ജനുവരി 24 ചിത്രങ്ങളിലൂടെ


1/47

പ്രധാനമന്ത്രിയെ കുറിച്ചുള്ള ബി.ബി.സി യുടെ വിവാദ ഡോക്യുമെന്റി പോലീസ് തടയാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

2/47

സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം എ.കെ.ബി. നായർ ഉദ്ഘാടനം ചെയ്യുന്നു. മഞ്ചേരി സുന്ദർ രാജ്, വേണു താമരശ്ശേരി, ഗോപിനാഥ് ചേന്നര, പി.ആർ. നാഥൻ, ഡോ.കെ.മൊയ്തു, ആറ്റകോയ പള്ളിക്കണ്ടി, പി.ഗംഗാധരൻ നായർ എന്നിവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

3/47

കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് - വയനാട് സംയുക്ത ജില്ലാ തല ധർണ്ണ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ എൻ.എസ്.യു ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/47

രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനം 26-ന് ആഘോഷിക്കാനിരിക്കെ ചെന്നൈയിലെ മറീന ബീച്ച് റോഡിൽ ഇന്നു നടന്ന കലാപരിപാടികളുടെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

5/47

രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനം 26-ന് ആഘോഷിക്കാനിരിക്കെ ചെന്നൈയിലെ മറീന ബീച്ച് റോഡിൽ ഇന്നു നടന്ന കലാപരിപാടികളുടെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

6/47

രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനം 26-ന് ആഘോഷിക്കാനിരിക്കെ ചെന്നൈയിലെ മറീന ബീച്ച് റോഡിൽ ഇന്നു നടന്ന കലാപരിപാടികളുടെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

7/47

രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനം 26-ന് ആഘോഷിക്കാനിരിക്കെ ചെന്നൈയിലെ മറീന ബീച്ച് റോഡിൽ ഇന്നു നടന്ന കലാപരിപാടികളുടെ റിഹേഴ്സലിൽ നിന്ന് | ഫോട്ടോ: വി രമേശ്‌ / മാതൃഭൂമി

8/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ വിവാദ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി. പ്രവ്രർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

9/47

പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐയുടെ ഡോക്യുമെന്ററി പ്രദർനം തടയാനെത്തിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ്ചെയ്ത് നീക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/47

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ട നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ വിവാദ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി. പ്രവർത്തകരെ നിയന്ത്രിക്കാനായി പോലീസ് മെയിൻ റോഡ് ബാരിക്കേഡ് കൊണ്ട് അടച്ചതിനാൽ കടന്നു പോകാനാകാതെ നിൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാരൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/47

അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ ബി.ബി.സി യുടെ ഡോക്യൂമെന്ററി കണ്ണൂർ കാൽടെക്സിൽ യൂത്ത് കോൺഗ്രസ്സ് പ്രദർശിപ്പിച്ചപ്പോൾ. അഡ്വ.മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ് തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/47

അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ ബി.ബി.സി യുടെ ഡോക്യൂമെന്ററി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഡി.വൈ .എഫ്.ഐ പ്രദർശിപ്പിച്ചപ്പോൾ. വി.കെ.സനോജ്, എം.വിജിൻ എം.എൽ.എ, എം.ഷാജർ, സരിൻ ശശി, കെ.ജി.ദിലീപ് കുമാർ, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ വിവാദ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി. പ്രവർത്തകരെ നിയന്ത്രിക്കാനായി എത്തിയ പോലീസുദ്യോഗസ്ഥർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ വിവാദ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി. പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

16/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച വിവാദ ഡോക്യൂമെന്ററി കാണുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/47

തിരുവനന്തപുരം പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐ. യുടെ നേതൃത്വത്തിൽ വിവാദ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/47

ബി.ബി.സി.തയ്യാറാക്കിയ ഡോക്യൂമെന്ററി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രതിഷേധവുമായെത്തിയ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/47

പത്തനംതിട്ടയില്‍ ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനല്‍ മഴ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/47

എസ്.ബി.ഐ സ്വകാര്യ വൽക്കരണത്തിനും തൊഴിൽ കരാർവൽകരണത്തിനുമെതിരെ ഡി.വൈ.എഫ്.ഐ പത്തനംതിട്ടയിൽ നടത്തിയ മാർച്ചും ധർണ്ണയും സി.പിഎം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/47

ബി.ബി.സി.തയ്യാറാക്കിയ ഡോക്യൂമെന്ററി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രതിഷേധവുമായെത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/47

ബി.ബി.സി.തയ്യാറാക്കിയ ഡോക്യൂമെന്ററി യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ പ്രദർശിപ്പിച്ചപ്പോൾ പ്രതിഷേധവുമായെത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് തടയുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/47

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബി.ബി.സി. തയ്യാറാക്കിയ ഡോക്യുമെന്ററി മലപ്പുറം കളക്ടറേറ്റിനു മുന്‍പില്‍ പ്രദര്‍ശിച്ചപ്പോള്‍ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

24/47

കേരള റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം മലപ്പുറത്തു എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

25/47

സ്വകാര്യവത്കരണത്തിനെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മലപ്പുറം എസ്.ബി.ഐ. ബാങ്കിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

26/47

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

27/47

സേവനമേഖലകളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/47

എസ്.ബി.ഐ.യുടെ സ്വാകാര്യവത്കരണത്തിനും തൊഴിൽ കരാർവത്കരണത്തിനുമെതിരെ ഡി.വൈ.എഫ്.ഐ.യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സ്റ്റാച്യൂവിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/47

തിരുവനന്തപുരത്ത് അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/47

സേവനമേഖലകളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/47

ലഹരി കടത്ത് കേസിൽ പ്രതിയായ ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/47

എസ്.ബി.ഐയെ തകർക്കുന്ന തൊഴിൽ കരാർവത്കരണത്തിനും സ്വകാര്യവത്കരണത്തിനുമെതിരേ പാലക്കാട് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച എസ്.ബി.ഐ ഓഫീസ് ധർണ്ണ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/47

പാട്യം ഗോപാലൻ സ്മാരക പഠന കേന്ദ്രം, കണ്ണൂർ ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂരിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

34/47

സി.പി എം. ലഹരിമാഫിയ - പോലീസ് കൂട്ടുകെട്ടിനെതിരെ ആലപ്പുഴ - നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം നടന്ന യോഗം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എം ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

35/47

ബി.ബിസി. ഡൊക്യൂമെന്റി എറണാകുളം ലോ കോളേജിൽ പ്രദർശപ്പിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച്‌ തടഞ്ഞപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

36/47

ബി.ബിസി. ഡൊക്യൂമെന്റി എറണാകുളം ലോ കോളേജിൽ പ്രദർശപ്പിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച്‌ തടഞ്ഞപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

37/47

എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിൽ നടന്ന ''സ്‌പീക് ഫോർ ഇന്ത്യ'' സംവാദം തൃക്കാക്കര ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ മഞ്ജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഭാരതമാതാ കോളേജ് പ്രിൻസിപ്പൾ ഡോ;കെ.എം .ജോൺസൺ, മാതൃഭൂമി സീനിയർ മാനേജർ [മീഡിയ സൊല്യൂഷൻ പ്രിൻറ് ]കെ.അനീഷ്, ഭാരതമാതാ കോളേജ് വൈസ് പ്രിൻസിപ്പൾ ലിസി കാച്ചപ്പിള്ളി, അസി;പ്രൊ ;ഡി.ആർ.ശാലിനി ജോസ്, കോളേജ് ചെയർമാൻ ആൻബിൻ പോൾ എന്നിവർ വേദിയിൽ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

38/47

എസ്.ബി.ഐ തകർക്കുന്ന നപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ്.ബി.ഐയ്ക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ നടത്തിയ ധർണ എ.എം. ആരീഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/47

റെയിൽവേ ഭൂമി സ്വകാര്യവൽക്കരണത്തിനെതിരെ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

40/47

കണ്ണൂർ താഴെ ചൊവ്വയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ പ്രൊഫ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

41/47

മദ്യനിരോധന സമിതി വാഹന ജാഥയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണ യോഗത്തിൽ ഡോവിൽ സെന്റ് മാളിയേക്കൽ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/47

സുകുമാർ അഴീക്കോട് സ്റ്റും സുകുമാർ അഴീക്കോട് സാംസ്കാരിക കേപ്രവും കണ്ണൂരിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനം കെ.വി.സുമേഷ് എം.എൻ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/47

മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ 'മൃഗ ക്ഷേമ ചട്ടങ്ങളും നിയമങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

44/47

കണ്ണൂർ പയ്യാമ്പലത്ത് പുലിമുട്ട് നിർമ്മാണത്തിന് കല്ലുമായെത്തിയ ടോറസ് ലോറി മറിഞ്ഞപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/47

സുകുമാർ അഴീക്കോട് ചരമ വാർഷികദിനത്തിൽ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/47

നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം നടത്താനെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭാകവാടത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ബൊക്കെ നൽകി സ്വീകരിച്ചശേഷം കൈകൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം.

47/47

ധോണി ഡിവിഷണൽ ഫോറസ്റ്റോഫീസിലെ പി.ടി.7-നെ (ധോണി) അടച്ച കൂടിനുമുന്നിൽ ‘ഓപ്പറേഷൻ പി.ടി. സെവനി’ൽ പങ്കെടുത്ത വനംവകുപ്പ് സംഘം. കുങ്കിയാനകളായ ഭരത്‌, സുരേന്ദ്രൻ, വിക്രം എന്നിവയെയും കാണാം

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented