നവംബര്‍ 22 ചിത്രങ്ങളിലൂടെ


1/50

ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സിഐടിയു)ന്റെ നേതൃത്വത്തിൽ നടന്ന സൊമാറ്റോ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും, സ്വിഗ്ഗി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സ്വിഗ്ഗി കമ്പനി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

2/50

റോട്ടറി ക്ലബ്‌ ഓഫ്‌ ആലപ്പിയുടെ മൂന്നാം ഘട്ട പെൻഷൻ വിതരണം പി പി ചിത്തരഞ്ജൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

3/50

ലോകകപ്പിൽ സൗദി സൗദിഅറേബ്യക്കെതിരെ അർജന്റീനയുടെ അപ്രതീക്ഷിത തോൽവി താങ്ങാൻ ആവാതെ ആരാധകർ. എറണാകുളം കറുകപ്പിള്ളിയിലെ ബിഗ് സ്ക്രീൻ പ്രദർശന വേദിയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

4/50

ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ഇടപ്പള്ളിയിലെ സോണൽ ഓഫീസിനു മുൻപിൽ ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ സ്വിഗ്ഗി (എഐടിയുസി) നടത്തിയ ധർണ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് പി രാജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

5/50

ശബരിമല സന്നിധാനത്ത് ശനിയാഴ്ച അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

6/50

ശബരിമലയിൽ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുമായി വരുന്നവർ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

7/50

മാളികപ്പുറം ക്ഷേത്രസന്നിധിയിൽ മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഭഗവതിസേവ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

8/50

പതിനെട്ടാം പടി കയറി അയ്യനെ കാണാൻ വരുന്ന കുഞ്ഞു മാളികപ്പുറം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

9/50

കെ.എസ്.കെ.ടി.യു പത്തനംതിട്ട ജില്ലാ പഠന ക്ലാസ് അടൂരിൽ സി.പി.ഐ എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/50

കോഴിക്കോട് ജില്ലാ കായിക മേളയിൽ സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയ സായി കാലിക്കറ്റിലെ ടി.ആദിത്യ കൃഷ്ണ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

11/50

കോഴിക്കോട് ജില്ലാ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടുന്ന സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ കരോളിന മാത്യു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

12/50

കോഴിക്കോട് ജില്ലാ കായിക മേളയിൽ സീനിയര്‍ വിഭാഗം ലോങ്ജംപില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് ജോസഫ് എച്ച്.എസ്.എസ് പുല്ലൂരാം പാറയിലെ സി.പി.അഭിജിത്ത്‌ | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

13/50

കോഴിക്കോട് ജില്ലാ കായിക മേളയിൽ സീനിയര്‍ വിഭാഗം ഹാമര്‍ ത്രോയില്‍ ഒന്നാം സ്ഥാനം നേടിയ വടകര ജെ.എന്‍.എം.എച്ച്.എസ്.എസ്സിലെ ജോര്‍ജി ജോ ഫിലിപ്പ് | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

14/50

എസ്ബിഐ എംപ്ലോയീസ് ഫെഡറേഷന്‍ അകാശ സംരക്ഷണ ജാഥക്ക് കണ്ണൂരില്‍ ബെഫി നല്‍കിയ സ്വീകരണം എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/50

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച് .എസ് .എസ് വിഭാ​ഗം കേരള നടനത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് മൈക്കിൾസ് എ. ഐ.എച്ച്.എസ്.എസ് കണ്ണൂരിലെ ആദിഷ് പ്രമോദ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/50

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച് .എസ്. വിഭാ​ഗം കേരള നടനത്തിൽ ഒന്നാം സ്ഥാനം നേടിയ കൂടാളി എച്ച് .എസ് .എസിലെ നീഹാര രാജേഷ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/50

തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ കഥകളി ഹയർ സെക്കന്ററി വിഭാഗം ഒന്നാം സമ്മാനം നേടിയ ആദിത്യ രാജ് ആർ. ആർ. വി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കിളിമാനൂർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/50

പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം നടത്തിയ തെളിവെടുപ്പ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/50

പത്തനംതിട്ടയിലെ പി.എസ്.സിയുടെ 2022 എല്‍.ഡി.ക്ലാര്‍ക്ക് നിയമന ഉത്തരവ് ഭരണാനുകൂല സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ കലക്ടറുടെ ഓഫീസ് ഉപരോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/50

അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന ലോക കപ്പ് ഫുട്‍ബോൾ മത്‌സരം തിരുവനന്തപുരം വഞ്ചിയൂർ ജംങ്ഷനിൽ ബിഗ് സ്‌ക്രീനിൽ കാണുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/50

കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ മദർ വെറോണിക്ക സ്മാരക പ്രഭാഷണത്തിനെത്തിയ ശശി തരൂർ എം.പി.യെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വീകരിക്കുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

22/50

പി.ജി.സംസ്കൃതി കേന്ദ്രത്തിൻ്റെ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലെത്തിയ "ദ ഹിന്ദു" മുൻ എഡിറ്റർ ഇൻ-ചീഫ് എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഹസ്‌തദാനം നടത്തുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/50

പി.ജി.സംസ്കൃതി കേന്ദ്രത്തിൻ്റെ പി.ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ "ദ ഹിന്ദു" മുൻ എഡിറ്റർ ഇൻ-ചീഫ് എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ആനാവൂർ നാഗപ്പൻ, മന്ത്രി വി.ശിവൻകുട്ടി, പി.ജിയുടെ മകൾ ആർ.പാർവതീദേവി എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/50

കോഴിക്കോട് ബീച്ചിൽ എം.ബി.ഐ.എഫ്.എൽ 23 പ്രഭാഷണപരമ്പരയിൽ ശശിതരൂർ എം.പി സംസാരിക്കുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

25/50

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ബാൻഡ് മേളം ഒന്നാം സ്ഥാനം നേടിയ കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

26/50

തിരുവനന്തപുരം നഗരസഭയുടെ കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുത് എന്നാവിശ്യപ്പെട്ട് ബി ജെ പി വനിതാ കൗൺസിലർമാർ ഡയസിൽ കിടന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

27/50

മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

28/50

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിലെ ചിത്ര രചനാ മത്സരത്തിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/50

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച് .എസ് .എസ് വിഭാഗം പൂരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.വി.എസ് .ജി.എച്ച്.എസ്.എസ് ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/50

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ്. തെരേസാസ് എ.ഐ .ജി.എച്ച്.എസ് .എസിലെ വിദ്യാർത്ഥികളുടെ ആഹ്‌ളാദം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/50

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ആലപ്പുഴ ജില്ലാകൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

32/50

ലഹരിയ്ക്കെതിരെ ഫുട്ബാൾ ലഹരി എന്ന സന്ദേശവുമായി കൊല്ലം ഫാത്തിമ മാത കോളേജിലെത്തിയ ബോബി ചെമ്മണ്ണൂർ കുട്ടികളുമായി സംവദിയ്ക്കുക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

33/50

സാഷ്ടാംഗപ്രണാമം അല്ല... ശബരിമല സന്നിധാനത്തേക്കുള്ള നീലിമല പാതയിൽ മിക്കയിടത്തും കരിങ്കല്ലു പാകുന്ന പണി ഇതുവരെ പൂർത്തിയായിട്ടില്ല. കുട്ടികൾ ഉൾപ്പെടെയുള്ള അയ്യപ്പൻമാർ കല്ലുപാകിയ സ്ഥലത്തു കൂടി മലകയറുന്നതുമൂലം കാലുകൾ മുറിയുന്നതു പതിവാകുകയാണ്. ശബരിപീഠത്തിനു സമീപം നടക്കാൻ സാധിക്കാതെ കമ്പിവേലിക്ക് അടിയിലൂടെ നുഴഞ്ഞ് അപ്പുറത്ത് കടക്കുന്ന സ്വാമി | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

34/50

ശബരിപീഠത്ത് ശരം കുത്തുന്ന മണികണ്ഠൻ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

35/50

ശബരിമലയിൽ വാദ്യോപകരണങ്ങളുമായി ദർശനത്തിനെത്തിയ സ്വാമിമാർ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

36/50

ശബരിമല സന്നിധാനത്ത് അഗ്നി രക്ഷാ സേന നടത്തിയ ബോധവൽക്കരണ ക്ലാസ് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

37/50

അയ്യപ്പ ദർശനത്തിനായി ഡോളിയിൽ ഭക്തരെ സന്നിധാനത്തേക്ക് കൊണ്ടുവരുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

38/50

മരക്കൂട്ടത്ത് ഇന്നുണ്ടായ ഭക്തജനത്തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

39/50

കണ്ണൂർ ജില്ല സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ധ്രുപദ്.എസ് രാജീവ് ഗാന്ധി എച്ച് എസ്.എസ്. മൊകേരി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/50

സിമാക്കിന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

41/50

എം.എസ്.എഫിന്റെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍. വിദ്യാര്‍ഥികളുടെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

42/50

എം.എസ്.എഫിന്റെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍. വിദ്യാര്‍ഥികളുടെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

43/50

സിമെന്റ് ബ്രിക്ക് ആന്‍ഡ് ഇന്റര്‍ലോക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ കണ്ണൂര്‍ കലക്ടറേറ്റ് ഉപവാസം സംസ്ഥാന സെക്രട്ടറി മലബാര്‍ രമേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

44/50

പുനലാല്‍ ദി ഡെയ്ല്‍ വ്യൂവില്‍ ആരംഭിച്ച രാംനാഥ് കോവിന്ദ് ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാല്‍/ മാതൃഭൂമി

45/50

കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ബാന്‍ഡ് മേളം മത്സരത്തില്‍ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

46/50

കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ബാന്‍ഡ് മേളം മത്സരത്തില്‍ നിന്നും | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

47/50

ലെന്‍സ് ഫെഡ് കണ്ണൂര്‍ ജില്ലാ വാര്‍ഷിക കണ്‍വെന്‍ഷനു തുടക്കമായി. പ്രസിഡണ്ട് കെ.വി. പ്രസിജ് കുമാര്‍ പതാക ഉയര്‍ത്തുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

48/50

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

49/50

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

50/50

പാലക്കാട് നടക്കുന്ന ജില്ലാ കായികമേളയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented