മേയ് 13 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/49

പറവൂര്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണ് കാണാതായ കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു.

2/49

ദേശീയ പാത മേലേ ചൊവ്വയിൽ ശനിയാഴ്ച രാത്രി സ്വകാര്യ ബസിനടിയിൽപ്പെട്ട് തകർന്ന കാർ നാട്ടുകാർ റോഡരികിലേക്ക് മാറ്റി വെക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/49

ദേശീയ പാത മേലേ ചൊവ്വയിൽ ശനിയാഴ്ച രാത്രി സ്വകാര്യ ബസിന് പിറകിൽ ഇടിച്ച് കയറിയ കാർ ബസ്സിനടിയിൽ കുടുങ്ങി കിടക്കുന്നു. പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/49

കാക്കനാട് ഇൻഫോ പാർക്ക്‌ പോലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ ടെക്കിൽ ഉണ്ടായ തീപ്പിടുത്തത്തെ തുടർന്ന്‌ കത്തിനശിച്ച കെട്ടിടം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

5/49

കർണാടകയിലെ വിജയത്തിൽ ആഹ്‌ളാദം പങ്കിടാനായി കണ്ണൂർ ഡി.സി.സി. ഓഫീസിലെത്തിയ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ ഡി.സി.സി. പ്രസിഡന്റ മാർട്ടിൻ ജോർജ് മധുരം നൽകി സ്വീകരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/49

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിച്ചതിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഹ്‌ളാദ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/49

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ റൂബി ജൂബിലിയുടെ ഭാഗമായി കൊല്ലത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സ്വീകരിക്കുന്നു. കേരള മുസ്ലീം ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/49

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ റൂബി ജൂബിലിയുടെ ഭാഗമായി കൊല്ലത്ത് നടന്ന പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/49

പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിച്ച കിരാതം കഥകളി. അർജുനനായി കലാമണ്ഡലം വിഷ്ണുമോൻ, കാട്ടാളനായി കലാമണ്ഡലം അഖിൽ, കാട്ടാള സ്ത്രീയായി കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ അരങ്ങത്ത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/49

കണ്ണൂർ മട്ടന്നൂർ റോഡിൽ മുണ്ടയാട് അശോക കമ്പനിക്കു സമീപത്തെ ബസ് കാത്ത് നിൽപ് കേന്ദ്രം ബസ് ഇടിച്ചു തകർന്ന നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/49

കർണാടക ഇലക്ഷനിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ ഭാഗമായി കനകക്കുന്നിന് മുന്നിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചുള്ള ആഘോഷം വി.എസ് ശിവകുമാർ ഉദ്‌ഘാടനം ചെയ്യന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/49

കർണ്ണാടകയിലെ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/49

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്‌ക്കെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/49

പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറിനൊപ്പം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/49

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്‌ക്കെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/49

ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം കണ്ണനല്ലൂരിൽ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

17/49

കാക്കനാട് ഇൻഫോ പാർക്ക്‌ പോലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ ടെക്കിൽ ഉണ്ടായ തീപ്പിടുത്തം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

18/49

കാക്കനാട് ഇൻഫോ പാർക്ക്‌ പോലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ ടെക്കിൽ ഉണ്ടായ തീപ്പിടുത്തം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/49

പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച കൃഷ്ണലീല കഥകളിയിൽ കൃഷ്ണനായി കലാമണ്ഡലം ആദിത്യനും ദേവകിയായി കലാമണ്ഡലം ചെമ്പക്കര വിജയനും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/49

ദേശീയ കരാട്ടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ. സ്റ്റേഡിയത്തിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/49

എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന റാലി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

22/49

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

23/49

കർണ്ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ പ്രകടനം | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/49

പാലക്കാട്‌ ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കുടമാറ്റം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/49

കല്ലേക്കുളങ്ങര കഥകളി ഗ്രാമം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മഹാഭാരതം കഥകളി ഉത്സവത്തിന്റെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/49

കൊച്ചിയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 3000 കിലോയോളം വരുന്ന മയക്ക് മരുന്നുകൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

27/49

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.സി.സി. യുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

28/49

ആലപ്പുഴ യു.ഡി.എഫ്‌. ജില്ലാ നേതൃയോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/49

കർണാടകത്തിൽ കോൺഗ്രസ് വിജയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി.യിൽ പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മധുരം വിതരണം ചെയ്‌ത്‌ ആഹ്‌ളാദം പ്രകടിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/49

കർണാടകത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ പായസം ഉണ്ടാക്കിയും രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തിയും ആഹ്‌ളാദം പ്രകടിപ്പിക്കുന്നു. മുൻ മന്ത്രി വി.എസ്.ശിവകുമാർ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/49

ജാമിഅ ഹിശാമിയ്യ ഇസ്ലാമിയ സന്നദ്ദാന സമ്മേളനം കണ്ണൂർ ചേംബർ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/49

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ്‌ വിജയത്തിൽ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

33/49

കൊച്ചിയിൽ നടന്ന ചടങ്ങിൽ ശ്രവണ സഹായികൾ കിട്ടിയവരുടെ ആഹ്ലാദം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

34/49

പാലക്കാട് ധോണിയിൽ നടന്ന തപസ്യ കലാസാഹിത്യവേദി സംസ്ഥാന വാർഷികോത്സവം കേന്ദ്ര സാഹിത്യ അക്കാദമി ഉപാധ്യക്ഷ കുമുദ് ശർമ്മ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/49

ടാക്‌സ് കൺസൾട്ടന്റ്‌സ് ആന്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

36/49

കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന ലജ്ന ഇമായില്ലാഹ് സംസ്ഥാന വനിതാ സമ്മേളനത്തിൻ്റെ പൊതുയോഗം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/49

എ കെ പി സി ടി എ സംസ്ഥാന സമ്മേളനം കണ്ണൂരിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/49

വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ 39-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് എം. നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

39/49

കണ്ണൂർ മുണ്ടയാട് മേഖല കോഴി വളർത്തുകേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

40/49

കർണാടകത്തിലെ കോൺഗ്രസ് വിജയത്തിൽ തിരുവനന്തപുരം ഡി.സി.സി.യിൽ പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മധുരം വിതരണം ചെയ്‌ത്‌ ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

41/49

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

42/49

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കണ്ണൂർ ഡി സി സി ഓഫീസിൽ നടന്ന ആഹ്ലാദം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/49

ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി സാംസ്‌കാരിക അക്കാദമി സംഘടിപ്പിക്കുന്ന ഡോ. സുകുമാർ അഴീക്കോടിന്റെ 97-ാമത് ജന്മദിനാഘോഷവും സാഹിത്യോത്സവവും കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ റിട്ട. ജസ്റ്റിസ്‌ കമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/49

‌കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

45/49

‌കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

46/49

‌കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

47/49

സമയമായില്ല പോലും ....... കോഴിക്കോട് മാവൂർ റോഡിൽ ആർ.പി.മാളിനു മുമ്പിലായി റോഡിന് നടുവിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട ചതിക്കുഴി. ഒരു മാസത്തോളമായി നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടും അധികൃതർക്ക് നടപടിയെടുക്കാൻ നേരമായിട്ടില്ല | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

48/49

ഹർഷിനക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഹർഷിന സമര സഹായ സമിതിയുടെ സമരപ്രഖ്യാപന കൺവെൻഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുൽ ലത്തീഫ്, സുബൈദ കക്കോടി, ടി കെ മാധവൻ, മുസ്തഫ പാലാഴി, ഹർഷിന, ദിനേശ് പെരുമണ്ണ, അഷ്റഫ് മണക്കടവ്, എ വി അൻവർ, പി ടി എം ഷറഫുന്നീസ, സാബിറ മണക്കടവ് തുടങ്ങിയവർ സമീപം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

49/49

സംസ്ഥാന വ്യാപകമായുള്ള ഡോക്ടർമാരുടെ സമരത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണുവാനുള്ള ക്യൂ നീണ്ടപ്പോൾ. ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചതിനാൽ നിരവധി രോഗികളാണ് ഡോക്ടറെ കാണാനാവാതെ മടങ്ങിപ്പോയത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
delhi

3

സെപ്റ്റംബര്‍ 26 ചിത്രങ്ങളിലൂടെ

Sep 26, 2023


Accident

56

സെപ്റ്റംബര്‍ 25 ചിത്രങ്ങളിലൂടെ

Sep 25, 2023


Kannur

41

സെപ്റ്റംബര്‍ 24 ചിത്രങ്ങളിലൂടെ

Sep 24, 2023


Most Commented