ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 


read
Read later
Print
Share
1/36

എം.പി.വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ജനതാ കൾച്ചറൽ സെന്റർ ഭാരവാഹികൾക്കുള്ള സ്വീകരണവും, ഇ.കെ. ദിനേശൻ എഴുതിയ "ഇന്ത്യ@75 ഗാന്ധിജി, അംബേദ്ക്കർ, ലോഹ്യ" പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്ത് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട് എം.വി. ശ്രേയാംസ് കുമാർ സംസാരിക്കുന്നു. എളമന ഹരിദാസ് , യു.കെ.കുമാരൻ, വി.കുഞ്ഞാലി, എം.കെ.ഭാസ്ക്കരൻ, പി.തോമസ്, സണ്ണി തോമസ്, വിജയരാഘവൻ ചേലിയ, പി.കിഷൻ ചന്ദ്, ഇ.കെ. ദിനേശൻ, നാസർ മുഖ്ദാർ, ടാർസൻ ജോസഫ്, നജീബ് കടലായി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/36

മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ സീതി സാഹിബ് അക്കാദമിയിലെ ആദ്യ ബാച്ചിലെ പഠിതാക്കൾക്കുള്ള ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം പഠിതാക്കൾക്കൊപ്പം മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ടി.പി. അഷ്‌റഫലി, പി.ഇസ്മായിൽ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, സി.കെ.മുഹമ്മദലി, അഷ്‌റഫ് എടനീർ, കെ.എ. മാഹീൻ, ഗഫൂർ കോൽക്കളത്തിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/36

കോഴിക്കോട് നടന്ന എൻ.സി.പി സ്ഥാപക ദിനാഘോഷം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം. ആലിക്കോയ, ടി.എൻ. ശിവശങ്കരൻ, പി.ജെ. കുഞ്ഞുമോൻ, മുക്കം മുഹമ്മദ്, പി.വി. അജ്മൽ, പി.എം. സുരേഷ് ബാബു, ആലിസ് മാത്യു, സുബാഷ് പുഞ്ചക്കോട്ടിൽ, എം.പി. സൂര്യ നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി.കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/36

ന്യൂഡൽഹിയിൽ പൊള്ളുന്ന ചൂടിൽ കനാലിൽ നീന്തികളിക്കുന്ന കുട്ടികൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

5/36

ന്യൂഡൽഹിയിലെ ജിബി റോഡിലുണ്ടായ വൻ തീപിടിത്തത്തിൽ കത്തിനശിച്ച കടകൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

6/36

കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരെ ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് ആം ആദ്മി പാർട്ടി നടത്തുന്ന മഹാ റാലിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

7/36

കണ്ണൂർ തളാപ്പ് പൊട്ടിയാൻ ശങ്കരൻ റോഡിൽ അരിക്കൊത്തൻ നാരായണിയുടെ വീട് കനത്ത മഴയിൽ തകർന്ന നിലയിൽ. തനിച്ചു താമസിച്ചിരുന്ന നാരായണിയെ പോലിസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/36

വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ടിങ് കേന്ദ്രത്തിൽ കുളവാഴ നിറഞ്ഞതിനെ തുടർന്ന് ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു. നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ ഒരു മാസമായി ബോട്ടിങ് നിർത്തിവെച്ചരിക്കുകയാണ്. അടഞ്ഞുപോയ പൊഴി മുറിയ്ക്കാത്തതിനാലാണ് ഇതുപോലെ പോള നിറഞ്ഞത് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/36

കേരള അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. കൃഷ്ണവേണി ശർമ, കെ.ജി.ശാന്തകുമാരി, ജോസ് ജോർജ് പ്ലാത്തോട്ടം, മനോജ് എടയാനി എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/36

മാതൃഭൂമി സമ്മാന വിദ്യ ഒന്നാം ഘട്ടം മലപ്പുറം ജില്ലയിലെ വിജയികൾ മുഖ്യാതിഥി കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ എന്നിവരോടൊപ്പം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/36

ജൂൺ പത്തൊൻപതിന് ആരംഭിക്കുന്ന പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പൂജപ്പുരയിലെ പി.എൻ. പണിക്കർ പ്രതിമയ്ക്ക് മുന്നിൽ നിന്നാരംഭിച്ച പുസ്തക എഴുന്നള്ളിപ്പിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/36

അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കുക എന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ അരിക്കൊമ്പന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻഡ്രൈവിൽ നടത്തിയ പ്രതിഷേധത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

13/36

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ അൻപതാം പിറന്നാളോഘോഷത്തിൻ്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിത സേന ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയിലെത്തി ചെടികൾ സമ്മാനിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/36

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് നൈജീരിയയിൽ 10 മാസമായി തടവിൽ അകപ്പെട്ട് മോചിതരായി ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കൊച്ചി സ്വദേശികളായ സനു ജോസഫ്, മിൽട്ടൻ ഡിക്കോത്ത, കൊല്ലം സ്വദേശിയായ വിജിത്ത് എന്നിവർ. സനു ജോസഫിന്റെ ഭാര്യ മെറ്റിൽഡ, മക്കളായ എലിസബത്ത്, ബെനഡിക്, മിൽട്ടൻ ഡിക്കോത്തയുടെ ഭാര്യ ശീതൾ, മകൻ ക്ളെയിൻ, വിജിത്തിന്റെ ഭാര്യ രേവതി, മകൻ നീൽ, ഹൈബി ഈഡൻ എം പി എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/36

ഉണക്കപ്പാളയിൽ ഭൈരവിക്കോലം എഴുതുന്ന കടമനിട്ട ഗോത്ര കലാകളരിയിലെ കലാകാരന്മാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/36

ഡോ. കെ. കെ. രാഹുലൻ സ്മാരക അവാർഡ് വി. എം. സുധീരന് ഷൊർണൂർ കാർത്തികേയൻ സമ്മാനിക്കുന്നു. പി. ബാലചന്ദ്രൻ എം. എൽ. എ. സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/36

മലയാള സർവകലാശാലയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മലപ്പുറം ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി വി.അബ്ദുറഹിമാൻ വൈസ് ചാൻസലർ ഡോ.എൽ.സുഷമയുമായി തിരൂർ സർക്കാർ വിശ്രമ മന്ദിരത്തിൽ കൂടിക്കാഴ്ച നടത്തുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

18/36

എൻ.സി.പി. ജന്മദിനാഘോഷം കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.സുരേഷ്‌ പതാക ഉയർത്തികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/36

കേരള ഗവ.നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച കണ്ണൂർ ജില്ലാ പഠന ക്യാംപ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/36

ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന അഡ്വക്കറ്റ് വെൽഫെയർ കമ്മിറ്റി ബാർ അസോസിയേഷനുമായി ചേർന്ന് ബാർ കൗൺസിൽ ഓഫ് കേരള ജൂനിയർ ലോയേഴ്സ് വെൽഫെയർ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ജൂനിയർ അഭിഭാഷകർക്കുള്ള നിയമ വിദ്യാഭ്യാസ ഏകദിന പരിശീലന പരിപാടി ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്യുന്നു. അഭിഭാഷകരായ ജി.പി.ഗോപാലകൃഷ്ണൻ, സി.കെ.രത്നാകരൻ, എം.ഷറഫുദ്ദീൻ, തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ്, ജോസഫ് ജോൺ, രാജേഷ് വിജയൻ, പി.സി.മൊയ്തീൻ, ഇ.പി.ഹംസകുട്ടി എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/36

കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ (എച്ച്എംഎസ്) ജില്ലാ സമ്മേളനം കണ്ണൂരിൽ സിഎംപി സംസ്ഥാന അസി. സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/36

കണ്ണൂർ ആയിക്കര ഹാർബറിനടുത്ത് കടലിൽ തിരമാലയിൽ അകപ്പെട്ട വള്ളങ്ങളിലൊന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/36

കണ്ണൂർ ആയിക്കര ഹാർബറിനടുത്ത് കടലിൽ തിരമാലയിൽ അകപ്പെട്ട വള്ളങ്ങളിലൊന്ന് മൈതാനപ്പള്ളിയിൽ കരയ്ക്കടി‍ഞ്ഞപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/36

ഇനി വിശ്രമകാലം ... ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ തീരത്തടുപ്പിച്ച യന്ത്രവത്‌കൃത ബോട്ടുകൾ. കൊല്ലം കാവനാട് കുരീപ്പുഴ പാലത്തിൽ നിന്നുള്ള കാഴ്ച. ട്രോളിങ് നിരോധനം നില നിൽക്കുന്ന 52 ദിവസങ്ങൾ വലിയ ബോട്ടുകാർക്ക് കടലിൽ പോകാനാവില്ല | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/36

അഗ്രികൾച്ചറൽ അസിസ്റ്റന്റ്‌സ്‌ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എം. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

26/36

കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

27/36

കൊല്ലത്ത് മാതൃഭൂമി സമ്മാനവിദ്യയുടെ എഴുത്തുപരീക്ഷയിൽ വിജയികളായി സമ്മാനമേറ്റുവാങ്ങിയ വിദ്യാർത്ഥികൾ കൊല്ലം ഡി സി ആർ ബി എ സി പി എ പ്രദീപ്‌കുമാറിനൊപ്പം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

28/36

കട്ടപ്പനയിൽ നടന്ന മാതൃഭൂമി ഇമിഗ്രന്റ് അക്കാദമി പ്ലസ് ടു എക്‌സ്‌ലൻസ് അവാർഡ് ചടങ്ങിൽ വിജയികൾ മുഖ്യാതിഥികൾക്കൊപ്പം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

29/36

മാതൃഭൂമിയും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് കാസർകോട് ഇരിയയിലെ കെ.വി. ബാലഗോപാലനും ഭാര്യ പ്രജിതയ്ക്കും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ കൈമാറുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/36

മാതൃഭൂമി സമ്മാന വിദ്യ ഒന്നാം ഘട്ടം തൃശ്ശൂർ ജില്ലയിലെ വിജയികൾ മുഖ്യാതിഥി ജയരാജ് വാര്യരോടൊപ്പം | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

31/36

ഇള നീർ സമർപ്പണം... കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ വെപ്പ് ചടങ്ങിൽ വ്രതക്കാർ ഇളനീർക്കാവുമായി തിരുവഞ്ചിറയിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/36

ഇള നീർ സമർപ്പണം... കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ വെപ്പ് ചടങ്ങിൽ വ്രതക്കാർ ഇളനീർക്കാവുമായി തിരുവഞ്ചിറയിൽ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/36

ലോകകേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തിയപ്പോള്‍. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ സമീപം.

34/36

പ്രതീക്ഷയുടെ പച്ച....പ്രതിസന്ധികള്‍ക്കിടയിലും പാലക്കാട്ടെ കര്‍ഷകര്‍ ഒന്നാംവിള നെല്‍ക്കൃഷി തുടങ്ങി. ജില്ലയില്‍ മഴ കുറഞ്ഞതോടെ സമീപത്തെ കിണറില്‍നിന്ന് പമ്പ് ചെയ്ത് വെള്ളമെത്തിച്ച് പാടത്തൊരുക്കിയ ഞാറ്റടിയില്‍നിന്ന് നടാനുള്ള ഞാറുകള്‍ പറിച്ച് കെട്ടുകളാക്കുന്ന കര്‍ഷകത്തൊഴിലാളി സ്ത്രീകള്‍, പാലക്കാട് മമ്പറത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

35/36

കുഞ്ഞേ വിട... നക്ഷത്രയ്ക്ക് അന്ത്യചുംബനം നല്‍കുന്ന അപ്പൂപ്പന്‍ ലക്ഷ്മണന്‍. അമ്മൂമ്മ രാജശ്രീ (ഇടത്തുനിന്ന് ആദ്യം) സമീപം. | ഫോട്ടോ: വി.പി. ഉല്ലാസ്

36/36

പ്രളയത്തിനും പീരങ്കിക്കുമിടയില്‍... ഹെര്‍സോണിലെ പ്രളയ ബാധിതമേഖലയില്‍നിന്ന് രക്ഷപ്പെട്ടെത്തിയ അമ്മയും മകനും റഷ്യയുടെ പീരങ്കി, ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ഒളിച്ചപ്പോള്‍. യുക്രൈനിലെ റഷ്യന്‍ നിയന്ത്രിതഅണക്കെട്ടായ നോവ് കഖോവ്ക സ്‌ഫോടനത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്നാണ് ഹെര്‍സോണില്‍ വെള്ളപ്പൊക്കമുണ്ടായത്.

Content Highlights: news in pics, kerala news, malayalam news, photo gallery, news images

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
palakkad

16

സെപ്റ്റംബർ 27 ചിത്രങ്ങളിലൂടെ

Sep 27, 2023


Trivandrum

36

സെപ്റ്റംബര്‍ 22 ചിത്രങ്ങളിലൂടെ

Sep 22, 2023


Accident

56

സെപ്റ്റംബര്‍ 25 ചിത്രങ്ങളിലൂടെ

Sep 25, 2023


Most Commented