
ആലപ്പുഴ കടപ്പുറത്ത് നടന്ന ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേള വേദിയിലേക്ക് വരുന്ന ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ആലപ്പുഴ കടപ്പുറത്ത് നടന്ന ജനകീയ പ്രതിരോധ ജാഥയുടെ പൊതുസമ്മേള വേദിയിലേക്ക് വരുന്ന ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് നടന്ന പൊതു സമ്മേളന വേദിയിലേക്ക് ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ തുറന്ന ജീപ്പിലെത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഞായറാഴ്ച ബി.ജെ.പി. നടത്തിയ ജനശക്തി റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഞായറാഴ്ച ബി.ജെ.പി. നടത്തിയ ജനശക്തി റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശ്ശൂർ ശക്തൻ പാലസിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ശക്തൻ സ്‌മൃതി കുടീരത്തിൽ പുഷ്‌പങ്ങൾ അർപ്പിച്ച ശേഷം സ്മൃതി കുടീരം വലംവെയ്ക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
തൃശ്ശൂർ ശക്തൻ പാലസിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ശക്തൻ സ്‌മൃതി കുടീരത്തിൽ ദീപം തെളിയിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കണ്ണൂർ ക്യാപിറ്റൽ മാളിൽ ആരംഭിക്കുന്ന തണൽ ഏർലി ഇന്റർവെൻഷൻ സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഭിന്നശേഷിയുള്ളവരും വ്യത്യസ്ത രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരുമായ 23 കുട്ടികൾ ചേർന്ന് നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തൃശ്ശൂർ ശക്തൻ പാലസിൽ എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ശക്തൻ സ്‌മൃതി കുടീരത്തിൽ പുഷ്‌പങ്ങൾ സമർപ്പിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
കേരള എൻജിഒ യൂണിയൻ കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സുഹൃത് സമ്മേളനം കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം കളക്ടറേറ്റിനെതിർവശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തീപടർന്നപ്പോൾ അണയ്ക്കാനുള്ള ശ്രമം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഗ്ലോബൽ സ്റ്റഡിലിങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം ഗ്ലോബൽ സ്റ്റഡിലിങ്ക് ജനറൽ മാനേജർ റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. ഗുരു പ്രസാദ് ( ജി എസ് പി ഗ്രൂപ്പ് ഓസ്ട്രേലിയ) രാജേഷ് ശരത് ചന്ദ്രൻ (യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത്) മാളു ശശിധരൻ പണിക്കർ (ഡി മോൻ്റ് ഫോർട്ട് യൂണിവേഴ്സിറ്റി) സുജിത്ത് ചന്ദ്രൻ (സെൽക്രിക് കോളേജ് കാനഡ) തേജസ് രാജൻ (കോസ്റ്റ് മൗണ്ടൈൻ കോളേജ് കാനഡ) തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
തൃശ്ശൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിക്കുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ബ്രഹ്‌മപുരം മാലിന്യ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് എറണാകുളം ഡി സി സി സംഘടിപ്പിച്ച 'ജനപക്ഷ സംവാദം' പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. കെ.ബാബു എം എൽ എ, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, ഡോ. ശ്രീനിവാസ കാമത്ത്, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കാസർകോട് വെള്ളരിക്കുണ്ട് മാലോം പുല്ലോടിയിൽ കാർ കത്തി നശിച്ചപ്പോൾ. കാറിലുണ്ടായിരുന്നവർ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച അയ്യാവൈകുണ്ഠ സ്വാമികളുടെ 214-ാമത് ജയന്തി ആഘോഷ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. കെ. ശാന്തകുമാരി എം.എൽ.എ., മന്ത്രി ജി.ആർ.അനിൽ, മന്ത്രി ആൻറണി രാജു, പി.രാമഭദ്രൻ, നീലലോഹിതദാസൻ നാടാർ, കെ. സോമപ്രസാദ്, സ്വാമിത്തോപ്പ് മഠാധിപതി ഗുരു ബാലപ്രജാപതി അടിഗളാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
എഴുത്തുകൂട്ടം കണ്ണൂർ ജില്ലാ കോർഡിനേറ്റർ സി.കെ. സുജിത്തിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കോട്ടയം മാന്നാനത്ത് മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കാൻ ശ്രമിക്കുന്നു. നാലരയോടെ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോട്ടയം മാന്നാനത്ത് മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവിനെ പോലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കാൻ ശ്രമിക്കുന്നു. നാലരയോടെ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന യുവജന സംഗമം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപ്പിടിത്തത്തിലുണ്ടായ കനത്ത വിഷപ്പുകയെത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട പരിസരവാസിയും കാഴ്ചവെല്ലുവിളി നേരിടുന്നയാളുമായ ചക്കാലക്കുടി വീട്ടില്‍ കുട്ടന് ഭാര്യ കാര്‍ത്തു ഇന്‍ഹേലര്‍ നല്‍കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ഉയരും ചൂടിൽ ഉരുകി... വർധിച്ചു വരുന്ന ചൂടിൽ നഗരം ഉരുകുമ്പോൾ, കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസ്സിൽ പതിനാറാം നിലയ്ക്ക് മുകളിൽ കനത്ത ചൂടിനിടയിലും നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ആൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
തീച്ചൂടിലെ ദാഹം ... പൊള്ളുന്ന ചൂടിൽ ജോലിക്കിടെ വെള്ളം കുടിച്ച് ദാഹം ശമിപ്പിക്കുന്ന അന്യസംസ്ഥാന തൊഴിലാളി. കോഴിക്കോട് അരയിടത്ത് പാലത്ത് നിന്ന് | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് മാനാഞ്ചിറയിലൂടെ കടകളിലേക്കുള്ള കുടിവെള്ള ട്രോളിയുമായി നീങ്ങുന്നവർ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
ഈ ചൂടും കടന്ന്... പൊള്ളുന്ന ചൂടിൽ കോഴിക്കോട് സൗത്ത് ബീച്ച് നാളികേര ബസാറിൽ ലോറിയിലേക്ക് ഇട്ട താൽക്കാലിക മരപ്പാലത്തിലൂടെ ലോറിയിൽ കയറ്റാനുള്ള തലച്ചുമടുമായി നീങ്ങുന്ന തൊഴിലാളി | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഞായറാഴ്ച രാവിലെ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വേമ്പനാട്ടു കായലിലൂടെ ജങ്കാറിൽ ആലപ്പുഴ തവണക്കടവിൽ എത്തിയപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ കോട്ടയം ജില്ലയിലെ സമാപനസ്ഥലമായ തലയോലപ്പറമ്പിൽ ജാഥാ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കോഴിക്കോട്ട് സഹജയോഗ കേരള ബീച്ച് കൾച്ചറൽ സ്റ്റേജിൽ സംഘടിപ്പിച്ച യോഗ ധാര പരിപാടിയിൽ ജർമിനിയിൽ നിന്നെത്തിയവർ അവതരിപ്പിച്ച നൃത്തം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
"ഞങ്ങൾക്കും ജീവിക്കണം ..." ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും, വിഷപ്പുകയും മൂലമുണ്ടായ അന്തരീക്ഷമലിനീകരണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 'സേവ് കൊച്ചി' കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മൊബൈൽ ലൈറ്റ് തെളിച്ചു നടത്തിയ റാലി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
തിരൂര്‍ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിക്കുള്ള എൻ.എ. ബി.എച്ച് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറിയ മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് ഈ ആശുപത്രി തുടങ്ങിയതു മുതൽ ആയിരാമത് കുഞ്ഞായി ജനിച്ചതിൻ്റെ പേരിൽ ഒരു പവൻ സ്വർണ്ണത്തിന് അർഹമായ കുഞ്ഞിനെ മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതിയുടെ കയ്യിൽ നിന്ന് അഭിനന്ദിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..