ജനുവരി 8 ചിത്രങ്ങളിലൂടെ


1/30

തളി മഹാക്ഷേത്രത്തില്‍ നടന്ന മഹാരുദ്രയഞ്ജത്തോടനുബന്ധിച്ച് നടന്ന വസോര്‍ധാര | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

2/30

കോഴിക്കോട് കടപ്പുറത്ത് നടന്ന സമസ്ത ആദര്‍ശ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍, സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി.കെ.മൂസക്കുട്ടി ഹസ്രത്ത് തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

3/30

സ്വാതന്ത്ര സമര സേനാനി പി.വാസുവിന്റെ നൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന ആദര സമ്മേളനത്തില്‍ സമര്‍പ്പിച്ച പി,വാസുവിന്റെ ചായാചിത്രം നോക്കുന്ന എം.കെ.രാഘവന്‍ എം.പി, എം.കെ.പ്രേംനാഥ്, ടി.ബാലകൃഷ്ണന്‍, പി.വാസു,പി.രമേഷ് ബാബു എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

4/30

സംസ്ഥാന കലോത്സവത്തില്‍ കോഴിക്കോട് ചാമ്പ്യംന്‍മാരയതിന്റെ സന്തോഷത്തില്‍ മിഠായിത്തെരുവില്‍ കാലിക്കറ്റ് സ്വീറ്റ്‌സ് ഹല്‍വ വിതരണം നടത്തിയപ്പോള്‍ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

5/30

വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങളുടെ വലിയ നേർച്ചയ്ക്കുള്ള വലിയ കൊടി വരവ് ആനകളുടെ അകമ്പടിയോടെ തിരൂരിൽ നിന്ന് പുതിയങ്ങാടിയിലേക്ക് പുറപ്പെട്ടപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/30

വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങളുടെ വലിയ നേർച്ചയ്ക്കുള്ള വലിയ കൊടി വരവ് തിരൂരിൽ നിന്ന് പുതിയങ്ങാടിയിലേക്ക് പുറപ്പെട്ടപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/30

വഴുതക്കാട് ശ്രീമൂലം ക്ലബിൽ ആരംഭിച്ച മാതൃഭൂമി-ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ കാണാനെത്തിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

8/30

അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ദീപാലംകൃതമായ നിയമസഭാ മന്ദിരം. ജനുവരി 9 മുതൽ 15 വരെ ഏഴു ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിലാണ് പുസ്തകോത്സവം നടക്കുന്നത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/30

അനന്തപുരി വേദസമ്മേളനത്തിന്റെ സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു. കെ.ഉണ്ണികൃഷ്ണൻനമ്പൂതിരി, തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, യോഗക്ഷേമസഭ വനിതാ അധ്യക്ഷ മല്ലികാ നമ്പൂതിരി, എച്ച്.ഗണേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/30

കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ സ്കൂൾ നെറ്റ്ബാൾ മിനി ചാമ്പ്യാൻഷിപ്പിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ വോയിസ് ഓഫ് മണിക്കടവും സോക്കർ നയൻ സ്പോർട്സ് അങ്ങാടിക്കടവും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ നിന്ന്. മത്സരത്തിൽ സോക്കർ നയൻ സ്പോർട്സ് അങ്ങാടിക്കടവ് വിജയിച്ചു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

11/30

ആർമി ദിനാചരണത്തിന് മുന്നോടിയായി കണ്ണൂർ സെയ്ൻറ് ആഞ്ചലോസ് കോട്ടയിൽ കണ്ണൂർ ഡി.എസ്.സി ഒരുക്കിയ ബാൻഡ് മേളം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

12/30

തണുപ്പും മൂടൽമഞ്ഞും നിറഞ്ഞ ശൈത്യകാല പ്രഭാതത്തിൽ ഞായറാഴ്ച ന്യൂഡൽഹിയിലെ റോഡിലൂടെ നീങ്ങുന്ന വാഹനങ്ങൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

13/30

ഡൽഹി ക്വീർ പ്രൈഡ് പരേഡിൽ പങ്കെടുക്കാനെത്തിയ എൽ ജി ബി ടി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ പ്ലക്കാഡുകളുമായി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

14/30

എൽ ജി ബി ടി കമ്മ്യൂണിറ്റിയിലെ അംഗങ്ങളും അനുഭാവികളും ന്യൂഡൽഹിയിലെ ബരാഖംബ റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് ഡൽഹി ക്വീർ പ്രൈഡ് പരേഡ് നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

15/30

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മാഗ്നം ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റിൽ ജേതാക്കളായ സി.ആർ.പി.എഫ് ഡൽഹി ടീം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

16/30

‌ആലപ്പാട് ആയിരം തെങ്ങിൽ ജലാശയത്തിന് മുകളില് രാവിലെ ഇര തേടി പറന്നിറങ്ങുന്ന ചൂളൻ എരണ്ടക്കൂട്ടം. “സീസിക്ക്-സീസിക്ക്” എന്ന് ചൂളമടിക്കുന്നതിന് സമാനമായ ശബ്ദമുണ്ടാക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ചൂളൻ എരണ്ട എന്ന് പേര് വന്നത് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

17/30

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മാഗ്നം ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റിൽ ജേതാക്കളായ തിരുവനന്തപുരം ലെജൻറ് ക്ലബ് ടീം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

18/30

കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മാഗ്നം ചാമ്പ്യൻസ് ട്രോഫി ആൾ ഇന്ത്യാ ഹോക്കി ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ സി.ആർ.പി.എഫ് ഡൽഹിയും (നീല) കൊച്ചിൻ ഹോക്കി അക്കാദമിയും (ചുവപ്പ്) തമ്മിൽ ഏറ്റുമുട്ടുന്നു. മത്സരത്തിൽ സി.ആർ.പി.എഫ് (3 -1) ന് വിജയിച്ചു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/30

ആലപ്പുഴയില്‍ നടന്ന കെ എല്‍ സി എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/30

കെ.എസ്.ടി.എ. കണ്ണൂര്‍ ജില്ല അധ്യാപക കലോത്സവം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ-റിദിന്‍ ദാമു, മാതൃഭൂമി

21/30

കേന്ദ്രമന്ത്രി വി. മുരളീധരന്‍ യൂത്ത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍. ഫോട്ടോ-സാബു സ്‌കറിയ, മാതൃഭൂമി

22/30

മധ്യപ്രദേശിലെ ഇന്ദോറില്‍ യൂത്ത് പ്രവാസി ഭാരതീയ ദിവസ് സദസ്സ്. ഫോട്ടോ-സാബു സ്‌കറിയ, മാതൃഭൂമി

23/30

മധ്യപ്രദേശിലെ ഇന്ദോറില്‍ നടന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസ് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ-സാബു സ്‌കറിയ, മാതൃഭൂമി

24/30

ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ. ഫോട്ടോ-വി.കെ. അജി, മാതൃഭൂമി

25/30

ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ. ഫോട്ടോ-വി.കെ. അജി, മാതൃഭൂമി

26/30

ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ. ഫോട്ടോ-വി.കെ. അജി, മാതൃഭൂമി

27/30

ശബരിമല സന്നിധാനത്തെ അയ്യപ്പ ദര്‍ശനക്കാഴ്ച്ചയിലൂടെ. ഫോട്ടോ-വി.കെ. അജി, മാതൃഭൂമി

28/30

ചിന്മയ യുവകേന്ദ്ര കണ്ണൂരില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പുനര്‍ജനി' മിനി മാരത്തണ്‍.. ഫോട്ടോ- റിദിന്‍ ദാമു, മാതൃഭൂമി

29/30

ചിന്മയ യുവകേന്ദ്ര കണ്ണൂരില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ 'പുനര്‍ജനി' മിനി മാരത്തണ്‍. ഫോട്ടോ - റിദിന്‍ ദാമു, മാതൃഭൂമി

30/30

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശിയ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗാന്ധിപാർക്കിൽ "ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാന കാലവും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തീസ്ത സെതൽവാദ് ഉദ്‌ഘാടനം ചെയ്യുന്നു. വി.ജോയ് എം.എൽ.എ, എം.വിജയകുമാർ, എ.എ.റഹിം എം.പി, എം.എ.ബേബി, പി.കെ.ശ്രീമതി, ഡോ.ടി.ഗീന കുമാരി,ആർ.പാർവതീ ദേവി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented