മാര്‍ച്ച് 18 ചിത്രങ്ങളിലൂടെ


1/48

കണ്ണൂർ ഇ.കെ. നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി സംഘടിപ്പിച്ച 'ഡ്രീം വേവ്' ദേശീയ തല കൈത്തറി ഫാഷൻ ഷോ മത്സരത്തിൽ നിന്ന് |ഫോട്ടോ: റിഥിൻ ദാമു /മാതൃഭൂമി

2/48

സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ സമ്മേളന നഗരിയിലേക്ക് ജാഥാ ക്യാപ്റ്റൻ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.എം.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തുറന്ന വാഹനത്തിലെത്തുന്നു. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി

3/48

സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടന്ന സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും,സി.പി.എം.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ജാഥാ അംഗങ്ങളായ സി.എസ് .സുജാത,പി.കെ.ബിജു,ജയ്ക് സി.തോമസ്,കെ.ടി.ജലീൽ എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ് /മാതൃഭൂമി

4/48

മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് നൽകിയ സ്വീകരണത്തിൽ നിന്ന് | ഫോട്ടോ: കൃഷ്ണപ്രദീപ് /മാതൃഭൂമി

5/48

സിറ്റി പോലീസിന്റെ ഇരുചക്രവാഹന പട്രോളിങ് സംഘമായ 'സിറ്റി ടസ്‌കേഴ്‌സി'ന്റെ ഫ്‌ളാഗ്ഓഫ് പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനും സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി /മാതൃഭൂമി

6/48

തിരൂർ-പൊന്നാനി പുഴയോരത്ത് തിരൂർനഗരസഭ നടത്തിയ അനധികൃത മരംവെട്ടില്‍ പ്രതിഷേധിച്ച് നഗര കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോകുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി /മാതൃഭൂമി

7/48

തിരൂർ നഗരസഭ അനധികൃതമായി മരം വെട്ടിമാറ്റി തിരൂർ പൊന്നാനി പുഴയിലിട്ട പ്രദേശം സി.പി.എം.നേതാക്കളായ അഡ്വ.പി.ഹംസക്കുട്ടി, ഗഫൂർ പി. ലില്ലീസ്, അഡ്വ.എസ്.ഗിരീഷ് എന്നിവർ സന്ദർശിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി /മാതൃഭൂമി

8/48

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന സി.പി.എം. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും പ്രവർത്തകർ കൂറ്റൻ ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ | ഫോട്ടോ: ശ്രീകേഷ് എസ് /മാതൃഭൂമി

9/48

യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു പതാക ഉയർത്തുന്നു | ഫോട്ടോ: ഇ.എസ് അഖിൽ /മാതൃഭൂമി

10/48

പൂരാ...പൂരം!കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന എഴുന്നള്ളിപ്പ്‌ | ഫോട്ടോ: അജിത് വി ശങ്കർ /മാതൃഭൂമി

11/48

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചു നടന്ന ആറാട്ട് പുറപ്പാട് | ഫോട്ടോ: വി.പി. ഉല്ലാസ് /മാതൃഭൂമി

12/48

പൂക്കോട്ടൂര്‍ ഹജ് ക്യാമ്പില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ ക്ലാസെടുക്കുന്നു | ഫോട്ടോ: സതീഷ് കുമാർ /മാതൃഭൂമി

13/48

കത്തോലിക്ക കോൺഗ്രസ് സ്നേഹസംഗമം പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ: ഇ.എസ് അഖിൽ /മാതൃഭൂമി

14/48

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഗവ മോയൻ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ജോർജ്ജ്കുട്ടി കാര്യപറമ്പിൽ ജന്മദിനവും സ്നേഹസംഗമവും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ് അഖിൽ /മാതൃഭൂമി

15/48

കൊല്ലം തിരുമുല്ലാവാരം ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ആറാട്ട്‌ എഴുന്നള്ളിപ്പ്‌ | ഫോട്ടോ: സുധീർ മോഹന്‍ /മാതൃഭൂമി

16/48

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ ഹരിത കർമ്മ സേനയുടെ കലാജാഥയുടെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അവതരിപ്പിച്ച തെരുവ് നാടകത്തിൽ നിന്ന് | ഫോട്ടോ: റിഥിന്‍ ദാമു /മാതൃഭൂമി

17/48

അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഡൽഹി കർത്തവ്യപഥിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി

18/48

അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഡൽഹി കർത്തവ്യപഥിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി

19/48

കോൺഗ്രസ് നേതാക്കളായ പ്രണവ് ഝാ, ഷാമ മുഹമ്മദ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ് എന്നിവർ വാർത്താ സമ്മേളനത്തിനിടെ | ഫോട്ടോ:പി.ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി

20/48

ഡൽഹി പ്രദേശ് മഹിളാ കോൺഗ്രസ് പ്രവർത്തകർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വസതിക്ക് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍ /മാതൃഭൂമി

21/48

സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് എത്തിയവർ | ഫോട്ടോ: സി ബിജു /മാതൃഭൂമി

22/48

കൊല്ലം സ്പോർട്‌സ്‌ ക്ളബ്ബിൽ കാഴ്ച പരിമിതർക്കായി നടന്ന ബ്രയിൽ ലിപി വായനാ മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: സുധീർ മോഹന്‍ /മാതൃഭൂമി

23/48

കൊല്ലം സ്പോർട്‌സ്‌ ക്ളബ്ബിൽ കാഴ്ച പരിമിതർക്കായിനടന്ന ബ്രയിൽ ലിപി എഴുത്ത്‌ മത്സരത്തിൽ പങ്കെടുക്കുന്ന പ്രിറ്റി. കോട്ടയം ബെസേലിയോസ്‌ കോളജിൽ ബി.എ. പൊളിറ്റിക്സിനും കൊച്ചിൽ സിവിൽ സർവീസ്‌ പരിശിലനവും നടത്തുകയാണ്‌ പ്രിറ്റി |ഫോട്ടോ: സുധീർ മോഹന്‍/മാതൃഭൂമി

24/48

കോട്ടയ്ക്കൽ ശ്രീ വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ് |ഫോട്ടോ: അജിത് പി ശങ്കർ/മാതൃഭൂമി

25/48

കെ.എസ്.ടി.എ . കണ്ണൂർ ഐ.എം.എ. ഹാളിൽ സംഘടിപ്പിച്ച സബ്‌ജില്ല കൗൺസിലും യാത്രയയപ്പ് സമ്മേളനവും ജില്ലാ പ്രസിഡന്റ് ടി.വി. ഗണേശൻ ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ: റിഥിൻ ദാമു/മാതൃഭൂമി

26/48

മാതൃഭൂമിയുടെ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ |ഫോട്ടോ: അജി വി.കെ/ മാതൃഭൂമി

27/48

ശതാബ്ദി സമാപനം സി.രാധാകൃഷ്ണൻ സംസാരിക്കുന്നു |ഫോട്ടോ: സി.ബിജു/മാതൃഭൂമി

28/48

മാതൃഭൂമിയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ സമാപനം കൊച്ചി സീയാൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ: അജി വി.കെ

29/48

മാതൃഭൂമി ശതാബ്ദി ആഘോഷ ചടങ്ങില്‍ നിന്ന് |ഫോട്ടോ: മുരളീകൃഷ്ണന്‍/മാതൃഭൂമി

30/48

മാതൃഭൂമി ശതാബ്ദി ആഘോഷ സമാപന വേദിയില്‍ ഏജന്റുമാര്‍ക്കുള്ള ആദരം | ഫോട്ടോ: പ്രമോദ് കുമാര്‍/ മാതൃഭൂമി

31/48

മാതൃഭൂമി ശതാബ്ദി ആഘോഷ സമാപന വേദിയില്‍ ഏജന്റുമാര്‍ക്കുള്ള ആദരം | ഫോട്ടോ: പ്രമോദ് കുമാര്‍/ മാതൃഭൂമി

32/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തില്‍ മുഖ്യാതിഥി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് ഠാക്കൂര്‍ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

33/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടിയിലെ സദസ്സ് | ഫോട്ടോ: രാഹുല്‍ ജി.ആര്‍. / മാതൃഭൂമി

34/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന പരിപാടിയിലെ സദസ്സ് | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

35/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിലെ സദസ്സ് | ഫോട്ടോ: രാഹുല്‍ ജി.ആര്‍. / മാതൃഭൂമി

36/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തിലെ സദസ്സ് | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

37/48

മാതൃഭൂമി ശതാബ്ദി സപ്ലിമെൻറ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സി രാധാകൃഷണന് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാര്‍/ മാതൃഭൂമി

38/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാര്‍/ മാതൃഭൂമി

39/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

40/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

41/48

മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ സ്വാഗത പ്രസംഗം നടത്തുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

42/48

മാതൃഭൂമി ശതാബ്ദി ആഘോഷ ചടങ്ങില്‍ നിന്ന് |ഫോട്ടോ:സി.ബിജു

43/48

മാതൃഭൂമി ശതാബ്ദി ആഘോഷ ചടങ്ങില്‍ നിന്ന് |ഫോട്ടോ:സി.ബിജു

44/48

മാതൃഭൂമി ശതാബ്ദി ആഘോഷ സമാപന വേദിയില്‍ ഏജന്റുമാര്‍ക്കുള്ള ആദരം | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

45/48

മാതൃഭൂമി ശതാബ്ദി ആഘോഷ സമാപന വേദിയില്‍ ഏജന്റുമാര്‍ക്കുള്ള ആദരം | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

46/48

മാതൃഭൂമി ശതാബ്ദി ആഘോഷ സമാപന വേദിയില്‍ ഏജന്റുമാര്‍ക്കുള്ള ആദരം | ഫോട്ടോ: സി. ബിജു/ മാതൃഭൂമി

47/48

കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിന്‍ ദാമു/ മാതൃഭൂമി

48/48

കോഴിക്കോട് മുതലക്കുളത്ത് കോൺഗ്രസ് പോരാളികളുടെ പേരിൽ സ്ഥാപിച്ച കെ.മുരളീധരൻ എം.പി.യുടെ പോസ്റ്റർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented