സെപ്റ്റംബര്‍ 13 ചിത്രങ്ങളിലൂടെ


1/36

മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ വിനോദ സഞ്ചാര വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ സംഘടിപ്പിച്ച "ഓണക്കാഴ്ച 2022 യിൽ കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ലാസ്യ കലാക്ഷേത്രയിലെ അധ്യാപകരും ബിരുദാനന്തര ബിരുദ വിദ്യാർഥികളുംചേർന്നവതരിപ്പിച്ച ഇതിഹാസ പുണ്യജന്മമായ കർണന്റെ ജീവിതത്തെ വികാര സാന്ദ്രമായി അവതരിപ്പിച്ച സൂര്യപുത്രൻ സംഗീത നൃത്തശില്പം | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

2/36

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടി കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പാർട്ടി സംസ്ഥാന പ്രസിഡണ്ട് എം.മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/36

മാലിന്യം തടയാനും ബാരിക്കേ ഡോ... കോഴിക്കോട് പുതിയ കടവിനു സമീപം ആവിക്കൽ തോടിൽ അടിഞ്ഞ പ്ലാസ്റ്റിക്ക്, തെർമോക്കോൾ മാലിന്യങ്ങളും രണ്ടു മാസം മുമ്പ് സമരക്കാർ തോട്ടിലിട്ട പോലീസിന്റെ ബാരിക്കേഡും.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/36

നാട്ടുകാരെ രക്ഷിക്കാനാരുമില്ലേ... കോഴിക്കോട് ചക്കോരത്തു കുളത്തിനു സമീപം ബീ.ജി.റോഡിൽ റെയിൽവേ അടിപ്പാത തുടങ്ങുന്ന ഭാഗത്ത് റോഡ് മൊത്തം പൊളിഞ്ഞ നിലയിൽ. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/36

കലാകാർ കോഴിക്കോടിന്റെ ആദി മുഖ്യത്തിൽ ടൗൺഹാളിൽ നടന്ന ഫസൽ അറ്റ് ഗസൽ പരിപാടിയിൽ മുഹമദ് ഫസലും ജിഷ ഉമേഷും പാടുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/36

കലാകാർ കോഴിക്കോടിന്റെ ആദി മുഖ്യത്തിൽ ടൗൺഹാളിൽ നടന്ന ഫസൽ അറ്റ് ഗസൽ പരിപാടിയിൽ മുഹമദ് ഫസലും ജിഷ ഉമേഷും പാടുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

7/36

കാവൽ ... കോഴിക്കോട് ടൗൺഹാൾ റോഡിൽ ഭക്ഷണ, പ്ലാസ്റ്റിറ്റ് മാലിന്യങ്ങൾ മൂടിയ കവറിനു മുകളിൽ ഇരിപ്പുറപ്പിച്ച പട്ടികൾ.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

8/36

റെയില്‍വേ കരാര്‍ തൊഴിലാളികളുടെയും ലൈസന്‍സഡ്‌ പോര്‍ട്ടര്‍മാരുടേയും കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് ഡി.ആര്‍.എം. ഓഫീസ് മാര്‍ച്ച് | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

9/36

സ്വാതി തിരുന്നാൾ സംഗീത സഭയുടെ ആഭിമുഖ്യത്തിൽ കാർത്തിക തിരുന്നാൾ തീയറ്ററിൽ അശ്വതി തിരുന്നാൾ രാമവർമ്മ അവതരിപ്പിച്ച സംഗീത കച്ചേരി | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

10/36

ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 169 - മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് മണക്കാട് എൻ .എസ് .എസ് കരയോഗം ഹാളിൽ നടന്ന ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കുന്നു .എസ് .ആർ കൃഷ്ണകുമാർ, ശാസ്തമംഗലം ഗോപൻ, പൗഡിക്കോണം കൃഷ്ണൻ നായർ, കൗൺസിലർ എസ് .വിജയകുമാർ, കൗൺസിലർ മോഹനൻ, മണക്കാട് രാമചന്ദ്രൻ, ഡോ .ശ്രീവത്സൻ നമ്പൂതിരി, സി .എസ് സജാത്, മുക്കംപാലമൂട് രാധാകൃഷ്ണൻ, വിജയകുമാർ എന്നിവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

11/36

കേന്ദ്ര സർവ്വകലാശാലകളിൽ അഴിമതി ആരോപിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് ഹെഡ് പോസ്റ്റോഫീസ് മാർച്ച് | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

12/36

സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ വാഹന ജാഥ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

13/36

പത്തനംതിട്ട മൈലപ്രയില്‍ നടന്ന ജില്ലാ ലൈബ്രറി വികസന സമതി പുസ്തകോത്സവം - 2022 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പ്രദര്‍ശനം കാണുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

14/36

വളര്‍ത്തു നായകള്‍ക്ക് ഇഞ്ചക്ഷന്‍ എടുക്കുന്നതിനിടയില്‍ കടിയേറ്റ റാന്നി പെരുനാട് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്‌റ്റോക് അസിസ്റ്റന്റ് രാഹുല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

15/36

കല്ലമ്പലത്തേക്കുള്ള ഭാരത് ജോഡോ യാത്രയ്ക്കിടെ ആലംകോട് ജംക്ഷന് സമീപം സ്വീകരിക്കാൻ കാത്ത് നിന്ന ഫയറൂസ് ഫാത്തിമയെ തോളിലേറ്റി യാത്ര ചെയ്യുന്ന  രാഹുൽ ഗാന്ധി | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

16/36

തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ നടക്കുന്ന കടല്‍മത്സ്യങ്ങളുടെ പ്രദര്‍ശനത്തില്‍ നിന്ന്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/36

കെ.ജി.എം.ഒ.എ. യുടെ നേതൃത്വത്തില്‍ നടന്ന തൃശ്ശൂര്‍ ഡി.എം.ഒ. ഓഫീസ് മാര്‍ച്ച്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/36

എറണാകുളം എം .ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക കർമ പദ്ധതി തയ്യാറാക്കുവാനായി ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനക്കെത്തിയ മേയർ എം .അനിൽകുമാർ | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

19/36

ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിനുമുകളിലെ മേഘങ്ങൾ | ഫോട്ടോ: ഉണ്ണികൃഷ്ണൻ പി.ജി. / മാതൃഭൂമി

20/36

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.എം.ഒ.എ ആലപ്പുഴ ഡി.എം.ഒ. ഓഫീസിന് മുന്നിൽ നടത്തിയ ധരണ ജില്ലാ പ്രസിസന്റ് ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

21/36

ഭാരത് ജോഡോ യാത്രയെ ആലപ്പുഴയിലേക്ക് സ്വീകരിക്കുന്നതിന്റെ മുന്നോടിയായി കെ. പി. സി. സി. വിചാർ വിഭാഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിളംബര സദസ്സും കലാസന്ധ്യയും സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി

22/36

കെ.ജി. എം.ഒ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ കണ്ണൂർ ഡി.എം.ഒ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഡോ. സി.പി.ബിജോയ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

23/36

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജവഹർ ബാല മഞ്ച് കൊല്ലം ഡി. സി. സി.യിൽ കുട്ടികൾക്കായി നടത്തിയ ചിത്ര രചനാ മത്‌സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

24/36

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജവഹർ ബാല മഞ്ച് കൊല്ലം ഡി. സി. സി.യിൽ കുട്ടികൾക്കായി നടത്തിയ ചിത്ര രചനാ മത്‌സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

25/36

കണ്ണൂർ കുത്തുപറമ്പ്‌ റോഡിൽ കാടാച്ചിറ ഡോക്ടർ മുക്കിൽ തിങ്കളാഴ്ച്ച രാത്രിയിൽ ലോറി ഇടിച്ചു തകർന്ന കാർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/36

എസ്.എഫ്.ഐയുടെ കണ്ണൂർ മുഖ്യ തപ്പാലാഫീസ് മാർച്ച് സംസ്ഥാന സിഡണ്ട് കെ. അനുശ്രീ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

27/36

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തിരുവനന്തപുരം ആറ്റിങ്ങലിലേക്കുള്ള പ്രയാണത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/36

ഭാരത് ജോഡോ യാത്ര തിരുവനന്തപുരം മംഗലപുരത്തെത്തിയപ്പോൾ സ്വീകരിക്കാൻ കാത്ത് നിന്നവരെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/36

കേന്ദ്ര സർവ്വകലാശാല വി.സി. നിയമനത്തിനെതിരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തുന്നു | ഫോട്ടോ: സി സുനിൽകുമാർ/ മാതൃഭൂമി

30/36

കിഡ്നി കെയർ കേരളയുടെ കണ്ണൂർ കലക്ട്രേറ്റ് സത്യാഗ്രഹം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ/ മാതൃഭൂമി

31/36

കിഡ്നി കെയർ കേരളയുടെ കണ്ണൂർ കലക്ട്രേറ്റ് സത്യാഗ്രഹം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ/ മാതൃഭൂമി

32/36

അഖിലേന്ത്യാ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ഓഫീസ് കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ/ മാതൃഭൂമി

33/36

ഭാരത് ജോഡോ യാത്ര കണിയാപുരത്ത് നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/36

ഭാരത് ജോഡോ യാത്ര കണിയാപുരത്ത് നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/36

കണ്ണൂർ ഡി.ടി.പി.സി. ഓണാഘോഷമായ ഓണവില്ലിൽ തിങ്കളാഴ്ച വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ പാട്ട് മെഗാ ഷോ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/36

തെരുവ് നായ ശല്യം കൂടുതലുള്ള കണ്ണൂർ യോഗശാല റോഡരികിൽ വഴി നടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തികൊണ്ട് നിൽക്കുന്ന നായ കൂട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: news in pics 13.9.2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented