സെപ്റ്റംബര്‍ 11 ചിത്രങ്ങളിലൂടെ


1/45

ആറന്മുള ഉത്രട്ടാതി ജലോത്സവം കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/45

ആറന്മുള ഉത്രട്ടാതി ജലോത്സവം കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/45

ആറന്മുള ഉത്രട്ടാതി ജലോത്സവം കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/45

കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഡി.ടി.പി.സി. ഓണാഘോഷം പൊന്നോണ വില്ലിൽ രചനാ നാരായൺ കുട്ടിയും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/45

കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ഡി.ടി.പി.സി. ഓണാഘോഷം പൊന്നോണ വില്ലിൽ രചനാ നാരായൺ കുട്ടിയും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/45

തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/45

തിരുവനന്തപുരം വെങ്ങാനൂരിലെ അയ്യങ്കാളി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മടങ്ങുന്ന രാഹുൽ ഗാന്ധി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/45

കണ്ണൂർ ഊർപ്പള്ളി മഴയുത്സവത്തിന്റെ ഭാഗമായി നടന്ന മഡ് ഫുട്ബാൾ മത്സരത്തിന് ശേഷം ഫുട്ബോൾ താരങ്ങളായ സി.കെ.വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, എൻ.പി.പ്രദീപ്, പോലീസുദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എല്ലാവരും ചേർന്ന് ചെളി പാടത്തു നിന്നും ആവേശത്തോടെ പുറത്തേക്ക്‌ വരുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/45

വലിയോരാഘോഷം... കണ്ണൂർ ഊർപ്പള്ളി മഴയുത്സവത്തിന്റെ ഭാഗമായി ചെളി നിറഞ്ഞ പാടത്ത് നടന്ന വനിതകളുടെ വടംവലിയുടെ ആവേശ കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/45

കരയും കടവും പള്ളിയോടവും നിറഞ്ഞ്... ഉത്രട്ടാതി വള്ളം കളി കാണാനെത്തിയവർക്കരികിലൂടെ കടന്ന് പോകുന്ന പള്ളിയോടം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/45

ആറന്മുള ഉത്രട്ടാതി ജലമേളയിൽ ബി ബാച്ചിൽ ജേതാക്കളായ ഇടപ്പാവൂർ കരക്കാർ മന്നം ട്രോഫിയുമായി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/45

ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ ജേതാക്കളായ മല്ലപ്പുഴശേരി കരക്കാർ മന്നം ട്രോഫിയുമായി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/45

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ ബി ബാച്ചിൽ നന്നായി പാടി തുഴഞ്ഞ വള്ളത്തിനുള്ള ആർ ശങ്കർ സുവർണ്ണ ട്രോഫി മൂന്നാം സ്ഥാനക്കാരായ വൻമഴി പള്ളിയോടത്തിന് കുമ്മനം രാജശേഖരൻ സമ്മാനിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/45

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിലുള്ള മികച്ച പള്ളിയോടത്തിനുള്ള മാതൃഭൂമി ട്രോഫി മിസോറാംം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ മേലുകര പള്ളിയോടം പ്രതിനിധി വിജയകുമാരൻ നായർക്ക് സമ്മാനിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/45

ആറന്മുള ഉത്രട്ടാതി മത്സര വള്ളംകളിയിൽ എ ബാച്ച് ഫൈനൽ മത്സരം. മല്ലപ്പുഴശ്ശേരി പള്ളിയോടം ഒന്നാം സ്ഥാനം നേടി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/45

ആറന്മുള ഉത്രട്ടാതി മത്സര വള്ളംകളിയിൽ എ ബാച്ച് ഫൈനൽ മത്സരത്തിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/45

എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച ഞായറാഴ്ച സെക്രട്ടറിയേറ്റിന് മുകളിലെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/45

ആറന്മുള ഉത്രട്ടാതി ജലമേള ആന്റോ ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/45

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ഭദ്ര ദീപം തെളിയിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/45

അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് ലഭിച്ച രാമപുരത്ത് വാര്യർ പുരസ്‌കാരം മകൾ ഡോ. ലക്ഷ്മി ദേവി പ്രമോദ് നാരായണൻ എംഎൽഎയിൽ നിന്ന് സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/45

കാസർകോട് ചെറുവത്തൂർ കുട്ടമത്ത് യംഗ്‌മെൻസ് ക്ലബിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കവുങ്ങിൻ മേൽ നടത്ത മത്സരത്തിനിടെ ചുവട് തെറ്റിയ മത്സരാർഥി കുളത്തിലേക്ക് ചാടുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

22/45

തൃശൂരിൽ നടന്ന പുലിക്കളിയിൽ നിന്ന്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

23/45

തൃശൂരിൽ പുലിക്കളിക്കായുള്ള ചായമിടൽ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/45

തൃശൂരിൽ നടന്ന പുലിക്കളിയിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/45

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും എന്റെ താനൂരും ചേർന്ന് നടത്തിയ താനൂർ പൂരപ്പുഴ വള്ളംകളിയിൽ താനാളൂർ ഗ്രാമ പഞ്ചായത്തിന്റെ യുവരാജ എന്ന വള്ളം ജലരാജാവായി ഒന്നാമതെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

26/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ പാറശാലയിൽ നൽകിയ സ്വീകരണം. രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എം.പി മാരായ ജെബി മേത്തർ, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ തിരുവനന്തപുരം പാറശാലയിൽ നൽകിയ സ്വീകരണത്തിനിടയിൽ രാഹുൽ കേരളത്തിൽ നിന്നുള്ള എം.പി മാരുടെയും നേതാക്കളുടെയും അരികിലേക്ക് എത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/45

രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്ക് മുന്നോടിയായി കൊല്ലം പള്ളിമുക്കിലൊരുക്കിയ സ്വാഗത സംഘം ഓഫീസ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

29/45

ഓണം മേളകൾ കഴിഞ്ഞതോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട മാലിന്യം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/45

രാഹുൽഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്ക് മുന്നോടിയായി കൊല്ലം നഗരത്തിൽ നടന്ന ബൈക്ക് റാലി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ തിരുവനന്തപുരം ഉദിയൻകുളങ്ങരക്ക് സമീപം സ്റ്റാൻലിയുടെ ചായക്കടയിൽ രാഹുൽ ഗാന്ധി കയറിയപ്പോൾ. രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ പാറശാലയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/45

തൃശൂരിൽ നടന്ന പുലിക്കളിയിൽ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

34/45

പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മുന്നൊരുക്കവും പാർട്ടിയിലെ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മണ്ഡലത്തിലെ ഏരിയ സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ തിരൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

35/45

ആറന്മുള വള്ളംകളി മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

36/45

ആറന്മുള വള്ളംകളി മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

37/45

തൃശൂരിൽ പുലിക്കളിക്കു വേണ്ടിയുള്ള ഒരുക്കം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

38/45

യമുനാ നദിയിൽ മീൻപിടിത്തക്കുന്നവർ. ഡൽഹിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

39/45

യമുനാ നദിയിൽ വലയെറിയുന്ന മീൻപിടിത്തക്കാരൻ. ഡൽഹിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

40/45

ഡൽഹിയിൽ എൻ.സി.പി 8-ാമത് ദേശീയ കൺവെഷനിൽ ശരദ് പവാർ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

41/45

കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവര്‍സ് ആന്റ് ക്ലിനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു

42/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ. പാറശാലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്

43/45

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചപ്പോൾ. പാറശാലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്

44/45

വന്ധ്യംകരിച്ചോ ഇല്ലയോ... കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ കാടുകയറിയ വര്‍ക്ക് ഷോപ്പിനുള്ളില്‍ പ്രസവിച്ച തെരുവുനായ തന്റെ കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു. ഒരു വര്‍ഷം മുന്‍പ് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഈ തെരുവുനായയെ വന്ധ്യംകരിക്കാനായി കൊണ്ടുപോയി തിരിച്ചുകൊണ്ടുവിട്ടുവെന്നും പിന്നീടാണ് ഇത് പ്രസവിച്ചതെന്നും പരിസരവാസികള്‍ പറയുന്നു. വന്ധ്യംകരിച്ചതിന് തെളിവായി ചെവിയില്‍ വി ആകൃതിയില്‍ മുറിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മൂന്നുമാസം പ്രായമേ ഉള്ളൂ | ഫോട്ടോ: സാജന്‍ വി.നമ്പ്യാര്‍ \ മാതൃഭൂമി

45/45

ഗുരുസ്മരണയില്‍... ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ഗോകുലം ഗോപാലന്‍, കെ. മുരളീധരന്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ. ഇന്ദ്രബാബു എന്നിവര്‍ സമീപം.| ഫോട്ടോ: ബിജു വര്‍ഗീസ്‌\ മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented