി.,മുഹമദ് അനീസ്, മുഹമദ് അനസ് എന്നിവർ ബിർസ മുണ്ട സായ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി

17/33

സുരേഷ്ഗോപി കടുത്തുരുത്തിയിൽ ഡോ. വന്ദന ദാസിൻ്റെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: ഇ. വി. രാ​ഗേഷ് / മാതൃഭൂമി

18/33

സുരേഷ്ഗോപി കടുത്തുരുത്തിയിൽ ഡോ. വന്ദന ദാസിൻ്റെ വീട്ടിലെത്തിയപ്പോൾ | ഫോട്ടോ: ഇ. വി. രാ​ഗേഷ് / മാതൃഭൂമി

19/33

കടുത്തുരുത്തിയിൽ ഡോ. വന്ദന ദാസിൻ്റെ വീട്ടിലെത്തിയ സുരേഷ്ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ഇ. വി. രാ​ഗേഷ് / മാതൃഭൂമി

20/33

വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന രാമകൃഷ്ണായനം വേദിയിൽ നടന്ന നരനാരായണ പൂജയിൽ നിന്ന് | ഫോട്ടോ: ടി.കെ.പ്രദീകപ് കുമാർ/ മാതൃഭൂമി

21/33

കൊച്ചിയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 3000 കിലോയോളം മയക്ക് മരുന്നുകൾ ചാക്കുകളിൽ നിന്നും പോലീസ് പുറത്തെടുത്ത് തരം തിരിക്കുന്നു. | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ /മാതൃഭൂമി

22/33

ഐ.പി.എൽ നടക്കുന്ന ചെപോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം കാണാനെത്തിയ ചെന്നൈ ആരാധകർ | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി

23/33

മാതൃദിനത്തോടനുബന്ധിച്ചു കൊച്ചിയിൽ കിൻഡർ ആശുപത്രി നടത്തിയ "കിൻഡർ താരാട്ട് അഴക് " ഗർഭിണികളുടെ ഫാഷൻ ഷോയിൽ നിന്ന് | ഫോട്ടോ: ബി.മുരളീകൃഷ്ണൻ /മാതൃഭൂമി

24/33

ജന്തർമന്തറിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിൽ സമരാനുകൂലികളെ അഭിസംബോധന ചെയ്യുന്ന വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത എന്നിവർ | ഫോട്ടോ: പി,ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി

25/33

വൈറ്റില ശ്രീരാമകൃഷ്ണ മഠം 75 വാർഷികത്തിന്റെ സമാപന സമ്മേളനം | ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ /മാതൃഭൂമി

26/33

സംസ്ഥാന പട്ടയ മേള തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി/ മാതൃഭൂമി

27/33

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡി.സി.സി. ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ദാമു/ മാതൃഭൂമി

28/33

കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ ഭക്തിസംവര്‍ദ്ധിനി യോഗം സംഘടിപ്പിച്ച ഗുരുധര്‍മ്മ പഠനശിബിരം ശിവഗിരി മഠം സ്വാമി പ്രബോദ് തീര്‍ത്ഥ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ദാമു/ മാതൃഭൂമി

29/33

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഹനീഫ റാവുത്തര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ദാമു/ മാതൃഭൂമി

30/33

എക്‌സ് സര്‍വീസ്‌മെന്‍ ഡാഷിങ് ഡസണ്‍ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സംഗമം കേണല്‍ പി.വി. രതീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ദാമു/ മാതൃഭൂമി

31/33

ദേശീയ പാത മേലേ ചൊവ്വയിൽ ശനിയാഴ്ച രാത്രി സ്വകാര്യ ബസിന് പിറകിൽ ഇടിച്ച് കയറിയ കാർ ബസ്സിനടിയിൽ കുടുങ്ങി കിടക്കുന്നു. പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/33

ദേശീയ പാത മേലേ ചൊവ്വയിൽ ശനിയാഴ്ച രാത്രി സ്വകാര്യ ബസിനടിയിൽപ്പെട്ട് തകർന്ന കാർ നാട്ടുകാർ റോഡരികിലേക്ക് മാറ്റി വെക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/33

പറവൂര്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് കാണാതായ കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു.

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ISL

40

സെപ്റ്റംബര്‍ 21 ചിത്രങ്ങളിലൂടെ

Sep 21, 2023


Malappuram

29

സെപ്റ്റംബര്‍ 17 ചിത്രങ്ങളിലൂടെ

Sep 17, 2023


Helicopter

32

സെപ്റ്റംബര്‍ 20 ചിത്രങ്ങളിലൂടെ

Sep 20, 2023


Most Commented