നവംബര്‍ 13 ചിത്രങ്ങളിലൂടെ


1/27

കൊച്ചിയിൽ നടന്ന ഐ എസ് എൽ മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ചാടികയറിയ ബ്ലാസ്റ്റേഴ്‌സ് ആരാധകനെ മർദ്ദിക്കുന്ന ബൗൺസർമാരിലൊരാൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

2/27

കൊച്ചിയിൽ നടന്ന ഐ എസ് എൽ ഫുട്ബോളിൽ ഗോവ എഫ് സി ക്കെതിരെ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടിയ ദിമിത്രിയോസിനെ അഭിനന്ദിക്കുന്ന കെ പി രാഹുലും സഹതാരങ്ങളും | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

3/27

കൊച്ചിയിൽ നടന്ന ഐ എസ് എൽ ഫുട്ബോളിൽ ഗോവ എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹൽ നൽകിയ പാസ്സിൽ ലൂണ ആദ്യ ഗോൾ നേടിയപ്പോൾ തലയിൽ കൈ വെച്ച് നിരാശയോടെ ഗോവൻ ഗോളി ധീരജ് സിംഗ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

4/27

അഖില കേരള മാരാർ ക്ഷേമസഭയുടെ സംസ്ഥാന സമ്മേളനം തൃശ്ശൂർ നീരാഞ്ജലി ഹാളിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/27

പരിവാർ ദേശീയ രക്ഷാകർതൃ സമ്മേളനത്തിന്റെ പൊതുസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ. ബിന്ദുവിനെ വേദിയിലേക്ക് സ്വീകരിക്കുന്നു. കമാണ്ടൻ് ശ്രീരംഗ് ബിജുർ, സഹായമെത്രാൻ ടോണി നീലങ്കാവിൽ തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

6/27

തൃശൂരിൽ നടന്ന കെ.പി. സണ്ണി സ്മാരക അന്തർജില്ലാ സീനിയർ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ കപ്പ് നേടിയ കാസർകോട് ജില്ലാ ടീമിന്റെ ആഹ്ലാദം. എതിരില്ലാത്ത ഒരുഗോളിന് മലപ്പുറത്തെ തോൽപ്പിച്ചാണ് കാസർകോട് ജയിച്ചത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/27

പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടന്ന ദേശീയ സംഗീതോത്സവത്തിൽ ഐശ്വര്യ വിദ്യ കച്ചേരി അവതരിപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/27

പാലക്കാട് പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലൊരുക്കിയ മൂഷികവാഹന അലങ്കാരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/27

പാലക്കാട് പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലൊരുക്കിയ ഗജവാഹന അലങ്കാരം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/27

പാലക്കാട് കല്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് സമീപം രഥോത്സവത്തിനായി ഒരുക്കുന്ന രഥങ്ങളും ഗ്രാമത്തിലെ കാഴ്ചകൾ കാണാനെത്തിയവരുടെ തിരക്കും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/27

പാലക്കാട് കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നടന്ന ദേശീയസംഗീതോത്സവത്തിന്റെ സമാപനം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/27

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കലാസംഗീതസമുന്വയത്തിൽ തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭരതനാട്യം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/27

തങ്കശ്ശേരി ഒരുങ്ങുകയാണ് ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങൾക്ക് കാതോർക്കാൻ. മത്സരം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇഷ്ടകളിക്കാരുടെ കൂറ്റൻ കട്ട്ഔട്ടുകളൊരുക്കുന്ന തിരക്കിലാണ് കൊല്ലം ബീച്ചിലെ ഫുട്‌ബോൾ പ്രേമികൾ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

14/27

കൊല്ലം ബീച്ചില്‍ നടന്ന പ്രമേഹവിമുക്തരുടെ കൂട്ടായ്മയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത എം. മുകേഷ് എം.എല്‍.എ.യോടൊപ്പം സെല്‍ഫിയെടുക്കുന്ന അംഗങ്ങള്‍ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

15/27

ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

16/27

ആർ .ശങ്കർ.ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്‌മരണവും പ്രവാസി അവാർഡും കേന്ദ്ര മന്ത്രി വി .മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

17/27

ആർ എസ് പി ദേശീയ ജനറൽ സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മനോജ് ഭട്ടാചാര്യയെ എൻ കെ പ്രേമചന്ദ്രൻ എം പി അഭിനന്ദിക്കുന്നു. ബാബു ദിവാകരൻ, എ എ അസീസ്, ശത്രുജിത് സിംഗ്, തപൻ ഹോർ, ഷിബു ബേബി ജോൺ തുടങ്ങിയവർ സമീപം | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി

18/27

കെ.എല്‍.സി.എ ആലപ്പുഴയില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/27

ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ സംരംഭം ഖിദ്മ ഇൻസ്പയർ ഉദ്‌ഘാടനം ജസ്റ്റിസ് ഡോ.കൗസർ എടപകത്ത് കണ്ണൂരിൽ നിർവഹിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/27

കേരളാ എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ലയന സമ്മേളനം കണ്ണൂരിൽ മേയർ ടി.ഓ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/27

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ പഠന ക്യാമ്പ് സമാപന ചടങ്ങിൽ എൻ.ചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/27

കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നിഷ്യൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡോ.എം.കെ.സതീഷ്‌കുമാർ ഉദ്ഘാടനം ചെയുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/27

ജവാഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം"കിളിക്കൂട്ടം" കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു. മാർട്ടിൻ ജോർജ്ജ്, കാവ്യാ ദേവൻ, സി.വി.എ.ജലീൽ, ലിഷ ദീപക് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/27

ഇന്ത്യന്‍ കോഫി ഹൗസ് തിരഞ്ഞെടുപ്പ് നടക്കുന്ന തൃശ്ശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌ക്കൂളിന് മുന്നില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/27

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. മോഹന്‍.ഡി.ബാബു, ടി.ശബരീഷ് കുമാര്‍, സോണി സെബാസ്റ്റിയന്‍, ഹുസൈന്‍ വല്ലാഞ്ചിറ, എം.പി.ഉണ്ണികൃഷ്ണന്‍, ഇ.ടി.രാജീവന്‍, എം.ബിജു, രാജന്‍ ജോസ് തുടങ്ങിയവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

26/27

ഇവര്‍ ജേതാക്കള്‍...സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഓവറോള്‍ ജേതാക്കളായ പാലക്കാട് ജില്ലാ ടീം മന്ത്രി ആന്റണിരാജുവില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു. കൊച്ചിമേയര്‍ എം.അനില്‍കുമാര്‍, പി.വി. ശ്രീനിജന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സമീപം |ഫോട്ടോ: സിദ്ദീഖുല്‍ അക്ബര്‍

27/27

മാതൃഭൂമി അക്ഷരോത്സവത്തിന്റെ വെബ്‌സൈറ്റ് എം.ടി. വാസുദേവന്‍നായര്‍ പ്രകാശനംചെയ്യുന്നു. മാതൃഭൂമി സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ പീരിയോഡിക്കല്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഒ.ആര്‍. രാമചന്ദ്രന്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ ഡിജിറ്റല്‍ ബിസിനസ് മയൂര ശ്രേയാംസ്‌കുമാര്‍, മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ സമീപം.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented