ജൂണ്‍ 10 ചിത്രങ്ങളിലൂടെ


1/76

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ക്ലിഫ്‌ഹൗസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/76

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/76

കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ വട്ടപ്പറമ്പിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം ശത്രുഘ്നന് എം.ടി.വാസുദേവൻ നായർ സമ്മാനിക്കുന്നു. വി.പി.പത്മജൻ, വി.എസ്. വസന്തൻ, ആർട്ടിസ്റ്റ് മദനൻ എന്നിവർ സമീപം. ശത്രുഘ്നൻ എഴുതിയ "കാവമ്മ " എന്ന നോവലിനാണ് പുരസ്കാരം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/76

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ| ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/76

കയറും മിണ്ടരുത്... മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ ബാരിക്കേഡ് കെട്ടിയ കയർ അഴിച്ചെടുത്ത് പോലീസ് ബസ്സിനു മുകളിൽ കയറിയ പ്രവർത്തകൻ പോലീസിനോട് മിണ്ടരുതെന്ന് പറയുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/76

പത്തനംതിട്ട പ്രമാടത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ വനിത വോളിബോൾ മത്സരത്തിൽ കണ്ണൂരും എറണാകുളവും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/76

പത്തനംതിട്ട ​മൈലപ്ര ബാങ്കിനുമുന്നിൽ നിക്ഷേപകർ സമരം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/76

കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത്‌ നടന്ന പൊതു സമ്മേളനം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

9/76

കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത്‌ നടന്ന പൊതു സമ്മേളനം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

10/76

സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് മന്ത്രി വീണാ ജോർജ്ജ് ബോൾ തട്ടി ഉദ്ഘാടനം നിർവ്വഹിക്കുന്നു. നഗരസഭാദ്ധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ, റോബിൻ പീറ്റർ തുടങ്ങിയവർ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/76

സംസ്ഥാന സബ്ജൂനിയർ വോളബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയവും കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/76

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി പത്തനംതിട്ട കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/76

പ്രവാചക നിന്ദക്കെതിരെ കുലശേഖരപതി മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ റാലി | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/76

തിരിച്ചു കിട്ടിയ ജീവൻ ... എറണാകുളം കലൂർ മാർക്കറ്റിന് എതിർവശം തകർന്നു വീണ ഹോട്ടൽ കെട്ടിടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട നേപ്പാൾ സ്വദേശി പ്രകാശ് മൊഹ്‌റ. ഹോട്ടലിൽ നിന്നും ചായ കൊടുക്കാനായി പുറത്തേക്കു പോയപ്പോൾ ആണ് കെട്ടിടം തകർന്നത്. അറ്റകുറ്റ പണികൾക്കായി ഹോട്ടൽ അവധി ആയതിനാൽ ആളപായം ഉണ്ടായില്ല | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

15/76

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാർ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി പി ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/76

കേരള മുസ്ലീം ജമാഅത്ത് എറണാകുളത്ത് സംഘടിപ്പിച്ച മാനവിക കൂട്ടായ്മ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ്‌ ഇസ്മായിൽ സഖാഫി, സ്വാഗതസംഘം ചെയർമാൻ സയ്യിദ് സി.ടി.ഹാഷിം തങ്ങൾ, കേരള മുസ്‌ലിം ജമാഅത് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.കെ.അബ്ദുറഹ്മാൻ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ജില്ലാ പ്രസിഡന്റ്‌ വി.എച്.അലി ദാരിമി, കൊച്ചി മേയർ അഡ്വ എം.അനിൽ കുമാർ, സമസ്ത ജില്ലാ അധ്യക്ഷൻ കൽത്തറ പി.അബ്ദുൽ ഖാദർ മദനി, അൻവർ സാദത് എം എൽ എ എന്നിവർ വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

17/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/76

ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് അംഗങ്ങൾ തൃശ്ശൂർ കോർപ്പറേഷൻ ഹാളിൽ ബിരിയാണിച്ചെമ്പും ചെളിവെള്ളവുമായി നടത്തിയ പ്രതിഷേധം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

20/76

അഴിയാക്കുരുക്ക്.... മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച കൊല്ലം നഗരത്തിൽ മാർച്ചും സംഘർഷവും ഒക്കെയുണ്ടായപ്പോൾ ഗതാഗതക്കുരുക്കിലായത് സാധാരണക്കാരാണ്. രാവിലെ പതിനൊന്ന് മണിമുതൽ ഒരു മണിവരെ നഗരം കുരുക്കിലമർന്നു. കളക്ട്രേറ്റ് മുതൽ താലൂക്ക് കച്ചേരിവരെ നീണ്ട ഗതാഗതക്കുരുക്കിന്റെ കാഴ്ച | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/76

ലോക കേരളസഭയുടെ ഭാഗമായി കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ "പ്രവാസ ജീവിതത്തിലെ വെല്ലുവിളികൾ" എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/76

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ പോളിമർ ഇന്സുലേറ്റർ നിർമ്മാണ യൂണിറ്റ്, നവീകരിച്ച സ്റ്റാർട്ടർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/76

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിലെ പോളിമർ ഇന്സുലേറ്റർ നിർമ്മാണ യൂണിറ്റ്, നവീകരിച്ച സ്റ്റാർട്ടർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം താലൂക്ക് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ബസിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ച ജില്ലാ പ്രസിഡന്റ വിഷ്ണു പട്ടത്താനത്തെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

25/76

ഉച്ചയ്ക്ക് പെയ്ത മഴയിൽ നിന്നും രക്ഷപെടാൻ ഹോർട്ടികോർപ്പിന്റെ പഴം, പച്ചക്കറി വിപണന കേന്ദ്രത്തിന് ചുറ്റും കയറിക്കൂടിയവർ. കൊല്ലം കളക്ട്രേറ്റിന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

26/76

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ എറിഞ്ഞ ഇന്റർലോക്ക് കട്ട നെഞ്ചിലേക്ക് വീണ് ബോധം നഷ്ടപ്പെട്ട പോലീസിന്റെ ദ്രുതകർമ്മ സേനാംഗം വിജേഷിനെ ആശുപത്രിയിലേക്ക് മാറ്റുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

27/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

28/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

29/76

എയറിലായ ചെമ്പ്... മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് നേരെ പ്രവർത്തകർ ബിരിയാണിച്ചെമ്പ്‌ എറിഞ്ഞപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

30/76

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ദ്രുതകർമ്മ സേനാംഗത്തിന് നേരെ എറിഞ്ഞ ഇന്റർലോക്ക് കട്ട കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥൻ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

31/76

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കെ. മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

32/76

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌.എഫ്.ഐ. പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

33/76

കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന കുടുംബ സംഗമം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/76

ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യെ തടഞ്ഞ യു.പി.പോലീസ് നടപടിക്കെതിരെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

35/76

നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഓഫീസിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

36/76

നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിൽ പ്രതിയായ സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഓഫീസിൽ പത്രപ്രവർത്തകർക്കുമുന്നിൽ ശബ്ദരേഖ കേൾപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/76

കൊട്ടിയൂർ വൈശാഖോത്സവ സമാപന ദിവസം അക്കരെ കൊട്ടിയൂരിൽ കളഭാഭിഷേകത്തിനു മുന്നോടിയായി മണിത്തറയിൽ ചടങ്ങുകൾ നടത്തിയപ്പോൾ | ഫോട്ടോ: അനീഷ് അഗസ്റ്റിൻ

38/76

കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനം കുറിച്ച് അക്കരെ കൊട്ടിയൂരിൽ തൃക്കലശാട്ടിൻ്റെ ഭാഗമായി നടന്ന കളഭാഭിഷേകം | ഫോട്ടോ: അനീഷ് അഗസ്റ്റിൻ

39/76

തൃശൂർ രാമവർമ്മപുരം മഹിളാ മന്ദിരത്തിലെ അന്തേവാസി പാർവ്വതിയുടെയുടെയും ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്‌സന്റെയും വിവാഹവേളയിൽ വധുവിന്റെ കൈപിടിച്ചു കൊടുക്കുന്ന ജില്ലാ കളക്ടർ ഹരിത വി കുമാർ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

40/76

സ്വർണകടത്ത് കേസിലെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ സായാഹ്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/76

കുടുംബശ്രീയിൽ നടന്ന ലക്ഷങ്ങളുടെ വെട്ടിപ്പ് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

42/76

തിരൂരിൽ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ കമ്മീഷനംഗം ഇ.എം.രാധ പരാതികൾ കേൾക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

43/76

എൽ.ഐ.സി. സ്വകാര്യവത്കരണത്തിനെതിരെ എൽ.ഐ.സി. സംരക്ഷണ സമിതി തിരൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ കൺവെൻഷൻ എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

44/76

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ് പ്രവർത്തകർ തൃശൂർ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിലൂടെ കയറാൻ ശ്രമിക്കുന്ന പ്രവർത്തകൻ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

45/76

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കവടിയാർ കൊട്ടാരവളപ്പിൽ തുടങ്ങിയ പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദിനൊപ്പം രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി, ആദിത്യവർമ, രശ്‌മി വർമ തുടങ്ങിയവർ പച്ചക്കറിതൈകൾ നടുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

46/76

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി യുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

47/76

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി യുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ചിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

48/76

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി യുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

49/76

എൻ.സി.പി. മലപ്പുറം ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പി.കെ ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

50/76

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മലപ്പുറം കളക്ടറേറ്റ് മാർച്ച് പോലീസ് തടയുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

51/76

മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രവർത്തകർ മലപ്പുറത്ത് നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

52/76

കോഴിക്കോട്‌ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാർ അവഗണനക്കെതിരെ ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി നടത്തിയ ഏകദിന ഉപവാസം ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

53/76

എറണാകുളം വൈറ്റില ശ്രീരാമകൃഷ്ണ മഠത്തിൽ തുടങ്ങിയ ഇരുപതാമത് കേരളാ ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ഉദ്‌ഘാടനം ചെയ്യുവാനെത്തിയ ശ്രീരാമകൃഷ്ണ മഠത്തിന്റെയും, രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷൻ ശ്രീമദ് ഗൗതമാനന്ദജി മഹാരാജിനെ സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

54/76

സ്വപ്ന സുരേഷ് പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഓഫീസിൽ പത്രപ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

55/76

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

56/76

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

57/76

തിരുവല്ല ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു.

58/76

അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ചൈൽഡ്ലൈൻ സംഘടിപ്പിച്ച സൈക്കിൾ റാലി സബ് ജഡ്ജ് വി.ജി. അനുപമ ഫ്ലാഗ്ഓഫ് ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

59/76

പാലക്കാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഡിജിറ്റൽ പാലക്കാട് പദ്ധതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

60/76

സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് കലക്‌ട്രേറ്റ് വളപ്പിൽ കയറാൻ ശ്രമിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ/ മാതൃഭൂമി

61/76

കൊല്ലത്ത് നടന്ന കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ/ മാതൃഭൂമി

62/76

വര കടക്കാതെ... കോൺഗ്രസ് പ്രവർത്തകർ പ്രകോപിപ്പിച്ചിട്ടും ശാന്തരായി നിൽക്കുന്ന പോലീസുകാർ. കണ്ണൂർ കലക്ട്രേറ്റിനു മുന്നിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

63/76

കണ്ണൂരിൽ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

64/76

കോട്ടയത്ത് നടന്ന കോൺഗ്രസ് പ്രതിഷേധം | ഫോട്ടോ: ശിവപ്രസാദ്/ മാതൃഭൂമി

65/76

കോട്ടയത്ത് നടന്ന കോൺഗ്രസ് പ്രതിഷേധം | ഫോട്ടോ: ശിവപ്രസാദ്/ മാതൃഭൂമി

66/76

എറണാകുളം കലക്ട്രേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മുരളീകൃഷ്ണൻ/ മാതൃഭൂമി

67/76

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കാസർകോട് നടത്തിയ കളക്ട്രേറ്റ് മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി ന്യൂസ്

68/76

എറണാകുളം കലക്ട്രേറ്റ് മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തപ്പോൾ | ഫോട്ടോ: മുരളീകൃഷ്ണൻ/ മാതൃഭൂമി

69/76

കോൺഗ്രസിന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

70/76

കോൺഗ്രസിന്റെ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

71/76

കണ്ണൂർ കലക്ട്രേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

72/76

പി.എസ്.സി. ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ സംസ്ഥാന പ്രസിഡണ്ട് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി

73/76

കുട്ടനാട് ചിത്തിരക്കായലെ രണ്ടാം കൃഷി വിത ഉദ്ഘാടനം ചെയ്ത് മന്ത്രി ജി ആർ അനിൽ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

74/76

ട്രോളിങ്‌ നിരോധനം നിലവിൽ വരുന്നതിനാൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് കടലിൽ നിന്ന് മടങ്ങുന്ന യന്ത്രവത്‌കൃത മത്സ്യബന്ധന ബോട്ടുകൾ. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്ന് | ഫോട്ടോ: സി. ആർ. ​ഗിരീഷ് കുമാർ / മാതൃഭൂമി

75/76

ട്രോളിങ്‌ നിരോധനം നിലവിൽ വന്നതിനാൽ കൊല്ലം അഷ്ടമുടിക്കായലിലേക്ക് മാറ്റിയിരിക്കുന്ന യന്ത്രവത്‌കൃത മത്സ്യബന്ധന ബോട്ടുകൾ | ഫോട്ടോ: സി. ആർ. ​ഗിരീഷ് കുമാർ / മാതൃഭൂമി

76/76

കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ വനിതാകമ്മിറ്റിയും പോലീസ് സെൽഫ് ഡിഫൻസ് ടീമും ചേർന്ന് കോഴിക്കോട് നടത്തിയ സ്വയംപ്രതിരോധ പരിശീലനക്ലാസ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented