
കോഴിക്കോട്ട് നടന്ന സൗത്ത് സോണ്‍ വുഷു വിമന്‍സ് ലീഗ് മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
കോഴിക്കോട്ട് നടന്ന സൗത്ത് സോണ്‍ വുഷു വിമന്‍സ് ലീഗ് മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
കോഴിക്കോട്ട് നടന്ന സൗത്ത് സോണ്‍ വുഷു വിമന്‍സ് ലീഗ് മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
മുല്ലൂർ നിവാസികളെ ആക്രമിച്ച കലാപകാരികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം മുല്ലൂർ ജംങ്ഷനിൽ നടത്തിയ ബഹുജനമാർച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഇന്തോ-റഷ്യൻ ട്രാവൽ ആൻഡ് ടൂറിസം ഫെയർ 2022 ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ സാംസ്കാരിക പരിപാടിയിൽ നിന്ന് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഇന്തോ-റഷ്യൻ ട്രാവൽ ആൻഡ് ടൂറിസം ഫെയർ 2022, മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ക്ലബ് എഫ് എം വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്കിൽ ഒരുക്കിയ "ഇറ്റ്സ് എ ഗോൾ" മത്സരത്തിൽ വിജയിച്ച ഗ്രിഫിൻ പി രാജിന് പ്രിൻസിപ്പൽ ജെ.എസ്.സുരേഷ് കുമാർ സമ്മാനം നല്കുന്നു | ഫോട്ടോ: സന്തോഷ് കെ.കെ / മാതൃഭൂമി
കോതിയിലെ മലിന ജല പ്ലാന്റിനെ കുറിച്ച് സി.പി.എം പള്ളിക്കണ്ടിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. എൽ. രമേശൻ, ബാബു പറശ്ശേരി, മുസാഫർ അഹമദ്, ഡോ. എസ്.ജയശ്രീ, മേലടി നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ / മാതൃഭൂമി
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ക്ലബ് എഫ് എം ഒരുക്കിയ "ഇറ്റ്സ് എ ഗോൾ " മത്സരം ഐ എസ് എൽ താരം സി കെ വിനീതും മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപും ചേർന്ന് കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ.പോളിടെക്നിക്കിൽ കിക്കോഫ് ചെയ്യുന്നു. പോളിടെക്നിക് പ്രിൻസിപ്പൽ ജെ.എസ്.സുരേഷ് കുമാർ, വാക്കരോ ഡയറക്ടർ പി.അബ്ദുൽ സലാം, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ , ജോയിന്റ് എക്സൈസ് കമ്മീഷണർ ജി.പ്രദീപ്, ചോസൺ ഫുഡ്സ് ഡയറക്ടർ ടി.പി.അംജദ് ഹുസൈൻ, പിട്ടാപ്പിള്ളിൽ ഏജൻസീസ് അസി.സോണൽ മാനേജർ സുജിത് ഭാസി തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ മത്സരചൂടിനിടയിൽ ഐസ് ക്രീം നുണയുന്ന മത്സരാത്ഥികൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ അതിരില്ലാത്ത ആവേശമായി മാറിയ പരിജമുട്ട് മത്സരത്തിൽ കളിക്കാരെ പ്രോത്സാകിപ്പിക്കുന്ന കാണികൾ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടം എച്ച് എസ് വിഭാഗം നന്ദന നായർ എസ്, എൻ.എസ്.എസ് എച്ച് എസ് എസ് തടിയൂർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ മാർഗം കളിയിൽ എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം നേടിയ സെൻറ് മേരീസ് ജി.എച്ച്. എസ്. എസ് കോഴഞ്ചേരി | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ മാർഗം കളിയിൽ എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം നേടിയ എസ്.വി.ജി.എച്ച് എസ് എസ് കിടങ്ങന്നൂർ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
പത്തനംതിട്ട റവന്യു ജില്ലാ കലോത്സവത്തിൽ ജലച്ചായം യൂ പി വിഭാഗം, ഒന്നാം സ്ഥാനം നേടിയ നന്ദന ആർ നേതാജി എച്ച് എസ് എസ് പ്രമാടം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
അന്ധവിശ്വാസങ്ങൾക്കും ആഭിചാരങ്ങൾക്കുമെതിരെ ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന സംവാദ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് നിർവഹിക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി
ഡൽഹി മൽക്ക ഗഞ്ചിൽ എം സി ഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള റോഡ്ഷോ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ മണി അടിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിനായി ഒരുങ്ങുന്ന മത്സരാർത്ഥി | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയിത് പ്രതിഷേധിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ജിമ്മി ജോർജ്ജിന്റെ 35-ാം ചരമവാർഷികദിനാചരണ പരിപാടി കണ്ണൂരിൽ ഡി.ഐ.ജി. രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കോട്ടയത്ത് വിദ്യാർഥിനിക്കെതിരെ ഉണ്ടായ സദാചാര അക്രമത്തിൽ പ്രതിഷേധിച്ച് സി എം എസ് സ്കൂളിലെ വിദ്യാർത്ഥിനികൾ മുടി മുറിച്ച് പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഒപ്പനയിൽ ഒന്നാം സ്ഥാനം നേടിയ ആഷ്ന രൂപേഷും സംഘവും. എ.യു.പി സ്കൂൾ കൊവ്വൽ ചെറുവത്തൂർ | ഫോട്ടോ: എൻ. രാമനാഥ്പൈ / മാതൃഭൂമി
എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ നവനീത സൈജൻ, സെന്റ് ജോസഫ് എച്ച് എസ് വരാപ്പുഴ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരികൃഷ്ണൻ ഹരിലാൽ, എം.കെ.എം എച്ച്.എസ്.എസ് പിറവം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്തുനിൽക്കുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ദർശന പുണ്യം കണ്ണുകളിൽ നിറച്ച് ശബരിമല സന്നിദാനത്ത് അയ്യപ്പനെ തൊഴുന്ന കുഞ്ഞുമാളികപ്പുറം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ശബരിമല സന്നിധാനത്ത് ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക് | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തോളത്തു കിടന്നുറങ്ങിപ്പോയ കുഞ്ഞു മാളികപ്പുറത്തെയും കൊണ്ട് അയ്യ്പദര്ശനത്തിനായി കാത്തുനില്ക്കുന്ന അയ്യപ്പന്. സന്നിധാനത്തെ നടപ്പന്തലില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന തല സെമിനാർ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി.ബിനോജ് / മാതൃഭൂമി
അഞ്ചലിൽ നടക്കുന്ന കൊല്ലം ജില്ല സ്ക്കൂൾ കലോത്സവം ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ്പുരി, ബിജെപി എംപിമാരായ ഹൻസ് രാജ് ഹൻസ്, രമേഷ് ബിധുരി, മനോജ് തിവാരി, ഹർഷ് വർധൻ, പർവേഷ് സാഹിബ് സിംഗ് വർമ എന്നിവർക്കൊപ്പം ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പാലക്കാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ കോങ്ങാട് കെ പി ആർ പി എച്ച് എസ് ലെ പി.ശ്രീവൈഷ്ണവി | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
പാലക്കാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മത്സരങ്ങൾ അർദ്ധരാത്രിക്ക് ശേഷവും നീണ്ടപ്പോൾ. ഹയർ സെക്കൻ്ററി വിഭാഗം ഭരതനാട്യത്തിന് മണിക്കൂറുകളായി അണിഞ്ഞൊരുങ്ങി ഊഴവും കാത്തിരിക്കുന്ന മത്സരാർത്ഥി. ഒരു മണിയാകാറായപ്പോഴാണ് ചൊവ്വാഴ്ച തുടങ്ങിയ മത്സരങ്ങൾ അവസാനിച്ചത് | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം കേരള നടനം ഒന്നാം സ്ഥാനം നേടിയ ഗോപിക ജീ നായർ നായർ സമാജം എച്ച്.എസ് മാന്നാർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
കൊച്ചിയിലെ നാവിക ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ / മാതൃഭൂമി
തൊടുപുഴയിൽ നടക്കുന്ന ഇടുക്കി ജില്ലാ റവന്യൂ കലോത്സവത്തിൽ എച്.എസ് വിഭാഗം ബാൻഡ് മേളം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി, ജില്ലാ ലോട്ടറി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ലഹരിക്കെതിരെ മോട്ടോർ തൊഴിലുളി ക്ഷേമനിധി ബോർഡ് നത്തിയ വാഹന റാലി കണ്ണൂരിൽ എ.സി. പി.ടി.കെ രത്നകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ലഹരി വിരുദ്ധ വാഹന റാലി കണ്ണൂരിൽ എ.സി. പി.ടി.കെ രത്നകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആരോഗ്യ വകുപ്പിന്റെ ലഹരിക്കെതിരെ ഗോൾ പരിപാടി ഉദ്ഘാടനം ചെയ്ത് കണ്ണൂരിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സെൽഫി പോയിന്റിൽ സെൽഫി എടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
റമ്പർ വിലയിടിവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയത്ത് നടത്തുന്ന ഉപവാസം പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ദേശീയ ആരോഗ്യ ആത്യം വിവിധ ഓഫീസുകൾക്ക് നൽകന്ന സൈക്കിളുകളുടെ താക്കോൽ ഡി.എം.ഒ. നാരായണനായ്കൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
പാലക്കാട് റവന്യൂജില്ലാ കലോത്സവത്തിലെ ആൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി
പാലക്കാട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിലെ ഓട്ടൻതുള്ളൽ മത്സരത്തിൽ നിന്ന് | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി
അഞ്ചലിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..