മാർച്ച് രണ്ട് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/60

പാചക വാതക വില വർദ്ധനവിനെതിരെ ചൂട്ട്കറ്റയും, വിറകും, മഴുവും ഏന്തി സി.പി.എം പ്രവർത്തകർ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/60

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം ആറ്റുകാൽ ക്ഷേത്രത്തിൽ എത്തി തൊഴുന്ന പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/60

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം ദീപാരാധന തൊഴുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

4/60

മലയാലപ്പുഴ ദേവീ ക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റിനോടനുബന്ധിച്ച നടന്ന വാദ്യമേളം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/60

മലയാലപ്പുഴ ദേവീ ക്ഷേത്ര ഉത്സവത്തിന് കൊടിയേറ്റിനോടനുബന്ധിച്ച നടന്ന വെടിക്കെട്ട് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/60

പത്തനംതിട്ട കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സി.ബി.സി വാര്യർ അനുസ്മരണവും പുരസ്‌കാരവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/60

മലയാലപ്പുഴ ദേവീ ക്ഷേത്ര ഉത്സവത്തിന് അടിമുറ്റത്ത്മഠം സുരേഷ് ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/60

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിന്റെ സൂപ്പർ സിക്‌സിൽ കേരളാ പോലീസും വയനാട് യുനൈറ്റഡ് എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/60

പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി മലപ്പുറത്ത് അടുപ്പ് കൂട്ടി സമരം ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/60

പാചക വാതക വില വർധനക്കെതിരേ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/60

അതിര് കടന്ന വില; അതിർത്തി കടന്ന പ്രതിഷേധം... പാചകവാതക വില വർധനക്കെതിരേ മഹിളാ കോൺഗ്രസ് മലപ്പുറത്ത് നടത്തിയ മാർച്ച് കവാടം തള്ളി തുറന്ന് കളക്ടറുടെ ഓഫീസിന് മുന്നിലെത്തിയപ്പോൾ. കളക്ടറുടെ ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ തടയുന്ന പൊലീസ്. അൽപ സമയത്തിന് ശേഷം എത്തിയ വനിതാ പൊലീസ്‌ പ്രവർത്തകരെ അനുനയിപ്പിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നു. പാചകവാതക സിലിണ്ടർ പിടിച്ചെടുക്കുന്ന പോലീസ്. പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/60

ത്രിപുര, നാഗാലാന്റ് വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് നഗരത്തിൽ നടത്തിയ പരിപാടിയിൽ ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്‌ദേക്കർ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന് മധുരം നൽകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/60

ത്രിപുര, നാഗാലാന്റ് വിജയത്തിൽ ആഹ്ലാദം പങ്കുവെച്ച് ബി.ജെ.പി. പ്രവർത്തകർ തൃശ്ശൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/60

പാചകവാതകത്തിന് വില വർദ്ധിപ്പിച്ചതിനെതിരെ സി.പി.ഐ.യുടെ നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/60

പാചക വാതക വില വർദ്ധനവിനെതിരെ എസ് എഫ് ഐ ജില്ലാ കമ്മറ്റി കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/60

പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് സി.പി.എം പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി നടത്തിയ ധർണ്ണ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/60

കടപ്പാക്കട റെയിൽവേ മേൽപാലത്തിന് അരികിലുള്ള പുരയിടത്തിൽ പടർന്ന തീ അണയ്ക്കുന്ന ഫയർഫോഴ്സ് അംഗങ്ങൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/60

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ രണ്ടാം സമ്മാനം നേടിയ പാലക്കാട് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിനുള്ള ഏഴര ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കൈമാറുന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത്, മന്ത്രി വി.ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/60

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ രണ്ടാം സമ്മാനം നേടിയ കൊല്ലം ഇരവിപുരം ജി.എൽ.പി.എസിനുള്ള ഏഴര ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കൈമാറുന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത്, മന്ത്രി വി.ശിവൻകുട്ടി,പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/60

പാചക വാതകത്തിന്റെ അനിയന്ത്രിതമായ വില വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലഫോൺ ഭവനുമുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജാ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/60

ദേശീയപാത കൊല്ലം കാവനാട് ബെപാസിൽ മേൽ പാലത്തിനായി പൈലിങ് ജോലികൾ തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/60

ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ ഒന്നാം സമ്മാനം നേടിയ വയനാട് ഓടപ്പള്ളം.ജി.എച്ച്.എസിനുള്ള പത്തു ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾക്കും അധ്യാപകർക്കും കൈമാറുന്നു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത്, മന്ത്രി വി.ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/60

അതിദാരിദ്ര്യ ഭവനനിര്‍മാണവും ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/60

പാലക്കാട് മണപ്പുള്ളിക്കാവ് വേലയുടെ ഭാഗമായി കിഴക്കേയാക്കരദേശം എഴുന്നള്ളത്ത് കോട്ടക്കുമുന്നിൽ അണിനിരന്നപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/60

