നവംബര്‍ 12 ചിത്രങ്ങളിലൂടെ


1/46

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സി.യും മുഹമ്മദൻസും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. അഗസ്റ്റേ ജൂനിയർ നേടിയ ഒരു ഗോളിന് ഗോഗുലം കേരള എഫ്.സി. വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/46

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് ഫുട്ബാൾ മത്സരം കാണാനെത്തിയവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/46

ആദ്യഗോൾ, വിയജഗോൾ... മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് ഫുട്ബാൾ മത്സരത്തിൽ മുഹമ്മദൻസിനെതിരേ ഗോകുലം കേരള എഫ്.സി.യുടെ അഗസ്റ്റേ ജൂനിയർ വിജയഗോൾ നേടുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/46

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് ഫുട്ബാൾ മത്സരത്തിൽ ഗോകുലം കേരള എഫ്.സി.യുടെ അഗസ്റ്റേ ജൂനിയറിന്റെ വിജയഗോൾ നേടിയ കിക്ക് തടയാൻ ശ്രമിക്കുന്ന മുഹമ്മദൻസിന്റെ ഗോൾ കീപ്പർ സോത്തൻമാവിയയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/46

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഐ. ലീഗ് ഫുട്ബാൾ മത്സരത്തിൽ മുഹമ്മദൻസിനെതിരേ വിജയഗോൾ നേടിയ ഗോകുലം കേരള എഫ്.സി.യുടെ അഗസ്റ്റേ ജൂനിയറിന്റെ മുന്നേറ്റം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/46

പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ രാമകൃഷ്ണ ഭജനമണ്ഡലി അവതരിപ്പിച്ച ഭജന | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

7/46

പുതിയ കല്പാത്തി മന്തക്കരമഹാഗണപതിക്ഷേത്രത്തിലെ മൂഷിക അലങ്കാരം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

8/46

കല്പാത്തി ദേശീയ സംഗീതോത്സവത്തിൽ കെ.എസ്. വിഷ്ണുദേവ് നമ്പൂതിരി അവതരിപ്പിച്ച സംഗീത കച്ചേരി. എം.എ. കൃഷ്ണസ്വാമി (വയലിൻ) പാലക്കാട് എ. ഗണേശൻ (മൃദഗം) ആലത്തൂർ ടി.രാജഗണേശ് (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

9/46

പാലക്കാട്‌ ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലെ മൂഷികഅലങ്കാരം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

10/46

പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലെ ശേഷശയന അലങ്കാരം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

11/46

ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടവർക്കായി കസ്തൂർബാഗാന്ധി തുറന്നു നൽകിയ പാലക്കാട്‌ കൽമാടം അയ്യപ്പക്ഷേത്രത്തിൽ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി എത്തിയപ്പോൾ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

12/46

പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെത്തിയ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർഗാന്ധി ബാപ്പുവും കസ്തൂർബാഗാന്ധിയും താമസിച്ച കുടീരത്തിലെത്തിയപ്പോൾ | ഫോട്ടോ: പി.പി.രതീഷ്‌ / മാതൃഭൂമി

13/46

കാസർകോട് വരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തിലെ കാർത്തിക ദീപോത്സവത്തിന്റെ ഭാഗമായി മല്ലികാർജ്ജുന ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ ഗുരുഞ്ചിക്ക് മുന്നിൽ ഭക്തർ കോലം വരച്ച് നിലവിളക്ക് തെളിയിച്ചപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

14/46

എൺപതാം പിറന്നാളാഘോഷിക്കുന്ന എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് കൂടിയായ സേതുവിന്‌ കേരളാ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ എറണാകുളം കടുങ്ങലൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/46

കെ.പി. സണ്ണി സ്മാരക സീനിയർ അന്തർജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ രണ്ടാം സെമി ഫൈനലിൽ കാസർകോടിന്റെ കെ.പി. അനസിന്റെ മുന്നേറ്റം ഡൈവ് ചെയ്ത് തടയുന്ന കോട്ടയത്തിന്റെ ഗോളി മുഹമ്മദ് ജസീൻ. കോട്ടയത്തിന്റെ മൊഹമ്മദ് സലീമിനെയും കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/46

ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന പക്ഷാചരണം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. എ. സുരേഷ് കുമാർ, ജയശ്രീ ജ്യോതിപ്രസാദ്, കെ.ജി റജി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/46

ഐഎൻടിയുസി പത്തനംതിട്ട ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/46

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ ജാഗ്രത സദസ്സ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/46

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ബീച്ച് ഗെയിംസിൽ നടുവട്ടം സാന്റ് ഗ്രൗണ്ടും നല്ലളം ഈവനിങ് ബ്രദേർസും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

20/46

ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് നടത്തിയ ലോകകപ്പ് ഫുട്‌ബോൾ വിളംബര റാലി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

21/46

കൊല്ലം ജില്ലാ റൂറൽ എസ്.പി. ഓഫീസ് മന്ദിരം ശിലാഫലകം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യുന്നു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി., കോവൂർ കുഞ്ഞുമോൻ എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

22/46

ജവാഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/46

കൊല്ലം ജില്ലാ റൂറൽ എസ്.പി. ഓഫീസ് മന്ദിരം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി., പി.സി. വിഷ്ണുനാഥ് എം.എൽ.എ., ഡി.ജി.പി. അനിൽകാന്ത് എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

24/46

കൊല്ലം ജില്ലാ റൂറൽ എസ്.പി. ഓഫീസ് മന്ദിരം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി., ഡി.ജി.പി. അനിൽകാന്ത്, എം.എൽ.എ.മാരായ കോവൂർ കുഞ്ഞുമോൻ, പി.സി. വിഷ്ണുനാഥ് എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

25/46

ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഐആർപിസി എന്നിവർ ചേർന്ന് കണ്ണൂർ തെക്കിബസാറിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/46

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ കേരളോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കോർപ്പറേഷൻ കൗൺസിലർമാരും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിന് തുടക്കം കുറിച്ച് മേയർ ടി.ഒ. മോഹനൻ ബോൾ കിക്ക്‌ ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/46

ലോകകപ്പ് ഫുട്ബോളിന്റെ ആവേശമുയർത്തി ഫുട്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്ററിലെ കുട്ടികളും കോച്ചും കോർപ്പറേഷൻ മേയർ ടി.ഒ.മോഹനനോടൊപ്പം കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോൾ| ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/46

കെ.എസ്.കെ.ടി.യു ജില്ലാ പഠന ക്യാമ്പ് കണ്ണൂരിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/46

തൊടുപുഴ കരിങ്കുന്നം ഗവ.എൽ.പി.സ്‌കൂളിന്റെ മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിന് ശേഷം സ്‌കൂൾ ബാന്റ്‌സെറ്റിലെ പെൺകുട്ടികളുമായി സംസാരിക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

30/46

കേരള കോൺഗ്രസ് (എം) നാളികേര കർഷക സമരപ്രഖ്യാപന കൺവെൻഷൻ കോഴിക്കോട്ട്‌ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു. ബോബി മൂക്കൻ തോട്ടം, കെ.എം.പോൾസൺ, കെ.കെ നാരായണൻ, ടി.എം.ജോസഫ്, സ്റ്റീഫൻ ജോർജ്, മുഹമ്മദ് ഇഖ്ബാൽ, കെ.ജെ.ദേവസ്യ, ജോസ് പുത്തൻകാല, ബേബി കാപ്പുകാട്ടിൽ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

31/46

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ കേരളോത്സവം മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/46

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധിയിൽ നടക്കുന്ന സ "22 കലാസംഗീതസമുന്വയത്തിൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വീണ കച്ചേരി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/46

എ.ഐ.വൈ.എഫ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

34/46

മഹിളാ സമന്വയ വേദി കോട്ടയത്ത്‌ സംഘടിപ്പിച്ച മഹിളാ ശക്തി സംഗമം ഒളിമ്പ്യൻ പി ടി ഉഷ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

35/46

കൊല്ലം റൂറൽ എസ്‌.പി. ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

36/46

കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച ജോൺസൻ സ്മാരക കാഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത കളക്ടർ എസ്. ചന്ദ്രശേഖർ വിദ്യാർത്ഥികൾക്കും സംഘടനാ പ്രവത്തകർക്കുമൊപ്പം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/46

ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച നടന്ന 'ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ, കോൺഗ്രസ് നേതാവ് ജയറാം രമേശ്, ഡി. ദേവരാജൻ, എം.കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, എ.എ. ആസിസ് എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/46

കൊല്ലത്ത് തുടങ്ങിയ കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/46

ഫോറം ഓഫ് അക്ഷയ സെൻ്റർ എന്റർപ്രണേഴ്സ് കണ്ണൂർ ജില്ലാ കൺവെൻഷൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

40/46

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

41/46

ജ്യോതിഷ താന്ത്രിക വേദി വാർഷികാഘോഷം ആലപ്പുഴയിൽ ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

42/46

നൈമിശാരണ്യത്തിന്റെ കവിസദസ്സ് കണ്ണൂരിൽ ഡോ. കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/46

വെൽഫയർ പാർട്ടി കണ്ണൂർ കോർപ്പറേഷൻ പ്രതിനിധി സമ്മേളനം സംസ്ഥാന സമിതി അംഗം കെ.വി. ഷഫീർഷാ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

44/46

മത്സ്യഫെഡിന്റെ വായ്പ തീർപ്പാക്കൽ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ തയ്യിലിൽ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/46

തൃശ്ശൂർ കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ്. കൗൺസിലർമാർ മേയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കൗൺസിലർ ലീല വർഗീസിനെ അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റാനുള്ള സ്റ്റേഷൻ ഓഫീസർ ഗീതുമോളുടെ ശ്രമം തടയാൻ കൗൺസിലർ വില്ലി ജിജോ ശ്രമിക്കുന്നതിനിടെ മൂവരും ഒരുമിച്ച്നിലത്തുവീണപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി

46/46

ഹിമാചല്‍ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്നായ രോഹ്താങ്ങിലെ അടല്‍ ടണല്‍ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയില്‍ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented