സെപ്റ്റംബര്‍ പത്ത് ചിത്രങ്ങളിലൂടെ


1/59

ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ "വരദ" നാടക സംഘം അവതരിപ്പിച്ച 'മക്കൾക്ക് ' എന്ന നാടകത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/59

ഓണാഘോഷപരിപാടികളുടെ ഭാഗമായി കോഴിക്കോട്‌ കുറ്റിച്ചിറയിൽ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ അവതരിപ്പിച്ച സൂഫീ സംഗീതത്തിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/59

ഓണാഘോഷപരിപാടികളുടെ ഭാഗമായി കോഴിക്കോട്‌ തളി ഓപ്പൺ സ്റ്റേജിൽ സുധ രഘുനാഥ് അവതരിപ്പിച്ച കച്ചേരി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/59

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്ത് എസ് എൻ ഡി പി യോഗം കൊല്ലം യൂണിയനും എസ് എൻ ട്രസ്റ്റും ചേർന്ന് നടത്തിയ ഘോഷയാത്രയുടെ മുൻനിര | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

5/59

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്ത് എസ് എൻ ഡി പി യോഗം കൊല്ലം യൂണിയനും എസ് എൻ ട്രസ്റ്റും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/59

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്ത് എസ് എൻ ഡി പി യോഗം കൊല്ലം യൂണിയനും എസ് എൻ ട്രസ്റ്റും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

7/59

ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്ത് എസ് എൻ ഡി പി യോഗം കൊല്ലം യൂണിയനും എസ് എൻ ട്രസ്റ്റും ചേർന്ന് നടത്തിയ ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

8/59

കൊല്ലം കന്നേറ്റി കായലിൽ നടന്ന 83-ാമത് ശ്രീനാരായണ ട്രോഫി വള്ളംകളിയിലെ മാസ്സ് ഡ്രിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/59

ആവേശത്തുഴയെറിഞ്ഞ്... കൊല്ലം കന്നേറ്റി കായലിൽ നടന്ന 83-ാമത് ശ്രീനാരായണ ട്രോഫി വള്ളംകളിയിൽ കേശവപുരം ബോട്ട് ക്ലബ്ബിന്റെ നടുവില പറമ്പൻ ചുണ്ടൻ വള്ളം ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/59

ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി കണയന്നൂർ എസ്. എൻ. ഡി. പി. യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നടത്തിയ ഘോഷയാത്ര | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/59

ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്ന് ജയന്തി ഘോഷയാത്ര പുറപ്പെടുന്നു. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മന്ത്രി ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/59

ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഗോകുലം ഗോപാലൻ, കെ.മുരളീധരൻ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ.ഇന്ദ്രബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/59

ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യാൻ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് പുഷ്പാർച്ചന നടത്തുന്നു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/59

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി സ്വാതന്ത്ര്യ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാംധാരി സിഖ് സമുദായക്കാർ ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

15/59

എസ്.എൻ.ഡി.പി യോഗം, എസ്. എൻ.ബി.പി യോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/59

തൃശ്ശൂർ കിഴക്കുമ്പാട്ടുകര വടക്കുംമുറി കുമ്മാട്ടി സംഘം നടത്തിയ ആഘോഷത്തിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/59

തൃശൂർ നായ്ക്കമാൽ ഫ്രണ്ട്‌സ് ക്ലബ് നടത്തുന്ന ദേശക്കുമ്മാട്ടി ഉത്സവത്തിന്റെ ഭാഗമായി കുമ്മാട്ടികൾ ഇറങ്ങിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/59

തൃശൂർ പെരിങ്ങാവ് ധന്വന്തരി കുമ്മാട്ടി സമിതിയുടെ നേതൃത്വത്തിൽ നടന്ന കുമ്മാട്ടി ഉത്സവം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/59

തൃശൂർ കിഴക്കുംപാട്ടുകര തെക്കുംമുറി ദേശക്കുമ്മാട്ടികൾ ഉച്ചയോടെ ഇറങ്ങിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/59

കോഴിക്കോട് ബീച്ചിൽ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുജന ബോധവത്ക്കരണ പരിപാടി എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഡോ.പി.എൻ . സുരേഷ് കുമാർ, ഡോ.ബി.വേണുഗോപാലൻ, ഡോ. ആൽഫ്രഡ് സാമുവൽ, ഡോ.എ.കെ.അബ്ദുൾ ഖാദർ, ഡോ. ദയാൽ നാരായണൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

21/59

കോഴിക്കോട് ഡി.സി സി യിൽ നടന്ന എൻ.പി.മൊയ്തീൻ അനുസ്മരണം കെ.പി.സി.സി. മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പി.മമ്മദ് കോയ, കെ.സി.അബു, കെ. പ്രവീൺ കുമാർ, എം.രാജൻ, ചോലക്കൽ രാജേന്ദ്രൻ, മനോളി ഹാഷിം, സത്യൻ കടിയങ്ങാട് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/59

രശ്മ നിഷാദ് രചിച്ച " മത്സ്യകന്യകയും രാജകുമാരനും" എന്ന പുസ്തകം കോഴിക്കോട്‌ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത് കണ്ണൂർ ജില്ലാ ജഡ്ജ് ആർ.എൽ. ബൈജു സംസാരിക്കുന്നു. സൽമി സത്യാർത്ഥി, പി.വി.ഗംഗാധരൻ, രശ്മ നിഷാദ്, പി. അനിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

23/59

എസ്.എൻ.ഡി.പി.യോഗം കോഴിക്കോട് യൂണിയൻ കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം മന്ത്രി പി.എ.മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. എം. രാജൻ, ഷനൂപ് താമരക്കുളം, പി.വി.ഗംഗാധരൻ, സുധീഷ് കേശവപുരി, കെ. പ്രവീൺ കുമാർ, വി സുരേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

24/59

കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന ചതയദിന സമ്മേളനത്തിൽ പി.ആർ. നാഥൻ മുഖ്യപ്രഭാഷണം നടത്തുന്നു. വിനയകുമാർ പുന്നത്ത്, കെ.വി.അരുൺ, പി. സുന്ദർദാസ്, പി.വി.ചന്ദ്രൻ, സുരേഷ് ബാബു എടക്കോത്ത്, സജീവ് സുന്ദർ കാശ്മിക്കണ്ടി, എം. രാജൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

25/59

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മനുഷ്യച്ചങ്ങല കണ്ണമാലിയിൽ കെ.ആർ.എൽ.സി.സി. ഉപാദ്ധ്യക്ഷൻ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/59

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെ കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മനുഷ്യച്ചങ്ങല. കണ്ണമാലിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/59

എറണാകുളം നോർത്തിൽ ജേർണലിസ്റ്റ്‌ കോളനിക്കു സമീപം കത്തിക്കുത്തിൽ യുവാവ്‌ കൊല്ലപ്പെട്ട സ്ഥലത്ത്‌ വിരലടയാള വിദഗ്‌ധ പരിശോധന നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

28/59

എറണാകുളം നോർത്തിൽ ജേർണലിസ്റ്റ്‌ കോളനിക്കു സമീപം കത്തിക്കുത്തിൽ യുവാവ്‌ കൊല്ലപ്പെട്ട സ്ഥലം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/59

എസ് എൻ ഡി പി യോഗം എറണാകുളം എളമക്കര ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയ ദിന ഘോഷയാത്ര | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/59

തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് പ്ലാറ്റ്ഫോമിൽ നിന്ന് കണ്ടെടുത്ത എം.ഡി.എം.എ യും ബ്രൗൺ ഷുഗറും ഉപയോഗിക്കാനുള്ള ഉപകരണങ്ങളും | ഫോട്ടോ: പ്രദീപ് പയ്യോളി

31/59

ഒ.ബി.സി.മോർച്ച മലപ്പുറം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചതയ ദിനാഘോഷ പരിപാടിയിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

32/59

മലപ്പുറം മഅദിൻ അക്കാദമിയിൽ ആരംഭിച്ച ജില്ലാ പുസ്തകോത്സവത്തിലെ മാതൃഭൂമി സ്റ്റാളിലെ തിരക്ക് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

33/59

എസ്.എൻ.ഡി.പി.യോഗം മലപ്പുറം യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയദിന ഘോഷയാത്ര | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

34/59

ശനിയാഴ്ച തകർന്നു വീണ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ ചുറ്റു മതിൽ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

35/59

തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ്. സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് പ്ലാറ്റ്ഫോമിൽ നിന്ന് എട്ടര കിലോ കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

36/59

കോഴിക്കോട്‌ ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റിയുടെ ചതയദിനാഘോഷത്തിൽ പ്രസിഡന്റ് പി.വി. ചന്ദ്രൻ അരി വിതരണം ചെയ്യുന്നു. ഐ.പി പുഷ്പരാജ്, കെ.സജീവ് സുന്ദർ, പി.സുന്ദർദാസ്, കെ.ആർ.ജങ്കീഷ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

37/59

കോഴിക്കോട് നടന്ന വക്കം അബ്ദുൽഖാദർ അനുസ്മരണം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഷബീർ ചെറുവാടി, എം.വി.റംസി ഇസ്മായിൽ, എ.സജീവൻ, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.ഹുസൈൻ മടവൂർ, ലത്തീഫ് പാലക്കണ്ടി, പി.ടി.ആസാദ്, ആർ.ജയന്ത് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

38/59

കലാമണ്ഡലം ലീലാമണിക്ക് കണ്ണൂരിൽ ശിഷ്യർ ചേർന്ന് നൽകിയ ആദരിക്കൽ ചടങ്ങ് ഗുരുസമക്ഷം പരിപാടിയിൽ വലിയ നിലവിളക്ക് സമ്മാനിച്ചപ്പോൾ. മുഖ്യ അതിഥി മട്ടന്നൂർ ശങ്കരൻ കുട്ടി സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/59

എസ്‌.എൻ.ഡി.പി. അമ്പലപ്പുഴ യൂണിയൻ നടത്തിയ ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്ര | ഫോട്ടോ: സി. ബിജു / മാതൃഭൂമി

40/59

ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ നടന്ന ഘോഷയാത്ര | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

41/59

ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് കുമരകം കോട്ട തോട്ടിൽ നടന്ന ഗുരുദേവ ഛായ ചിത്രവും വഹിച്ചുകൊണ്ടുള്ള ജല ഘോഷയാത്ര | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

42/59

കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപികമാർക്കുള്ള ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/59

പട്ടിപ്പട... നാടെങ്ങും നായശല്യം രൂക്ഷമാകുകയാണ്. അധികൃതരാണെങ്കില്‍ ആവശ്യമായ നടപടികളെടുക്കാതെ ഉദാസീനതയിലും. ആലപ്പുഴ കല്ലുപാലത്തില്‍ രാത്രി വിശ്രമിക്കുന്ന നായക്കൂട്ടം. ഇവിടെ മാത്രം ഏകദേശം ഇരുപത്തഞ്ചോളം നായകളാണ് ചുറ്റിത്തിരിയുന്നത് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/59

പുലിക്കളിക്കായി തൃശൂർ അയ്യന്തോൾ സംഘം ചായം ഒരുക്കാൻ തുടങ്ങിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

45/59

തൃശൂർ നന്തിപുലം തെക്കുംപുറം പുഷ്കരൻ്റെ പറമ്പിലെ ജാതി മരങ്ങൾ കടപുഴകി വീണപോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

46/59

തൃശൂർ തോട്ടേപ്പറമ്പിൽ ദേവകിയുടെ തൊഴുത്തിനും കിണറിനും മുകളിൽ മരം വീണപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

47/59

തൃശൂർ നന്തിപുലം കുമ്മനോട്ട് മഠം നന്ദകുമാറിൻ്റെ പറമ്പിലെ ജാതി, മാവ്, കവുങ്ങ് എന്നിവ കടപുഴകി വീണപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

48/59

തൃശൂർ മാഞ്ഞൂർ എളയേടത്ത് ഉഷയുടെ വീടിൻ്റെ മേൽക്കൂര പറന്നു പോയനിലയിൽ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

49/59

തൃശൂർ നന്തിപുലം - മുപ്ലിയംകടവ് റോഡിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണു തകർന്നപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

50/59

തൃശൂർ നന്തിപുലം ആറ്റപ്പിള്ളി ലേറ്റർ പാലത്തിൻ്റെ ഷട്ടറിൽ തടഞ്ഞ കൂറ്റൻമരം| ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

51/59

നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കുറ്റിയാനി മറ്റത്തിന് കണ്ണൂരിൽ നൽകിയ സ്വീകരണം എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.സുരേശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/59

നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കുറ്റിയാനി മറ്റത്തിന് എൻ.സി.പി കണ്ണൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ എം.പി.മുരളി ഉപഹാരം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/59

എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

54/59

ശ്രീനാരായണ വിദ്യാർത്ഥിനി സദനം നൂറാം വാർഷികം ഗോവ ഗവർണർ പി.എസ്‌. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

55/59

ഓണമാഘോഷിയ്ക്കാൻ കൊല്ലം ബീച്ചിലെത്തിയവരുടെ തിരക്ക് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

56/59

ഓണാഘോഷത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം കനകക്കുന്നിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

57/59

നവീകരിച്ച് ഉദ്ഘാടനം ചെയ്ത കര്‍ത്തവ്യപഥില്‍ വെള്ളിയാഴ്ചയെത്തിയ സന്ദര്‍ശകര്‍.

58/59

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിലെ തക്കലയില്‍ എത്തിയപ്പോള്‍.

59/59

നവീകരിച്ച സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മിച്ച നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്തപ്പോള്‍.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented