ജൂണ്‍ 12 ചിത്രങ്ങളിലൂടെ


1/69

കറുപ്പിനഴക് ...... കോഴിക്കോട്ട് സഹകരണ ആശുപത്രിയിലെ "ജനനി " ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മുഖ്യമന്ത്രിയുടെ പലപരിപാടികളിലും കറുപ്പ് നിറത്തിന് വിലക്കുണ്ടായിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ കാറിന്റെ നിറവും, സെക്യൂരിറ്റി ഗാർഡുകളുടെ വസ്ത്രത്തിന്റെ നിറവും കറുപ്പ് തന്നെയായിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/69

കളി മുഖ്യനോടോ ..... കോഴിക്കോട് കാരപ്പറമ്പിൽ മുഖ്യമന്ത്രി പോകുമ്പോൾ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകനെ പോലീസുകാർ കീഴ്പ്പെടുത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/69

ഉത്തരമലബാറിലെ തെയ്യക്കാലത്തിന് സമാപനമായി കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

4/69

കാലിക്കറ്റ് മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ കോഴിക്കോട്‌ ടൗൺഹാളിൽ സംഘടിപ്പിച്ച ''പുരാനെ ഗീത്'' സംഗീത പരിപാടിയിൽ എ.കാർവർണൻ, വി.എസ്.രമ്യ എന്നിവർ പാടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/69

കോഴിക്കോട് നടന്ന ആൾ കേരള ഇൻഡസ് മോട്ടോഴ്‌സ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/69

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും വിഭാഗം ''ജനനി'' കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/69

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കോഴിക്കോട്‌ എരഞ്ഞിപ്പാലം ജംങ്ഷനിൽ കരിങ്കൊടി കാണിച്ച മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ തടയുന്ന പോലീസ് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/69

തൃശൂർ അന്നമനട പരമേശ്വര മാരാർ സ്മൃതിയുടെ ഭാഗമായി പാറമേക്കാവ് ക്ഷേത്രമുറ്റത്ത് ഞായറാഴ്ച രാത്രി നടത്തിയ പഞ്ചവാദ്യം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/69

ചാടിക്കടക്കുമോ പ്രതിസന്ധി?... മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ തടയാൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനാൽ കിടങ്ങു ചാടിക്കടക്കുന്ന പൊതുജനങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/69

മലപ്പുറം തവനൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുന്നിൽ കടക്കാനാകാതെ നിൽക്കുന്ന കുടുംബം. പോലീസ് ബാരിക്കേഡ് അഴിച്ചുമാറ്റി അവരെ കടത്തിവിടുന്നതും കാണാം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/69

മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്‌ വാഹനത്തിൽ കയറ്റുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/69

മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജന് ന്രേരേ പ്രതിഷേധവുമായെത്തുന്ന യൂത്ത്‌ ലീഗ് പ്രവർത്തകർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/69

പ്രതിഷേധം; പ്രതിരോധം... മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബാരിക്കേഡിന് മുകളിലിരുന്ന് കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിരോധിക്കുന്ന പോലീസും | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/69

ഹെൽമെറ്റ് തെറിക്കുമോ?...മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിയെ അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസും നിലത്തുവീണപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/69

മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/69

മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/69

മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ ഡി.സി.സി. പ്രസിഡന്റ് വി. എസ്. ജോയിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/69

വെള്ളം കൊണ്ട് തണുക്കുമോ പ്രതിഷേധം... മലപ്പുറം തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിനെത്തി മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/69

കാർട്ടൂണിസ്റ്റ് യേശുദാസന്റെ പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്ത്‌ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള പ്രസംഗിക്കുന്നു. സാനു യേശുദാസൻ. ഡോ. സിദ്ധീക് അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എം പി, മന്ത്രിമാരായ പി. പ്രസാദ്, വീണാ ജോർജ്, കോൺഗ്രസ് നേതാവ് എം.എം. ഹസൻ, ഉമ്മൻ ചാണ്ടി എംഎൽഎ, തോമസ് ജേക്കബ് എന്നിവർ‌ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

20/69

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പ് വസ്ത്രവും മാസ്‌കും ധരിച്ച് പ്രവേശനം നിരോധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട്ട് കറുത്ത വസ്ത്രം ധരിച്ച് കറുത്ത ബലൂണുമായി പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/69

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യാൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തിയ അഫ്‌ഗാനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്‌ പ്രൊഫ.മുഹമ്മദ് അഖ്‌തർ സിദ്ദിഖി പ്രദർശനത്തിൽ വച്ചിരിക്കുന്ന ഡാനിഷിന്റെ ഫോട്ടോ മൊബൈലിൽ പകർത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/69

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അഫ്‌ഗാനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്‌ പ്രൊഫ.മുഹമ്മദ് അഖ്‌തർ സിദ്ദിഖി ഡാനിഷ് പകർത്തിയ ചിത്രത്തിന്റെ ഫോട്ടോ എടുത്ത് ഉദ്‌ഘാടനം ചെയ്യുന്നു. പന്ന്യൻ രവീന്ദ്രൻ, പി.മുസ്‌തഫ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/69

എറണാകുളത്ത്‌ സാനു മാസ്റ്ററിന്റെ വസതിയിൽ എത്തി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പൊന്നാട അണിയിച്ച് ആദരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/69

ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്ന യതി പൂജ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/69

സ്വപ്ന സുരേഷ് അംഗരക്ഷകരോടൊപ്പം എറണാകുളത്തെ വക്കീൽ ആർ കൃഷ്ണരാജിന്റെ വസതിയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/69

ആലപ്പുഴ കലവൂരിൽ നടന്ന ചിത്രകലാപരിഷത്തിന്റെ ചിത്രലേലത്തിൽ നിന്ന്‌ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/69

ആലപ്പുഴയിൽ കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

28/69

മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിൽ പങ്കെടുക്കാനെത്തിയ പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

29/69

മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിൽ പ്രകാശ് കാരാട്ട് പ്രസംഗിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

30/69

മലപ്പുറം കുന്നുമ്മലിൽ മഴയത്ത് റോഡ് ഉപരോധിച്ച ഫ്രെറ്റേണിറ്റി പ്രവർത്തകരെ പോലീസ് മാറ്റുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

31/69

മലപ്പുറം അതിജീവിതക്കൊപ്പം ഐക്യ ദാർഢ്യ ചിത്രംവര ബാലചിത്രകാരി നിയ മുനീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

32/69

മലപ്പുറം അതിജീവിതക്കൊപ്പം ഐക്യ ദാർഢ്യ സമ്മേളനത്തിൽ കെ.അജിത പ്രസംഗിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

33/69

എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം കണ്ണൂരിൽ നടന്ന ചടങ്ങിൽ കെ.ജി മാർക്കോസിന് മന്ത്രി എം.വി.ഗോവിന്ദൻ സമ്മനിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/69

സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിഷേധിച്ച് എൻ.എസ്‌.യു.ഐ. ഡൽഹി ജന്തർ മന്ദിറിലേക്കു നടത്തിയ മാർച്ച് കേരള ഹൗസിനു മുമ്പിൽ നിന്ന് ആരംഭിച്ചപ്പോൾ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

35/69

കൺസ്‌ട്രക്ഷൻ വർക്കേർസ് ഫെഡറേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ സി.എ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/69

കണ്ണൂർ സ്പോർട്‌സ്‌ ഡിവിഷനിൽ നിന്ന് വിരമിക്കുന്ന കായിക അധ്യാപിക സുമനയെ കെ.കെ.ശൈലജ എം.എൽ.എ. ആദരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/69

ദളിത് വിദ്യാർത്ഥികൾക്ക് ദളിത് കോൺഗ്രസ് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി സണ്ണി ജോസഫ് എം.എൽ എ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/69

പ്രമുഖ എജ്യുക്കേഷണൽ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് മാതൃഭൂമിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗജന്യ വിദേശ വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/69

മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിൽ ഡോ.സുനിൽ പി. ഇളയിടം സംസാരിക്കുന്നു. കെ.ടി.ജലീൽ എം.എൽ.എ., പാലോളി മുഹമ്മദ് കുട്ടി, പി.ശ്രീരാമകൃഷണൻ, ടി.കെ.ഹംസ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

40/69

മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത ശേഷം ഇ.എം.എസിന്റെ മകൾ ഇ.എം.രാധയോട് കുശലാന്വേഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സിപി.എം.ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, കെ.ടി.ജലീൽ എം.എൽ.എ., പാലോളി മുഹമ്മദ് കുട്ടി, പി.ശ്രീരാമകൃഷണൻ, ഡോ.സുനിൽ പി. ഇളയിടം എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

41/69

മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. പി.കെ.സൈനബ, സിപി.എം.ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, കെ.ടി.ജലീൽ എം.എൽ.എ., പാലോളി മുഹമ്മദ് കുട്ടി, പി.ശ്രീരാമകൃഷണൻ, ഡോ.സുനിൽ പി. ഇളയിടം എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

42/69

മാസ്‌കാണ് മുഖ്യം... മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത ശേഷം മാസ്‌ക് ധരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് കുശലാന്വേഷണത്തിനായി ഇ.എ.എസിന്റെ മകൾ ഇ.എം.രാധ വരുന്നു. കെ.ടി.ജലീൽ എം.എൽ.എ., പാലോളി മുഹമ്മദ് കുട്ടി, പി.ശ്രീരാമകൃഷണൻ, ഡോ.സുനിൽ പി. ഇളയിടം എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

43/69

മലപ്പുറം തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനത്തിനെത്തിയ ജനക്കൂട്ടം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

44/69

കേരളപ്പിറവിക്കുശേഷം ആദ്യമായി നിർമ്മിച്ച മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു. കെ.ടി.ജലീൽ എം.എൽ.എ., മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

45/69

മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്തശേഷം ജയിലിനകത്തെ സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽ ഡി.ജി.പി. സുദേഷ് കുമാർ, കെ.ടി.ജലീൽ എം.എൽ.എ., മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

46/69

മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്തശേഷം ജയിലിനകത്ത് ഒരുക്കിയ പ്രദർശനം കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി.ജലീൽ എം.എൽ.എ., മന്ത്രി വി.അബ്ദു റഹ്മാൻ, ജയിൽ ഡി.ജി.പി. സുദേഷ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

47/69

കേരളപ്പിറവിക്കുശേഷം ആദ്യമായി നിർമ്മിച്ച മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ജയിലിനകത്തേക്ക് വരുന്നു. കെ.ടി.ജലീൽ എം.എൽ.എ., മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

48/69

കേരളപ്പിറവിക്കുശേഷം ആദ്യമായി നിർമ്മിച്ച മലപ്പുറം തവനൂർ സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, കെ.ടി.ജലീൽ എം.എൽ.എ., ജയിൽ ഡി.ജി.പി. സുദേഷ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

49/69

സ്വപ്ന അംഗരക്ഷകരോടൊപ്പം എറണാകുളത്തെ വക്കീൽ ആർ കൃഷ്ണരാജിന്റെ വസതിയിൽ എത്തിയപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

50/69

യൂത്ത് കോൺഗ്രസ് പ്രകടനം കണ്ണൂർ കലക്ടറേറ്റിൽ സമീപമെത്തുമ്പോൾ ഗേറ്റ് അടക്കാൻ ഓടുന്ന പോലീസുകാർ. കഴിഞ്ഞ ദിവസം മഹിള കോൺഗ്രസ് പ്രകടനം കലക്ടറേറ്റ് വളപ്പിൽ കയറിയിരുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/69

മുഖ്യമന്ത്രിയുടെ വേദികളിൽ കറുത്ത മാസ്കും വസ്ത്രവും വിലക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ കറുത്ത വസ്ത്രമണിഞ്ഞ് മഴയിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/69

കോഴിക്കോട് ടൗൺഹാളിൽ കെ മുരളീധരൻ എം.പി. മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

53/69

കോഴിക്കോട് ടൗൺഹാളിൽ ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

54/69

ആലപ്പുഴയിൽ കേരള സ്‌റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസ്സിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

55/69

പിടിച്ചു കെട്ടാൻ നോക്കണ്ട .... കോട്ടയത്ത് കെ.ജി.ഓ.എ സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

56/69

കോട്ടയത്ത് കെ.ജി.ഓ.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

57/69

പ്രതിച്ഛായ കൊള്ളാം... കോട്ടയത്ത് കെ.ജി.ഓ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സംഘടകർ ഉപഹാരമായി നൽകിയ ഛായചിത്രം കൗതുകത്തോടെ നോക്കുന്നു. ഡോക്ടർ എം.എ.നാസർ, മന്ത്രി വി. എൻ. വാസവൻ, ചിത്രകാരി കല്ലറ പഞ്ചായത്ത് സെക്രട്ടറി ഉഷാകുമാരി തുടങ്ങിയർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

58/69

മലപ്പുറം തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ മിനിപമ്പയില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ | ഫോട്ടോ: അജിത് ശങ്കരന്‍

59/69

ദേശീയ നൃത്തോത്സവത്തോടനുബന്ധിച്ച് കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ ലീജ ദിനൂപ് നൃത്തചുവടുകളോടെ ചിത്രം വരക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

60/69

ലയണ്‍സ് ക്ലബ്ബിന്റെ മാധ്യമ സെമിനാറും അവാര്‍ഡ് വിതരണവും ലയണ്‍സ് മള്‍ട്ടിപ്പിള്‍ ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

61/69

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആദായ നികതിവകുപ്പ് കണ്ണൂരില്‍ നടത്തിയ സൈക്കിള്‍ യാത്ര കേണല്‍ എം.ജെ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

62/69

മലപ്പുറം തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ മിനിപമ്പയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരന്‍

63/69

മലപ്പുറം തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ മിനിപമ്പയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്യുന്നു | ഫോട്ടോ: അജിത് ശങ്കരന്‍

64/69

കണ്ണൂരില്‍ ഐജീസ് കപ്പ് മാരത്തോണിന് തയ്യാറായിനില്‍ക്കുന്നവര്‍ | ഫോട്ടോ: സി. സുനില്‍കുമാര്‍

65/69

കണ്ണൂരില്‍ ഐജീസ് കപ്പ് മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

66/69

ഐജീസ് കപ്പ് മാരത്തോണ്‍ 10 കിലോമീറ്റര്‍ വിഭാഗം സബ്ബ് കലക്ടര്‍ അനുകുമാരി കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

67/69

ട്രോളിങ് നിരോധനം ആരംഭിച്ച് രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ പരമ്പരാഗത മൽസ്യമേഖലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെറുവള്ളങ്ങളിൽ കൊല്ലം പോർട്ട്, വാടി ഹാർബറുകളിലേക്ക് മീനുകൾ എത്തിയപ്പോൾ ശനിയാഴ്ച വാങ്ങാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

68/69

മുഖ്യമന്ത്രി തൃശ്ശൂർ രാമനിലയത്തിൽ എത്തുന്നതറിഞ്ഞു പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവത്തകർക്കു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

69/69

സിവിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.അപർണ ഓളക്കലിന് മലപ്പുറത്ത് നൽകിയ പൗര സ്വീകരണം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022

Most Commented