ന്യൂനപക്ഷ അവകാശ നിഷേധങ്ങൾകെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കോഴിക്കോട് കളക്ടറേറ്റ് മാർച്ച് കെ.മോയിൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

26/60

കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന ബഹുജന മാർച്ച് സി.പി.ഐ. സംസ്ഥാന കൗൺസിൽ അസി. സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

27/60

പ്രധാനമന്ത്രി ജൻ ഔഷധി ദിവസ് പരിയോജന വാരാഘോഷത്തിൻ്റെ ഭാഗമായി കോഴിക്കോട് അരയിടത്ത് പാലത്ത് നിന്നാരംഭിച്ച പ്രതിജ്ഞാ യാത്ര കൈതപ്രം ദാമോധരൻ നമ്പൂതിരി ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

28/60

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നടന്ന ആഹ്ലാദ പ്രകടനം. ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ധിഖി, വൈസ് പ്രസിഡൻ്റ് ഡോ.അബ്ദുൾ സലാം, ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

29/60

ബാങ്ക് എംപ്ലോയീസ് ആൻഡ് റിട്ടയറീസ് കൾച്ചറൽ അസോസിയേഷന്റെ എ.വി. ശ്രീകുമാർ സാഹിത്യ പുരസ്ക്കാരം തിരുവനന്തപുരത്ത് ചെറുകര സണ്ണി ലൂക്കോസിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്നു. എം.ജി. രാധാകൃഷ്ണൻ, സി.പി. ജോൺ, ജോസഫ് സി. മാത്യു തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/60

കൊച്ചിയിൽ ബി ജെ പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എം പി യുടെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ നടത്തിയ വിജയാഹ്ളാദം | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

31/60

കൊച്ചിയിൽ നടക്കുന്ന മാതൃഭൂമി കാമ്പസ് കപ്പ് ഫുട്‍ബോളിൽ പട്ടാമ്പി മൈനോറിറ്റി കോളേജിനെതിരെ കോതമംഗലം എം എ കോളേജിന്റെ അസ്ലമിന്റെ മുന്നേറ്റം | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

32/60

കൊല്ലം തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനായി തേവള്ളിക്കരക്കാരുടെ എടുപ്പ് കുതിര അഷ്ടമുടിക്കായലിലൂടെ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

33/60

തിരൂർ തൃക്കണ്ടിയൂർ മഹാദേവനാരായണീയ പാരായണ സമിതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചെറുതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന നാരായണീയ പാരായണം | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃ

34/60

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ശീവേലി തൊഴുന്ന ഭക്തർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

35/60

പ്രേരക് പുനർവിന്യാസ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന്റെ നൂറ്റിരണ്ടാം ദിനത്തിൽ നടത്തിയ നിയമസഭാ മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/60

മോദി - പിണറായി ദുർഭരണത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/60

സർക്കാർ ജീവനക്കാരോടുള്ള അവഗണയ്‌ക്കെതിരെ സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ മുൻ മന്ത്രി എം.കെ. മുനീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/60

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോളേജ് അധ്യാപക വിരുദ്ധ നിലപാടുകൾക്കെതിരെ ഗവ. കോളേജ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/60

ന്യൂനപക്ഷാവകാശ നിഷേധങ്ങൾക്കെതിരെ എസ്.കെ.എസ്.എസ്.എഫ്. നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/60

എസ്.വൈ.എസ്.മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂർ ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഡോക്യുമെൻ്ററി കണ്ട് ദുഃഖിതനായിരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമീപം പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

41/60

സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് ഒറ്റപ്പാലത്ത് നൽകിയ സ്വീകരണചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

42/60

പാചകവാതക വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി എറണാകുളം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഗ്യാസ് സിലണ്ടറുകളുമായി ശവമഞ്ചൽ യാത്ര നടത്തുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

43/60

ആലപ്പുഴ നഗരസഭ വികസന സെമിനാർ കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/60

കൊല്ലം കോർപ്പറേഷനും കേരളനോളജ്‌ ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ബിഷപ്‌ ജെറോം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനീയറിംഗ്‌ കോളേജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള മേയർ പ്രസന്ന ഏണസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

45/60

കൊല്ലം കോർപ്പറേഷനും കേരള നോളജ്‌ ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ബിഷപ്‌ ജെറോം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനീയറിംഗ്‌ കോളേജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയിലെ ഉദ്യോഗാർത്ഥികളുടെ തിരക്ക്‌ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

46/60

നിർമ്മാണത്തിലിരിക്കുന്ന കണ്ണൂർ കോർപ്പറേഷന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി എത്തിയ ഡൽഹിയിൽ നിന്നുള്ള പ്രതിനിധികൾ മേയർ ടി.ഓ. മോഹനനും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

47/60

ന്യൂനപക്ഷ അവകാശ നിഷേധങ്ങൾക്കെതിരെ എസ് .കെ.എസ് .എസ് .എഫ് നടത്തിയ കണ്ണൂർ കളക്ടറേറ്റ് മാർച്ച് അബ്ദുറഹ്മാൻ കല്ലായി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

48/60

ജനകീയ പ്രതിരോധ ജാഥക്ക് പാലക്കാട് ചെറുപ്പളശ്ശേരിയിൽ നടന്ന സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ എം.വി.​ഗോവിന്ദൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

49/60

പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയിൽ നടന്ന സൗജന്യ വിറകു വിതരണം സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

50/60

ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന യുവജന കമ്മീഷൻ സിറ്റിങ്ങ് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

51/60

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കാർഷിക യന്ത്രവൽക്കരണ പദ്ധതിയുടെ ഭാഗമായി ഐ ടി ഐ എഞ്ചിനീയറിങ് വിദ്യാർഥികൾ, കർഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കാർഷിക സംവാദം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

52/60

കാസർകോട് ഉളിയ ധന്വന്തരി സന്നിധിയിൽ കെട്ടിയാടിയ പഞ്ചുരുളി തെയ്യം | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

53/60

മഹിള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

54/60

കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന കോഴിക്കോട് കോർപറേഷനും, വനിത ശിശുവികസന വകുപ്പും, ഐ സി ഡി എസ് അർബൻ 3 യും ചേർന്ന് നടത്തിയ അംഗനവാടി കലോൽത്സവത്തിൽ വിവിധയിനം മത്സരങ്ങൾക്ക് പങ്കെടുക്കാനായി സ്റ്റേജിൽ കയറി പൊട്ടിക്കരയുന്ന കുട്ടികളായ മത്സരാർത്ഥികളുടെ വിവിധ കാഴ്ചകൾ | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

55/60

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലക്കാട് കൂറ്റനാട് എത്തിയപ്പോൾ ജാഥ ക്യാപ്റ്റൻ പ്രസം​ഗിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

56/60

കണ്ണൂർ ജില്ലാ ജനാരോഗ്യ പ്രസ്ഥാനം മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച ഡോ. ജേക്കബ് വടക്കാഞ്ചേരിയുടെ ആരോഗ്യ പ്രഭാഷണത്തിൽ നിന്ന് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

57/60

കണ്ണൂർ ചാലക്കുന്നിൽ ഉണ്ടായ തീപ്പിടുത്തം അഗ്നി രക്ഷാ സേന എത്തി അണക്കാനുള്ള ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

58/60

എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൈക്കോര്‍ത്തപ്പോള്‍ |ഫോട്ടോ:വി.രമേഷ്‌

59/60

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എം.കെ. അർജ്ജുനൻ മാസ്റ്റർ ഫൗണ്ടേഷൻ പുരസ്ക്കാരം സംഗീത സംവിധയകൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകിയ ശേഷം അർജ്ജുനൻ മാസ്റ്ററുടെ മൂത്ത പുത്രൻ അശോകൻ അർജ്ജുനൻ കാൽ തൊട്ട് വന്ദിക്കുന്നു. അർജ്ജുനൻ മാസ്റ്ററുടെ മക്കളായ രേഖ മോഹനൻ, അനിൽ അർജ്ജുനൻ, ശ്രീകല ഷൈൻ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, കൊച്ചി മേയർ എം. അനിൽകുമാർ, റിട്ട. ജഡ്ജ് പി. മോഹൻദാസ്, ഫൗണ്ടേഷൻ പ്രസിഡണ്ട് പള്ളുരുത്തി സുബൈർ എന്നിവർ സമീപം . | ഫോട്ടോ: മുരളികൃഷ്ണൻ/ മാതൃഭൂമി

60/60

വേഗം കയറി പോരട്ടെ.... പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. എറണാകുളം സൗത്ത് റെയിവേ സ്റ്റേഷനിൽ ട്രെയിൻതടഞ്ഞപ്പോൾ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന റെയിൽവേ പോലീസ്. സമരക്കാർ മുൻവശത്തെ ഗേറ്റിലൂടെ വരും എന്ന പ്രതീക്ഷയിൽ വൻസന്നാഹത്തോടെ തടയാൻ കാത്തുനിന്ന പോലീസിനെ ഒഴിവാക്കി പുറകുവശത്തെ ഗേറ്റിലൂടെ പ്രവർത്തകർ എത്തി ട്രെയിനിന് മുൻപിൽ സമരം നടത്തി | ഫോട്ടോ: മുരളികൃഷ്ണൻ/ മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
news in pics 2.6.2023

1

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


Tvm

33

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023

Most Commented