നവംബര്‍ 11 ചിത്രങ്ങളിലൂടെ


1/43

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് വെള്ളിയാഴ്ച ഇടവക വികാരി ഫാ.ജോർജ്.ജെ. ഗോമസിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/43

യൂത്ത് കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തെരുവ് വിചാരണ പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/43

എറണാകുളത്ത്‌ കേരള സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ എംബ്രോയിഡറി വിഭാഗത്തിൽ പങ്കെടുത്ത വിദ്യാർഥികൾ | ഫോട്ടോ: ബിജിലേഷ്‌

4/43

പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടക്കുന്ന സബ്ജില്ലാ കായികമേളയിൽ മത്സരിക്കുന്ന വിദ്യാർഥികൾ. മത്സരം നിയന്ത്രിക്കാനുള്ള കായിക അദ്ധ്യാപകരുടെ ക്ഷാമവും മത്സരം നടത്താനുള്ള ഗ്രൗണ്ടിന്റ പരിമിതിയും കാരണം റാന്നി, കോന്നി, പത്തനംതിട്ട ഉപജില്ലാ കായികമേള പത്തനംതിട്ടയിൽ ഒരുമിച്ചാണ് നടത്തിയത് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/43

കോഴിക്കോട്‌ ആവിക്കൽതോട് സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കൺവെൻഷൻ കൗൺസിലർ സോഫിയ അനീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/43

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്കാര വിതണത്തിൽ പുരസ്കാര ജേതാക്കൾക്കൊപ്പം ഇടുക്കി കളക്ടർ ഷീബാ ജോർജും മറ്റു വിശിഷ്ടാതിഥികളും | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

7/43

തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

8/43

ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ നഗരത്തിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/43

സ്പോർട്സ് കൗൺസിലിന്റെ ഗോൾ പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഗോൾ അടിച്ചു കൊണ്ട് നിർവഹിക്കുന്നു. ഫുട്ബോൾ താരം ബിനീഷ് കിരൺ ഗോൾ വല കാക്കാനുള്ള ശ്രമത്തിലും. സി.കെ.വിനീത്, പി.പി. ബിനീഷ്, ഷിനിത്ത് പട്ട്യം, വി.പി പവിത്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/43

പത്തനംതിട്ട പാറക്കടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിൽ ചാടിയെന്നറിഞ്ഞ് പാലത്തിൽ എത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/43

ലോകകപ്പ് ഫുട്ബോൾ മേളയുടെ പ്രചാരണാർഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വൺമില്യൺ ഗോൾ മത്സരം ജില്ലാ സ്റ്റേഡിയത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് ​ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/43

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കായി ജില്ലാഭരണകേന്ദ്രം പത്തനംതിട്ടയിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/43

തിരുവനന്തപുരത്ത്‌ ട്രഷറി ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, ആന്റണി രാജു, വി.കെ പ്രശാന്ത് എം എൽ എ, എ എ റഹീം എം. പി. തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/43

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നടത്തുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/43

പത്തനംതിട്ടയിൽ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/43

ഡൽഹിയിൽ ഇരുപത്തിരണ്ടാമത് ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രസംഗിക്കുന്നു. നേതാക്കളായ അജയ് ഘോഷ്, ഷിബു ബേബി ജോൺ, മനോജ് ഭട്ടാചാര്യ, എ.എ. അസീസ്, ബാബു ദിവാകരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/43

ഡൽഹിയിൽ ഇരുപത്തിരണ്ടാമത് ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, മനോജ് ഭട്ടാചാര്യ, എ.എ. അസീസ് തുടങ്ങിയവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/43

ഡൽഹിയിൽ ഇരുപത്തിരണ്ടാമത് ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

19/43

ഡൽഹിയിൽ ഇരുപത്തിരണ്ടാമത് ആർ.എസ്.പി. ദേശീയ സമ്മേളനത്തിന്റെ തുടക്കത്തിൽ, അന്തരിച്ച പാർട്ടി നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിക്കുന്നു. എൻ.കെ. പ്രേമചന്ദ്രൻ, അജയ് ഘോഷ്, ഷിബു ബേബി ജോൺ, മനോജ് ഭട്ടാചാര്യ, എ.എ. അസീസ്, ബാബു ദിവാകരൻ തുടങ്ങിയ നേതാക്കൾ വേദിയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

20/43

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

21/43

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ കാര്യാലയത്തിന് മുന്നിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെ നഗരസഭാ കെട്ടിടത്തിലേക്ക് മുട്ടയെറിയുന്ന പ്രവർത്തകരിലൊരാൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/43

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ നഗരസഭാ വളപ്പിലേക്ക് ചാടിക്കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/43

വിവിധ അവശ്യങ്ങൾ ഉന്നയിച്ച് ആദിവസി ദളിത് മുന്നേറ്റ സമിതിയുടെയും അരിപ്പ ഭൂസമരസമിതിയുടെയും നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/43

കെ.എസ്.ടി. എംപ്ലോയീസ് സംഘ് 22-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ബി.എം.എസ്. ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്ര ഹിംതേ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/43

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ കാര്യാലയത്തിന് മുന്നിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെ നഗരസഭാ കെട്ടിടത്തിലേക്ക് എറിഞ്ഞ മുട്ട ലക്ഷ്യം തെറ്റി പോലീസുകാർക്ക് നേരെ വീണ് പൊട്ടിയതിനെ തുടർന്ന് പോലീസും പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയ്ക്കിടെ പ്രവർത്തകർക്ക് നേരെ ലാത്തി വീശുന്ന പോലീസുകാരൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/43

സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയിൽ മണാലിക്കടുത്ത് റേഹ്താംഗിൽ മഞ്ഞിൽ കളിക്കുന്നവർ | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

27/43

സ്കൂൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയാഘോഷങ്ങളുടെ ഭാഗമായി എസ.എഫ്.ഐ. പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/43

മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/43

തൃശ്ശൂർ കോർപ്പറേഷനിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച്‌ മേയറുടെ ചേംബറിലേക്ക് കടക്കാൻ നോക്കിയ യു ഡി എഫ് കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

30/43

തൃശ്ശൂർ കോർപ്പറേഷനിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാരോപിച്ച്‌ മേയറുടെ ചേംബറിലേക്ക് കടക്കാൻ നോക്കിയ യു ഡി എഫ് കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

31/43

ആഷ്ടമുടിക്കായലിൽ കേരള ലക്ഷദ്വീപ് നേവൽ വിങ് എൻ സി സി കേഡറ്റുകളുടെ എട്ടു ദിവസത്തെ സാഹസിക പായ്‌വഞ്ചി യാത്ര തേവള്ളി എൻ സി സി ഓഫീസിനു മുന്നിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

32/43

കേരള ലക്ഷദ്വീപ് നേവൽ വിങ് എൻ സി സി കേഡറ്റുകളുടെ എട്ടു ദിവസത്തെ സാഹസിക പായ്‌വഞ്ചി യാത്ര തേവള്ളി എൻ സി സി ഓഫീസിനു മുന്നിൽ ആഷ്ടമുടിക്കായലിൽ കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ മനോജ് നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

33/43

എറണാകുളത്ത്‌ നടക്കുന്ന പ്രവർത്തി പരിചയ മേളയിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

34/43

ആലപ്പുഴ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/43

ബി ജെ പി പ്രവർത്തകർ കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ / മാതൃഭൂമി

36/43

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നോമിനേഷൻ പേപ്പർ കീറിയ എസ്.എഫ്.ഐ. പ്രവർത്തകർക്ക് നേരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ കണ്ണൂർ എസ്.എൻ.കോളേജിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/43

കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പൗരവിചാരണ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/43

കണ്ണൂർ നായനാർ അക്കാദമിയിലെ കാൻ പെക്‌സ് സ്റ്റാമ്പ് നാണയ പ്രദർശനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/43

കാൻ പെക്‌സ് സ്റ്റാമ്പ് നാണയ പ്രദർശനം കണ്ണൂർ നായനാർ അക്കാദമിയിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/43

കണ്ണൂർ ഐ.ആർ.പി.സി സ്വാന്ത്വന കേന്ദ്രത്തിൽ മാതൃഭൂമി അക്ഷരക്കൂട്ട് പദ്ധതി ഐ.ആർ.പി.സി. ചെയർമാൻ എം.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/43

സങ്കടക്കെട്ടഴിച്ച്... എറണാകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിലെ പ്രവൃത്തിപരിചയമേളയുടെ വേദിയായ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കുമുന്നില്‍ പൊട്ടിക്കരയുന്ന മട്ടാഞ്ചേരി ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപിക എം.വി. സിബി. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ കുറഞ്ഞ വേതനവിഷയമാണ് സിബി മന്ത്രിക്കു മുന്നിലെത്തിച്ചത്. 2016-ല്‍ 29,000 രൂപ ശമ്പളം ലഭിച്ചിരുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് ഇപ്പോള്‍ 10,000 രൂപയ്ക്കടുത്താണ് ശമ്പളം. വര്‍ഷങ്ങളായി വേതനവര്‍ധനയ്ക്കായി ഇക്കൂട്ടര്‍ സമരത്തിലാണ്. 'നോക്കാം' എന്ന് ഒറ്റവാക്കായിരുന്നു മന്ത്രിയുടെ മറുപടി | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

42/43

എറണാകുളം കലൂർ വൈ എം ജെ റോഡിലെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന അണയ്‌ക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/43

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ 73-ാം പിറന്നാള്‍ ദിനത്തില്‍ എ.കെ.ജി. സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് കേക്ക് നല്‍കി സന്തോഷം പങ്കിടുന്നു.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented