
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗ്രാമപ്രദക്ഷിണം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗ്രാമപ്രദക്ഷിണം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
പെന്നപ്പുറത്ത് ബാലകൃഷ്ണൻ സ്മാരക അവാർഡ് എം.കെ.രാഘവൻ എം.പി മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരന് സമർപ്പിക്കുന്നു. ഭവീഷ് പെന്ന പുറത്ത്, ഡോ. റോയ് വിജയൻ, ഡോ.കെ.മൊയ്തു, പി. സുന്ദർദാസ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ജില്ലാ സർവോദയ മണ്ഡലം നടത്തിയ ദണ്ഡി സ്മൃതി യാത്ര അനുസ്മരണം ബീച്ചിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ടി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട്ട് കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെ മുൻ ഭാരവാഹികളായിരുന്ന എൻ.പി.രാജേന്ദ്രനും, വി. അശോകനും ചേർന്ന് സ്വീകരിക്കുന്നു. വി.എൻ.ജയ ഗോപാൽ, നവാസ് പൂനൂർ, എം.ഫിറോസ് ഖാൻ, പി.എസ്.രാകേഷ്, സി.അബ്ദുറഹ്മാൻ, കെ.വി.കുഞ്ഞിരാമൻ, എൻ.പി.ചെക്കുട്ടി, വി.ഇ.ബാലകൃഷ്ണൻ, അബ്ദുൾ ലത്തീഫ്, പി.പി.അബൂബക്കർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
തിരൂര്‍ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിക്കുള്ള എൻ.എ. ബി.എച്ച് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറിയ മുൻ രാജ്യസഭാംഗം ബൃന്ദ കാരാട്ട് ഈ ആശുപത്രി തുടങ്ങിയതു മുതൽ ആയിരാമത് കുഞ്ഞായി ജനിച്ചതിൻ്റെ പേരിൽ ഒരു പവൻ സ്വർണ്ണത്തിന് അർഹമായ കുഞ്ഞിനെ മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതിയുടെ കയ്യിൽ നിന്ന് അഭിനന്ദിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
റഷ്യൻ ഹൗസിന്റെ ആഭിമുഖ്യത്തിൽ സൈബീരിയൻ പ്രവശ്യയിലെ അൾത്താരയിൽ നിന്നുള്ള കലാകാരൻമാർ തിരുവനന്തപുരം കോബാങ്ക് ടവറിൽ അവതരിപ്പിച്ച നൃത്തം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
"ഞങ്ങൾക്കും ജീവിക്കണം ..." ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും, വിഷപ്പുകയും മൂലമുണ്ടായ അന്തരീക്ഷമലിനീകരണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 'സേവ് കൊച്ചി' കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മൊബൈൽ ലൈറ്റ് തെളിച്ചു നടത്തിയ റാലി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി
ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജയ്ക്ക് ആലപ്പുഴ പൗരാവലി നൽകിയ സ്‌നേഹാദരത്തിൽ എം.എൽ.എ മാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവർ പൊന്നാടയണിയിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
ബാഡ്മിന്റൺ വെറ്ററൻ പ്ലെയേഴ്‌സ് അസോസിയേഷൻ കോഴിക്കോട് നടത്തുന്ന മണ്ണാറക്കൽ രാരു-മാധവി മെമ്മോറിയൽ ടൂർണമെന്റിൽ 70 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ കളിക്കുന്ന എ.ജയകൃഷ്ണൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
കോഴിക്കോട്ട് സഹജയോഗ കേരള ബീച്ച് കൾച്ചറൽ സ്റ്റേജിൽ സംഘടിപ്പിച്ച യോഗ ധാര പരിപാടിയിൽ ജർമിനിയിൽ നിന്നെത്തിയവർ അവതരിപ്പിച്ച നൃത്തം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
പാലക്കാട് കഥകളി ട്രസ്റ്റ് പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച കിരാതം കഥകളിയിൽ നിന്ന് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വികാരി മോൺ.ടി.നിക്കൊളാസ് കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ കോട്ടയം ജില്ലയിലെ സമാപനസ്ഥലമായ തലയോലപ്പറമ്പിൽ ജാഥാ ക്യാപ്‌റ്റൻ എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഇടുക്കി പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരം മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നു പ്രദീപ് ഗോപാൽ ഏറ്റുവാങ്ങുന്നു. സോജൻ സ്വരാജ്, പി.അജയകുമാർ, ജെയിസ് വാട്ടപ്പിള്ളിൽ, വിൽസൺ കളരിക്കൽ എന്നിവർ സമീപം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
തിരുവനന്തപുരം ബംഗാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരത് ഭവനിൽ ശനിയാഴ്ച നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം ബംഗാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഭാരത് ഭവനിൽ ശനിയാഴ്ച നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സ്കൂൾ പാചക തൊഴിലാളികളോട് ഇടതുപക്ഷ സർക്കാർ കൊടും വഞ്ചനകാണിക്കുന്നു എന്നാരോപിച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ വസതിക്ക് മുന്നിൽ സ്കൂൾ പാചക തൊഴിലാളി സംഘടന നടത്തിയ പ്രതിഷേധ നിൽപ്പ് സമരം നന്ദൻകോട് ശ്രീദേവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കേരള മീഡിയ അക്കാദമി, മാതൃഭൂമി മീഡിയ സ്കൂൾ, കെ യു ഡബ്ല്യു ജെ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന 'നിർമ്മിത ബുദ്ധിയും പത്രപ്രവത്തനവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു. മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ സി കുമാർ, കെ യു ഡബ്ല്യു ജെ സംസ്ഥന ട്രഷറർ സുരേഷ് വെള്ളിമംഗലം, കേരള മീഡിയ അക്കാദമി ഡയറക്ടർ കെ രാജഗോപാൽ, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് എ.ഐ.സി.സി. മെമ്പർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കൊച്ചിയിൽ മാലിന്യ പുകയിൽ അവശരാകുന്നവർക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കണ്ണൂർ എസ്.എൻ. കോളേജ് ഗ്രാന്റ് അലുംനി മീറ്റിനെത്തിയ സ്പീക്കർ എ എൻ ഷംസീറിനും മറ്റ് അതിഥികളോടുമൊപ്പം സെൽഫി എടുക്കുന്ന സംഘാടക | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ എസ്.എൻ കോളേജ് ഗ്രാന്റ് അലുംനി മീറ്റ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആശ്രയ സംഗമം കണ്ണൂരിൽ കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പരിശീലന പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
പാലക്കാട് കല്ലടിക്കോടിന് സമീപം നിയന്ത്രണംതെറ്റി മറിഞ്ഞ ലോറിക്കടിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാനുള്ള അഗ്നി രക്ഷാ സേനയുടെയും പോലീസിൻ്റേയും നാട്ടുകാരുടേയും ശ്രമം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കേരള ഗവ ഡ്രൈവേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
സി.ഐ.ടി.യു പഠന ക്ലാസിൽ കണ്ണൂരിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി
കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശ്രീ രാമ നവമി രഥയാത്രയെ സ്വീകരിച്ചപ്പോൾ | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി
ഹാത്ത് സേ ഹാത്ത് ഭവന സന്ദർശന പരിപാടി കണ്ണൂർ ബർണ്ണശ്ശേരിയിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ /മാതൃഭൂമി
കുടിവെള്ള സ്റ്റേഷന്‍....ചൂട് ദിവസവും കൂടിവരികയാണ്.മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികളും ചൂടിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.ദാഹം അകറ്റാന്‍ വെള്ളംതേടി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ കിടന്ന കുഴലിനുള്ളില്‍ തലയിടുന്ന പ്രാവ്. | ഫോട്ടോ: സി ബിജു /മാതൃഭൂമി
കേരള ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി
കോൺഗ്രസിന്റെ ഹാത്ത് ഡേ ഹാത്ത് അഭിയാന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ കണ്ണൂർ ബർണ്ണശ്ശേരിയിൽഭവന സന്ദർശനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ /മാതൃഭൂമി
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി
ആടാം...പാടാം... എടപ്പാൾ പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന കബ് ബുൾ ബുൾ ഉത്സവത്തിൽ നാടൻപാട്ടിനൊപ്പം നൃത്തമാടുന്ന കൂട്ടികൾ | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രത്തിലെ വേലയുടെ ഭാഗമായുള്ള കോളനി വേല എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന അനന്തപുരി മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിലും, ആന്റണി രാജുവും സ്റ്റാളുകൾ സന്ദർശിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..