
ഐഎസ്എല്ലിൽ ജംഷഡ്പൂരിനെതിരെ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ വിജയാഘോഷം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
ഐഎസ്എല്ലിൽ ജംഷഡ്പൂരിനെതിരെ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ വിജയാഘോഷം | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
കേരള വനിതാ കമ്മീഷൻ ദേശീയ വനിതാ കമ്മീഷൻ സഹകരണത്തോടെ ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തോട് അനുബന്ധിച്ച് ശംഖുമുഖത്തൊരുക്കിയ മണൽ ശില്പം കാണാൻ എത്തിയ കെ കെ ശൈലജ എം എൽ എ, പി .കെ ശ്രീമതി, ടി എൻ സീമ, സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ എ റഹീം എം. പി തുടങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
വേദി 4 തസ്രാക്കിൽ നടക്കുന്ന വട്ട പാട് മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
ശബരിമല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു. ശബരിമല എഡി എം. പി. വിഷ്ണുരാജ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് എന്നിവര്‍ സമീപം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ വസതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണവും, സെമിനാറും ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി.യ്ക്ക് കെ. മുരളീധരൻ എം.പി. ഉപഹാരം സമ്മാനിച്ചപ്പോൾ. ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറും, അനുസ്മരണവും ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി. കെ. കരുണാകരന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. കെ. മുരളീധരൻ എം.പി. സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി മാലിന്യസംസ്കരണ കുട്ടകൾ ഒരുക്കുന്ന പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളും അധ്യാപകരും | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി നാലിൽ പ്രൊവിഡൻസ് സ്കൂളിൽ നടക്കുന്ന ഹയർ സെക്കന്ററി വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിനായി തയാറെടുക്കുന്ന മത്സരാർത്ഥി | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേജിൽ കാലിൽ തറയ്ക്കാൻ സാധ്യതയുള്ള ആണിയോ മുള്ളോ ഉണ്ടോ എന്ന് പരിശോധിക്കുന്ന സ്റ്റേജ് മാനേജർമാർ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ കുച്ചിപ്പിടി മത്സരത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കെ.റെയിൽ പദ്ധതി സമ്പൂർണമായി പിൻവലിച്ച് ഉത്തരവിറക്കി സമരക്കാർക്കെതിരായ കേസുകൾ മുഴുവൻ പിൻവലിക്കണമെന്നവശ്യപ്പെട്ട് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ കാൽടെക്സിൽ സംഘടിപ്പിച്ച രണ്ടാംഘട്ട സമര പ്രഖ്യാപനവും ഒരുകോടി ഒപ്പ് ശേഖരണവും മേയർ ടി. ഓ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
കണ്ണൂരിൽ ഇന്ത്യൻ ലൈബ്രററി കോൺഗ്രസിന്റെ സമാപന യോഗത്തിൽ കവി സച്ചിതാനന്ദൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇന്ത്യൻ ലൈബ്രററി കോൺഗ്രസിന്റെ സമാപന യോഗം കണ്ണൂരിൽ മന്ത്രി എം.പി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ ജില്ലയിലെ മാലിന്യ സംസ്കരണ ആപ്പായ നെയ്യിക്കയുടെ ഒന്നാം വാർഷികാഘോഷം മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വേദി 7-ൽ നടന്ന ചാക്യാർകൂത്തിൽ നിന്ന് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
ലീവ് സറണ്ടർ, സർക്കാർ കബളിപ്പിക്കുന്നുവെന്നാരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ കണ്ണർ കലക്ടേറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ഇടവേളക്കുശേഷം ഭാരത് ജോഡോ യാത്ര ഡൽഹി കാശ്മീരി ഗേറ്റിലെ ഹനുമാൻ മന്ദിറിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
കലോത്സവ നഗരിയിൽ വെൽഫെയർ കമ്മിറ്റി വിതരണം ചെയ്ത ഹലുവ ആസ്വദിക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
കലോത്സവ നഗരിയിൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹലുവ വിതരണം ചെയ്യുന്നു | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ നിന്ന് | ഫോട്ടോ: പി.ജയേഷ് / മാതൃഭൂമി
കൺസ്യൂമർ ഫെഡിന്റെ തൃവേണി നോട്ട്ബുക്ക് വില്പന വാഹനത്തിന്റെ പ്രയാണ ഉദ്ഘാടനം കണ്ണൂരിൽ ഡയറക്ടർ വി.മോഹനൻ നിർവഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സിദ്ധ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോ കെ.വി രമ നിർവ്വഹിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
സംസ്ഥാനം സ്കൂൾ കലോത്സവത്തിൽ സ്പീക്കർ എം.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാനം സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: പി.പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാനം സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ യുവജനനോത്സവ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിന് കോഴിക്കോട് വിക്രം മൈതാനത്ത് എത്തിയവർ | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിൽ സ്വാഗതഗീതം അവതരിപ്പിക്കുന്നു| ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കോഴിക്കോട് കുറ്റികാട്ടൂർ എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ശിങ്കാരിമേളം| ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾകലോത്സവ വേദിയിൽ സ്വാഗതനൃത്തം അവതരിപ്പിക്കുന്ന സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ| ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മാതൃഭൂമി ഒരുക്കിയ പ്രവേശന കവാടം അലങ്കാര ദീപപ്രഭയിൽ . ഗിറ്റാറിന്റെ രൂപത്തിലുള്ള കൊടിമരവും കാണാം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..