മാര്‍ച്ച് 10 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/47

മാതൃഭൂമി ക്ലബ് എഫ്.എം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച 'ആംപ്ലിഫൈഡ്' സംഗീത പരിപാടി ആസ്വദിക്കാനായി കടപ്പുറത്തെത്തിയവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/47

മാതൃഭൂമി ക്ലബ് എഫ്.എം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച 'ആംപ്ലിഫൈഡ്' സംഗീത പരിപാടിയിൽ പൈനാപ്പിൾ എക്‌സ്പ്രസ് അവതരിപ്പിച്ച പെർഫോമൻസ്‌ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/47

തൃശൂർ കോഴിമാംപറമ്പ് പൂരത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നള്ളിപ്പ്‌ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

4/47

കോഴിക്കോട് സിറ്റി സെയ്ന്റ് ജോസഫ്‌സ് ദേവാലയം തിരുനാളിന് ഫാദർ റെനി ഫ്രാൻസിസ് റോഡ്രിഗസ് കൊടിയേറ്റുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/47

ലയൺസ് ക്ലബും "പാട്ടിന്റെ കൂട്ടുകാരും" ചേർന്ന് കോഴിക്കോട്‌ ടൗൺഹാളിൽ നടത്തിയ "ഹൃദയം പാടും ഗീതങ്ങൾ" ഗാനസന്ധ്യയിൽ പിന്നണി ഗായകരായ സുനിൽ കുമാറും ഗംഗയും പാടുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/47

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആക്ടീവ് കോഴിക്കോടിന്റെ ‘മഹാത്മാവ് തിരിച്ചുവന്നാൽ’ സെമിനാർ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/47

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിനെതിരെ ഗോകുലം കേരളാ എഫ്.സി.യുടെ ലായ് വാങ്ങ് ആദ്യ ഗോൾ നേടുന്നു. മൽസരം 2-0 ന് ഗോകുലം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/47

കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കലശമെഴുന്നള്ളിച്ചെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

9/47

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് കോട്ടയത്ത്‌ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

10/47

സംസ്ഥാന ജലഗതാഗതവകുപ്പിന്റെ 'സീ അഷ്ടമുടി' ബോട്ട്‌ സർവീസ്‌ ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ആന്റണി രാജു, എം. മുകേഷ്‌ എം.എൽ.എ. തുടങ്ങിയവർ ബോട്ടിൽ യാത്ര ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

11/47

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ 'സീ അഷ്ടമുടി' ബോട്ട്‌ സർവീസിന്റെ ഉദ്‌ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. ഗതാഗതവകുപ്പ്‌ മന്ത്രി ആന്റണി രാജു, എം. മുകേഷ്‌ എം.എൽ.എ. തുടങ്ങയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

12/47

ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന അനന്തപുരി മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ ജി.ആർ.അനിലും, ആന്റണി രാജുവും സ്റ്റാളുകൾ സന്ദർശിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/47

ഖാദി വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച സൂചനാസമരം സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/47

ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രത്തിലെ വേലയുടെ ഭാഗമായുള്ള കോളനി വേല എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

15/47

ഒലവക്കോട് ചന്ദനഭഗവതി ക്ഷേത്രത്തിലെ വേലയുടെ ഭാഗമായുള്ള അത്താണിപ്പറമ്പ് ദേശം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/47

സ്ഥലം മാറിപോകുന്ന ആലപ്പുഴ കലക്ടർ കൃഷ്ണ തേജയ്ക്ക് ആദരം അർപ്പിച്ച് കലവൂർ സ്വദേശി അഖിൽ ശ്രീകുമാർ ബീച്ചിൽ സാൻഡ് ആർട്ടിൽ തീർത്ത ചിത്രം കണ്ട് നിൽക്കുന്ന കലക്ടർ | ഫോട്ടോ: സി.ബിജു / മാതൃഭൂമി

17/47

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് മുണ്ടക്കയത്ത്‌ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

18/47

ആടാം...പാടാം... എടപ്പാൾ പോട്ടൂർ മോഡേൺ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന കബ് ബുൾ ബുൾ ഉത്സവത്തിൽ നാടൻപാട്ടിനൊപ്പം നൃത്തമാടുന്ന കൂട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/47

സവാക് ആലപ്പുഴയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സി.കെ.ചെല്ലപ്പന്‍ അവാര്‍ഡ് മുന്‍മന്ത്രി ജി.സുധാകരന്‍ കരിവള്ളൂര്‍ മുരളിക്ക് നല്‍കുന്നു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ സമീപം. | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/47

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ചങ്ങനാശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

21/47

സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ചങ്ങനാശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റന്‍ എം.വി.ഗോവിന്ദന്‍ സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

22/47

സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച തിനെ തുടർന്ന് പോലീസുമായുണ്ടായ കയ്യാങ്കളി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/47

സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായുണ്ടായ കയ്യാങ്കളി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/47

സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ നടത്തിയ ശ്രമം തടയുന്ന വനിതാ പോലീസുദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/47

സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/47

ഈ മാസം ഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യചിഹ്നം വീരയ്‌ക്കൊപ്പം കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും ബോക്സിംഗ് താരങ്ങളും | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

27/47

ഖാദി എക്സ്പോ കണ്ണൂരിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/47

ഖാദി ഗ്രാമ വ്യവസായ കമ്മീഷനും കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ചേർന്ന് കണ്ണൂരിൽ നടത്തുന്ന ഖാദി എക്സ്പോ ഉദ്ഘാടനം ചെയ്ത ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന് ജക്കാർഡ് പരിചയപ്പെടുത്തുന്ന ഖാദി സ്റ്റേറ്റ് ഡയറക്ടർ സി.എ. ആണ്ടവൻ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/47

ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനം പത്മശ്രീ ജേതാവ് എസ്.ആർ.ഡി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/47

വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി. ആൻഡ് എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ എത്തിയ വിദ്യാർത്ഥിനികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/47

വെള്ളിയാഴ്ച ആരംഭിച്ച ഹയർസെക്കണ്ടറി പരീക്ഷയ്ക്കായി തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി. ആൻഡ് എച്ച്.എസ്.എസ്. ഫോർ ഗേൾസിൽ എത്തിയ വിദ്യാർത്ഥിനികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/47

സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കെ.മുരളീധരൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/47

കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പി.കെ. ഗോപനെ സ്ഥാനമൊഴിയുന്ന സാം കെ. ഡാനിയേൽ അഭിനന്ദിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

34/47

കൊല്ലം പുതിയകാവ്‌ ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച്‌ റെയിൽവേ സ്റ്റേഷനിൽ തയ്യാറാക്കുന്ന പൊങ്കാല നിവേദ്യം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

35/47

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

36/47

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ പുരോഗതികൾ വിലയിരുത്താൻ മന്ത്രിമാരായ എം.ബി രാജേഷ്, പി രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

37/47

തൃശ്ശൂർ ചേറൂരിൽ ഇവന്റ് മാനേജ്‌മെന്റ് ഗോഡൗണിന് തീപിടിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

38/47

ഖാദി കമ്മീഷന്റെ തേൻ കർഷകശില്‌പശാല കണ്ണൂർ മഹാത്മാ മന്ദിരത്തിൽ മേയർ ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/47

കേരള പോലീസ് അസോസിയേഷൻ ജോർജ്ജ് ഫ്രാൻസിസ് പഠന കേന്ദ്രം കണ്ണൂർ സിറ്റിയിലെ പോലീസുകാർക്കായി നടത്തിയ പരിശീലന പരിപാടി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/47

വനിതാ സംവരണ ബിൽ ആവശ്യപ്പെട്ട്‌ ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര ധർണ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

41/47

കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ കൃത്രിമ കാൽ നിർമ്മാണ പരിപാടി വി.ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/47

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ രാഷ്‌ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

43/47

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ രാഷ്‌ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

44/47

പാലക്കാട്‌ കിണാശ്ശേരി ചേർമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ വേല എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

45/47

കണ്ണൂർ സവിത ഫിലിം സിറ്റിയിൽ നടന്ന 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' എന്ന സിനിമയുടെ പ്രിവ്യൂ ചടങ്ങിൽ സംവിധായകൻ ജയരാജ് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു. ചിത്രത്തിന്റെ കഥാകൃത്ത് ടി.പദ്മനാഭൻ, മന്ത്രി വി.എൻ. വാസവൻ, മേയർ ടി.ഓ. മോഹനൻ, കെ.വി. സുമേഷ് എം.എൽ.എ., സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, എം.വി.ജയരാജൻ തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

46/47

പ്രതീകാത്മകചിത്രം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി (File Photo)

47/47

വർണ്ണങ്ങൾ വിതറി... പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur

38

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


tvm

33

മേയ് ആറ് ചിത്രങ്ങളിലൂടെ

May 6, 2023

Most Commented