ജനുവരി 2 ചിത്രങ്ങളിലൂടെ


1/33

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ മാതൃഭൂമി ഒരുക്കിയ പ്രവേശന കവാടം അലങ്കാര ദീപപ്രഭയിൽ . ഗിറ്റാറിന്റെ രൂപത്തിലുള്ള കൊടിമരവും കാണാം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

2/33

കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പക്ക് ആദരാഞ്ജലി അർപ്പിച്ച് വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രലിൽ നിന്നും തുടങ്ങിയ മെഴുകുതിരി പ്രദക്ഷിണത്തിനു ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി

3/33

കേരള ബ്ലാസ്റ്റേഴ്‌സ് പനമ്പിള്ളി നഗർ ബോയ്‌സ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിൽ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി

4/33

സംസ്ഥാന സ്കൂൾ കലോൽസവത്തിലെ മത്സരാർത്ഥികൾക്കുള്ള പാസ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

5/33

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ "അതിരാണിപ്പാടം " സ്റ്റേജ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

6/33

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ "അതിരാണിപ്പാടം " സ്റ്റേജ് അവസാന ഘട്ട ഒരുക്കത്തിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

7/33

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് ആദ്യം എത്തിയ കുട്ടികളുടെ ടീമിന് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.ശിവന്കുട്ടി എന്നിവർ ചേർന്ന് വരവേൽക്കുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

8/33

സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ പ്രധാന വേദിയായ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ "അതിരാണിപ്പാടം" സ്റ്റേജ് സന്ദർശിക്കുന്ന മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, വീണ ജോർജ് തുടങ്ങിയവർ | ഫോട്ടോ: പി.കൃഷ്ണപ്രദീപ് / മാതൃഭൂമി

9/33

സ്വർഗവാതിൽ ഏകാദശിയോട് അനുബന്ധിച്ച് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

10/33

സ്വർഗവാതിൽ ഏകാദശിയോട് അനുബന്ധിച്ച് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

11/33

അനന്തപുരി നായർ സമാജം തിരുവനന്തപുരം മന്നം ഹാളിൽ സംഘടിപ്പിച്ച 146-മത് മന്നം ജയന്തി ആഘോഷവും വാർഷിക കുടുംബസംഗമവും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി. കാർത്തികേയൻ നായർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

12/33

കോഴിക്കോട് നടന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണിക 'തങ്ങൾ' പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എളമരം കരീം എം.പിക്കും, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ സ്മരണിക 'വിനയസ്മിതം' സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉമ്മർ പാണ്ടികശാലക്കും നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

13/33

അഷ്ടമുടിക്കായൽ തീരത്ത് മരത്തില്‍ കൂടൊരുക്കിയ ദേശാടനപക്ഷികളായ ഗ്രേ ഹെറോണുകള്‍(ചാരമുണ്ടി). നീണ്ട ചുണ്ടുകളും,വലിയ കാലുകളുമുള്ള നീന്താനറിയാത്ത നീര്‍പക്ഷികളായ ഇവ കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്നാണറിയപ്പെടുന്നത് | ഫോട്ടോ: സി.ആർ ​ഗിരീഷ് കുമാർ / മാതൃഭൂമി

14/33

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ഭക്ഷണ പന്തലിൽ പായസം ഇളക്കി നോക്കുന്ന മന്ത്രി വി. ശിവൻ കുട്ടി. മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പഴയിടം മോഹനൻ നമ്പൂതിരി തുടങ്ങിയവർ സമീപം ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

15/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയിൽ മാതൃഭൂമി ന്യൂസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി

16/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയിൽ മാതൃഭൂമി ഒരുക്കിയ കവാടത്തിന്റെ ഉദ്ഘാടനം മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവഹിക്കുന്നു | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി

17/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയിൽ മാതൃഭൂമി ഒരുക്കിയ കവാടം ഉദ്ഘാടനം ചെയ്ത ശേഷം അകത്തേക്ക് വരുന്ന മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി

18/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന വിളംബര ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

19/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന വിളംബര ഘോഷയാത്ര | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

20/33

കലാകിരീടം മാനാഞ്ചിറ മൈതാനത്ത് എത്തിച്ചപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

21/33

എം.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/33

ശബരിമല സന്നിധാനത്ത് കതിന പൊട്ടി അപകടമുണ്ടായ സ്ഥലം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

23/33

പി.എ. റസാഖ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന കേരള കോൺഗ്രസ് നേതാവ് പി.എ. റസാഖ് അനുസ്മരണ സമ്മേളനം പി.പി. ചിത്തരജ്ഞൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

24/33

സംസ്ഥാന സ്കൂൾ കാലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ വിളംബരജാഥ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫ്ളാ​ഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി

25/33

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മീഡിയ സെന്റർ മന്ത്രിമാരായ വി.ശിവൻ കുട്ടി, മുഹമദ് റിയാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാർ / മാതൃഭൂമി

26/33

ചങ്ങനാശ്ശേരിയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാ​ഗേഷ് / മാതൃഭൂമി

27/33

ചങ്ങനാശ്ശേരിയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിൽ ശശി തരൂർ എം.പി. സംസാരിക്കുന്നു | ഫോട്ടോ: ഇ.വി. രാ​ഗേഷ് / മാതൃഭൂമി

28/33

നഗരസഭകളുടെ ത്രൈമാസ പ്രവർത്തനാവലോകന ഓഡിറ്റ് റിപ്പോർട്ടുകളുടെ സംസ്ഥാനതല പ്രസിദ്ധീകരണം കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണിക്ക്‌ നൽകി നിർവ്വഹിക്കുന്നു. മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി, ദിവ്യ, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഡി. സാങ്കി, ജില്ലാ പ്ലാനിങ് ഓഫീസർ കെ. പ്രകാശൻ എന്നിവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/33

എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി. ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു

30/33

ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തർ | ഫോട്ടോ: അജി വി.കെ

31/33

ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തർ | ഫോട്ടോ: അജി വി.കെ

32/33

ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തർ | ഫോട്ടോ: അജി വി.കെ

33/33

പ്രതികൂലമാണ് കാലമെങ്കിലും പ്രതീക്ഷയാണ് ആശ്രയം. കരിഞ്ഞുണങ്ങിയ കനവുകളില്‍ നിന്ന് കാലം കാത്തുവയ്ക്കുന്നത് പുത്തന്‍ തളിര്‍പ്പുകള്‍. കാലപ്പഴക്കത്താല്‍ ഉണങ്ങിപ്പോയ ആഞ്ഞിലിമരത്തിന്റെ ചുവട്ടിൽ നിന്ന് കിളിര്‍ത്തുവരുന്ന ആല്‍മരം. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ നിന്നുള്ള ദ്യശ്യം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented