ജനുവരി 31 ചിത്രങ്ങളിലൂടെ


1/48

കൊല്ലം ആശ്രാമത്ത് പൊതുമരാമത്ത് വകുപ്പിന്റെ വർക്കിങ് വിമെൻസ് ഹോസ്റ്റലിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. എം.മുകേഷ് എം.എൽ.എ., മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സമീപം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

2/48

2023 ഫെബ്രുവരി 01- ന് 46-ാമത് റൈസിംഗ് ഡേ ആഘോഷിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് മറീന ബീച്ചിലും എലിയറ്റ് ബീച്ചിലും കോസ്റ്റ് ഗാർഡ് കപ്പലുകൾ അലങ്കാര വിളക്കുകൾ കൊണ്ട് അലങ്കരിച്ചപ്പോൾ | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

3/48

മറീനയിലെ തൂലിക സ്മാരക നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ തെളിവെടുപ്പിനിടെ ധർണ നടത്താൻ ശ്രമിച്ച സാമൂഹിക പ്രവർത്തകൻ മുകിലനെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

4/48

മറീനയിലെ തൂലിക സ്മാരക നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ തെളിവെടുപ്പിനിടെ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന ബി.ജെ.പി., ഡി.എം.കെ. പ്രവര്‍ത്തകര്‍ | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

5/48

പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/48

പത്തനംതിട്ട കലക്ട്രേറ്റിൽ സ്ഥാപിച്ച പഞ്ചിംഗ് മെഷിന്റെ പ്രവർത്തനം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/48

ആലപ്പുഴ ജില്ലാ നിക്ഷേപക സംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

8/48

ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി യോഗം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ നഗരസഭാ അധ്യക്ഷ സൗമ്യാരാജിനെ തടഞ്ഞപ്പോള്‍ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

9/48

സർവ്വീസിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ചൊവ്വാഴ്ച വൈകുന്നേരം സെക്രട്ടറിയേറ്റിലെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/48

കൊച്ചിയിൽ നടന്ന എം.എൽ.എ കപ്പ് ഫുട്ബോൾ ജേതാക്കളായ ജി.എച്ച്.എസ്.എസ് എളമക്കര ടീം അംഗങ്ങൾ ടി.ജെ.വിനോദ് എം.എൽ.എ യോടും, 1973 ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ അംഗങ്ങളായ വൈസ് ക്യാപ്റ്റൻ ടി.എ ജാഫർ, രവീന്ദ്രൻ നായർ, എൻ.കെ.ഇട്ടി മാത്യു, ബാബു നായർ, സി.സി.ജേക്കബ്, പി.പി.പ്രസന്നൻ, എം.മിത്രൻ, പി.പൗലോസ്, സേവ്യർ പയസ്, കെ.പി.വില്യംസ്, എം.ആർ.ജോസഫ്, ബ്ളസി ജോർജ്, ടൈറ്റസ് കുരിയൻ എന്നിവർക്കുമൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

11/48

തിരുവനന്തപുരത്ത് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ചരിത്രകാരൻ എം.ജി. ശശിഭൂഷൺ നയിച്ച "പൈതൃക നടത്ത" ത്തിൽ മന്ത്രി ജി.ആർ. അനിലും പങ്കാളിയായപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/48

ഡൽഹിയിൽ മാതൃഭൂമി ക അക്ഷരോത്സവത്തിന്റെ പ്രഭാഷണ പരമ്പരയിൽ ശശി തരൂർ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്ക്കറിയ / മാതൃഭൂമി

13/48

സംസ്ഥാന സർക്കാരിനെതിരെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടികൾക്കെതിരെ കണ്ണൂർ കക്കാട് സി.പി.എം. നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

14/48

അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തുന്ന സർവീസ് സംരക്ഷണ ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ ജാഥ ജനറൽ കൺവീനർ കെ.കെ. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

15/48

തൃശൂർ കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തിലെ തൈപൂയാഘോഷത്തിന് തന്ത്രി പറവൂര്‍ രാകേഷ് കൊടിയേറ്റുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

16/48

തൃശ്ശൂര്‍ മൃഗശാലയ്ക്കടുത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചപ്പോള്‍. യാത്രക്കാര്‍ മൃഗശാല സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് കാര്‍ കത്തിയത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/48

ജന്തുക്ഷേമ ദ്വൈവാരാചരണ സമാപന സമ്മേളനം തിരുവനന്തപുരത്ത് മന്ത്രി ജെ.ചിഞ്ചു റാണി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/48

സംസ്ഥാനത്ത് തൊഴിലാളി ദ്രോഹ നയം നടപ്പിലാക്കി പൊതു ഗതാഗതം തകർക്കുന്നു എന്നാരോപിച്ച് കെ എസ് ടി എംപ്ലോയീസ് സംഘത്തിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാരും കുടുബാംഗങ്ങളും നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

19/48

ശമ്പള പരിഷ്കരണം അപാകത തീർത്ത് ഉടൻ നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

20/48

അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂർ - പൂന്തുരം റോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

21/48

തൃശ്ശൂരിൽ ആരോഗ്യ സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ സ്വീകരിക്കാനെത്തിയ പൂമ്പാറ്റ സ്പെഷ്യൽ മ്യൂസിക് ബാൻഡ് കുട്ടികളിലൊരാളെ ചേർത്ത് പിടിച്ചപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

22/48

കൊല്ലം ടൗണ്‍ യു.പി.സ്‌കൂളിന് എം.എല്‍.എ.ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സിന്റെ താക്കോല്‍ദാനം എം.മുകേഷ് എം.എല്‍.എ. നിര്‍വഹിക്കുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

23/48

കൊല്ലം ടൗണ്‍ യു.പി.സ്‌കൂളിന് എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം എം.മുകേഷ് എം.എല്‍.എ. നിര്‍വഹിക്കുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

24/48

കണ്ണൂർ പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി 40 ശാസ്തപ്പൻ തിറകൾ കെട്ടിയാടിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/48

കണ്ണൂർ പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രം തിറ മഹോത്സവത്തിന്റെ ഭാഗമായി 40 ശാസ്തപ്പൻ തിറകൾ കെട്ടിയാടിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/48

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് അധ്യകഷന്‍ വി.എസ്.ജോയ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി

27/48

ദേശീയസമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) പ്രവര്‍ത്തകര്‍ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി

28/48

കോട്ടപ്പടി മാര്‍ക്കറ്റ് പണി പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി

29/48

കെ .ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വച്ചശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരെ കാണുന്ന അടൂർ ഗോപാലകൃഷ്ണൻ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

30/48

കൂറ്റനാട് ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടിയിലെ സദസ്സ് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

31/48

കൂറ്റനാട് ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടിയിൽ നിന്ന് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/48

കൂറ്റനാട് ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ നടന്ന ഫെഡറൽ ബാങ്ക് ‘സ്പീക്ക് ഫോർ ഇന്ത്യ’ സംവാദ പരിപാടി കൂറ്റനാട് ഫെഡറൽ ബാങ്ക് സീനിയർ മാനേജറും ബ്രാഞ്ച് ഹെഡുമായ ടിറ്റോ യു. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസർ സൂരജ് കുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പി. സുബ്രഹ്മണ്യൻ എന്നിവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/48

ക MBIFL'23 പ്രഭാഷണ പരമ്പരയിൽ കോട്ടയം ഏറ്റുമാനൂരപ്പൻ കോളേജിൽ ഡോ. മനോജ്‌ കുറൂറിന്റെ പ്രഭാഷണം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

34/48

ഗവ.സ്‌കൂൾഓഫ് നേഴ്സിങ് കണ്ണൂരിലെ 49-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ ദീപം തെളിച്ച്‌ കൊണ്ട് പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/48

നാളികേരകർഷക സംസ്ഥാന കൺവെൻഷൻ കോഴിക്കോട്ട് അഖിലേന്ത്യാ കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

36/48

സോഷ്യലിസ്റ്റ് കിസാൻ ജനത സംസ്ഥാന സമ്മേളനം വി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

37/48

എൽ.പി.എസ്.ടി. നിയമനത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുമ്പിൽ നടത്തിയ നില്‌പ്പ് സമരം ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

38/48

കെ. എം. മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചു പ്രവാസി കേരളാ കോൺഗ്രസ് (എം) യുഎഇ-യിൽ സംഘടിപ്പിച്ച "കാരുണ്യ ദിനാചരണ" പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി. എം. തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. ഡയസ് ഇടിക്കുള, ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശ്ശേരി, രാജേഷ് ജോൺ ആറ്റുമാലിൽ, ഷാജു പ്ലാന്തോട്ടം, എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി

39/48

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ കണ്ണൂർ മുഖ്യ തപ്പാലാഫീസ് ധർണ്ണ ഷാർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/48

ചെറുകിട ക്വാറി ക്രഷർ അസോസിയേഷ9 സംസ്ഥാന സമ്മേളനം കൊച്ചിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ടി. കെ പ്രദീപ് കുമാർ / മാതൃഭൂമി

41/48

പാർലമെന്റിന്റെ ഇരുസഭകളെയും സംബോധന ചെയ്യുവാനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ഉപരാഷട്രപതി ജഗ്ദീപ് ധൻ കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർല എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

42/48

ദേശീയ സമ്പാദ്യ പണ്ഡതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ മുഖ്യ തപാലാഫീസിന് മുന്നിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ നടത്തിയ ധരണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

43/48

ഇളനീർ തീർത്ഥാടന ഘോഷയാത്ര നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയിലേക്ക് എത്തിച്ചേർന്നപ്പോൾ | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി

44/48

റെയിൽവേ ഭൂമി സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ നടപടിക്കെതിരെ എൽ.ഡി.എഫ് കണ്ണർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/48

ശക്തികുളങ്ങര ധർമ്മശാസ്താക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മൂത്തേടത്ത് മന ഗോപാലാകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽനടന്ന തൃക്കൊടിയേറ്റ്‌|ഫോട്ടോ: സുധീർ മോഹൻ / മാതൃഭൂമി

46/48

കലാമണ്ഡലത്തിൽ നടന്ന നിളാ ഫെസ്റ്റിവലിൽ തിങ്കളാഴ്ച്ച ആദിവാസി കലാസംഘം വയനാട് അവതരിപ്പിച്ച പണിയ നൃത്തം | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

47/48

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയ്ക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകിയ സ്വീകരണം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

48/48

'ക്യഷി-ഭൂമി-പുതുകേരളം' കെ.എസ്.കെ.ടി.യു. സംസ്ഥാന പ്രചരണ ജാഥക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന സെക്രട്ടറി എ. ചന്ദ്രൻ പ്രസംഗിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

Content Highlights: News In Pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023

Most Commented