
ഉദ്ഘാടനത്തിനു മുമ്പായി ദീപാലംകൃതമായ പുതിയ പാർലമെന്റ് മന്ദിരം | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
ഉദ്ഘാടനത്തിനു മുമ്പായി ദീപാലംകൃതമായ പുതിയ പാർലമെന്റ് മന്ദിരം | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി
എൽ ജെ ഡി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണ റാലിയുടെ ഭാഗമായി നടന്ന വിളംബര ജാഥ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ വി.അബ്ദുള്ള അനുസ്മരണത്തിനും, പരിഭാഷാ പുരസ്ക്കാര സമർപ്പണത്തിനും എത്തിയ എം.ടി.വാസുദേവൻ നായരെ ഉമ്മി അബ്ദുള്ളയും, ലെയ്‌ല കമാലുദീനും ചേർന്ന് വേദിയിലേക്ക് സ്വീകരിക്കുന്നു. ഡോ.സി.രാജേന്ദ്രൻ, ഡോ.എം.എം.ബഷീർ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് ഡി.സി.സി.യിൽ നടന്ന ജവഹർലാൽ നെഹ്റു അനുസ്മരണം കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് എസ്.കെ.പൊറ്റെക്കാട്ട് ഹാളിൽ ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെയും, ഓഫീസേഴ്സ് കോൺഗ്രസിന്റെയും അഖിലേന്ത്യാ സമ്മേളനം എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. കെ രാജീവ്, ഒ.പി. ശർമ്മ, പ്രകാശ് സോണി, ആർ.കെ. ചാറ്റർജി, രാമചന്ദ്ര കുന്ദിയ, ആർ. ചന്ദ്രശേഖരൻ, കെ. അനന്തൻ നായർ, അഭിജിത്ത് എ.ആർ എന്നിവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
വനിതാ ലീഗ് സംസ്ഥാന കൗൺസിൽ യോഗം കോഴിക്കോട് ലീഗ് ഹൗസിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കേരള കർഷക യൂണിയൻ (എം) നേത്യത്ത്വത്തിൽ തിരുവനന്തപുരത്ത് ഫോറസ്റ്റ് ഹെഡ് ക്വോർട്ടേഴ്സിന് മുന്നിൽ വളർത്തുമൃഗങ്ങളുമായി നടത്തിയ പ്രതിക്ഷേധ ധർണ്ണ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പത്തനംതിട്ടയില്‍ നടന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കേരള ടാക്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം എം. കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. സൂര്യ അബ്ദുള്‍ ഗഫൂര്‍, പി. ദിവാകരന്‍, വി.സുനില്‍ കുമാര്‍, പി.എസ്. ജോസഫ്, ബി.എല്‍. രാജേഷ്, യു.കെ. ദാവൂദ്, ശ്രീധര പാര്‍ത്ഥസാരഥി, വി.ആര്‍. സുധീഷ്, എസ്. വിജയന്‍ ആചാരി തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ (മാ) നേതൃത്വത്തില്‍ കീ ബോര്‍ഡ് കലാകരന്‍ എം. ഹരിദാസിനെ ആദരിക്കുന്ന 'ഹരിമുരളീരവം' ചടങ്ങില്‍ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് പാടുന്നു. കോഴിക്കോട് പപ്പന്‍, നയന്‍ ജെ.ഷാ, കെ. സലാം, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡോ. ഫസല്‍ ഗഫൂര്‍,എം.ഹരിദാസ് തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ് / മാതൃഭൂമി
ഒ.എൻ.വി.യുവസാഹിത്യ പുരസ്‌കാരം രാഖി ആർ.ആചാരിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നൽകുന്നു. കവി പ്രഭാവർമ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഒ.എൻ.വി.യുവസാഹിത്യ പുരസ്‌കാരം നീതു സി.സുബ്രമണ്യന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ നൽകുന്നു. കവി പ്രഭാവർമ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഒ.എൻ.വി.സാഹിത്യ പുരസ്‌കാരം സി.രാധാകൃഷ്ണന് തിരുവനന്തപുരത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ നൽകുന്നു. പ്രൊഫ.വി.മധുസൂദനൻ നായർ, ഡോ.ജോർജ് ഓണക്കൂർ, അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ, രാജീവ് ഒ.എൻ.വി, ജി.രാജ്‌മോഹൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സമസ്ത കേരള വാര്യര്‍ സമാജം കേന്ദ്ര വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം തൃശൂരിൽ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കുടുംബശ്രീ പത്തനംതിട്ട ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ മണവാട്ടിയായിരുന്ന മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഗീതാ കുര്യാക്കോസ് കൂട്ടുകാരികളുടെ കളിതമാശയിൽ നാണം കൊണ്ടപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
തപസ്യ കലാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ മാടമ്പ് സ്മാരക പുരസ്‌കാരം സംവിധായകന്‍ ജയരാജിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചാത്തനാത്ത് അച്ച്യുതനുണ്ണിയും ചേര്‍ന്ന് സമ്മാനിക്കുന്നു. എ.പി. അഹമ്മദ്, പി.ജി. ഹരിദാസ്, ആഷാ മേനോന്‍ തുടങ്ങിയവര്‍ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കേരള പരവർ സർവ്വീസ് സൊസൈറ്റിയുടെ നാൽപത്തിമൂന്നാം സംസ്ഥാന വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുന്നു. വി. ജോയി എം.എൽ.എ., സംസ്ഥാന പ്രസിഡന്റ് പി.കെ. ശശിധരൻ, റിട്ടയേർഡ് ജഡ്‌ജ് കെ.വി. ഗോപികുട്ടൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കൊല്ലം ഡീസന്റ് മുക്ക് വെട്ടിലതാഴത്ത് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയ റോഡ് റോളർ | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
അമ്പലപ്പുഴ എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കുമാരനാശന്റെ നൂറ്റിഅമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ദീപകാഴ്ച കിടങ്ങാംപറമ്പില്‍ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെംബര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കേരള അഡ്വർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന പൊതുസമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മധുപാലിൻറെ ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ എന്ന പുസ്‌തകം ടി ഡി രാമകൃഷ്ണൻ മനോജ് വെങ്ങോലക്ക് നൽകി പ്രകാശനം ചെയ്യുന്നു, കലാ സജീവൻ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
എം.ജി സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഡോ സാബു തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ പടിയിറങ്ങും മുൻപ് മഹാത്മാ ഗാന്ധിജിയുടെ പ്രതിമയുടെ മുന്നിൽ പ്രാർത്ഥനാ നിരതനായപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാംപിൻറെ സംഘാടക സമിതി രൂപീകരണ യോഗം കൊല്ലത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
പാലക്കാട് ഡി.സി.സിയിൽ നടന്ന ജവഹർലാൽ നെഹ്രു അനുസ്മരണത്തിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല എം.എൽ.എ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി പാലക്കാട് അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച സായാഹ്ന ധർണ്ണ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പദവിയിൽ നിന്നും വിരമിക്കുന്ന സാബു തോമസ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
എറണാകുളത്ത് ആർദ്ര ദർശനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
മഹിളാ മോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട് കളക്ടറേറ്റ് ധർണ്ണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
കൊല്ലം എ ആർ ക്യാംപിൽ ജില്ലാ പോലീസ് സൊസൈറ്റിയുടെ സ്കൂൾ മാർക്കറ്റിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കമ്പത്ത് വിരണ്ടോടിയ അരിക്കൊമ്പനിൽ നിന്നും രക്ഷ നേടാൻ തമിഴ്നാട് പോലീസ് ഒരുക്കിയ സുരക്ഷ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
സെൽഫ് ഫിനാൻസിംഗ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ കേരള കേന്ദ്ര സർവ്വകലാശാല റജിസ്റ്റാർ എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
വേൾഡ് വിതൗട്ട് വാർ ആൻഡ് വയലൻസ് കേരള കോർഡിനേഷൻ ടീം കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സീറോ വയലൻസ് മൈൻഡ്‌സെറ്റ് പരിപാടിയുടെ സമാപന യോഗം കളക്ട്ർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ദ്വിദിന നേതൃത്വ ശിബിരത്തിലെ "ഇന്ത്യൻ ജനാധിപത്യത്തിന് മേൽ ഫാസിസത്തിന്റെ അധിനിവേശം" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിഭാഷകനും, എഴുത്തുകാരനുമായ ആശിഷ് ഖേതൻ സംസാരിക്കുന്നു. ബീന പൂവത്തിൽ, പി. സരിൻ, ശ്വേതാ ഭട്ട്, അബ്ദുൽ ഹാരിസ്, എം.കെ. മുനീർ, പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഇടതു ഭരണത്തിനെതിരെ മഹിളാ മോർച്ച ആലപ്പുഴ കളട്രേറ്റിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഫ്രൊ: വി.ടി രമ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
മാതൃഭൂമിയും നീറ്റ് ഇന്ത്യ അക്കാഡമിയും ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട്സും ചേർന്ന് എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ കണ്ണൂരിൽ സംഘടിപ്പിച്ച നെഹ്റു അനുസ്മരണത്തിൽ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
ഏഴിമല നാവിക അക്കാഡമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശ്രീലങ്കൻ നാവികസേനമേധാവി വൈസ് അഡ്മിറൽ പ്രിയങ്ക് പരേര ഏഴിമല നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ഡി.സി.സി.യിൽ നടന്ന ജവാഹർ നെഹ്റു അനുസ്മരണം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
പാലക്കാട് ശ്രീ കുറുമ്പ ട്രസ്റ്റിൻ്റെ സാമൂഹ്യ ഭവന പദ്ധതി കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
മഹിളാ മോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കാസർകോട് ടൗൺ ഹാളിൽ ആരംഭിച്ച കരുതലും കൈതാങ്ങും താലൂക്ക് തല അദാലത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി
ഏഴിമലയിൽ പുതിയ നാവികസേനാംഗങ്ങൾ പ്രസിഡന്റിന്റെ പതാകയെ വണങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പൊന്നാനി എം.ഇ.എസ്. കോളേജിൽ നടന്ന കാലിക്കറ്റ് സർവ്വകലാശാല സി. സോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഗഗനാ ഗംഗാധരൻ, എം.സി.ടി. ലോ കോളേജ്, മേൽമുറി, മലപ്പുറം | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..