സെപ്റ്റംബര്‍ 12 ചിത്രങ്ങളിലൂടെ


1/40

കണ്ണൂർ ടൗൺ സ്‌ക്വയറിൽ സായാഹ്നം ആസ്വദിക്കുന്നവർക്കിടയിൽ നിലയുറപ്പിച്ച തെരുവ് നായ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/40

തെരുവ് നായ ശല്യം കൂടുതലുള്ള കണ്ണൂർ യോഗശാല റോഡരികിൽ വഴി നടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തികൊണ്ട് നിൽക്കുന്ന നായ കൂട്ടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/40

കണ്ണൂർ ഡി.ടി.പി.സി. ഓണാഘോഷമായ ഓണവില്ലിൽ തിങ്കളാഴ്ച ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂരും സംഘവും അവതരിപ്പിച്ച മലയാള സംഗീതിക | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/40

കണ്ണൂർ ഡി.ടി.പി.സി. ഓണാഘോഷമായ ഓണവില്ലിൽ തിങ്കളാഴ്ച വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ പാട്ട് മെഗാ ഷോ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/40

തിങ്കളാഴ്ച കഴക്കൂട്ടത്ത് അവസാനിച്ച ഭാരത് ജോഡോ യാത്രയിൽ പ്രസംഗിക്കുന്നതിനിടെ "രാഹുൽ ഗാന്ധീ കീ ജയ്" മുദ്രാവാക്യം വിളിച്ച കുട്ടിയെ തമാശ രൂപേണ ശാസിക്കുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/40

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ. ആന്റണി പങ്കാളിയായപ്പോൾ. ഉള്ളൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/40

ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/40

ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/40

സി.പി.ഐ.എം.എൽ. റെഡ് സ്റ്റാർ പന്ത്രണ്ടാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന "ജാതിവ്യവസ്ഥയും സമൂഹത്തിന്റെ ജനാധിപത്യവൽക്കരണവും" സംവാദം പാർട്ടി ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വി.എ. ബാലകൃഷ്ണൻ, സി.എസ്. മുരളി, ഒ.പി.രവീന്ദ്രൻ, സനാതനൻ, എം.വി. കരുണാകരൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/40

ഭീതിയുടെ നിഴലിൽ ....... തെരുവുനായകളുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് വിദ്യാർത്ഥികളെല്ലാം ഭയപ്പാടിലാണ്. കോഴിക്കോട് കുറ്റിച്ചിറയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/40

ഒത്തു കിട്ടിയാൽ ...... തെരുവു നായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് ജനങ്ങളെല്ലാം ഭീതിയിലാണ് - കോഴിക്കോട് ഇടിയങ്ങരയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/40

അട്ടപ്പാടിയിലെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലപ്പെട്ട മധുവിൻ്റെ ചിണ്ടക്കി ഊരിലെ വീട്ടിലെത്തി അമ്മ മല്ലിയേയും, സഹോദരി സരസുവിനേയും ആശ്വസിപ്പിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

13/40

അട്ടപ്പാടിയിൽ നടന്ന ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഊര് മൂപ്പന്മാരും തമ്പിൻ്റെ പ്രതിനിധികളും ചേർന്ന് നിവേദനം നൽകിയപ്പോൾ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

14/40

അട്ടപ്പാടിയിൽ നടന്ന ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിൽ പാട്ടു പാടിയ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയെ ഷാളണിയിച്ച ശേഷം ആശ്ലേഷിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

15/40

അട്ടപ്പാടിയിൽ നടന്ന ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പാട്ടും താളവുമായി സ്വീകരിക്കുന്ന ഊരു നിവാസികൾ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

16/40

ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അടൂരിൽ നടന്ന തിരുവാതിരക്കളി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/40

മാവേലിയെല്ലാം ഒന്നുപോലെ... അടൂരിൽ നടന്ന ടൂറിസം വാരാഘോഷ സമാപന ഘോഷയാത്രയിൽ പങ്കെടുത്ത മാവേലി വേഷധാരികൾ സെൽഫിയെടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/40

ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് അടൂരിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/40

തെരുവ് നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് എം.കെ. റഫീഖയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/40

ജർമൻ ഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് മഅദിൻ അക്കാദമി നടത്തിയ ജർമൻ ഫുഡ് എക്‌സ്‌പോ ചെയർമാൻ ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/40

സീനിയോറിറ്റി മറികടന്ന് ജോലി നൽകിയെന്ന് ആരോപിച്ച് മലപ്പുറം കളക്ടറുടെ ഓഫീസിന് സമീപം ഒറ്റയാൾ സമരം നടത്തുന്ന കെ. മുഹമ്മദ് ഷാഫി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/40

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം കോൺഗ്രസ് പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/40

സ്വയരക്ഷയ്ക്ക്... നാടെങ്ങും തെരുവുനായകളുടെ കടിയേൽക്കുന്ന വാർത്തകളാണ് കേൾക്കുന്നത്. അതിനാൽ മുൻകരുതൽ അത്യാവശ്യം തന്നെ. മലപ്പുറം ഡി.പി.ഒ. റോഡിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയാണ് കുട്ടികൾ. സ്വയരക്ഷക്കായി കയ്യിൽ വടികളും കരുതിയിട്ടുണ്ട് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/40

ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ നടന്ന ഘോഷയാത്രയിൽ നിന്ന്‌ | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

25/40

മകനൊപ്പം ​ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോഴിക്കോട്‌ പേരാമ്പ്ര സ്വദേശി മല്ലികയെ തെരുവ് നായ ബൈക്കിന് കുറുകെ ചാടി പരിക്ക്‌ പറ്റിയതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ.

26/40

ഇടുക്കി റിസര്‍വോയറിന് കുറുകെ റിവര്‍ മാനേജ്‌മെന്റ് അയ്യപ്പന്‍കോവിലില്‍ നിര്‍മിച്ച തൂക്കുപാലം.

27/40

വലപ്പാട് സി.പി. ട്രസ്റ്റ് സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിൽ 1947 ആഗസ്റ്റ് 15 ന് ജനിച്ചവരെ ആദരിക്കുന്ന ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

28/40

തെരുവുനായ ശല്യത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ബി) കണ്ണൂർ കലക്ടറേറ്റിനുമുന്നിൽ നടത്തിയ നില്പു സമരം സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/40

തിരുവനന്തപുരം നഗരത്തിലെത്തിയ ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയ കുട്ടിയെ ശശി തരൂർ എം.പി. എടുത്ത് രാഹുൽഗാന്ധിയ്ക്ക് സമീപത്തെത്തിച്ചപ്പോൾ. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/40

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം പട്ടത്തെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കാണാൻ കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/40

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം വെള്ളായണിയിൽ നിന്നും ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/40

തിരുവനന്തപുരം നഗരത്തിലെത്തിയ ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ സ്പോർട്സ് ജേഴ്സിയിൽ എത്തിയ കുട്ടികളെ രാഹുൽ ഗാന്ധി ഒപ്പം കൂട്ടിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/40

തിരുവനന്തപുരം നഗരത്തിലെത്തിയ ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ കെ.എസ്.യു. പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/40

കോഴിക്കോട്‌ ആർട്ട് ഗാലറിയിൽ നടക്കുന്ന ഏകാംഗ ഫോട്ടോ പ്രദർശനത്തിൽ ഫോട്ടോഗ്രാഫർ ഫ്രാൻസിസ് ബേബി മാനന്തവാടി ചിത്രത്തോടൊപ്പം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

35/40

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് പരപ്പ കാരാട്ടെ മിനിമോൾക്കും അഥീനക്കും വേണ്ടി നിർമ്മിച്ചു നൽകുന്ന വീടിന്റെ കയറി താമസത്തിന് തുടക്കം കുറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി. നിലവിളക്ക് തെളിയിക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

36/40

കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ആറാട്ട് കടവിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

37/40

ഭാരത് ജോഡോ യാത്ര തിരുവനന്തപുരം നേമത്ത് നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/40

കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഡി.ടി.പി.സി. ഓണാഘോഷം പൊന്നോണ വില്ലിൽ രചനാ നാരായൺ കുട്ടിയും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/40

ആറന്മുള ഉത്രട്ടാതി ജലോത്സവം കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

40/40

ആറന്മുള ഉത്രട്ടാതി ജലോത്സവം കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented