നവംബര്‍ 14 ചിത്രങ്ങളിലൂടെ


1/59

ഡൽഹിയിൽ അന്താരാഷ്‌ട്ര വ്യാപാരമേളയിൽ കേരള പവലിയൻ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യുന്നു. ആർട്ടിസ്റ്റ്‌ ജിനൻ, ചലച്ചിത്രതാരം പ്രേംകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

2/59

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യമിട്ട് 'ഒന്നിച്ചോടാം' കുട്ടികളുടെ സംരക്ഷണത്തിനായി എന്ന പേരിൽ മലപ്പുറത്ത് നടത്തിയ കൂട്ടയോട്ടം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/59

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ അവാർഡ് ദാനവും ആനുകൂല്യ വിതരണവും മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/59

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി മലപ്പുറത്ത് നടത്തിയ നവോത്ഥാന സദസ്സ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/59

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/59

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാഹനത്തിൽ കരിങ്കൊടി കെട്ടുന്ന യു ഡി എഫ് കൗൺസിലർമാർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/59

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ നഗരസഭയിലെ കൗൺസിൽ ഹാളിന് മുകളിൽ കയറി പ്രതിഷേധിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/59

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്ന യു ഡി എഫ് വനിതാ പ്രവർത്തകരെ പോലീസ് ഫ്ലക്സ് ബോർഡ് കൊണ്ട് തടയുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

9/59

പട്ടികജാതി വികസന ഫണ്ട് തട്ടിപ്പിലും നിയമന തട്ടിപ്പിലും പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിഷേധവുമായി എത്തിയ ഹിന്ദുഐക്യ വേദി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/59

കോഴിക്കോട് എരഞ്ഞിപ്പാലത്തെ നായനാർ ബാലികാ സദനത്തിൽ മുതിർന്ന പൗരർക്കുള്ള സർഗ്ഗവേദിയായ "മടിത്തട്ട് " ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ.ആർ. ബിന്ദുവിനെ സ്വീകരിക്കുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/59

കോട്ടയം പാസ്പോർട്ട് ഓഫീസ് സന്ദർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ അവിടുത്തെ പ്രവർത്തനങ്ങളെപ്പറ്റി ചോദിച്ചറിയുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

12/59

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരുന്ന ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

13/59

പുതിയ ഇടം ...... കോട്ടയം റെയിൽവേ സ്റ്റേഷനിൽ ശബരിമല തീർത്ഥാടകർക്കായി പണികഴിപ്പിച്ച പിൽഗ്രിം സെന്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച കേന്ദ്ര മന്ത്രി വി മുരളീധരൻ പുതിയ കെട്ടിടത്തിന് മുന്നിൽ. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

14/59

നാഷണലിസ്റ്റ്‌ കോൺഗ്രസ്സ് പാർട്ടി ജില്ലാ കമ്മിറ്റി നെഹ്‌റു ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സെമിനാർ ദേശീയ പ്രവർത്തക സമിതി അംഗം ടി.പി.പീതാംബരൻ ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് ബാബു എളയാവൂർ, പി.കെ.രവീന്ദ്രൻ, എം.വി.ജയരാജൻ, എം.പി.മുരളി തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/59

കണ്ണൂരിൽ ജവാഹർ ലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ നെഹ്‌റു ജയന്തി പി.സന്തോഷ്‌കുമാർ എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/59

കണ്ണൂരിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ആർദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/59

കോട്ടയത്ത്‌ നടന്ന ശിശുദിനറാലിയിൽ നിന്ന്‌ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

18/59

കോട്ടയത്ത്‌ നടന്ന ശിശുദിനറാലിയിൽ നിന്ന്‌ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

19/59

ശബരിമല - മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രസന്നിധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/59

നോവസ് സോക്കർ അക്കാദമിയുടെ ലോഗോ പ്രകാശനം മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു. കമാൽ വരദൂർ, സി.വി. പാപ്പച്ചൻ, യു. ഷറഫലി, ഐ.എം. വിജയൻ, വി.പി. അനിൽ, കെ.പി. സേതുമാധവൻ എന്നിവർ സമീപം| ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/59

നോവസ് സോക്കർ അക്കാദമിയുടെ ലോഗോ പ്രകാശനം മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിക്കന്നു. കമാൽ വരദൂർ, സി.വി. പാപ്പച്ചൻ, യു. ഷറഫലി, ഐ.എം. വിജയൻ, വി.പി. അനിൽ, കെ.പി. സേതുമാധവൻ എന്നിവർ സമീപം| ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/59

ലഹരിയെ അമർച്ച ചെയ്യാൻ ... ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കണ്ണൂർ സബ് ഡിവിഷൻ പോലീസ് നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/59

ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കണ്ണൂർ സബ് ഡിവിഷൻ പോലീസ് നഗരത്തിൽ നടത്തിയ റൂട്ട് മാർച്ച് ഡി.ഐ.ജി രാഹുൽ ആർ നായർ ഫ്ളാഗ്ഓഫ് ചെയ്യുന്നു. അസി.കമ്മീഷണർ ടി.കെ.രത്‌നകുമാർ, കെ.വി.ബാബു എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/59

എറണാകുളത്ത്‌ നടന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ജില്ലാ ടീം അൻവർ സാദത്ത്‌ എം എൽ എ യിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

25/59

തിരുവനന്തപുരത്ത്‌ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും നിർവഹിക്കാൻ എത്തിയ മന്ത്രിമാരായ വീണ ജോർജും, ആന്റണി രാജുവും കുട്ടികളോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/59

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ ഡോ. ബി ആർ അംബേദ്ക്കർ ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾ 'ജയജയജയജയഹേ' സിനിമ കാണാൻ തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററിൽ എത്തിയപ്പോൾ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, സിനിമാ താരങ്ങളായ നോബി, കനക, ബിജു കലാനിലയം എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/59

ജവാഹർലാൽ നെഹ്‌റു എജ്യുക്കേഷണൽ ആൻഡ്‌ കൾച്ചറൽ അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട്‌ നടന്ന 'നെഹ്രു കാലത്തിനുമുമ്പേനടന്ന ക്രാന്തദർശി" സെമിനാർ കെ.പി.സി.സി. രാഷ്ട്രീയസമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു. ബീന പൂവത്തിൽ, എൻ.പി ചേക്കുട്ടി, വി.അബ്ദുൽ റസാഖ്, ഡോ.പി.സുരേഷ്, പി.എം അബ്ദുൽ റഹ്മാൻ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/59

സർക്കാർ - ഗവർണർ ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/59

സർക്കാർ - ഗവർണർ ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/59

സർക്കാർ - ഗവർണർ ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഉന്നത വിദ്യാഭ്യാസ സംരക്ഷണ മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/59

ആറളം ഫാം സ്കൂളിന് മാതൃഭൂമി സീഡ് നൽകുന്ന ശിശുദിന സമ്മാനമായ സൈക്കിളുകൾ ലയൺസ് 318 ഇ പരിസ്ഥിതി വിഭാഗം തലവൻ സി. സുശീൽ കുമാറും ജീന വാമനും ചേർന്നു സ്കൂൾ അധികാരികൾക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/59

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ നിന്നും കനകക്കുന്നിലേക്ക് നടത്തിയ ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രി മിന്നാ രഞ്ജിത്, പ്രസിഡന്റ് നന്മ എസ്., സ്പീക്കർ ഉമ എസ്., സ്വാഗത പ്രാസംഗിക പി.എസ്. പാർവണേന്ദു, നന്ദി പ്രാസംഗിക എം.എൻ. ഗൗതമി, സ്വാഗത ഗാനാലാപകൻ ദേവനന്ദൻ എ. എന്നിവർ കാഴ്ചക്കാരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/59

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ നിന്നും കനകക്കുന്നിലേക്ക് നടത്തിയ ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രി മിന്നാ രഞ്ജിത്, പ്രസിഡന്റ് നന്മ എസ്., സ്പീക്കർ ഉമ എസ്., സ്വാഗത പ്രാസംഗിക പി.എസ്. പാർവണേന്ദു, നന്ദി പ്രാസംഗിക എം.എൻ. ഗൗതമി, സ്വാഗത ഗാനാലാപകൻ ദേവനന്ദൻ എ. എന്നിവർ കാഴ്ചക്കാരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

34/59

ബി.ജെ.പി. പട്ടിക ജാതി മോർച്ച കണ്ണൂർ കളക്ടറേറ്റ് ധർണ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളകുഴി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/59

ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഭാഗമായി കണ്ണൂർ ആന കുളത്തിൽ മേയർ ടി.ഒ.മോഹനൻ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/59

കോഴിക്കോട്‌ കസ്റ്റംസ് റോഡിൽ മോഷണം നടന്ന വർക്ക്‌ഷോപ്പിൽ പോലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോൾ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

37/59

കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഗ്രാമവീഥിയിലൂടെ നടന്ന രഥ പ്രയാണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/59

കല്പാത്തി രഥോത്സവത്തിന് തയ്യാറായ രഥങ്ങൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/59

കല്പാത്തി രഥോത്സവത്തിന് ആരംഭം കുറിച്ച് ഉത്സവമൂർത്തികളെ എഴുന്നള്ളിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/59

തെളിമയോടെ നെഹ്‌റു ... കണ്ണൂർ സ്റ്റേഡിയം കോർണറിൽ സ്ഥാപിച്ച നിറം മങ്ങിയ നെഹ്‌റു പ്രതിമ ശിശുദിനാഘോഷത്തിന് മുന്നോടിയായി ചായം പൂശി ഒരുക്കുന്ന കലാകാരൻ. ഞായറാഴ്ച വൈകീട്ടത്തെ കാഴ്ച | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/59

കാസർകോട് ചിന്മയ മിഷനിൽ നടന്ന സ്വീകരണ ചടങ്ങിനെത്തിയ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ചിന്മയ മിഷൻ കേരള ഘടകം തലവൻ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

42/59

തൃശ്ശൂർ കോർപ്പറേഷനിൽ ശിശുദിന ദിവസം നടന്ന ചിൽഡ്രൻസ് പാർലമെന്റ് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

43/59

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്തു നടന്ന ശിശുദിന റാലിയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

44/59

സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി കണ്ണൂർ ഡി.എസ്.സി. ഭടന്മാർ പയ്യാമ്പലം തീരം ശുചിയാക്കിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/59

സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് (CEFEE) ന്റെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ശിശുദിന ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയ ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ എസ് ശ്രീലക്ഷ്മി ഹൈബി ഈഡനുമായി സൗഹൃദം പങ്കുവെയ്ക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

46/59

കൊല്ലം ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിനറാലി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

47/59

ബി.ജെ.പി. ജില്ലാ നേതൃയോഗം മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

48/59

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നടത്തുന്ന നവോത്ഥാന സദസ്സ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

49/59

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ബാപ്പുവിന്റെ ചാച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡോ.എൻ. രാധാകൃഷ്ണനെ താവക്കര യു.പി.സ്കൂൾ വിദ്യാർത്ഥി അശ്വതി ഗാന്ധിതൊപ്പിയണിയിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/59

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 133-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ ശാന്തിവനിയിൽ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

51/59

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 133-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ ശാന്തിവനിയിൽ മുൻ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി ആദരാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

52/59

പാലക്കാട് നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷ ചടങ്ങിന്റെ സദസ്സ്‌ | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

53/59

പാലക്കാട് നടത്തുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

54/59

കണ്ണൂരിലെ ശിശുദിന റാലിയിൽ നിന്ന്‌ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

55/59

കണ്ണൂരിൽ ശിശുദിന റാലി എ.ഡി.എം.കെ.കെ. ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

56/59

പാലക്കാട് പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലൊരുക്കിയ മൂഷികവാഹന അലങ്കാരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

57/59

അഖില കേരള മാരാർ ക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം തൃശ്ശൂർ നീരാഞ്ജലി ഹാളിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

58/59

കൊച്ചിയിൽ നടന്ന ഐ എസ് എൽ ഫുട്ബോളിൽ ഗോവ എഫ് സി ക്കെതിരെ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയ ദിമിത്രിയോസിനെ അഭിനന്ദിക്കുന്ന കെ പി രാഹുലും സഹതാരങ്ങളും | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

59/59

കൊച്ചിയിൽ നടന്ന ഐ എസ് എൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ചാടികയറിയ ബ്ലാസ്റ്റേഴ്‌സ് ആരാധകനെ മർദ്ദിക്കുന്ന ബൗൺസർമാരിലൊരാൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented