മാര്‍ച്ച് 7 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/36

കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ സൗരവ് മണ്ഡലിന്റെ ഷോട്ട് തടുക്കാൻ കോവളം ഫുട്ബോൾ ക്ലബിന്റെ അഷ്റഫിന്റെ ശ്രമം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/36

വനിതാ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഥകളി സംഗീതജ്ഞ കുമാരി വർമ്മയെ ജില്ല കുടുംബ കോടതി ജഡ്ജി പ്രിയാ ചന്ദ് വനിതാ രത്നം പുരസ്കാരം നല്കി ആദരിക്കുന്നു. രജനി സുരേഷ്, ഉഷാ രവി, ജയലക്ഷ്മി ഉണ്ണികൃഷ്ണൻ , അശ്വതി ശ്രീകാന്ത് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/36

ലോകവനിതാദിനാചരണത്തിന്റെ ഭാഗമായി തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾ അവതരിപ്പിച്ച ദുര്യോധനവധം കഥകളിയിൽ ശ്രീകൃഷ്ണനായി സുജ കൊറ്റിവട്ടവും പാഞ്ചാലിയായി ഡോ.സുധാകൃഷ്ണനുണ്ണിയും രംഗത്ത്. സംഗീതം മീര രാം മോഹൻ, ഹൃദ്യ മുണ്ടനാട് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/36

സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായുള്ള ഉണർവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. എച്ച്എസ്എസിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിക്കുന്നു | ഫോട്ടോ: കെ.അബൂബക്കർ / മാതൃഭൂമി

5/36

മാതൃഭൂമി "ഹയ്യ ഖത്തർ " ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികളായ പി.ശശിധരൻ, ഇ. സുരജ് കുമാർ എന്നിവർ ബംബർ സമ്മാനമായ ഹീറോ ഗ്ലാമർ ബൈക്കുകൾ ഏറ്റുവാങ്ങിയ ശേഷം മാതൃഭൂമി ചീഫ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ സജീവൻ നന്നാട്ട്, സീനിയർ റീജ്യണൽ മാനേജർ സി.മണികണ്ഠൻ, എയ്സ് മോട്ടോഴ്സ് ഡീലർഷിപ്പ് മാനേജർ എം.മണി എന്നിവർക്കൊപ്പം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/36

ദുരിതം പേറി ജനങ്ങൾ ..... സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ: ബീച്ച് ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി. ബഹിഷ്ക്കരിച്ചതിനെ തുടർന്ന് അത്യാഹിത വിഭാഗം ഒ.പി യിൽ വൻ തിരക്കായപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/36

ഞങ്ങളെന്തു പിഴച്ചു ........ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഡോക്ടർമാർ ഒ.പി. ബഹിഷ്ക്കരിച്ച് ഒ.പി. ടിക്കറ്റ് നല്കുന്ന മുറി പൂട്ടിയിട്ട നിലയിൽ. നിരവധി രോഗികളാണ് ഇതു കാരണം ഡോക്ടറെ കാണാനാവാതെ മടങ്ങിയത്. അത്യാഹിത വിഭാഗവും, ജനറൽ മെഡിസിൻ വിഭാഗവും പ്രവർത്തിച്ചിരുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/36

ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് എളമരം കരീം എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/36

കേരള സാഹിത്യ അക്കാദമിയിലെ തുറന്ന വേദിയിൽ സമദർശി സംഘടിപ്പിച്ച ഗുരുമസ്താനീയം സൂഫി സംഗീത നിശയിൽ സമീർ ബിൻസി, ഇമാം മജ്ബുർ എന്നിവർ പാടുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/36

എം.പി. സുരേന്ദ്രൻ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അഭിനയ ജീവിതം എന്ന പുസ്തകം തൃശൂരിൽ പ്രകാശനം ചെയ്തപ്പോൾ. മാതൃഭൂമി യൂനിറ്റ് മാനേജർ വിനോദ് പി. നാരായൺ, എം.പി. സുരേന്ദ്രൻ, സംവിധായകൻമാരായ മോഹൻ, സത്യൻ അന്തിക്കാട്, പി. ബാലചന്ദ്രൻ എം.എൽ.എ., സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ഐ.എം. വിജയൻ, ബി.കെ. ഹരിനാരായണൻ എന്നിവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/36

കണ്ണൂർ സർവകലാശാല കലോത്സവം സ്റ്റേജിതര മത്സരങ്ങളിൽ ജേതാക്കളായ ഗവ. ബ്രണ്ണൻ കോളേജ് ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/36

ആറ്റുകാൽ പൊങ്കാലയർപ്പിച്ച ശേഷം മടങ്ങുന്ന ഭക്‌തജനങ്ങൾ. തിരുവനന്തപുരം തമ്പാനൂരിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/36

ലോട്ടറി ഏജന്റ്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/36

കൃത്രിമ ജലപാത ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് കണ്ണൂരിൽ സംഘടിപ്പിച്ച ജീവൻ രക്ഷാ യാത്രയുടെ ജാഥാ സംഗമം ചാല ബസാറിൽ സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

15/36

തൃശൂർ കുട്ടനെല്ലൂർ പൂരത്തിന്റെ ഭാ​ഗമായി നടന്ന എഴുന്നള്ളിപ്പ് | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

16/36

വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി കൊല്ലം പ്രസ്സ് ക്ളബ്ബ് ഹാളിൽ ഗ്രാംഷി സ്ത്രി പക്ഷപഠനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സെമിനാർ സാമൂഹിക പ്രവർത്തക പി .കൃഷ്ണമ്മാൾ ഉദ്ഘാടനം ചെയ്യുന്നൂ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

17/36

ജനകീയ പ്രതിരോധ ജാഥക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണത്തിന് എത്തിയ മുതിർന്ന സി പി എം നേതാവ് കെ രവീന്ദ്രനാഥിനൊപ്പം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

18/36

ജനകീയ പ്രതിരോധ ജാഥക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണത്തിന് എത്തിയ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകൾ ഉഷ പ്രവീൺ, മകൻ വിനോദ് കുമാർ, മരുമകൻ പ്രവീൺ മേനോൻ എന്നിവർ ജാഥാക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ഒപ്പം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

19/36

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

20/36

ശാസ്തസം​ഗമം അസോസിയേഷൻ ചെന്നൈ മീനമ്പാക്കത്തിൽ സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാലയിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

21/36

ശാസ്തസം​ഗമം അസോസിയേഷൻ ചെന്നൈ മീനമ്പാക്കത്തിൽ സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാലയിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

22/36

ശാസ്തസം​ഗമം അസോസിയേഷൻ ചെന്നൈ മീനമ്പാക്കത്തിൽ സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാലയിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

23/36

കണ്ണൂർ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി കൊടിയേറ്റുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

24/36

കൊല്ലം ചെമ്മാംമുക്ക് നീതിനഗറിൽ സ്വത്തുതർക്കത്തെതുടർന്ന് വീട്ടമ്മ സാവിത്രി സുന്ദരേശനെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ സുനിലും കുട്ടനും വിധി കേട്ടശേഷം കോടതിയിൽ നിന്ന് പുറത്ത് വരുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

25/36

കൊല്ലം ആണ്ടാമുക്കത്ത് മാലിന്യങ്ങൾക്ക് തീപിടിച്ചത് അണയ്ക്കുന്ന അഗ്നിശമന സേനാംഗങ്ങൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

26/36

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ചൊവാഴ്ച നടന്ന കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹത്തിന്റെ ഹോളി ആഘോഷത്തിൽ നിന്ന് | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

27/36

ബ്രഹ്മപുരത്തെ തീപ്പിടുത്തത്തെ തുടർന്ന് നഗരത്തിൽ എറണാകുളത്ത് മാലിന്യം നീക്കം ചെയ്തിട്ട് ദിവസങ്ങളായി. നഗരത്തിലെ ഇടറോഡുകളിലെല്ലാം മാലിന്യ കൂമ്പാരങ്ങളാണ്. എറണാകുളം നോർത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

28/36

ആലപ്പുഴ മരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി വാട്ടർ അതോരിറ്റി എക്സികൂട്ടിവ് എഞ്ചിനിയർക്ക് പരാതി പൂത്താലത്തിൽ വച്ച് നൽകാനെത്തിയ പഞ്ചായത്ത് മെബർ പി.പി.ഷാജി. നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്തതിനാലാണ് പരാതി താലത്തിലാക്കി നൽകിയത് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/36

ചെന്നൈയിൽ സദ്സം​ഗമ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആറ്റുകാൽ പൊങ്കാല | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

30/36

പാലക്കാട് ചിറ്റൂര്‍ കൊങ്ങന്‍പടയോടനുബന്ധിച്ച് നടന്ന തട്ടിന്‍മേല്‍കൂത്ത്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

31/36

പാലക്കാട് ചിറ്റൂർ കൊങ്ങൻപടയോടനുബന്ധിച്ച് നടന്ന കോലക്കുട്ടികളുടെ എഴുന്നള്ളത്ത്‌ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/36

ആറ്റുകാൽ പൊങ്കാലയിടാൻ തയ്യാറെടുക്കുന്ന ഭക്തർ പ്രാർത്ഥിക്കുന്നു, തിരുവനന്തപുരത്ത് നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

33/36

ആറ്റുകാൽ പൊങ്കാലയിടാൻ തയ്യാറെടുക്കുന്ന ഭക്തർ, തിരുവനന്തപുരത്ത് നിന്നുള്ള ദൃശ്യങ്ങൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

34/36

ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാൻ പോകുന്നവർ തിങ്കളാഴ്ച വൈകീട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിപറ്റാനുള്ള ശ്രമത്തിൽ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/36

ഡീസലിന് ഏർപ്പെടുത്തിയ സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ബസുടമകളും കുടുംബങ്ങളും ചേർന്ന് 1000 കത്തുകൾ അയച്ചു നടത്തിയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

36/36

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന് കെ.പി.എൽ. ഫുട്‌ബോളിൽ ഗോഗുലം കേരളയും കേരള യുനൈറ്റഡ് എഫ്.സി. യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kannur

11

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


Tvm

33

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023

Most Commented