നവംബര്‍ 15 ചിത്രങ്ങളിലൂടെ


1/39

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്‌ക്കെത്തിയ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആര്യവൈദ്യശാലാ മാനേജിംങ് ട്രസ്റ്റി ഡോ. പി.എം. വാര്യരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/39

പരിസ്ഥിതി സൗഹൃദ ഗതാഗതമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി നഗരസഭ പുറത്തിറക്കുന്ന 100 ഇ - ഓട്ടോകളുടെ ഉദ്‌ഘാടനത്തിനുശേഷം ഓട്ടോയിൽ നിന്നും പുറത്തിറങ്ങുന്ന മന്ത്രി വി എൻ വാസവൻ. ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

3/39

കേരള ഗവർണറുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

4/39

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബാങ്കിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ല ജനറൽസെക്രട്ടറി വി.പി.സക്കറിയ ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

5/39

ലോകകപ്പിനോടനുബന്ധിച്ച് മലപ്പുറം എ.യു.പി.സ്‌കൂളിലെ സ്‌പോട്‌സ് ക്ലബ് സംഘടിപ്പിച്ച വിളംബര ജാഥക്കെത്തിയ കുട്ടികൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

6/39

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസെന്ററ്റീവ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

7/39

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മലപ്പുറം സോഷ്യൽ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ടൗൺഹാളിൽ നടന്ന സ്‌റ്റൈപ്പന്റോട് കൂടിയ വിദേശ തൊഴിൽ പരിശീലനം പി.അബ്ദുൽഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

8/39

മലപ്പുറത്ത് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയിൽ മുൻ മന്ത്രി എ.കെ.ബാലൻ മുഖ്യപ്രഭാഷണം നടത്തുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/39

മലപ്പുറത്ത് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധക്കൂട്ടായ്മ കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സി.ആർ.വത്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/39

ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മലപുറം ഫോട്ടോഗ്രാഫി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന 'നേച്ചര്‍ വാക്ക്' ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി

11/39

കേന്ദ്രസർക്കാരിനും ഗവർണ്ണർക്കുമെതിരെ കോഴിക്കോട് മുതലക്കുളത്ത് നടന്ന എൽ.ഡി.എഫ്. റാലി കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

12/39

കേരള ഗവർണറുടെ നയങ്ങളിൽ പ്രതിഷേധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന എൽ ഡി എഫ് പ്രതിഷേധ റാലി തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

13/39

കൊല്ലം എസ്.എൻ. വനിതാ കോളേജ് പൊളിറ്റിക്‌സ്, ഹിസ്റ്ററി വിഭാഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സും ചേർന്ന് സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടത്തിയ ദേശീയ സെമിനാർ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ്., എം. നൗഷാദ് എം.എൽ.എ., എസ്.എൻ. വനിതാ കോളേജ് പ്രിൻസിപ്പൽ സുനിൽകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

14/39

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 95-ാം വാർഷികത്തോടനുബന്ധിച്ച് 'സാഹിത്യത്തിലെ പെണ്മ' എന്ന വിഷയത്തിൽ നടന്ന സെമിനാർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത കന്നഡ കവി പ്രതിഭ നന്ദകുമാറുമായി സൗഹൃദം പങ്കുവെയ്ക്കുന്ന ഡി ജി പി ബി.സന്ധ്യ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

15/39

ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ പ്രതിഷേധകൂട്ടായ്മയില്‍ മുതിര്‍ന്ന സി.പി.എം. നേതാവ് എസ്. രാമചന്ദ്രന്‍പിള്ള സംസാരിക്കുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

16/39

തൃശൂർ ചാവക്കാട് കറുകമാട് നാലുമണിക്കാറ്റ് കയാക്കിം​ഗ് വാട്ടർ സ്പോർട്സ് ​ക്ലബ്ബ് ലോകകപ്പിന്റെ വരവറിയിച്ച് സ്ഥാപിച്ച മോഡൽ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

17/39

തൃശൂർ ചാവക്കാട് കറുകമാട് നാലുമണിക്കാറ്റ് കയാക്കിം​ഗ് വാട്ടർ സ്പോർട്സ് ​ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ വിവിധ രാജ്യങ്ങളുടെ പതാകകൾ കെട്ടിയ ബോട്ട് അണിയിച്ചൊരിക്കിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

18/39

ശബരിമല മേൽശാന്തിയായി സ്ഥാനമേറ്റെടുക്കുന്ന കെ. ജയരാമൻ നമ്പൂതിരിക്ക് കണ്ണൂർ ചൊവ്വ മഹാശിവക്ഷേത്രത്തിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

19/39

കേരള ഗവർണ്ണറുടെ നയങ്ങളിൽ പ്രതിഷേധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന എൽ ഡി എഫ് പ്രതിഷേധ റാലിയിൽ സി പി എം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

20/39

ലോകായുക്ത ദിനാചരണം തിരുവനന്തപുരത്ത് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂൺ-ഉൽ-റഷീദ് എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

21/39

തിരുവനന്തപുരം നഗരസഭയിലെ 'സുതാര്യ' ജനസേവനകേന്ദ്രത്തിലെ ജീവനക്കാർ ഗവർണർക്കെതിരായ സമരത്തിന് ജോലി സമയത്ത് പോയി എന്നാരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

22/39

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതീകാത്മക നിയമന ഉത്തരവ് തയ്യാറാക്കി പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/39

കെ.എസ്.യു പ്രവർത്തകർ ആലപ്പുഴ കലക്ട്രേറ്റിനു മുന്നിൽ ഉപരോധ സമരം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

24/39

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് സി.പി.എം.ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

25/39

ഹിന്ദു ഐക്യവേദിയും സാമൂഹ്യ നീതി കർമ്മ സമിതിയും കണ്ണരിൽ നടത്തിയ ഹിന്ദു നേതൃസമ്മേളനം ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/39

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളാഹൗസില്‍ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

27/39

തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് കേരളാ മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസെന്റിറ്റീവ് അസോസിയേഷൻ ആലപ്പുഴ കളക്ടേറ്റിന് മുന്നിൽ നടത്തിയ ധര്‍ണ്ണ| ഫോട്ടോ: സി. ബിജു / മാതൃഭൂമി

28/39

ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷയും കൗൺസിലർമാരും വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നു ഫോട്ടോ: സി. ബിനു / മാതൃഭൂമി

29/39

ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ ശിവഗിരിയില്‍ സന്ദര്‍ശിച്ചതിന്റെ 100ാംവാര്‍ഷിക ആഘോഷ ചടങ്ങ് വിശ്വാഭാരതി അര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബിന്ദ്യുത് ചക്രബര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി.ബിനുലാല്‍ / മാതൃഭൂമി

30/39

ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി LDF നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന സമ്മേളനം തോമസ് കെ തോമസ് MLA ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു/ മാതൃഭൂമി

31/39

കക്കാട് പുഴ മലിനമാക്കുന്നവർക്കെതിരെ കണ്ണൂർ കോർപ്പറേഷന്റെ ജനകീയ കൂട്ടായ്മ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

32/39

ദേശീയ കുളമ്പ് രോഗ നിവാരണ പദ്ധതിയുടെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം മേയര്‍ ടി.ഒ.മോഹനന്‍ നിര്‍വ്വഹിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

33/39

ടാഗോര്‍ ശ്രീനാരയണഗുരുവിനെ സന്ദര്‍ശിച്ചതിന്റെ 100ാം വാര്‍ഷികം ഉദ്ഘടനം ചെയ്യാനെത്തിയ വിശ്വഭാരതി സര്‍വകലാശാല വെസ്ചാന്‍സലര്‍ ബിദ്ധുത്ത് ചക്രബര്‍ത്തിയെ ശിവഗിരിയിലെ സ്വാമിമാര്‍ സ്വീകരിക്കുന്നു | ഫോട്ടോ: ജി.ബിനുലാല്‍ / മാതൃഭൂമി

34/39

ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയവര്‍ | ഫോട്ടോ: ബിജു.വി/ മാതൃഭൂമി

35/39

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു.വി/ മാതൃഭൂമി

36/39

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് നടത്തിയ നവോത്ഥാന സദസ്സ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

37/39

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

38/39

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യമിട്ട് 'ഒന്നിച്ചോടാം' കുട്ടികളുടെ സംരക്ഷണത്തിനായി എന്ന പേരിൽ മലപ്പുറത്ത് നടത്തിയ കൂട്ടയോട്ടം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

39/39

ഡൽഹിയിൽ അന്താരാഷ്‌ട്ര വ്യാപാരമേളയിൽ കേരള പവലിയൻ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു. ആർട്ടിസ്റ്റ്‌ ജിനൻ, ചലച്ചിത്രതാരം പ്രേംകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented