ഒക്ടോബര്‍ 10 ചിത്രങ്ങളിലൂടെ


1/60

അഹമ്മദാബാദിലെ റിവർ ഫ്രണ്ടിൽ നടന്ന ദേശീയ ഗെയിംസിലെ 500 മീറ്റർ കയാക്ക് 4 ൽ സ്വർണത്തിലേക്ക് കുതിച്ചെത്തിയ കേരളത്തിൻ്റെ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, ജി.പാർവതി, അലീന ബിജു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/60

അഹമ്മദാബാദിലെ റിവർ ഫ്രണ്ടിൽ നടന്ന ദേശീയ ഗെയിംസിലെ 500 മീറ്റർ കയാക്ക് 4 ൽ സ്വർണത്തിലേക്ക് കുതിച്ചെത്തുന്ന കേരളത്തിൻ്റെ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, ജി.പാർവതി, അലീന ബിജു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/60

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ പങ്കെടുക്കാനെത്തിയ പാലക്കാട് ഗവ. മോയൻ എൽ.പി. സ്കൂളിലെ കുട്ടികൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

4/60

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ പങ്കെടുക്കാനെത്തിയ മുത്തശ്ശിമാർ സ്റ്റാളിൽ നിന്ന് വാങ്ങിയ ഐസ്ക്രീം ആസ്വദിച്ചു കഴിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

5/60

പാലക്കാട്ട് നടക്കുന്ന മാതൃഭൂമി കാർഷികമേളയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ മേളയിലെ ചിത്രപ്രദർശനം നോക്കിക്കാണുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/60

പാലക്കാട്‌ നടക്കുന്ന മാതൃഭൂമി കാർഷികമേളയിൽ മട്ടന്നൂർ ശങ്കരൻകുട്ടിയെ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പൊന്നാടയണിയിക്കുന്നു. രമ്യാ ഹരിദാസ് എം.പി സമീപം | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

7/60

മാതൃഭൂമി കാർഷികമേളയുടെ ഭാഗമായുള്ള കലാ സന്ധ്യയിൽ ആലത്തൂർ എം.പി. രമ്യ ഹരിദാസ് പാടുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

8/60

മാതൃഭൂമി കാർഷിക മേളയുടെ 4-ാം ദിനത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയും പ്രകാശ് ഉള്ള്യേരിയും ചേർന്നവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക് | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

9/60

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിലെ സംഗീത പരിപാടിയുടെ സദസ്സ്‌ | ഫോട്ടോ: പി. പി. രതീഷ്‌ / മാതൃഭൂമി

10/60

വാചാലം... കണ്ണൂർ ജില്ലാ ബധിര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കാരക്കുണ്ട് ഡോൺ ബോസ്കോ ബധിര സ്‌കൂൾ ടീം കൈകൾ വിടർത്തി ആഹ്ളാദം പങ്കിടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/60

സൂര്യ നൃത്ത സംഗീതോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം എ.കെ.ജി. സെന്റർ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര താരം ശോഭന അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/60

പി.എൻ.പണിക്കർ ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണയോഗത്തിൽ മന്ത്രി ആന്റണി രാജു സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/60

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിക്ക് ഐക്യദാർഢ്യവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/60

പട്ടിക വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വീട്, ഭൂമി തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/60

ലോക മാനസിക ആരോഗ്യദിനത്തോടനുബന്ധിച്ച് കോഴിക്കോട്ട്‌ നടന്ന പൊതുജന ബോധവൽക്കരണ പരിപാടി കെ.കെ.രമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/60

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

17/60

ആധുനിക സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ഹൈഡ്രോ ഗ്രാഫിക് സർവേ വകുപ്പ് പ്രതിനിധികൾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഡിജിപിഎസ് സർവേ നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/60

എം മാസ്റ്റേഴ്‌സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ശിഷ്യശ്രേഷ്ഠാ പുരസ്‌കാരങ്ങളുടെ വിതരണോദ്‌ഘാടനം പത്തനംതിട്ടയിൽ ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/60

പാലക്കാട്‌ മാതൃഭൂമി കാർഷിക മേളയോടനുബന്ധിച്ച് കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി സഹകരണവും സെമിനാർ മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

20/60

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ''രക്ഷകർത്താക്കൾ അറിയേണ്ടവ'' പത്തനംതിട്ട മാർത്തോമാ ഹയർസെക്കന്ററി സ്‌കൂളിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/60

പുരുഷവിഭാഗം 4x400 റിലേയിൽ ഒന്നാം സ്ഥാനം നേടിയ വെട്ടിക്കവല സ്‌പോർട്‌സ് ഹബ്ബ് അക്കാദമിയിലെ ശ്യാം സെൽവിറ്റ്, ജെയ്‌സൺ പി.ജെയിംസ്, ശ്രീറാം വി.യു., രാഹുൽ എസ്. എന്നിവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/60

കൊല്ലം ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോ (വനിതാവിഭാഗം) ഒന്നാംസ്ഥാനം നേടിയ തങ്കശ്ശേരി ഇൻഫന്റ് യൂത്ത് ക്ലബിലെ റബേക്ക ഫ്രാൻസിസ് സേവ്യർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

23/60

കൊല്ലം ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോ (പുരുഷവിഭാഗം) ഒന്നാം സ്ഥാനം നേടിയ തങ്കശ്ശേരി ഇൻഫന്റ് യൂത്ത് ക്ലബിലെ അഫ്രീദി എം.എൻ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/60

കൊല്ലം ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ വനിതാവിഭാഗം ലോങ് ജംപിൽ ഒന്നാംസ്ഥാനം നേടിയ പുനലൂർ എസ്.എൻ.കോളേജിലെ ഫാത്തിമ എസ്.യു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/60

കൊല്ലം ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ പുരുഷവിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐ.യിലെ ശ്യാം മോഹന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/60

കൊല്ലം ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗം 4x400 റിലേയിൽ ഒന്നാംസ്ഥാനം നേടിയ വെട്ടിക്കവല സ്‌പോർട്‌സ് ഹബ്ബ് അക്കാദമിയിലെ നിവേദ് എസ്., ഹെറോൺ സിബി മാത്യു, വിഷ്ണു എസ്., കാർത്തിക് എ.ടി. എന്നിവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/60

നിരാഹാരം നടത്തുന്ന ദയാബായിയുടെ ജീവൻ രക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് കോഴിക്കോട്ട്‌ നടന്ന പ്രതിഷേധകൂട്ടായ്മയിൽ സി.ആർ.നീലകണ്ഠൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/60

താങ്കൾ വിളിക്കുന്ന നമ്പർ... സ്ത്രീകൾക്ക് അടിയന്തിരപോലീസ് സഹായം ആവശ്യമെങ്കിൽ ബന്ധപ്പെടാനായി നൽകിയിരിക്കുന്ന നമ്പറുകളാണിവ. വനിതാ ഹെൽപ്പ്‌ലൈൻ, വനിതാ സെൽ എന്നീ നമ്പറുകൾ പകുതിയും നശിപ്പിച്ച നിലയിലാണ്. മലപ്പുറം കുന്നുമ്മലിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

29/60

മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റിനകത്തെ ടാക്‌സി സ്റ്റാന്റിന്റെ മേൽക്കൂര തകർന്ന നിലയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

30/60

കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്ററേഴ്‌സ്‌ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി കണ്ണൂരിൽ നടന്ന വിളംബര ജാഥ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/60

മാഹി - തലപ്പാടി ദേശീയ പാത നിർമ്മാണ പുരോഗതി വീക്ഷിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

32/60

അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ കൂട്ടധർണ്ണ യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/60

പട്ടിക വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും വീട്, ഭൂമി തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/60

എല്ലാവർക്കും വീട്, ഭൂമി തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് മുൻ മന്ത്രി എ.കെ.ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

35/60

തൃശൂരിൽ അയനം സാംസ്‌കാരിക വേദി നടത്തിയ സി.വി. ശ്രീരാമൻ സ്മൃതി ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

36/60

സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോകുന്നതിനിടയിൽ വടക്കഞ്ചേരിയിൽ വെച്ച് കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച്‌ 4 വിദ്യാർഥികളും, അധ്യാപകനുമടക്കം 5 പേരുടെ മരണത്തിനിടയായാക്കിയ വാഹനാപകടത്തിനു ശേഷം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ തുറന്നപ്പോൾ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനികളായ എലിസബ യും, പവിത്രയും തൊട്ടടുത്ത പള്ളിയിൽ പ്രാർഥിച്ചശേഷം ക്ലാസ്സിലേക്ക് പോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

37/60

പാലക്കാട്‌ മാതൃഭൂമി കാർഷികമേളയിൽ പെർഫ്യൂം ബാൻഡ് അവതരിപ്പിച്ച സംഗീത സന്ധ്യ കാണാനെത്തിയവരുടെ തിരക്ക് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/60

പാലക്കാട്‌ മാതൃഭൂമി കാർഷികമേളയിൽ പെർഫ്യൂം ബാൻഡ് അവതരിപ്പിച്ച സംഗീത സന്ധ്യ ആസ്വദിക്കുന്നവർ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/60

പാലക്കാട്‌ മാതൃഭൂമി കാർഷികമേളയിൽ പെർഫ്യൂം ബാൻഡ് അവതരിപ്പിച്ച സംഗീത സന്ധ്യ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/60

കേരള കർഷകസംഘം നടത്തിയ പാലക്കാട്‌ കളക്ട്രേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/60

കോട്ടയത്ത് ആരംഭിച്ച ബി ജെ പി സംസ്ഥാന ഭാരവാഹി യോഗം പ്രകാശ് ജാവ്‌ദേക്കർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

42/60

കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പൂർവവിദ്യാർഥി കൂടിയായ കെ.വി. വിവേക് ഐ.എ.എസ്. കുട്ടികളുമായി സംവദിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

43/60

കോട്ടയത്ത് ആരംഭിച്ച ബി ജെ പി സംസ്ഥാന ഭാരവാഹി യോഗം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

44/60

പാലക്കാട് നടക്കുന്ന മാതൃഭൂമി കാർഷിക മേളയിൽ സംഘടിപ്പിച്ച കുട്ടി കർഷക സംഗമത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിസാം സംസാരിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

45/60

ദേശീയ ഗെയിംസിൽ കനോയിങ്ങിൽ 500 മീറ്ററിൽ സ്വർണം നേടിയ കേരളത്തിൻ്റെ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാർവതി, അലീന ബിജു എന്നിവർ | ഫോട്ടോ: ബി. കെ. രാജേഷ്‌ / മാതൃഭൂമി

46/60

ദേശീയ ഗെയിംസിൽ വനിതകളുടെ 500 മീറ്റർ ഡബിൾസിൽ സ്വർണം നേടിയ മേഘ പ്രദീപും അക്ഷയ സുനിലും | ഫോട്ടോ: ബി. കെ. രാജേഷ്‌ / മാതൃഭൂമി

47/60

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ് ആലപ്പുഴ ജില്ലാ ബാങ്കിന് മുനിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

48/60

കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ ഗൊദാർദ് അനുസ്മരണ പ്രഭാഷണം എഴുത്തുകാരൻ എൻ.ശശിധരൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/60

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ സാമുവൽ ആറോൻ അനുസ്മരണം കണ്ണൂരിൽ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/60

കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

51/60

കണ്ണാണ് അമ്മ ... ലോക മാനസികാരോഗ്യ ദിനത്തിൽ കോതമംഗലം പീസ് വാലി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കായി കൊച്ചി വാട്ടർ മെട്രോയിലെ യാതക്കായി എത്തിയ 90 വയസ്സുകാരി പാറുക്കുട്ടി 60 വയസ്സായ തന്റെ അന്ധയായ മകൾ ഓമനയ്ക്ക് കായൽ കാഴ്ചകൾ പറഞ്ഞുകൊടുക്കുന്നു. കൊച്ചി മെട്രോയുടെ സഹകരണത്തോടെ ആയിരുന്നു കായൽ യാത്ര | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

52/60

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

53/60

മോട്ടോർ ട്രാൻസ്പോർട്ട് വർക്കേർസ്‌ കോൺഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

54/60

ബി ജെ പി കോർ കമ്മിറ്റി യോഗം കോട്ടയത്ത്‌ ആരംഭിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

55/60

മാതൃഭൂമി കാർഷിക മേളയിൽ 'ക്ഷീരമേഖലയിലെ പ്രതിസന്ധികളും സാധ്യതകളും' സെമിനാർ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

56/60

വിടപറഞ്ഞ കാസർകോട് അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

57/60

കാസർകോട് അനന്തപുരം അന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിടപറഞ്ഞ മുതല ബബിയക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്ന യുവാക്കൾ | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

58/60

കാറുകൾ തമ്മിലിടിച്ച് അപകടമുണ്ടായ റോഡിൽ പരന്ന ഓയിൽ അഗ്നിരക്ഷാ സേന എത്തി മണൽ വിതറി വാഹനങ്ങൾ തെന്നുന്നത് ഒഴിവാക്കാനുള്ള ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

59/60

കണ്ണൂർ മുണ്ടയാട് ഞായറാഴ്ച അർദ്ധരാത്രിയിലുണ്ടായ അപകടത്തിൽ തകർന്ന കാറുകൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

60/60

ദേശീയ ഗെയിംസ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ കര്‍ണ്ണാടകക്കെതിരെ കേരളത്തിന്റെ പി. അജീഷ് രണ്ടാം ഗോള്‍ നേടുന്നു.മത്സരം 2-0 ന് വിജയിച്ച് കേരളം ഫൈനലില്‍ കടന്നു| ഫോട്ടോ: കെ.കെ സന്തോഷ് \മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented