മാര്‍ച്ച് 14 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/33

ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കോഴിക്കോട്‌ ഞെളിയൻ പറമ്പിലെ മാലിന്യങ്ങൾ ഉടൻ സംസ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് വി.കെ. സജീവന്റെ നേതൃത്വത്തിൽ ഞെളിയൻ പറമ്പിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/33

തൃശൂരിൽ ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അനുസ്മരണ പരിപാടിയിൽ മേധപട്കർ മുഖ്യ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/33

ഡോ.പുതുശ്ശേരി രാമചന്ദ്രൻ സ്‌മാരകസമിതി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഡോ.പുതുശ്ശേരി രാമചന്ദ്രൻ അനുസ്‌മരണ സമ്മേളനം കവി കെ.ജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

4/33

യുവകലാസാഹിതി ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ഡോ.പുതുശ്ശേരി രാമചന്ദ്രൻ അനുസ്‌മരണ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/33

എൻ.ജി.ഓ. യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി "വർത്തമാന കാല ഇന്ത്യ ബദൽ ഉയർത്തുന്ന കേരളം" എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം എസ്. എഫ്.ഐ. അഖിലേന്ത്യ ഉപാധ്യക്ഷൻ നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

6/33

കണ്ണൂർ മുണ്ടയാട് പള്ളിപുറം റോഡിൽ കുടിവെള്ള വിതരണ പൈപ്പ് ചോർച്ചയെ തുടർന്ന് വെള്ളം പാഴാവുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/33

ജനകീയ കലാസാഹിത്യ വേദി രമേശൻ രക്തസാക്ഷി ദിന അനുസ്മരണ സമ്മേളനം സി.പി.ഐ.(എം.എൽ ) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണി ചെക്കൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/33

ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ച ജി.ദേവരാജൻ അനുസ്മരണം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/33

ജനകീയ പ്രതിരോധ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/33

ജനകീയ പ്രതിരോധ ജാഥയ്ക്ക് അടൂരിൽ നൽകിയ സ്വീകരണത്തിന്റെ വേദിയിലേക്ക് ജാഥാ ക്യാപ്റ്റൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് കടന്നു വരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/33

കണ്ണൂർ കിസാൻ വാണി കേരള ജൈവ കർഷക സമിതി മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച വിത്തറിവ് മേളയിൽ നിന്നും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/33

കൊച്ചിയിലെ അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനെതിരെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ നടന്ന സാംസ്‌കാരിക കൂട്ടായ്മ എഴുത്തുകാരൻ കെ എൽ മോഹനവർമ്മ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

13/33

കേരള സംസ്ഥാന വ്യാപാരവ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളത്ത് നടന്ന റാലി | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

14/33

ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ കൊച്ചി മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എ ബി വി പി നടത്തിയ കോർപ്പറേഷൻ ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരെ പോലീസ് നീക്കം ചെയ്തു കൊണ്ടുപോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

15/33

ചാണ സിനിമയുടെ പ്രചരണാർത്ഥം കഥാപാത്രത്തിന്റെ വേഷത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയ നടൻ ഭീമൻ രഘുവിനെ സമരത്തിനെത്തിയവർ സെൽഫി എടുക്കാൻ വളഞ്ഞപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

16/33

സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച്‌ കോ ഓപറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ കേരള സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

17/33

നാടാർ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുക. ബാലരാമപുരം കളിയിക്കാവിള ദേശിയ പാത വികസനം ത്വരിതപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള നാടാർ മഹാജന സംഘം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ഡി. ദേവപ്രസാദ് ഉദ്ഘടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/33

ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ. മാർ നിയമസഭ ബഹിഷ്കരിച്ച് പുറത്തേയ്ക്ക് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/33

ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കുവാനായി കൊച്ചി നഗരത്തിൽ നിന്നും എത്തി കാത്തുകിടക്കുന്ന ലോറികൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

20/33

ബ്രഹ്മപുരത്ത് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച ആംബുലൻസിന്റെ മുൻവശം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

21/33

ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ ഉണ്ടായ തീപ്പിടുത്തം 13 ദിവസത്തെ രാപ്പകൽ അധ്വാനത്തിലൂടെ പൂർണ്ണമായി കെടുത്തിയശേഷം മടങ്ങുന്ന അവസാന ഷിഫ്റ്റിലെ അഗ്നിശമന സേനാംഗങ്ങൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

22/33

ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ ഉണ്ടായ തീപ്പിടുത്തം 13 ദിവസത്തെ രാപ്പകൽ അധ്വാനത്തിലൂടെ പൂർണ്ണമായി കെടുത്തിയശേഷം ആഹ്‌ളാദത്തോടെ അഗ്നിശമന സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

23/33

യൂത്ത് കോൺഗ്രസ് കൊച്ചി കോർപ്പറേഷൻ ഓഫീസ് മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

24/33

എജുക്കേഷൻ ലോണീസ് വെൽഫേർ അസോസിയേഷന്റെ കണ്ണൂർ ലീഡ് ബാങ്ക് ധർണ്ണ ദേവദാസ് തളാപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/33

ജനമൈത്രി പോലീസും റസിഡൻസ് അസോസിയേഷനുകളും ചേർന്ന് കണ്ണൂരിൽ നടത്തിയ ഡിജിറ്റൽ ഡീ അഡിക്ഷൻ ക്ലാസിൽ സുധാകരൻ കല്യാസ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/33

കാസർകോട് നീലേശ്വരം ചായ്യോത്ത് ചൊവ്വാഴ്ച പുലർച്ചെ വൈക്കോൽ ലോറിക്ക് തീ പിടിച്ചപ്പോൾ

27/33

യൂത്ത് ഫ്രണ്ട് പ്രവർത്തകർ എറണാകുളം നഗരസഭാ കവാടത്തിൽ റീത്തു വച്ചിരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

28/33

പോലീസ് മർദ്ദനത്തിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ എറണാകുളം കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

29/33

ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ സമരം കണ്ണൂർ കോർപ്പറേഷനു മുന്നിൽ സി.ഐ ടി യു ജില്ലാ സെക്രട്ടറി കെ. മനോഹർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/33

റോഡ് ശോച്യാവസ്ഥ : സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ കണ്ണൂർ കോർപ്പറേഷൻ മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/33

കാപ്പാ കേസ് പ്രതി കണ്ണൂർ വളപട്ടണം പോലീസ്‌സ്റ്റേഷനിൽ തീയിട്ട് നശിപ്പിച്ച വാഹനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/33

കാപ്പാ കേസ് പ്രതി കണ്ണൂർ വളപട്ടണം പോലീസ്‌സ്റ്റേഷനിൽ തീയിട്ട് നശിപ്പിച്ച വാഹനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/33

ഉണക്കി കളഞ്ഞല്ലോ നിന്നെയും ... കൊല്ലം ബീച്ചിലെത്തുന്നവർക്കും കൂടൊരുക്കിയ കിളികൾക്കും തണലൊരുക്കിയിരുന്ന മരം വേനലിൽ ഉണങ്ങിയപ്പോൾ. വേനൽ കനത്തതോടെ ഉണങ്ങിയ ചില്ലകളിൽ നിന്ന് കിളികളും കൂടൊഴിയുകയാണ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
news in pics 2.6.2023

1

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


Ernakulam

32

മേയ് രണ്ട്‌ ചിത്രങ്ങളിലൂടെ

May 2, 2023

Most Commented