മേയ് 28 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/30

മാതൃഭൂമി ക്ലബ്ബ് എഫ്.എം 'ഷഹബാസ് പാടുന്നു' സംഗീത നിശയിൽ ഷഹബാസ് അമൻ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/30

തിരുവനന്തപുരത്തെത്തിയ ഓസ്‌കാർ ജേതാവ് എം.എം.കീരവാണിയെ മന്ത്രി വി.ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

3/30

വല്യത്ത് പ്രൊഡക്ഷൻസ് എന്ന സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ ഉദ്ഘാടനത്തിനും ബേബി ജോൺ വല്യത്ത് സംവിധാനം ചെയ്യുന്ന 'മജീഷ്യൻ' എന്ന മലയാള സിനിമയുടെ ലോഞ്ചിനുമായി തിരുവനന്തപുരത്തെത്തിയ ഓസ്‌കാർ ജേതാവ് എം.എം.കീരവാണി പ്രിയപ്പെട്ട മലയാള സിനിമാ ഗാനം ആലപിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

4/30

വല്യത്ത് പ്രൊഡക്ഷൻസ് എന്ന സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ ഉദ്ഘാടനത്തിനും ബേബി ജോൺ വല്യത്ത് സംവിധാനം ചെയ്യുന്ന 'മജീഷ്യൻ' എന്ന മലയാള സിനിമയുടെ ലോഞ്ചിനുമായി തിരുവനന്തപുരത്തെത്തിയ ഓസ്‌കാർ ജേതാവ് എം.എം.കീരവാണി നടൻ ഗിന്നസ് പക്രുവിനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/30

ഫെഡറേഷൻ ഓഫ് റെസിഡൻ്റ്സ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച നല്ല വീട് നല്ല നാട് അവാർഡ് വിതരണ ചടങ്ങ് മേയർ ടി. ഓ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

6/30

വേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് വ്യാഴാഴ്ച സ്കൂളുകൾ തുറക്കും. ഞായറാഴ്ച വൈകിട്ട് കൊല്ലം ബീച്ചിൽ കുതിരസവാരി ആസ്വദിക്കുന്ന കുട്ടികൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

7/30

കൊല്ലത്ത് ഫോസ്റ്റർ കെയർ സംഗമവും ബാലനീതി പുരസ്കാര വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

8/30

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികൾ കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

9/30

ജനവാസമേഖലയിലിറങ്ങിയ കാട്ടാനയും കുട്ടിക്കൊമ്പനും, വനംവകുപ്പ് ജീവനക്കാർ പടക്കംപൊട്ടിച്ചതിനെത്തുടർന്ന് റെയിൽവേട്രാക്ക് മറികടന്ന് കാട്ടിലേക്കോടുന്നു. മലമ്പുഴ ആറങ്ങോട്ടുകുളമ്പ് ഊറോലിക്കാടിനുസമീപത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/30

ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാടും ആവിഷ്കാര സംഘടനയും ചേർന്ന് പാലക്കാട് കൊപ്പം ലയൺസ് സ്കൂളിൽ സംഘടിപ്പിച്ച നൃത്ത പരിപാടിയിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/30

പാലക്കാട് നൂറണി ശാരദ ശങ്കര മണ്ഡപത്തിൽ നടന്ന കേരള ബ്രാഹ്മണസഭ ധർമ്മ ശ്രേഷ്ഠ പുരസ്കാര വിതരണ ചടങ്ങ് ആത്മീയാചാര്യൻ നൊച്ചൂർ വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/30

പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ സ്ഥാപിച്ച എ.ഐ ക്യാമറ കാടുമൂടിക്കിക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ എ.ഐ ക്യാമറ ഉപയോഗിച്ച് പിഴ ചുമത്തി തുടങ്ങുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/30

കൊച്ചിയിൽ ശ്രീനാരായണ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പന്തി ഭോജനത്തിന്റെ 100 വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്‌ഘാടനത്തിനെത്തിയ കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ വേദിയിലേക്ക് ആനയിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

14/30

എല്‍.ജെ.ഡി.തൃശ്ശൂര്‍ ജില്ലാ കമ്മറ്റി നടത്തിയ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ നിന്ന്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/30

പാലക്കാട് ടാെലന്റ്സ് ഫുട്ബോൾ അക്കാദമി വാർഷിക പരിപാടി കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

16/30

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടന്ന എം.പി.വിരേന്ദ്രകുമാർ അനുസ്മരണത്തിൽ പ്രശാന്ത് ഭൂഷൺ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

17/30

ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിലെ സമരസ്ഥലത്തുനിന്നും ഗുസ്തിക്കാരുടെ എല്ലാ പന്തലുകളും നീക്കം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/30

ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നിന്ന് പാർലമെന്റിലേക്ക് ​ഗുസ്തിക്കാർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

19/30

ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ​ഗുസ്തിക്കാരെ അറസ്റ്റു ചെയ്തു നീക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

20/30

ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നിന്ന് പാർലമെന്റിലേക്ക് ഗുസ്തിക്കാർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

21/30

സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻമാരായ കണ്ണൂർ ജില്ലയിലെ കുട്ടികൾക്കും കോച്ചിനും മാനേജർക്കും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വോളിബാൾ അസോസിയേഷൻ നൽകിയ സ്വീകരണം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

22/30

അഡ്വ പ്രശാന്ത് ഭൂഷൺ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

23/30

എൻ.എഫ്.പി.ഇ. കണ്ണൂർ ഡിവിഷൻ സമ്മേളനം കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

24/30

കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ കേരള കണ്ണൂർ ജില്ലാ സമ്മേളനം മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

25/30

കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

26/30

കോഴിക്കോട് കോശവമേനോൻ ഹാളിൽ പ്രശാന്ത് ഭൂഷൺ എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

27/30

ജനശ്രീ സുസ്ഥിര വികസന മിഷൻ കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഏകദിന ശിൽപശാല ചെയർമാൻ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

28/30

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് നടത്തുന്ന സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്ന കണ്ണൂർ മുൻസിപ്പൽ സ്കൂളിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

29/30

കണ്ണൂർ കോർപ്പറേഷൻ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/30

പത്തനംതിട്ടയില്‍ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yes Quiz Me

2

ഒക്ടോബർ 01 ചിത്രങ്ങളിലൂടെ

Oct 1, 2023


Kannur

35

സെപ്റ്റംബർ 30 ചിത്രങ്ങളിലൂടെ

Sep 30, 2023


tvm

26

സെപ്റ്റംബർ 27 ചിത്രങ്ങളിലൂടെ

Sep 27, 2023


Most Commented