മേയ് 12 ചിത്രങ്ങളിലൂടെ


1/64

സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾക്ക് കോഴിക്കോട്ട്‌ മാതൃഭൂമി നൽകിയ ആദരം. മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, മേയർ ബീനാ ഫിലിപ്പ്, മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ, യു. ഷറഫലി, നജീബ് എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

2/64

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന് കോഴിക്കോട്ട്‌ മാതൃഭൂമി ഒരുക്കിയ സ്വീകരണത്തിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ ജേതാക്കളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

3/64

തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി ഷബീർ അലി അവതരിപ്പിച്ച ഗസൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/64

ബ്രണ്ണനൈറ്റ്സ് കാലിക്കറ്റ് ചാപ്റ്റർ കുമാരനാശാന്റെ നൂറ്റമ്പതാം ജന്മവാർഷികമായ 2022 ആശാൻ വർഷമായി ആചരിക്കുന്ന പരിപാടി കോഴിക്കോട് അളകാപുരിയിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ടി.വി.രാധാകൃഷ്ണൻ, പ്രൊഫ.കെ.ശ്രീധരൻ, ഡോ.കെ.മൊയ്തു, എം.കെ.ശശീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/64

കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന കെ.റെയിൽ വിരുദ്ധ പ്രചാരണ ജാഥാ കണ്ണൂർ കാൽടെക്സിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ മാർട്ടിൻ ജോർജിനെ പൊക്കിയെടുത്തുകൊണ്ട് വേദിയിലേക്ക് ആനയിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/64

സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന് കോഴിക്കോട്ട്‌ മാതൃഭൂമി ഒരുക്കിയ സ്വീകരണത്തിൽ മുൻ കേരള ടീം ക്യാപ്റ്റൻ യു. ഷറഫലി സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

7/64

കാസർകോട് എം.ജി. റോഡിൽ വീണ വലിയ മരക്കൊമ്പ് അഗ്നിരക്ഷാസേന മുറിച്ച് മാറ്റുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

8/64

കോഴിക്കോട് ഗാന്ധിഗൃഹത്തിൽ ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപ്പുസത്യാഗ്രഹ സ്മൃതി സദസ് തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

9/64

കേരള സർവ്വോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഠായ് തെരുവിലെ ഖാദി എംപോറിയത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ സമരസ്മൃതി ചടങ്ങിൽ ഏകതാ പരിഷത്ത് അഖിലേന്ത്യാ ചെയർമാൻ ഡോ.പി.വി.രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

10/64

പത്തനംതിട്ട ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്ര ഉത്സവത്തിന് കൊടിയേറുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/64

പ്രൊഫ. കെ.എൻ. പണിക്കരുടെ യാത്രയയപ്പിന് തിരുവനന്തപുരം ജവഹർ നഗർ ഫ്ലാറ്റിലെത്തിയ മുൻ മന്ത്രി തോമസ് ഐസക്ക്‌ അദ്ദേഹവുമായി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

12/64

പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ കടമ്മനിട്ട ഗോത്രകലാ കളരി അവതരിപ്പിച്ച പടയണിയിലെ കാലൻകോലം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/64

പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ റാന്നി സി.ഡി.എസിലെ പ്രവർത്തകർ പ്രദർശന സ്റ്റാളിനു മുന്നിൽ അവതരിപ്പിച്ച വഞ്ചിപ്പാട്ട് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/64

പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ജില്ലാ പോലീസിന്റെ സ്റ്റാളിൽ ഒരുക്കിയ തോക്കുകളുടെ പ്രദർശനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/64

പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ സർവ്വെ ഭൂരേഖ വകുപ്പിന്റെ സ്റ്റാൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/64

പത്തനംതിട്ടയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ വി.ആർ ഗ്ലാസിലൂടെ വെർച്ച്വൽ റിയാലിറ്റി കാണുന്ന കുട്ടി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/64

ഉദയ്പുരിൽ കോൺഗ്രസ് ചിന്തൻ ശിബിരിന് എത്തിയ കോൺഗ്രസ് നേതാക്കൾ- അടൂർ പ്രകാശ്, ടി എൻ പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

18/64

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാനതല നഴ്സസ്‌ ദിനാഘോഷ ചടങ്ങിൽ മുൻമന്ത്രി കെ.കെ. ശൈലജ ദീപം തെളിയിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/64

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല നഴ്സസ്‌ ദിനാഘോഷ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/64

എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസ്സ് നേതാവ് പ്രൊഫ. കെ. വി. തോമസ് പങ്കെടുത്തപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

21/64

എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

22/64

നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ട്രാക്കിന്റെ നേതൃത്വത്തിൽ നടത്തിയ സമയോചിതമായ ഇടപെടൽ നടത്തി ജീവൻ രക്ഷിച്ച നേഴ്സുമാരെ ആദരിക്കൽ ചടങ്ങ് ഡി എം ഒ ബിന്ദു ശ്യാംലാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/64

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മാനുഫാക്ചറിങ്ങ് ടെക്നോളജി ലാബ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

24/64

ശമ്പള പരിഷ്കരണം ഉടൻ ഉത്തരവാക്കുക എന്ന് ആവശ്യപ്പെട്ട് ഓൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ ഐ ടി യു സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/64

കേരള സ്റ്റേറ്റ് വുമൺ ആൻറ് ചൈൽഡ് വെൽഫെയർ ഓഫീസേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/64

തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ദേശീയ സെമിനാർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. അധ്യക്ഷൻ പ്രഭാവർമ്മ, അനിൽ വള്ളത്തോൾ, കെ. ശ്രീനിവാസറാവു എന്നിവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

27/64

തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത കെ. ജയകുമാർ അധ്യക്ഷൻ പ്രഭാവർമ്മയുമായി സംഭാഷണത്തിൽ. അനിൽ വള്ളത്തോൾ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

28/64

തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന തുഞ്ചൻ ഉത്സവത്തിൽ സാഹിത്യ സംഗമത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസറാവു സംസാരിക്കുന്നു. വെങ്കിടേഷ് രാമകൃഷ്ണൻ, കെ. ജയകുമാർ, എം.ടി. വാസുദേവൻ നായർ, ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി തുടങ്ങിയവർ സമീപം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

29/64

ആചാര്യ സ്മരണയിൽ... തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന എഴുത്താണി എഴുന്നെള്ളിപ്പ്‌ നോക്കിക്കാണുന്ന എം.ടി. വാസുദേവൻ നായർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

30/64

ആചാര്യ സ്മരണയിൽ... തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന എഴുത്താണി എഴുന്നള്ളിപ്പിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

31/64

ആചാര്യ സ്മരണയിൽ... തുഞ്ചൻ ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന എഴുത്താണി എഴുന്നള്ളിപ്പിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

32/64

നഴ്സസ് വാരാഘോഷത്തിന്റെ സമാപന സന്ദേശം കണ്ണൂരിൽ കെ.വി.സുമേഷ് എം.പി. നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/64

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അഴീക്കോട് കർഷക കർമ്മസേനയ്ക്ക് നൽകുന്ന ട്രാക്ടർ കൈമാറി പി.സന്തോഷ് കുമാർ എം.പി. ട്രാക്ടർ ഓടിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/64

കണ്ണൂർ പടന്നതോട് ശുചീകരണ പദ്ധതികൾ മേയർ ടി.ഒ.മോഹനന്റെ നേതൃത്വത്തിൽ നടക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/64

എസ്.എസ്.എൽ.സി. മൂല്യനിർണയം വ്യാഴാഴ്ച ആരംഭിച്ചതോടെ തിരുവനന്തപുരം എസ്.എം.വി. സ്കൂളിൽ ഉത്തര പേപ്പർ പരിശോധിക്കുന്നതിനായി ക്ലാസ് മുറികളിലേക്ക് പോകുന്ന അധ്യാപകർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/64

എസ്.എസ്.എൽ.സി. മൂല്യനിർണയം വ്യാഴാഴ്ച ആരംഭിച്ചതോടെ തിരുവനന്തപുരം എസ്.എം.വി.സ്കൂളിൽ ഉത്തര പേപ്പർ പരിശോധിക്കുന്ന അധ്യാപകർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/64

കെ.എസ്.ആർ.ടിസി.യിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

38/64

പാലക്കാട് നടന്ന നഴ്സസ് ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/64

പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരെ സഹകരണ ജനാധിപത്യവേദി സംഘടിപ്പിച്ച സഹകാരികളുടെ ധർണ്ണ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/64

പാലക്കാട് ഗവൺമെന്റ് മോയൻ മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന എസ്.എസ്.എൽ.സി മൂല്യ നിർണയ ക്യാമ്പ് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/64

തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലഭദ്ര ക്ഷേത്രത്തിൽ വിവിധ ശക്തി പീഠങ്ങളിലെ ആചാര്യന്മാരുടെ നേതൃത്വത്തിൽ യാഗശാലയിൽ നടക്കുന്ന മഹാകാളികായാഗം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/64

തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലഭദ്ര ക്ഷേത്രത്തിൽ സൂര്യകാലടിമന തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന അക്ഷര ദേവതാ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

43/64

സംയുക്ത ക്ഷീരകർഷക സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്യാനെത്തിയ പി.ജെ.ജോസഫ് മാർച്ചിൽ പങ്കെടുത്ത പശുവിനു പുല്ല് കൊടുക്കുന്നു. പി.കെ.ശശീന്ദ്രൻ, വേണു ചെറിയത്ത്, ജെയ്‌സൺ മാംഗൻ, പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

44/64

ഇങ്ങനെ കുടിക്കാനറിയില്ല:- സംയുക്ത ക്ഷീരകർഷക സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത്, പൊരിവെയിലിൽ നടന്നു തളർന്ന പശുവിനു കുപ്പിവെള്ളം കൊടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

45/64

ആലപ്പുഴയിൽ നഴ്‌സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

46/64

കൊല്ലം ടൗൺ ഹാളിൽ നടന്ന ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളന സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

47/64

കൊല്ലം ടൗൺ ഹാളിൽ നടന്ന ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

48/64

ഏത് നിറം വേണം ... കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മയുമായി ചേർന്ന് നടത്തിയ വരയും കുറിയും ചിത്ര-ശിൽപ കലാ ക്യാമ്പിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

49/64

വാമോസ് അർജന്റീന... കോഴിക്കോട്‌ നൈനാംവളപ്പ് സന്ദർശിച്ച അർജന്റീന ഫുട്ബോൾ അക്കാദമി അർജന്റീനോസ് ജൂനിയേഴ്സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളിയും ഡയറക്ടർ ബോർഡ് മെമ്പർ കെവിൻ ലിബ്സ്ഫ്രയിന്റും കനത്തമഴയ്ക്കിടെ കുട്ടികൾക്കൊപ്പം പന്തുകളിച്ച് ആഹ്ലാദം പങ്കുവെച്ചപ്പോൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

50/64

കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് നിന്നും സുധീറിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറത്തെടുത്തപ്പോൾ. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സുധീർ കിണറിനുള്ളിൽ കുടുങ്ങിയത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

51/64

അന്തരിച്ച മാതൃഭൂമി മുൻ പത്രാധിപർ വി പി രാമചന്ദ്രന് രമേശ് ചെന്നിത്തല അന്ത്യോപചാരം അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

52/64

അന്തരിച്ച മാതൃഭൂമി മുൻ പത്രാധിപർ വി പി രാമചന്ദ്രന് അന്ത്യോപചാരം അർപ്പിക്കുവാനെത്തിയ മാതൃഭൂമി മാനേജിങ് ഡയറക്‌ടർ എം വി ശ്രേയാംസ് കുമാർ വി പി ആറിന്റെ മകൾ ലേഖ, മരുമകൻ ചന്ദ്രശേഖരൻ എന്നിവരോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

53/64

അന്തരിച്ച മാതൃഭൂമി മുൻ പത്രാധിപർ വി പി രാമചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കുന്നു. മന്ത്രി പി രാജീവ്, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, ഗോപി കോട്ടമുറിക്കൽ, എം സി ദിലീപ് കുമാർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

54/64

ക്ഷീരവികസന വകുപ്പ് ആലപ്പുഴ കുട്ടനാട് ചെമ്പുംപുറത്ത് നിർമ്മിച്ച എലിവേറ്റഡ് മൾട്ടി പർപ്പസ് കമ്മ്യൂണിറ്റി കാറ്റിൽ ഷെഡ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

55/64

കോഴിക്കോട്‌ ജെൻഡർ പാർക്കിൽ ആരോഗ്യവകുപ്പ്‌ മന്ത്രി വീണാ ജോർജ്‌ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

56/64

കെ.എസ്‌.ആർ.ടി.സി. എം പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ശയന പ്രദക്ഷിണം | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

57/64

കെ.എസ്‌.ആർ.ടി.സി. എം പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ്ണ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

58/64

നഴ്സസ് ദിനാഘോഷം കൊച്ചിയിൽ നടി അന്നാ ബെൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

59/64

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ നടത്തിയ സമരം സംസ്ഥാന പ്രസിഡണ്ട് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/64

കൊല്ലം കൊട്ടിയം തഴുത്തലയിലെ കിണർ അപകത്തിൽ കിണറിൽ കുടുങ്ങിയ സുധീറിനായുള്ള രക്ഷാദൗത്യം തുടരുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

61/64

അന്തരിച്ച മുൻ മാതൃഭൂമി എഡിറ്റർ വി പി രാമചന്ദ്രന്റെ കാക്കനാട്ടെ വസതിയിലെത്തിയ മാതൃഭൂമി എം ഡി എം വി ശ്രേയാംസ്‌കുമാർ വി പി ആറിന്റ മകൾ ലേഖയോടൊപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

62/64

അന്തരിച്ച മുൻ മാതൃഭൂമി എഡിറ്റർ വി പി രാമചന്ദ്രന് മാതൃഭൂമി എം ഡി എം വി ശ്രേയാംസ്‌കുമാർ അന്ത്യോപചാരം അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

63/64

അന്തരിച്ച മുൻ മാതൃഭൂമി എഡിറ്റർ വി.പി. രാമചന്ദ്രന്റെ മൃതദേഹത്തിന്‌ സമീപം മകൾ ലേഖ, മരുമകൻ ചന്ദ്രശേഖരൻ എന്നിവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

64/64

ഭിന്നശേഷിക്കാർക്കുള്ള സഞ്ചാര സഹായികളുടെ വിതരണ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നിർവഹിച്ച ശേഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഗുണഭോക്താക്കളുമായി സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

Most Commented